തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ അപകട മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഉടൻ യോഗം ചേരും. എഡിജിപി ഷെയ്ക് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്പി ഷാനവാസ്, സിറ്റി നർക്കോട്ടിക് സെൽ അസി കമ്മീഷണർ ഷീൻ തറയിൽ, വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ അജിചന്ദ്രൻനായർ,ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എസ് സുരേഷ്ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഷീൻ തറയിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. യോഗം ചേർന്നശേഷം അന്വേഷണ സംഘം വിപുലീകരിക്കും. ഇതുവരെ കേസ് അന്വേഷിച്ച ലോക്കൽ പോലീസിൽ നിന്ന് കേസ് ഡയറി പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സർവേ ഡയറക്ടർ ശ്രീ റാം വെങ്കിട്ടരാഘവന്റെ ജാമ്യാപേക്ഷയിൽമേൽ ഇന്നു കോടതി വാദം കേൾക്കും. പ്രോസിക്യൂഷൻ ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീറാമിന്റെ മുടി,രക്തം, നഖം എന്നിവയുടെ സാന്പിൾ ശേഖരിക്കാനാണ്…
Read MoreCategory: Loud Speaker
നിലപാട്.. കാഷ്മീരില് ‘വിഭജിച്ച്’ കോണ്ഗ്രസ്; നേതാക്കന്മാര് ഓരോരുത്തര്ക്കും ഓരോ അഭിപ്രായം; ചരിത്ര മണ്ടത്തരം തിരുത്തിയെന്നു ജനാര്ദനന് ദ്വിവേദി
ന്യൂഡൽഹി: കാഷ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കഴിയാതെ കോൺഗ്രസ്. കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു വാക്കുപോലും ഇന്നലെ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ട്വിറ്റർ വഴിയോ മാധ്യമങ്ങളെ കണ്ടോ അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. ജമ്മു കാഷ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുന്നതായുള്ള പ്രഖ്യാപനം പാർലമെന്റിൽ അമിത് ഷാ നടത്തിയപ്പോള് മുതൽ എന്തുചെയ്യണമെന്ന് നിശ്ചയമില്ലാത്ത രീതിയിലായിരുന്നു കോൺഗ്രസിന്റെ പ്രകടനം. ഒരു വിഭാഗം ബില്ലിനെ അനുകൂലിച്ചപ്പോൾ പ്രതിപക്ഷത്തുനിന്നുള്ള പിന്തുണയും ബില്ലിന് ലഭിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് കോൺഗ്രസിന്റെ തയാറെടുപ്പില്ലായ്മയാണ്. കോൺഗ്രസ് നേതൃത്വം നയം വ്യക്തമാക്കാത്ത സാഹചര്യത്തിൽ നേതാക്കന്മാർ അവരവർക്ക് ഇഷ്ടമുള്ളതുപോലെയാണ് ഇപ്പോൾ പ്രതികരിക്കുന്നത്. എംപിമാരുടെ യോഗം വിളിക്കാൻ താനിപ്പോൾ പ്രസിഡന്റല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്ന് ബിൽ ലോക്സഭയിൽ വരുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ബില്ലിനോട് എന്തു നിലപാട് സ്വീകരിക്കണം എന്നറിയിക്കാനാണ് സോണിയ യോഗം വിളിച്ചത്. ഇന്നലെ രാജ്യസഭയിൽ…
Read Moreകാഷ്മീരിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ്; ടെലിഫോൺ, ഇന്റർനെറ്റ്, കേബിൾ ടിവി സർവീസുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ വാർത്തകൾ പുറംലോകത്തെത്തുന്നില്ല
ശ്രീനഗർ: ജമ്മു കാഷ്മീരിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലൂടെ ജമ്മു കാഷ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടർന്നു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ തിങ്കളാഴ്ച അപ്രതീക്ഷിത സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജമ്മുവിൽ സ്ഥിതി സമാധാനപരമായിരുന്നുവെന്നും അധികൃതർ പറഞ്ഞു. അധികൃതരുടെ നിർദേശപ്രകാരം ജമ്മു കാഷ്മീരിലെ സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ശ്രീനഗർ ജില്ലയിൽ വൻ നിയന്ത്രണങ്ങളുണ്ട്. എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഷാഹിദ് ഇക്ബാൽ ചൗധരി പറഞ്ഞു. എന്നാൽ ടെലിഫോൺ, ഇന്റർനെറ്റ്, കേബിൾ ടിവി സർവീസുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ താഴ്വാരയിലെ വാർത്തകൾ ഒന്നും പുറത്തുവരുന്നില്ല. കിഷ്ത്വാർ, രജൗരി ജില്ലകളിലും രാംബാൻ ജില്ലയിലെ ബനിഹാൽ പ്രദേശത്തും അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. ജമ്മുവിലെയും ശ്രീനഗറിലെയും പല ജില്ലകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Moreഭാര്യയുടെ കൈയിൽ നിന്നും പണം വാങ്ങി ലോട്ടറിയെടുത്തു; യുവാവിനെ തേടിയെത്തിയത് 28 കോടി രൂപ
