‘പി എം മോദി’യെ കാണാന്‍ ആളില്ല; റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ ‘തളളി’ക്കയറ്റം ഒരു തിയറ്ററിലും അനുഭവപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍

മും​ബൈ: ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ചി​ത്രം പി ​എം മോ​ദി കാണാൻ ആളില്ലെന്ന് റിപ്പോർട്ട്. ഏ​റെ വാ​ർ​ത്താ​പ്രാ​ധാ​ന്യ​ത്തോ​ടെ റി​ലീ​സി​നെ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ത​ള​ളി​ക്ക​യ​റ്റം ഒ​രു തി​യറ്റ​റി​ലും അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ നാ​ളു​ക​ളി​ൽ വെ​ള്ളി​ത്തി​ര​യി​ലും മോ​ദി നി​റ​യു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ലെ​ജ​ൻ​റ് ഗ്ലോ​ബ​ൽ​പി​ക്ച്ചേ​ഴ്സ് ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് സ​മ​യം റി​ലീ​സ് നി​ശ്ച​യി​ച്ച ചി​ത്രം തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ക്കു​രു​ക്കി​ൽ പെ​ട്ടി​യി​ൽ പെ​ട്ടു. ചി​ത്ര​ത്തി​ൻ​റെ പ്ര​മോ​ഷ​നു​ക​ളി​ൽ ബി​ജെ​പി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും സ്ക്രീ​നി​ലും പി​ന്നി​ലും ഭാ​ഗ​മാ​യ​വ​രു​ടെ ബി ജെപി ​പ​ശ്ചാ​ത്ത​ല​വും ച​ർ​ച്ച​യാ​യി.

എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും സു​പ്രീം കോ​ട​തി​യും റി​ലീ​സ് ത​ട​ഞ്ഞു. ഒ​ന്ന​ര മാ​സം നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് മോ​ദി​യാ​യി എ​ത്തു​ന്ന​ത്. മേ​രി കോം ​ഒ​രു​ക്കി​യ ഒ​മും​ഗ് കു​മാ​റാ​ണ് സം​വി​ധാ​യ​ൻ. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്തു.

Related posts