മധ്യപ്രദേശിലെ രത്ലാമിലാണ് വിവാഹ പന്തലില് നാടകീയ രംഗങ്ങള് നടന്നത്. വധു തല മറയ്ക്കാന് വിസമ്മതിച്ചതിനെ തുടര്ന്ന് വിവാഹ ചടങ്ങിനിടെ വരന്റേയും വധുവിന്റേയും വീട്ടുകാര് ഏറ്റുമുട്ടുകയായിരുന്നു. ഒടുവില് സിവില് എഞ്ചിനീയറായ വല്ലഭ് പഞ്ചോളിയുടേയും സര്ക്കാര് ഉദ്യോഗസ്ഥയായ വര്ഷ സൊനാവയുടെയും വിവാഹം ബന്ധുക്കള് ഇടപ്പെട്ട് വേണ്ടെന്നുവക്കുകയായിരുന്നു. വൈകുന്നേരത്തെ വിവാഹസല്ക്കാരത്തിന് ധരിക്കാന് വര്ഷ തിരഞ്ഞെടുത്ത വസ്ത്രത്തെ ചൊല്ലിയായിരുന്നു തര്ക്കം. സല്ക്കാരത്തിന് ഗൗണ് ആയിരുന്നു വര്ഷ ധരിച്ചത്. ഈ വസ്ത്രം വരന്റെ വീട്ടുകാര്ക്ക് ഇഷ്ടമായിരുന്നില്ല. തുടര്ന്ന് ഗൗണ് മാറ്റി സാരി ധരിക്കാന് വല്ലഭിന്റെ വീട്ടുകാര് വര്ഷയോട് ആവശ്യപ്പെട്ടു. സാരി മാത്രം ധരിച്ചാല് പോരെന്നും സാരിത്തലപ്പുകൊണ്ട് തല മറയ്ക്കണമെന്നും വരന്റെ വീട്ടുകാര് വര്ഷയോട് പറഞ്ഞു. എന്നാല് തനിക്ക് തലമറയ്ക്കാന് പറ്റില്ലെന്ന് വര്ഷ വരന്റെ വീട്ടുകാരെ അറിയിച്ചു. ഇതിനെചൊല്ലി ഇരുവീട്ടുകാരും തമ്മില് വിവാഹവേദിയില് വെച്ച് തര്ക്കമായി. തര്ക്കം മൂത്തതിനെ തുടര്ന്ന് ഇരുവീട്ടുകാരും പൊലീസിനെ സമീപിച്ചു. പൊലീസിന്റെ…
Read MoreCategory: Loud Speaker
റോസി പാസ്റ്റർ കോട്ടയത്ത്; പാസ്റ്റർ കേരളത്തിലെത്തിയതിൽ നമ്മൾ അസ്വസ്ഥർ; സൂക്ഷിച്ചു നിരീക്ഷിച്ചാൽ വരാൻപോകുന്നതിന്റെ മുന്നറിയിപ്പാണിതെന്ന് മുഖ്യമന്ത്രി
കണ്ണൂർ: മരുഭൂമിയിൽ കാണപ്പെടുന്ന ദേശാടനപ്പക്ഷികളുടെ ഇഷ്ടനാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നമ്മളെ വല്ലാതെ അസ്വസ്ഥമാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന ജൈവവൈവിധ്യ കോണ്ഗ്രസിലാണ് കേരളം മരുഭൂമിയായി മാറിയേക്കാമെന്ന ഭീതിപ്പെടുത്തുന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകിയത്. നാടിന്റെ കാലാവസ്ഥയ്ക്കു വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. നാട്ടിലേക്ക് സൂക്ഷിച്ചു നോക്കിയാൽ കാലാവസ്ഥാ മാറ്റം പ്രതിഫലിക്കുന്നതിന്റെ ഉദാഹരണം കാണാം. ഒരിനം ദേശാടനപക്ഷിയ്ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിരിക്കുകയാണ്. ഇത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതാണ്. മരുഭൂമികളിൽ മാത്രം കണ്ടുവരുന്ന ദേശാടന പക്ഷികൾ, ഇവരുടെ ഇഷ്ട ഭൂമിയായി കേരളം മാറിയിട്ടുണ്ട്, അത് നമ്മുടെ നാടിന് ആപത്താണ്. വടക്കേ ഇന്ത്യയുടെ ചൂടേറിയ സ്ഥലങ്ങളിൽ മാത്രം കണ്ടുവരുന്ന റോസി പാസ്റ്റർ എന്ന ഇനം പക്ഷി കോട്ടയം തിരുനക്കര ഭാഗങ്ങളിൽ ധാരാളമായി കണ്ടുവ രുന്നുണ്ട്. വല്ലാത്തൊരു മുന്നറിയിപ്പാണ് ഈ പക്ഷികളുടെ വരവ് നൽകുന്നത്. നാടിന്റെ ജൈവവൈധ്യത്തിലും വലിയ മാറ്റങ്ങളാണ്…
Read Moreഫെലുക്വായെ കറുത്തവനെന്നു വിളിച്ചു, അമ്മയെ അധിക്ഷേപിച്ചു; സർഫ്രാസിന് നാല് മത്സരങ്ങളിൽ വിലക്ക്