ഭാര്യയുടെ കൈയിൽ നിന്നും വാങ്ങിയ പണം കൊണ്ട് ലോട്ടറിയെടുത്ത യുവാവിന് സമ്മാനമായി ലഭിച്ചത് 28 കോടി രൂപ. തെലുങ്കാനയിലെ നിസാമാബാദ് സ്വദേശിയായ കർഷകൻ റിക്കാല വിലാസിനാണ് ഈ ഭാഗ്യ സമ്മാനം ലഭിച്ചത്. മുൻപ് യുഎഇയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന റിക്കാല ഒന്നരമാസം മുൻപ് നാട്ടിൽ മടങ്ങിയെത്തിയിരുന്നു. അവിടെ ഉണ്ടായിരുന്ന സമയം റിക്കാല പതിവായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റേതടക്കം നിരവധി ടിക്കറ്റുകൾ എടുക്കമായിരുന്നു. എന്നാൽ അപ്പോഴൊന്നും സമ്മാനം ലഭിച്ചിരുന്നില്ല. നാട്ടിൽ തിരികെ എത്തിയ അദ്ദേഹം ഭാര്യയുടെ കൈയിൽ നിന്നും പണം വാങ്ങി സുഹൃത്ത് മുഖേന മൂന്ന് ടിക്കറ്റ് എടുത്തു. 223805 എന്ന നമ്പരുള്ള ടിക്കറ്റിനാണ് 28.43 കോടി രൂപ സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നിരവധി ഇന്ത്യക്കാർക്ക് സമ്മാനം ലഭിച്ചിരുന്നു.
Read Moreമൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയ അമ്മയും മകനും അറസ്റ്റിൽ; കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള കാരണം കേട്ട് പോലീസ് ഞെട്ടി
ന്യൂഡൽഹി: ബാവനയിൽനിന്ന് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയ അമ്മയും മകനും മകളും അറസ്റ്റിൽ. ദര്യാപുർ കലൻ നിവാസികളാണ് തിങ്കളാഴ്ച അറസ്റ്റിലായത്. മൂന്നുവയസുകാരനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തു സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം പാർക്ക് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ വാഹനം കുട്ടിയുടെ സമീപത്തു താമസിച്ചിരുന്ന യുവാവിന്റേതാണെന്ന് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെയാണ് പോലീസിനു കൂടുതൽ വിവരം ലഭിച്ചത്. തന്റെ സഹോദരിയുടെ വിവാഹത്തിനായി പണം കണ്ടെത്തുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. തന്റെ പിതാവ് കഴിഞ്ഞ വർഷം മരിച്ചു. ഇതിനുശേഷം പണമില്ലാത്തതിനാൽ സഹോദരിയുടെ വിവാഹം മുടങ്ങിയിരുന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത്. എന്നാൽ ആദ്യം എതിർത്ത അമ്മയും സഹോദരിയും പിന്നീട് ഇതിനു സമ്മതിച്ചുവെന്നും യുവാവ് പറഞ്ഞു. കുട്ടിയെ…
Read Moreശ്രീറാം വെങ്കിട്ടരാമന് സസ്പെൻഷൻ; സർവേ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കിയതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകൻ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. സർവീസിലിരിക്കെ റിമാൻഡിലായാൽ 48 മണിക്കൂറിനുള്ളിൽ സസ്പെൻഷൻ നടപടി നേരിടണമെന്നാണ് ചട്ടം. ഈ ചട്ടം മുൻ നിർത്തിയാണ് സർവേ ഡയറക്ടർ സ്ഥാനത്തു നിന്ന് ശ്രീറാമിനെ സസ്പെൻഡ് ചെയ്തത്. ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. കെമിക്കൽ എക്സാമിനേഷൻ ലാബിൽ നടത്തിയ പരിശോധനയുടെ ഫലം പോലീസിന് കൈമാറിയതോടെയാണ് ഇക്കാര്യത്തിന് സ്ഥിരീകരണമായത്. ഈ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവും പുറത്തു വന്നത്. നേരത്തെ, ശ്രീറാം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തെ ട്രോമ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അഞ്ചംഗ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ്…
Read Moreകാഷ്മീർ ബിൽ അവതരണം; ഭരണഘടന വലിച്ചു കീറി പ്രതിഷേിച്ച പിഡിപി അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി
ന്യൂഡൽഹി: കാഷ്മീർ ബിൽ അവതരണത്തിനു മുന്നെ രാജ്യസഭയിൽ പിഡിപി അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. പിഡിപി അംഗങ്ങളായ മിർ ഫയാസ്, നാസിർ അഹമ്മദ് എന്നിവരാണ് ശക്തമായ പ്രതിഷേധമുയർത്തിയത്. ഭരണഘടന വലിച്ചുകീറിയാണ് ഇരുവരും പ്രതിഷേധമറിയിച്ചത്. ഇതിനു പിന്നാലെ, ഇരുവരെയും രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സഭയിൽ നിന്ന് പുറത്താക്കി. പിന്നീട് സഭയ്ക്കു പുറത്തെത്തിയും ഇരുവരും പ്രതിഷേധിച്ചു.
