ലക്നോ: രാജ്യത്ത് തൊഴിലില്ലെന്നു പറഞ്ഞ വിദ്യാർഥിയെ തീവ്രവാദിയാക്കി ബിജെപി പ്രവർത്തകർ തല്ലിച്ചതച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുസാഫർനഗറിലായിരുന്നു സംഭവം. ടിവി പരിപാടിക്കിടെ അഭിപ്രായം രേഖപ്പെടുത്തിയ വിദ്യാർഥിയെയാണ് തീവ്രവാദിയെന്നു വിളിച്ച് ബിജെപി പ്രവർത്തകർ ക്രൂരമായി മർദിച്ചത്. സ്വകാര്യ ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അക്രമം ഉണ്ടായത്. സർക്കാരിനെ വിമർശിച്ച യുവാവിനെ ഒരു സംഘം ആളുകൾ വളഞ്ഞുവച്ച് മർദിക്കുകയായിരുന്നു. ഇന്ത്യക്കും ബിജെപിക്കും എതിരാണെന്ന് ആരോപിച്ചായിരുന്നു തന്നെ സംഘം മർദിച്ചതെന്ന് യുവാവ് പറഞ്ഞു. സംഭവത്തിൽ നടപടിയെടുക്കുമെന്ന് മുസാഫർനഗർ പോലീസ് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ വലിയ പ്രചരണ ആയുധമാകുമെന്ന് ബിജെപി ഭയക്കുന്നുണ്ട്. സെന്റർഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി എന്ന സ്ഥാപനമാണ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ ഇന്ത്യയുടെ തൊഴിലില്ലായ്മയുടെ നിരക്ക് 7.2 ശതമാനമായാണ് ഉയർന്നത്. 2016 സെപ്തംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ…
Read MoreCategory: Loud Speaker
വയനാട്ടിൽ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടൽ;മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടു; വൈത്തിരിയിൽ കനത്ത സുരക്ഷ; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന
കൽപ്പറ്റ: വയനാട്ടിലെ ലക്കിടി ഉപവൻ റിസോർട്ട് പരിസരത്ത് ഇന്നലെ രാത്രിയുണ്ടായ പോലീസ്-മാവോയിസ്റ്റ് വെടിവയ്പിൽ ഒരു മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ ആണ് കൊല്ലപ്പെട്ടത്. റിസോർട്ടിനുള്ളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹമുള്ളത്. തമിഴ്നാട് ക്യു ബ്രാഞ്ച് കൊല്ലപ്പെട്ടത് ജലീലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി ആയുധ ധാരികളായ മാവോയിസ്റ്റുകൾ റിസോർട്ടിലെത്തി ഭക്ഷണവും നിർബന്ധിത പണപ്പിരിവും നടത്താൻ ശ്രമിക്കവെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരേ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് പോലീസും തിരികെ വെടിയുതിർത്തെന്നാണ് പോലീസ് നൽകിയ വിവരം. മാവോയിസ്റ്റ് നേതാവ് വേൽമുരുകൻ പോലീസ് കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വൈത്തിരി, അംബ, സുഗന്ധഗിരി മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം വർധിച്ച പശ്ചാത്തലത്തിൽ സുഗന്ധഗിരിയിൽ പോലീസ് ഒൗട് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇതിൽ പരിഭ്രാന്തരായ മാവോയിസ്റ്റുകൾ പോലീസിനെ വെല്ലുവിളിക്കുന്നതിനായാണ് ഉപവൻ റിസോർട്ടിൽ എത്തിയതെന്നും തുടർന്നാണ് പട്രോളിംഗ് നടത്തുന്ന…
Read Moreപിടിച്ചെടുക്കുന്ന മയക്കുമരുന്ന് മറിച്ചു വില്ക്കാന് പോലീസില് പ്രവര്ത്തിക്കുന്നത് വമ്പന് മാഫിയ ; കൊള്ളപ്പലിശക്കാരില് നിന്നു രക്ഷപ്പെടാനായി പോലീസിനെ സമീപിച്ച ചലച്ചിത്ര നിര്മാതാവിനെയും ഇരയാക്കി; പോലീസില് നടക്കുന്ന ഇന്റര്നാഷണല് കളികള് ഇങ്ങനെ…
എറണാകുളം: മയക്കുമരുന്ന് കേസുകളില് തൊണ്ടിമുതലായി സൂക്ഷിക്കുന്ന മയക്കുമരുന്ന് രാജ്യാന്തര മാഫിയയ്ക്ക് മറിച്ചു വില്ക്കുന്ന സംഘം പോലീസില് പ്രവര്ത്തിക്കുന്നതായി സൂചന. മറ്റു ചില കേസുകളില് കുടുങ്ങിയ കൊല്ലം സ്വദേശിയെ മയക്കുമരുന്ന് വാഹകനായി ഉപയോഗിച്ച് കോടികള് തട്ടിയെടുത്തശേഷം വകവരുത്താന് ഷാഡോ പോലീസുകാരടങ്ങുന്ന സംഘം ശ്രമിച്ചതായി പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചു നടത്തിയ പ്രാഥമികാന്വേഷണത്തിലാണു പോലീസ്-മാഫിയ ബന്ധം ചുരുളഴിഞ്ഞത്. സംഭവം അന്വേഷിക്കാന് ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തി. ചലച്ചിത്രനിര്മാതാവുകൂടിയായ എം.ബി.ബി.എസുകാരനാണു പരാതിക്കാരന്. കൊള്ളപ്പലിശക്കാരില് നിന്നു രക്ഷപ്പെടാനായാണ് ഇയാള് പോലീസിനെ സമീപിച്ചത്. ചെന്നൈ ബന്ധമുള്ള മയക്കുമരുന്ന് സംഘത്തെ പിടികൂടാന് പോലീസിന്റെ ചാരനായി പ്രവര്ത്തിക്കുകയാണെങ്കില് അതില്നിന്നു കിട്ടുന്ന പ്രതിഫലം ഉപയോഗിച്ച് സാമ്പത്തികബാധ്യതകള് തീര്ക്കാമെന്നായിരുന്നു പോലീസ് മാഫിയയുടെ വാഗ്ദാനം. പോലീസിന്റെ വാക്കു കേട്ട് പ്രവര്ത്തിച്ച ഇദ്ദേഹത്തിന്റെ കൈയ്യിലെ പണം പോയതു മാത്രം മിച്ചം. ആദ്യമായി മാന്കൊമ്പ് ഇടപാടുകാരെ കുടുക്കാനാണ് പോലീസ് ഇയാളെ ഉപയോഗിച്ചത്. പറവൂരിലെ ഒരു ഹോട്ടലില്…
Read Moreമാവോയിസ്റ്റ് ആക്രമണം; കണ്ണൂർ, കോഴിക്കോട് വനാതിർത്തികളിൽ ജാഗ്രതാ നിർദേശം
