ഡോഡോമ: അന്ധവിശ്വാസങ്ങളും മന്ത്രവാദവും അരങ്ങുവാഴുന്ന ആഫ്രിക്കയിൽ വീണ്ടും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം. തെക്കുപടിഞ്ഞാറൻ ടാൻസാനിയയിൽ അന്ധവിശ്വാസത്തിന്റെ പേരില് ആറു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തി. ഇവരുടെ അവയവങ്ങൾ പലതും മുറിച്ചു മാറ്റിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിൽ ജോംബെയിൽ നിന്ന് കാണാതായ പത്തു കുട്ടികളിൽ ആറു പേരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ടിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെ പല്ലുകൾ പറിച്ചെടുത്തും കാതുകൾ ഉൾപ്പെടെ പല അവയവങ്ങൾ മുറിച്ചെടുത്ത നിലയിലുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഒരാളുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനുഷ്യരുടെ അവയവങ്ങൾ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്ന അന്ധവിശ്വാസമാണ് കൊലപാതകത്തിന് കാരണമെന്ന് ജില്ലാ കമ്മീഷണർ രൂത്ത് സാഫിരി പറഞ്ഞു.
Read MoreCategory: Loud Speaker
മോദി എന്ന വാക്ക് ആവര്ത്തിച്ച് ഉപയോഗിച്ചു പാടി; പാ രഞ്ജിത്തിന്റെ കാസ്റ്റ്ലെസ് കളക്ടീവിനു പോലീസ് വിലക്ക്
ചെന്നൈ: മോദിയെ കുറിച്ച് പാട്ടുപാടിയ ഗായക സംഘത്തിന് പോലീസിന്റെ വിലക്ക്. രജനീകാന്ത് ചിത്രം കാല ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളുടെ സംവിധായകൻ പാ രഞ്ജിത്തിന്റെ കാസ്റ്റ്ലെസ് കളക്ടീവ് എന്ന ബാന്റിനെയാണ് പാട്ടു പാടുന്നതിൽനിന്നു പോലീസ് തടഞ്ഞത്. ചെന്നൈയിലെ ബസന്ത് നഗർ ബീച്ചിൽ ഞായറാഴ്ച സംഘടിപ്പിച്ച ജാതിരഹിത കൂട്ടായ്മയിലായിരുന്നു സംഭവം. മോദി എന്ന വാക്ക് ആവർത്തിച്ച് ഉപയോഗിച്ചതിനെ തുടർന്നാണു നടപടിയെന്നു പോലീസ് അറിയിച്ചു. ഒരു പാട്ടിൽ നിരവധി തവണ മോദിയെന്ന വാക്ക് ഉപയോഗിച്ചു. ഇതോടെ പരിപാടി രാഷ്ട്രീയമായി മാറി- പോലീസ് പറയുന്നു. സാംസ്കാരിക പരിപാടിയെ രാഷ്ട്രീയപരിപാടിയാക്കി മാറ്റിയതിനാലാണ് ഇടപെട്ടതെന്നും പോലീസ് പറഞ്ഞു. എന്നാൽ, രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും നിലവിലെ രാജ്യത്തിന്റെ അവസ്ഥ ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും സംഘാടകർ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് പോലീസ് നടപടിയെന്നും കാസ്റ്റ്ലെസ് കളക്ടീവ് പറഞ്ഞു. നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ടും കാസ്റ്റ്ലെസ് കളക്ടീവ് വാർത്തകളിൽ…
Read Moreഇനിയാരും വിശന്നു കഴിയരുത്. പാവപ്പെട്ടവരായി തുടരുകയുമരുത്! പാവങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ഈ തുക നൽകും; കോൺഗ്രസിന്റെ വാഗ്ദാനങ്ങള് ഇങ്ങനെ…
