തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഫോനി ചുഴലിക്കാറ്റിന്റെ തീവ്രത വർധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് അതിതീവ്രമാകും. വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ പത്തു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട്, ആന്ധ്ര തീരത്തോടടുക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ തിങ്കളും ചൊവ്വയും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലും ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ തീരത്തു തിരിച്ചെത്തണമെന്ന നിർദേശവും നേരത്തെ നൽകിയിരുന്നു.…
Read MoreCategory: Loud Speaker
രാഹുലിനെ തള്ളി ശരത് പവാര്, കോണ്ഗ്രസിന് അതൃപ്തി
പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാവാന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയേക്കാള് നല്ല നേതാക്കള് രാജ്യത്തുണ്ടെന്ന് എന്സിപി അധ്യക്ഷന് ശരത് പവാര്. രാഹുല് പ്രധാനമന്ത്രിയാകും എന്ന വാര്ത്തകള് അടിസ്ഥാനമില്ലാത്തതാണെന്നുമുള്ള പവാറിന്റെ വാക്കുകളില് കോണ്ഗ്രസിനും അതൃപ്തി. ബിഎസ്പി അധ്യക്ഷ മായാവതി, ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര് രാഹുലിനേക്കാള് മികച്ച പ്രധാനമന്ത്രി സ്ഥാനാര്ത്ഥികളാണ്. 2004ല് യാതൊരു മുന്നണിയുമില്ലാതെ ഒറ്റയ്ക്കാണ് ഞങ്ങളെല്ലാവരും മത്സരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം മുന്നണിയുണ്ടാക്കുകയായിരുന്നു. രാജ്യത്ത് പത്ത് വര്ഷക്കാലം ഒരു സര്ക്കാരിനെ സൃഷ്ടിക്കാന് ആ മുന്നണിക്കായി എന്നും പവാര് പറഞ്ഞു. മന്മോഹന് സിങും, പ്രണവ് മുഖര്ജിയും, സോണിയ ഗാന്ധിയും താനും ചേര്ന്ന് സോണിയ ഗാന്ധിയുടെ വീട്ടില് വെച്ചാണ് മുന്നണി ചര്ച്ചകള് നടത്തിയത്. രാജ്യത്ത് പത്ത് വര്ഷക്കാലം ശക്തമായൊരു സര്ക്കാരിനെ സൃഷ്ടിക്കാന് തങ്ങള്ക്ക് കഴിഞ്ഞു. രാജ്യത്ത് നല്ല നേതാക്കന്മാര്ക്ക് കുറവൊന്നുമില്ല. തിരഞ്ഞെടുപ്പിന് ശേഷം ആര് വരണം എന്ന…
Read Moreഅച്ഛന് അംബാനി കോണ്ഗ്രസില്, മകന് ബിജെപിയില്
അച്ഛന് അംബാനി കോണ്ഗ്രസ് സ്ഥാനാര്ഥിക്കുവേണ്ടി വോട്ട് തേടിയെങ്കില് മകന് അംബാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്. മുകേഷ് അംബാനിയുടെ മകന് അനന്ദ് അംബാനിയാണ് മോദിയുടെ റാലിക്കെത്തി ശ്രദ്ധേയനായത്. സദസിലെ ആദ്യത്തെ നിരയില് തന്നെയായിരുന്നു അനന്ദ്അംബാനി സ്ഥാനം പിടിച്ചത്. മോദിയെ കേള്ക്കാനും രാജ്യത്തെ പിന്തുണയ്ക്കാനുമാണ് താനിവിടെ എത്തിയതെന്നായിരുന്നു അനന്ദ് അംബാനിയുടെ പ്രതികരണം. പ്രാദേശിക മറാത്തി ചാനലിനോടാണ് അനന്ദ് തന്റെ പിന്തുണ മോദിക്കാണെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്ഥി മിലിന്ദ് ദേവ്റയെ പിന്തുണച്ച് റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. സ്ഥാനാര്ഥി പുറത്തുവിട്ട വീഡിയോയിലാണ് മുകേഷ് പിന്തുണ അറിയിക്കുന്നത്. സൗത്ത് മുംബൈ മണ്ഡലത്തിലെ സാമൂഹിക,സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളെ കുറിച്ച് മിലിന്ദിന് നല്ല അറിവുണ്ടെന്ന് അംബാനി വീഡിയോയില് പറയുന്നു. മിലിന്ദ് തന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. സൗത്ത് മുംബൈ…
Read Moreകല്ലടക്കഥകള് തുടരുന്നു…ചെന്നൈയില് നിന്നും നാട്ടില് എത്തിയ ശേഷം എന്റെ ഫോണിലേക്ക് തുടരെ തുടരെ കോളുകള് വരുന്നു ഒപ്പം ഫേസ്ബുക്കിലൂടെ ലൈംഗികാവയങ്ങളുടെ ചിത്രങ്ങളും; യുവതി പറയുന്നത്…
കല്ലടബസില് യുവാക്കള്ക്ക് ക്രൂരമര്ദ്ദനമേറ്റ സംഭവം പുറത്തു വന്നതിനെത്തുടര്ന്ന് നിരവധി ആളുകളാണ് തങ്ങളുടെ ദുരനുഭവങ്ങള് തുറന്നു പറഞ്ഞ് രംഗത്ത് വന്നത്.കല്ലട ജീവനക്കാര്ക്കെതിരെ പരാതിയുമായി ഇപ്പോള് രംഗത്തെത്തിയിരിക്കുന്നത് മറ്റൊരു യുവതിയാണ്. തന്നെ ലക്ഷ്യസ്ഥാനത്തിറക്കാതെ പെരുവഴിയില് ഇറക്കിവിട്ട സംഭവം വരെ കുറിപ്പിലൂടെ തുറന്നുപറയുകയാണ് അപര്ണ എന്ന യുവതി. കല്ലടയിലെ അറ്റന്ഡര് ആണെന്ന് പരിചയപ്പെടുത്തിയ വ്യക്തി അശ്ലീല സന്ദേശം അയച്ചെന്നും അപര്ണ ഫേസ്ബുക്ക് കുറിപ്പില് ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം; ##Boycott_kallada_travells???? ഒരുപാട് മുമ്പൊന്നും അല്ല. ചെന്നൈയില് നിന്നും പോണ്ടിച്ചേരിയില് നിന്നും ഉള്ള കല്ലട ബസ്ലെ സ്ഥിരം യാത്രക്കാരി ആയിരുന്നു ഞാനും. സീന് ഒന്ന്: ആദ്യമായ് കല്ലട ബസ്ല് പോയപ്പോ ഉള്ള അനുഭവം. പ്രായം 18. ഇതുവരെ കോഴിക്കോട് ടൗണ് വരെ ഒറ്റക് പോയിട്ടില്ലാത്ത ഞാന് ആദ്യമായി ഒറ്റക്ക് പോണ്ടിച്ചേരി പോവുന്നു. 2014. കോഴിക്കോട് നിന്നും പി ആര് ടി സി അല്ലാതെ…
Read Moreന്യുനമർദം ചുഴലിക്കാറ്റാകുന്നു; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനൊപ്പം കേരളത്തിൽ വ്യാപക മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തിയാണു നടപടി. 29, 30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 29-ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകൾക്കാണ് മഞ്ഞ അലർട്ട് ബാധകം. 30-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം അതിതീവ്രമാകുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ഒരു ചുഴലിക്കാറ്റായി മാറുമെന്നുമാണ് പ്രവചനം. ഈ സമയത്ത് മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും. 30-ന് ഇത് തമിഴ്നാട്-ആന്ധ്ര തീരത്തിന് അടുത്തെത്താനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ…
Read Moreആലപ്പുഴ ചുങ്കത്ത് വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
ആലപ്പുഴ: ചുങ്കത്തെ വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം. വെളിച്ചെണ്ണയും കൊപ്രയുമടക്കം കത്തിനശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ 5.15 ന് ചന്ദ്ര ഓയിൽ മിൽസിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്കു വെളിയിൽ നിർത്തിയിട്ടിരുന്ന ലോറിയും കത്തിനശിച്ചു. ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവ സമയം ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
Read Moreമോദിയെ കേൾക്കാനും രാജ്യത്തെ പിന്തുണയ്ക്കാനും; മോദിയുടെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്ത അംബാനിയുടെ മകൻ അനന്ദ് അംബാനി പറഞ്ഞത്
മുംബൈ: അച്ഛൻ അംബാനി കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി വോട്ട് തേടിയെങ്കിൽ മകൻ അംബാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ. മുകേഷ് അംബാനിയുടെ മകൻ അനന്ദ് അംബാനിയാണ് മോദിയുടെ റാലിക്കെത്തി ശ്രദ്ധേയനായത്. സദസിലെ ആദ്യത്തെ നിരയിൽ തന്നെയായിരുന്നു അനന്ദ്അംബാനി സ്ഥാനം പിടിച്ചത്. മോദിയെ കേൾക്കാനും രാജ്യത്തെ പിന്തുണയ്ക്കാനുമാണ് താനിവിടെ എത്തിയതെന്നായിരുന്നു അനന്ദ് അംബാനിയുടെ പ്രതികരണം. പ്രാദേശിക മറാത്തി ചാനലിനോടാണ് അനന്ദ് തന്റെ പിന്തുണ മോദിക്കാണെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മുംബൈ സൗത്ത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മിലിന്ദ് ദേവ്റയെ പിന്തുണച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. സ്ഥാനാർഥി പുറത്ത് വിട്ട വീഡിയോയിലാണ് മുകേഷ് പിന്തുണ അറിയിക്കുന്നത്. സൗത്ത് മുംബൈ മണ്ഡലത്തിലെ സാമൂഹിക,സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളെ കുറിച്ച് മിലിന്ദിന് നല്ല അറിവുണ്ടെന്ന് അംബാനി വീഡിയോയിൽ പറയുന്നു.മിലിന്ദ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. സൗത്ത്…