Read Moreപോലീസിനെ തിരുത്തണം; അതിരൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഐ മുഖപത്രം ജനയുഗം. തിങ്കളാഴ്ചത്തെ പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് വിമർശനമുള്ളത്. തലസ്ഥാനത്ത് മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരണമടഞ്ഞ സംഭവത്തിലെ പോലീസ് നടപടികൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. വാഹനാപകടം നടന്ന സ്ഥലത്ത് പോലീസ് എത്താൻ വൈകിയതു മുതലുള്ള ഓരോ കാര്യങ്ങളും അക്കമിട്ടു നിരത്തിയാണ് വിമർശനങ്ങൾ.പോലീസിന്റെ പരസ്പര വിരുദ്ധമായ വിശദീകരണങ്ങളും നിലപാടുകളും പരിശോധിച്ചാൽ തന്നെ എന്തൊക്കെയോ കള്ളക്കളികള്ക്ക് അവർ ശ്രമിച്ചുവെന്ന് വ്യക്തമാകുമെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. വനിതയാണ് വാഹനമോടിച്ചതെന്ന് വരുത്താനുള്ള ശ്രമം, വനിതയെ ചോദ്യം ചെയാൻ വൈകിയത്, ശ്രീ റാമിന്റെ രക്ത പരിശോധന നടത്തിയില്ല, പഞ്ചനക്ഷത്ര ആശുപത്രിയില് ചികിത്സ തേടുന്നതിനു അനുവദിച്ചു, പ്രഥമ വിവര റിപ്പോര്ട്ടിലും ബോധപൂര്വമായ പിശകുകള് എഴുതിച്ചേര്ത്തു തുടങ്ങി സംഭവത്തിലെ പോലീസ് നടപടി ക്രമങ്ങളിലെ പിഴവുകൾ എണ്ണിപ്പറഞ്ഞാണ് സിപിഐ വിമർശനം. കേരളം പ്രതീക്ഷിക്കുന്ന നടപടികളല്ല സംസ്ഥാനത്തെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന കുറ്റപ്പെടുത്തലും മുഖപ്രസംഗത്തിലുണ്ട്. ഇതിനു പുറമേ…
Read Moreഉന്നാവോ പെണ്കുട്ടിയുടെ ദീർഘായുസിനായി “പ്രാർഥിച്ച്’ പ്രതി കുൽദീപ് സെൻഗാർ; ആരോപണം രാഷ്ട്രീയപ്രേരിതം
ലക്നോ: ഉന്നാവോ പെണ്കുട്ടിക്കായി പ്രാർഥിച്ച് കേസിൽ ആരോപിതനായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ. സീതാപുർ ജയിലിനു പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പെണ്കുട്ടി രക്ഷപ്പെടാനായി പ്രാർഥിക്കുന്നു എന്ന് സെൻഗാർ പറഞ്ഞത്. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും സെൻഗാർ പറഞ്ഞു. ഉന്നാവോ പെണ്കുട്ടിയുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി നിർദേശപ്രകാരം ഡൽഹിയിലേക്കു മാറ്റിയിരുന്നു. വിചാരണയ്ക്കായി സെൻഗാറിനെ ഡൽഹിയിലേക്കു കൊണ്ടുപോകും മുന്പാണ് മാധ്യമങ്ങളോടു പ്രതികരിച്ചത്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സെൻഗാറിനെ ചോദ്യം ചെയ്തിരുന്നു. എംഎൽഎയ്ക്കെതിരേ പരാതി നൽകിയ പെണ്കുട്ടി വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലാണ്. പെണ്കുട്ടിയുടെ ആരോഗ്യനില കൂടുതൽ വഷളായതായാണു മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിനു പിന്നിൽ സെൻഗാർ ആണെന്നുമാണ് പെണ്കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ഇതേതുടർന്ന് പെണ്കുട്ടി അയച്ച കത്തു പരിഗണിച്ച് സുപ്രീംകോടതി കർശന നടപടിക്കു നിർദേശിച്ചിരുന്നു. എംഎൽഎയ്ക്കും മറ്റു പത്തു പേർക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.…
Read Moreമാധ്യമ പ്രവർത്തകന്റെ മരണം; ചീഫ് സെക്രട്ടറിക്ക് ഡിജിപി ഇന്ന് റിപ്പോർട്ട് നൽകും
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ മരണമടഞ്ഞ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് റിപ്പോർട്ട് നൽകും. ചീഫ് സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറുക. ശ്രീറാമിന്റെ അറസ്റ്റും ആശുപത്രിവാസവും ജയിലിലെ പരിശോധനാ റിപ്പോർട്ടും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ളതായിരിക്കും റിപ്പോർട്ടെന്നാണ് വിവരം.
Read More