റെനീഷ് മാത്യു കണ്ണൂർ: വയനാട് ലക്കിടിയിൽ എത്തിയത് മലയാളികൾ ഉൾപ്പെടുന്ന കബനിദളത്തിലെ പത്തംഗ മാവോയിസ്റ്റുകൾ. അഞ്ചംഗസംഘം പണവും ഭക്ഷണവും ആവശ്യപ്പെട്ട് റിസോർട്ടിൽ എത്തുകയും വനത്തിനുള്ളിൽ തന്പടിക്കുകയുമായിരുന്നു. വയനാട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകൾ വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി ആഭ്യന്തര സുരക്ഷാ വിഭാഗം റിപ്പോർട്ട് നല്കിയിരുന്നു. പണത്തിനും ഭക്ഷണത്തിനുമായി മാവോയിസ്റ്റുകൾ ഉപവൻ റിസോർട്ടിൽ എത്തുവാൻ സാധ്യതയുണ്ടെന്ന വിവരം ആഭ്യന്തരസുരക്ഷാ വിഭാഗത്തിനു നേരത്തെ ലഭിച്ചിരുന്നു. ഇവർ വയനാട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയും ചെയ്തിരുന്നു. അതിനാൽ മാവോയിസ്റ്റുകൾ എത്തി മണിക്കൂറുകൾക്കുള്ളിൽ തണ്ടർബോൾട്ടിന് അവിടെ എത്താനായി. തണ്ടർബോൾട്ടിന്റെ വെടിവയ്പിൽ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘം കണ്ണൂർ-കോഴിക്കോട് വനാതിർത്തി പ്രദേശങ്ങളിലേക്ക് കടന്നതായാണ് വിവരം. അതിനാൽ കണ്ണൂർ, കോഴിക്കോട് വനാതിർത്തി പ്രദേശങ്ങളിൽ പോലീസ് കനത്ത ജാഗ്രത പുലർത്തുകയാണ്. പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സി.പി. ജലീൽ വരാഹണിദളത്തിന്റെ നേതാവായ സി.പി.…
Read More35 വർഷത്തെ മൗനം ഒടുവിൽ പുറത്ത് വന്നു; വ്യോമസേന ഉദ്യോഗസ്ഥൻ മാനഭംഗപ്പെടുത്തിയതായി യുഎസ് വനിതാ സെനറ്റർ
അരിസോണ: വ്യോമസേന ഉദ്യോഗസ്ഥൻ മാനഭംഗപ്പെടുത്തിയതായി വെളിപ്പെടുത്തി യുഎസ് സെനറ്റർ. അരിസോണ സെനറ്റർ മാർത്താ മെക്ക് സാലിയാണ് വെളിപ്പെടുത്തൽ നടത്തിയത്. യുദ്ധത്തിൽ പോർവിമാനം പറത്തിയ ആദ്യ യുഎസ് വനിതാ പൈലറ്റായ മാർത്ത, സൈന്യത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് പീഡനത്തിനു ഇരയായത്. തനിക്ക് നിലവിലെ സംവിധാനത്തിൽ വിശ്വാസം ഇല്ലാതിരുന്നതിനാലും നാണക്കേട് തോന്നിയതിനാലും സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടില്ലെന്നു ഇവർ പറയുന്നു. വർഷങ്ങളായി ഇതിനെക്കുറിച്ച് താൻ മൗനം പാലിച്ചുവരികയായിരുന്നെന്ന് സെനറ്റ് ആംഡ് സർവീസ് സബ്കമ്മിറ്റി മുൻപാകെ മാർത്ത പറഞ്ഞു. യുഎസ് വ്യോമസേനയിൽ 26 വർഷത്തെ സേവനത്തിനു ശേഷം മാർത്ത കേണൽ റാങ്കിൽ 2010 ൽ വിരമിച്ചു. താൻ ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മുൻപും മാർത്ത വെളിപ്പെടുത്തിയിട്ടുണ്ട്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ അത്ലറ്റിക് പരിശീലകൻ തന്റെ 17 ാം വയസിൽ പീഡിപ്പിച്ചതായി അവർ വാൾസ്ട്രീറ്റ് ജേർണലിനോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഈ വെളിപ്പെടുത്തൽ നടത്തിയത്.