ഡർബൻ: ദക്ഷിണാഫ്രിക്കൻ താരം ആൻഡിലെ ഫെലുക്വാക്കു നേരെ വംശീയാധിക്ഷേപം നടത്തിയ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിന് നാല് മത്സരങ്ങളിൽ വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് (ഐസിസി) സർഫ്രാസിനെ നാല് മത്സരങ്ങളിൽനിന്ന് വിലക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ട്വന്റി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും സർഫ്രാസിന് നഷ്ടമാകും. ഞായറാഴ്ച ആരംഭിച്ച ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ സർഫ്രാസ് ഉൾപ്പെട്ടിട്ടില്ല. സർഫ്രാസിനു പകരം വെറ്ററൻ താരം ഷൊയബ് മാലിക്കാണ് ടീമിനെ നയിക്കുന്നത്. സംഭവത്തിൽ നേരത്തെ സർഫ്രാസ് മാപ്പ് പറഞ്ഞിരുന്നു. ആരെയും ഉദ്ദേശിച്ചല്ല തന്റെ പരാമർശങ്ങളെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്നും സർഫ്രാസ് ട്വിറ്ററിൽ എഴുതി. താൻ ഏവരെയും ബഹുമാനത്തോടെയാണ് സമീപിക്കുന്നതെന്നും ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സർഫ്രാസിനോട് ക്ഷമിക്കുന്നതായി ദക്ഷിണാഫ്രിക്കൻ നായകൻ ഫഫ് ഡുപ്ലസിസും അറിയിച്ചു.…
Read Moreതെരഞ്ഞെടുപ്പ് കമ്മീഷൻ സൂപ്പറല്ലേ..! തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസം തോറുമുള്ള പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് മോദി കമ്മീഷനെ പ്രശംസിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കു പിന്നാലെയാണ് മോദിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തെരഞ്ഞെടുപ്പ് നടത്തിപ്പ് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്ന് മോദി പറഞ്ഞു. ഹിമാചൽ പ്രദേശിൽ പതിനയ്യായിരം അടി ഉയരത്തിലുള്ള സ്ഥലത്ത് പോലും ബൂത്ത് തയാറാക്കുന്നത് കമ്മീഷന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മോദി കൂട്ടിച്ചേർത്തു.
Read Moreആണ്കുട്ടികളുടെ തുറിച്ചുനോട്ടവും മാനഭംഗവും ! പെണ്കുഞ്ഞുങ്ങളുടെ നെഞ്ചില് പഴുപ്പിച്ച ഇരുമ്പ് ഉഴിയുന്നു; ആഫ്രിക്കന് ആചാരം ബ്രിട്ടണിലും
ലണ്ടൻ: ആൺ തുറിച്ചുനോട്ടങ്ങളും മാനഭംഗങ്ങളും ഭയന്ന് പെൺകുഞ്ഞുങ്ങളുടെ സ്തന വളർച്ച പഴുപ്പിച്ച ഇരുമ്പ് ദണ്ഡോ കല്ലോ ഉപയോഗിച്ച് ഇല്ലാതാക്കുന്ന ആഫ്രിക്കൻ ആചാരം ബ്രിട്ടണിലും പടരുന്നു. ലണ്ടൻ, യോക്ഷെയർ, എക്സസ്, വെസ്റ്റ് മിഡ്ലൻഡ്സ് എന്നിവിടങ്ങളിലെ തൊഴിലാളി സമൂഹങ്ങളുടെ ഇടയിലാണ് ഈ രീതി വ്യാപകമാകുന്നതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. പെൺമക്കളെ ലൈംഗീക അതിക്രമങ്ങളിൽ നിന്നും രക്ഷപെടുത്താൻ പരമ്പരാഗതമായി തുടർന്നുപോരുന്ന ആചാരമാണ് നെഞ്ചിൽ കല്ലോ ഇരുമ്പോ പഴുപ്പിച്ചുവയ്ക്കുക എന്നത്. ഇതിലൂടെ സ്തന വളർച്ച ഇല്ലാതാക്കാനാവുമെന്നാണ് വിശ്വാസം. ഇതിനു വിധേയരാകുന്ന പെൺകുട്ടികൾക്ക് അതിവേദനയാണ് ഈ ആചാരം സമ്മാനിക്കുന്നത്. ലൈംഗീകാധിഷ്ടിത ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ച് കുറ്റകൃത്യങ്ങളിൽ ഒന്നായ് ആണ് യുഎൻ ഇതിനെ വിശദീകരിക്കുന്നത്. ഡോക്ടർമാർ പറയുന്നത് ഇത് കുട്ടികൾക്കെതിരായ അതിക്രമം ആണെന്നാണ്. ഇതിലൂടെ കുട്ടികൾക്ക് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ ഉണ്ടാകും. അണുബാധ, സ്തനാർബുദം, മുലയൂട്ടാനുള്ള കഴിവില്ലായ്മ തുടങ്ങി നിരവധി…