ന്യൂഡൽഹി: കോണ്ഗ്രസിന് ഭരണം കിട്ടിയാൽ പാവങ്ങൾക്കു മിനിമം വരുമാനം എങ്കിലും ഉറപ്പാക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മിനിമം ഇൻകം ഗാരന്റി എന്ന ചരിത്രപദ്ധതി നടപ്പാക്കാൻ കോണ്ഗ്രസ് തീരുമാനിച്ചതായി ഛത്തീസ്ഗഡിൽ കർഷകറാലിയിൽ രാഹുൽ പ്രഖ്യാപിച്ചു.യുപിഎ കാലത്തു നടപ്പാക്കിയ തൊഴിലുറപ്പ് ഭക്ഷ്യസുരക്ഷാ പദ്ധതികളെക്കാൾ വിപുലമാകും ഈ പുതിയ ദാരിദ്ര്യനിർമാർജന പദ്ധതി. കോണ്ഗ്രസിന് അധികാരം കിട്ടിയാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. കേരളത്തിൽ ഇന്നെത്തുന്ന രാഹുൽ, എറണാകുളത്തെ കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തുമെന്നാണു പ്രതീക്ഷ. “”ഇനിയാരും വിശന്നു കഴിയരുത്. പാവപ്പെട്ടവരായി തുടരുകയുമരുത്. എല്ലാ സംസ്ഥാനങ്ങളിലെയും പാവങ്ങൾക്കു മിനിമം വരുമാനം എങ്കിലും ഉറപ്പാക്കാൻ കോണ്ഗ്രസ് തീരുമാനിച്ചു. പാവങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ഈ തുക നൽകും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ക്ഷേമപദ്ധതി നടപ്പാക്കുക.…
Read Moreമരം ഒരു വരം! നിയന്ത്രണം വിട്ട ബസ് മരത്തില് തട്ടിനിന്നു; വന്ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ബസിലുണ്ടായിരുന്നത് 19 യാത്രക്കാരും ജീവനക്കാരും
തൊടുപുഴ: വളവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് പതിച്ചെങ്കിലും റോഡ് സൈഡിലെ തേക്കുമരത്തിൽ തട്ടി നിന്നതിനാൽ തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. തൊടുപുഴ-പാലാ റോഡിൽ നെല്ലപ്പാറ കുരിശുപള്ളി വളവിലാണ് ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ നാടിനെ മുൾ മുനയിലാക്കിയ അപകടം ഉണ്ടായത്. കോട്ടയത്തു നിന്നും തൊടുപുഴയിലേക്ക് വരികയായിരുന്നു കെഎസ്ആർടിസിചെയിൻ സർവീസ് ബസാണ് അപകടത്തിൽപ്പെട്ടത്. 19 യാത്രക്കാരും ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. കൊടും വളവായ ഇവിടെ റോഡിൽ നിന്നും താഴത്തെ കൊക്കയിലേക്കും തോട്ടിലേക്കും 300 അടിയോളം താഴ്ചയുണ്ട്. മരത്തിനപ്പുറത്തോ ഇപ്പുറത്തോ ആയിരുന്നെങ്കിൽ ബസ് മുന്നോട്ടുനീങ്ങി കുഴിയിലേക്ക് പതിക്കുമായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ബസിന്റെ പിൻഭാഗത്തിരുന്ന് യാത്ര ചെയ്തിരുന്ന ഗർഭിണിയ്ക്ക് ഭയപ്പാടു മൂലം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറക്കം ഇറങ്ങി വന്ന ബസ് വളവ് തിരിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായതെന്നു ഡ്രൈവർ ഷിഹാബ്…
Read More“കലിപ്പ് കട്ട കലിപ്പ്’..; പൊതുയോഗത്തിനിടെ പരാതിക്കാരിയോട് ക്ഷുഭിതനായി സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിലെ മൈസൂരിൽ പൊതുയോഗത്തിനിടെ പരാതി പറയാനെത്തിയ സ്ത്രീയോട് ക്ഷുഭിതനായി മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സിദ്ധരാമയ്യുടെ മകനെ സംബന്ധിച്ച ചോദ്യമാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയതെന്നാണ് റിപ്പോർട്ട്. ചോദ്യത്തിനു പിന്നാലെ സ്ത്രീയോട് ഇരിക്കാൻ ആക്രോശിച്ചുകൊണ്ട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇതിനിടെ അവരുടെ കൈയിലിരുന്ന മൈക്കും സിദ്ധരാമയ്യ പിടിച്ചുവാങ്ങി. മൈക്കിനോടൊപ്പം അവരുടെ ദുപ്പട്ടയും സിദ്ധരാമയ്യയുടെ കൈയിൽ കുരുങ്ങി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വരുണ മേഖലയിൽ നടന്ന പൊതുയോഗത്തിലായിരുന്നു സംഭവം. മുൻ നിരയിലിരുന്ന സ്ത്രീ എഴുന്നേറ്റു നിന്ന് ചോദ്യം ചോദിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ക്ഷുഭിതനായത്. സ്ത്രീ വീണ്ടും പരാതി ഉന്നയിക്കൻ തുടങ്ങിയപ്പോൾ സിദ്ധരാമയ്യ അവരുടെ ചുമലിൽ പിടിച്ച് ഇരിക്കാനായി ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സിദ്ധരാമയ്യയെ പിന്തുണച്ചുകൊണ്ട് കർണാടക കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു രംഗത്തെത്തി. അവർ തുടർച്ചയായി ചോദ്യം ചോദിച്ചതിനാലാണ് അവരെ തടഞ്ഞതെന്നാണ് ദിനേഷ് ഗുണ്ടുവിന്റെ…
Read Moreഇങ്ങനെ പോയിട്ട് കാര്യമില്ല, രണ്ടിലൊന്ന് അറിയണം; മുംബൈയിൽ ശിവസേനയുടെയും ബിജെപിയുടെയും നിർണായക യോഗങ്ങൾ; നരേന്ദ്രമോദി-ഉദ്ധവ് താക്കറെ കൂടിക്കാഴ്ച ഉടൻ
നിയാസ് മുസ്തഫ ഇങ്ങനെ പോയിട്ട് ഒരു കാര്യവുമില്ലെന്ന് ഒടുവിൽ ശിവസേനയ്ക്കും തോന്നിത്തുടങ്ങി. ഒന്നുകിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവുപോലെ ബിജെപിയുമായി സഖ്യത്തിൽ മത്സരിക്കുക, അല്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കുക. രണ്ടിലൊരു തീരുമാനം ഉടൻ വേണമെന്ന് ബിജെപിയെപ്പോലെ ശിവസേനയും ആഗ്ര ഹിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ന് മുംബൈയിൽ ശിവസേനാ തലവൻ ഉദ്ധവ് താക്കറെ എംപിമാരുടെയും പാർട്ടി നേതാക്കളുടെയും യോഗം സ്വന്തം വസതിയിൽ വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ ബിജെപിയുമായി സഖ്യം വേണോ, വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരും. ബിജെപിയും ഇന്ന് മുംബൈയിൽ യോഗം ചേരുകയാണ്. ശിവസേനയുമായുള്ള സഖ്യമാണ് ബിജെപിയുടെയും മുഖ്യ ചർച്ച. മഹാരാഷ്ട്രയിൽ ആകെ 48 ലോക്സഭാ സീറ്റാണ് ഉള്ളത്. 2014ലെ പൊതു തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ ശിവസേന-ബിജെപി സഖ്യം ജയിച്ചിരുന്നു. ഇതിൽ 18 സീറ്റ് ശിവസേനയും 23 സീറ്റ് ബിജെപിയും നേടി. 2019ലെ തെരഞ്ഞെടുപ്പിൽ ശിവസേനയുമായി സഖ്യം…
Read Moreമുനന്പം: ഒരു സംഘം പുറപ്പെട്ടതായി വിവരമുണ്ട്, ഇങ്ങോട്ട് ആരെയും കയറ്റില്ല; ഓസ്ട്രേലിയ
ന്യൂഡൽഹി: മുനന്പം തീരംവഴി ഒരു സംഘമാളുകൾ അനധികൃതമായി വിദേശത്തേക്കു കടന്ന സംഭവത്തിൽ പ്രതികരണവുമായി ഓസ്ട്രേലിയ. അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽനിന്ന് ബോട്ടുമാർഗം ഒരു സംഘം പുറപ്പെട്ടതായി അറിവ് ലഭിച്ചിട്ടുണ്ട്. അനധികൃതമായി എത്തുന്ന ഏതു ബോട്ടും തങ്ങൾ പിടികൂടും. ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയയ്ക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Read Moreമന്ത്രവാദം പഠിച്ചു; പൂജ ചെയ്ത് സുഹൃത്തിന്റെ കാറില് കറക്കം; കോട്ടയത്ത് ഹൗസ് ബോട്ടില് വച്ച് യുവതിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് തന്ത്രപരമായി കുടുക്കി; അതും 10 വര്ഷത്തിന് ശേഷം