Read Moreബിസിനസുകാർക്ക് ലോൺ വാഗ്ദാനം നൽകി ലക്ഷങ്ങൾതട്ടിയ യുവസംഘം പിടിയിൽ; സംഘത്തിന്റെ നേതാവും ബുദ്ധികേന്ദ്രവും കോട്ടയം സ്വദേശി
മാള: ബിസിനസുകാർക്കു നിസാര പലിശയ്ക്കു വൻതുക വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടുന്ന സംഘത്തിലെ അഞ്ചുപേർ പിടിയിൽ. ചാലക്കുടി ഡിവൈഎസ്പി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ ു പ്രതികളെ ബംഗളൂരുവിൽനിന്ന് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് പൂത്തില്ലത്ത് രാഹുൽ(22), പത്തനംതിട്ട റാന്നി മുക്കപ്പുഴ മാഞ്ഞിരത്താമലയിൽ ജിബിൻ ജീസസ് ബേബി (24), കാസർഗോഡ് പരപ്പ വള്ളിക്കടവ് പുളിക്കൽ ജെയ്സൺ(21), കോഴിക്കോട് കക്കാട് പത്തിരിപ്പേട്ട മാടന്നൂർ വിഷ്ണു (22), കോട്ടയം നോർത്ത് കിളിരൂർ ചിറയിൽ വീട്ടി ൽ ഷമീർ(25) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പു സംഘത്തിന്റെ നേതാവും ബുദ്ധികേന്ദ്രവുമായ കോട്ടയം സ്വദേശി സരുണിനെ പിടികൂടാനുണ്ട്. ഇയാൾ ചെന്നൈയിൽ തുണി വ്യാപാരിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളാണ് വിനയ് പോൾ ജോർജ് എന്ന പേരിൽ ഫോണിലൂടെ ആളുകളെ വലവീശിയിരുന്നത്. ഏതാനും മാസം മുന്പ് മാള സ്വദേശിയായ യുവ വ്യവസായിക്കു ലഭിച്ച, നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ…
Read Moreബിജെപി എംപിയും എംഎൽഎയും തമ്മിൽ “പൊരിഞ്ഞ പോരാട്ടം’; സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയില് വൈറല്
ലക്നോ: ഉത്തർപ്രദേശിൽ ശാന്ത് കബീർ നഗറിൽ ജില്ലാ ആസൂത്രണ സമിതിയുടെ യോഗത്തിനിടെ ബിജെപി എംപിയും എംഎൽഎയും തമ്മിൽ കൈയ്യാങ്കളി. എംപി ശരദ് ത്രിപതിയും എംഎല്എ രാകേഷ് സിംഗ് ബാഗലുമാണ് തമ്മിലടിച്ചത്. ശിലാഫലകത്തില് പേരെഴുതുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. മാധ്യമപ്രവർത്തകരുടെയും പ്രവർത്തകരുടെയും മുന്നിൽവച്ച് ത്രിപതി രാകേഷ് സിംഗിനെ ചെരുപ്പൂരി അടിയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്. അതേസമയം, ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഇരുവർക്കുമെതിരേ നടപടിയെടുക്കുമെന്ന് യുപി ബിജെപി നേതൃത്വം അറിയിച്ചു.
Read Moreമണിക്കൂറുകള് നീണ്ട വെടിവയ്പ്! വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; വനത്തിൽ ഊർജിത തെരച്ചിൽ
വയനാട്: വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വെടിവയ്പ് നടന്ന റിസോർട്ടിനു സമീപം കമഴ്ന്നുകിടന്ന നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവർക്കായി തണ്ടർബോൾട്ട് സംഘം തെരച്ചിൽ തുടരുകയാണ്. വയനാട്-കോഴിക്കോട് ദേശീയപാതയിലെ സ്വകാര്യ റിസോർട്ടിൽ ബുധനാഴ്ച രാത്രി ഒന്പത് മണിയോടെയാണു സംഭവമുണ്ടായത്. ഇരച്ചുകയറിയ മാവോയിസ്റ്റുകൾ താമസക്കാരെ ബന്ദികളാക്കി വെടിയുതിർത്തു. റിസോർട്ട് വളഞ്ഞ തണ്ടർബോൾട്ട് സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള വെടിവയ്പ് മണിക്കൂറുകൾ നീണ്ടു. ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്കു പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മാവോയിസ്റ്റ് സംഘത്തിലെ ചിലർ സമീപത്തെ കാട്ടിലേക്കു കടന്നുവെന്ന വിവരത്തെത്തുടർന്ന് കാട്ടിൽ തെരച്ചിൽ തുടരുകയാണ്. പ്രദേശത്തു വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടഞ്ഞു. പ്രദേശവാസികളോടു വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ മുന്പും സായുധരായ മാവോവാദികളുടെ സാന്നിധ്യം…
Read Moreജോലിയോടും സ്ഥാപനത്തോടും സത്യസന്ധതയുള്ളവരാണ് ആ സ്ഥാപനത്തിന്റെയും നാടിന്റെയും സമ്പത്ത്; കെഎസ്ആർടിസി യാത്രികന്റെ വൈകാരികമായ കുറിപ്പ്
ബസ് യാത്രക്കിടയിൽ ടിക്കറ്റ് പണത്തെച്ചൊല്ലി കണ്ടക്ടറും യാത്രികരും തമ്മിൽ തർക്കമുണ്ടാകാറുണ്ട്. എങ്കിലിതാ ടിക്കറ്റിന്റെ ബാക്കി പണം മേടിക്കാൻ മറന്ന് പോയ യാത്രക്കാരന്റെ പുറകെ ഒച്ചവച്ച് ഓടിച്ചെന്ന് അത് തിരികെ നൽകിയ ഒരു കെഎസ്ആർടിസി കണ്ടക്ടറാണ് നവമാധ്യമങ്ങളിൽ താരമാകുന്നത്. ആലുവയിലെ അത്താണിയിൽ നിന്നും തൃശൂരിനു പോകുവാൻ പാലക്കാട്ടേക്കുള്ള ഒരു കെഎസ്ആർടിസി ബസിൽ കയറിയ യാത്രികനാണ് “ഐ ലവ് മൈ കെഎസ്ആർടിസി’ എന്ന ഫേസ്ബുക്ക് പേജിൽ കൂടി ഈ മനോഹരമായ യാത്രനുഭവം പങ്കുവച്ചത്. ബസ് തൃശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെത്തിയപ്പോൾ ഒരു ചെറുപ്പക്കാരൻ ബസിൽ നിന്നുമിറങ്ങി ഓട്ടോയിൽ കയറി പോകുവാൻ തുടങ്ങി. പെട്ടന്ന് ബസിന്റെ കണ്ടക്ടർ ഒച്ചവച്ച് ഓട്ടോ നിർത്തിക്കുകയും ഈ ചെറുപ്പക്കാരന് ബാക്കി നൽകുവാനുണ്ടായിരുന്ന 425 രൂപ നൽകിയെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. കണ്ടക്ടറുടെ ഓട്ടം കണ്ടപ്പോൾ ടിക്കറ്റ് നൽകാതെ പോയ യാത്രികനെ കണ്ടക്ടർ പുറകെ ചെന്ന് പിടികൂടിയതാണെന്നാണ് ഏവരും…
Read Moreകൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം തിരുവല്ലത്ത് നിമഞ്ജനം ചെയ്തു
തിരുവനന്തപുരം: കാസർകോട്ട് പെരിയയിൽ കൊലചെയ്യപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ ചിതാഭസ്മം തിരുവല്ലത്ത് നിമഞ്ജനം ചെയ്തു. ഇരുവരുടെയും ബന്ധുക്കളും യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആചാരവിധി പ്രകാരം ചിതാഭസ്മം ബുധനാഴ്ച രാവിലെ തിരുവല്ലത്ത് നിമഞ്ജനം ചെയ്തത്. കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവും വഹിച്ച് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ധീരസ്മൃതിയാത്ര നടത്തി. കെപിസിസി ആസ്ഥാനത്തും പാളയം രക്തസാക്ഷി മണ്ഡപത്തിലും ഗാന്ധിപാർക്കിലും പുഷ്പാർച്ചന നടത്തിയശേഷം ഇന്ന് രാവിലെയോടെ തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ചിതാഭസ്മം നിമഞ്ജനം ചെയ്തത്.
Read More