Read Moreവിത്ത് വാങ്ങി ഉരുളക്കിഴങ്ങ് കൃഷി ചെയ്തു തന്നാൽ കേസില്ല; ഒത്തുതീർപ്പുമായി പെപ്സികോ
അഹമ്മദാബാദ്: ലെയ്സ് നിർമിക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് കൈമാറിയാൽ കർഷകരെ കേസിൽനിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പെപ്സികോ ഇന്ത്യ. ഗുജറാത്തിലെ സബർകന്ദ ജില്ലയിലെ നാല് കർഷകരോടാണ് ഒത്തുതീർപ്പ് വ്യവസ്ഥയിലൂടെ തങ്ങളുടെ ഉരുളക്കിഴങ്ങ് കൃഷിചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ തങ്ങളുടെ വിത്ത് കർഷകർ വാങ്ങുകയും ഉദ്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ് തങ്ങൾക്കു തന്നെ വിൽക്കുകയും ചെയ്യണമെന്നാണ് കമ്പനിയുടെ ആവശ്യം. കർഷകർക്കെതിരെ കേസുകൊടുത്ത കമ്പനി ഓരോരുത്തരോടും 1.05 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകുമെന്നാണ് കമ്പനിയുടെ നിലപാട്. അഹമ്മദാബാദിലെ കോടതി കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കമ്പനി ഒത്തുതീർപ്പ് ഫോർമുലയുമായി രംഗത്തെത്തിയത്. തങ്ങളുടെ വിത്ത് കർഷകർ വാങ്ങുകയും ഉദ്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ് തങ്ങൾക്കു തന്നെ വിൽക്കുകയും ചെയ്താൽ കേസ് ഒത്തുതീർപ്പാക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. തങ്ങൾ ഇതു സംബന്ധിച്ച് ആലോചിച്ച ശേഷം അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ മറുപടി നൽകാമെന്ന്…
Read Moreകള്ളനോട് കനിവില്ലെന്നുറച്ച് കോടതി; നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് അടുത്തമാസം 24നാണ് ഇനി പരിഗണിക്കുക. സാക്ഷികൾക്ക് വധഭീഷണിയുണ്ടെന്ന വാദവും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുള്ള വാദവും ഇത്തവണയും കോടതി അംഗീകരിച്ചു. മാർച്ച് 21നാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്. നീരവ്മോദിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്. നേരത്തേ, പുറത്തുവന്ന വാർത്തകളെ സാധൂകരിക്കുന്ന തരത്തിലാണു മോദിയുടെ അറസ്റ്റ്. മോദി ഒളിവിൽ കഴിയുന്നതായി മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്ന ലണ്ടനിലെ വെസ്റ്റ് എൻഡിലെ വസതിയിൽ നിന്നായിരുന്നു അറസ്റ്റ്.
Read Moreജയമുറപ്പിച്ച് രമ്യ ഹരിദാസ് ? മത്സരഫലം വരുന്നതിനു മുമ്പുതന്നെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചേക്കും; തോറ്റാലും ഇനി ആലത്തൂരില് സജീവമാകും…
ജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്ഥി രമ്യ ഹരിദാസ്. ഈ സാഹചര്യത്തില് കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യ രാജിവെച്ചേക്കുമെന്നാണ് സൂചന. 19 അംഗ ഭരണസമിതിയില് യു.ഡി.എഫിന് പത്തും എല്.ഡി.എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. ഇത് കണക്കിലെടുത്ത് തന്ത്രപരമായ നിലപാടാണ് രമ്യ എടുക്കുന്നത്. ആലത്തൂരിന്റെ പെങ്ങളൂട്ടിയെ ഇനി ആലത്തൂരുകാര്ക്ക് വിട്ടുകൊടുക്കാനാണ് കോണ്ഗ്രസിന്റേയും തീരുമാനം. രമ്യ ലോക്സഭാ തെരഞ്ഞെടുപ്പില് വിജയിക്കുകയാണെങ്കില് ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും. അപ്പോള് ബ്ലോക്ക് കക്ഷിനില ഒമ്പതുവീതമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പില് തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും. ഇത് കോണ്ഗ്രസിന് പ്രതിസന്ധിയായി മാറും. ഇപ്പോള് രമ്യ രാജിവച്ചാല് ലോക്സഭാ ഫലപ്രഖ്യാപനത്തിനുമുമ്പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. അങ്ങനെ വന്നാല് വോട്ടെടുപ്പില് വീണ്ടും ജയിക്കാന് കോണ്ഗ്രസിന് കഴിയും. ഫല പ്രഖ്യാപനം വരും വരെ രമ്യയ്ക്ക് അംഗത്വം തുടരാനാകുന്നതാണ്…
Read More