കോട്ടയം: പീഡനക്കേസിൽ മുങ്ങി നടന്ന പ്രതി മന്ത്രവാദം പഠിച്ച് പൂജ നടത്തി കഴിയവേ പോലീസിന്റെ പിടിയിലായി. മന്ത്രവാദത്തിനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് ഇയാളെ കുടുക്കിയത്. ഹൗസ് ബോട്ടിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ 10 വർഷത്തോളം മുങ്ങി നടന്ന പ്രതി ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ചാലുങ്കൽവെളി കിരണ്ദാസി (29) നെയാണ് ജില്ലാ പോലീസ് ചീഫ് ഹരിശങ്കർനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നിർദ്ദേശാനുസരണം കോട്ടയം വെസ്റ്റ് സിഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2009 ൽ കോട്ടയം കോടിമതയിൽ വിവിധ ഹൗസ് ബോട്ടുകളിൽ വച്ചു യുവതിയെ പീഡിപ്പിച്ച കേസിൽ വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങുകയായിരുന്നു. വർഷങ്ങളായി പ്രതി പോലീസിന്റെ കണ്ണു വെട്ടിക്കുന്നതിനായി ആലപ്പുഴയിലും കുമരകത്തും കൊച്ചിയിലും ഉള്ള ഹൗസ്…
Read Moreമദര് തെരേസയ്ക്ക് ഭാരത രത്ന നല്കിയത് ക്രിസ്ത്യാനി ആയതുകൊണ്ട്! രാംദേവിന്റെ പ്രസ്താവനയ്ക്കതിരേ പ്രതിഷേധം
ന്യൂഡൽഹി: ക്രിസ്ത്യാനിയായതുകൊണ്ടാണ് മദർ തെരേസയ്ക്ക് ഭാരത രത്ന നൽകിയതെന്ന ബാബാ രാംദേവിന്റെ പ്രസ്താവനയ്ക്കതിരേ വ്യാപക പ്രതിഷേധം. മദർ തെരേസയ്ക്കു ഭാരതരത്ന നൽകിയതു ക്രിസ്ത്യാനി ആയതിനാലാണ്. മറ്റു സന്യാസിമാർക്കാർക്കും കൊടുത്തിട്ടില്ലെന്നായിരുന്നു രാംദേവിന്റെ പരാമർശം.ഭാരതരത്നം നേടിയവരോടെല്ലാം വലിയ ബഹുമാനമുണ്ട്. എന്നാൽ സന്യാസിമാർക്കാർക്കും ലഭിക്കാത്തതിലാണു പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. അലാഹാബാദിൽ കുംഭമേളയിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വർഷം കഴിഞ്ഞിട്ടും ഒരു സന്ന്യാസിയേപ്പോലും അവർ സമൂഹത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഭാരതരത്ന നൽകി ആദരിച്ചിട്ടില്ലെന്ന് രാംദേവ് കുറ്റപ്പെടുത്തി.
Read Moreഝാൻസി റാണി! പ്രിയങ്കയെ അപഹസിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും കൂടുതൽ ബിജെപി നേതാക്കൾ രംഗത്ത്
ന്യൂഡൽഹി: എ ഐസിസി ജനറൽ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ മത്സരക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രചരണം. ഝാൻസി കി റാണിയെന്നാണ് പോസ്റ്ററുകളിൽ പ്രിയങ്കയെ വിശേഷിപ്പിക്കുന്നത്. 1998 മുതൽ 2017 വരെ ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ഗോരഖ്പുർ. നരേന്ദ്രമോദിയുടെ വാരാണസി മണ്ഡലവും യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരും ഉൾക്കൊള്ളുന്ന 40 ലോക്സഭാ സീറ്റുകളിൽ അദ്ഭുതം സംഭവിപ്പിക്കാൻ പ്രിയങ്ക ഗാന്ധിക്കു കഴിയുമെന്നാണ് കോൺഗ്രസിന്റെ ഉറച്ച വിശ്വാസം. കിഴക്കൻ ഉത്തർപ്രദേശിലെ മിക്ക ലോക്സഭാ മണ്ഡലങ്ങളും ഇപ്പോൾ ബിജെപിയുടെ കൈകളിലാണ്. 80 സീറ്റിൽ 71 സീറ്റാണ് 2014ൽ മോദിയുടെ പ്രഭാവത്തിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് നേടാനായത്. പ്രിയങ്കയെ ഗോരഖ്പുരിൽ നിർത്തണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അൻവർ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രിയങ്കയ്ക്ക് ബൈപോളാർ ഡിസോർഡർ ! പ്രിയങ്ക ഗാന്ധിയെ അപഹസിച്ചും വ്യാജ ആരോപണങ്ങൾ…
Read More