Read Moreക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഒരു സ്ത്രീ മരിച്ചു; പ്രസാദം വിതരണം ചെയ്ത സ്ത്രീകൾ നിരീക്ഷണത്തില്
ബംഗളൂരു: കർണാടകയിലെ ചിക്കബല്ലപുരയിലെ ക്ഷേത്രത്തിൽനിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ചിക്കബല്ലപുര സ്വദേശിനി കവിത (28) ആണ് മരിച്ചത്. ഛർദിമൂലം നിര്ജലീകരണം സംഭവിച്ചതാണ് മരണകാരണമായത്. ഇവരുടെ കുട്ടികളും അവശനിലയില് ആശുപത്രിയിലാണ്. ജനുവരി 25 വെള്ളിയാഴ്ച ക്ഷേത്രത്തില് വിതരണം ചെയ്ത പ്രസാദം കഴിച്ചവര്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെയാണ് പ്രസാദവിതരണം ഉണ്ടായത്. ക്ഷേത്രത്തിൽ എത്തിയ അജ്ഞാതരായ രണ്ട് സ്ത്രീകൾ പ്രസാദമായി ഭക്തർക്ക് ഹലുവ നൽകുകയായിരുന്നു. ഇത് കഴിച്ച ആളുകൾക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടാകാൻ കാരണമായ പ്രസാദം ക്ഷേത്രത്തിൽനിന്നുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. പ്രസാദം വിതരണം ചെയ്ത സ്ത്രീകൾ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
Read Moreഅഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം വീട്ടിലെ കിടക്കയ്ക്കടിയിൽ; ഭർത്താവിനെ കാണാനില്ല
ന്യൂഡൽഹി: ഡൽഹിയിലെ ഗുഡ്ഗാവിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം വീട്ടിലെ കിടക്കയ്ക്കടിയിൽനിന്ന് കണ്ടെത്തി. ഗുഡ്ഗാവിൽ വാടകയ്ക്കു താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ ബബിതയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഭർത്താവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബബിതയെ കാണാനില്ലായിരുന്നു. ഇവരുടെ വീട്ടിൽനിന്ന് ദർഗന്ധം വമിച്ചതോടെ അയൽവാസികൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇവരുടെ ഭർത്താവിനെ തിങ്കളാഴ്ച മുതൽ കാണാനില്ലായിരുന്നു. പോലീസ് പരിശോധനയിൽ കിടക്കയുടെ അടിയിലെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreസ്വതന്ത്ര സ്ഥാനാർഥി! തെരഞ്ഞെടുപ്പ് ഗോദയിൽ പ്രചാരണത്തിന് തുടക്കമിട്ട് പ്രകാശ് രാജ്
ബംഗളൂരു: നടൻ പ്രകാശ് രാജ് ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. സ്വതന്ത്ര സ്ഥാനാർഥിയായാണ് പ്രകാശ് രാജ് മത്സരിക്കുന്നത്. ജനങ്ങൾക്കൊപ്പം സമയം ചിലവിട്ടും വീടുകൾ കയറിയുമാണ് പ്രചാരണം. ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് അടുത്തിടെയാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് പിന്തുണയുമായി ആംആദ്മി പാര്ട്ടിയും ടിആര്എസും രംഗത്തെത്തിയിട്ടുണ്ട്.
Read More300 കോടിയുടെ ഹീര! നൗഹീറയുടെ തട്ടിപ്പുകഥകള് കേട്ട പോലീസ് പോലും ഞെട്ടി; തുടക്കവും നാള്വഴികളും ഇങ്ങനെ…
സംസ്ഥാനത്ത് തട്ടിപ്പുകള് പുത്തരിയല്ല. ചെറുതും വലുതുമായ നിരവധി തട്ടിപ്പുകള് ദിനം പ്രതിയെന്നോണം അരങ്ങേറുന്നുണ്ട്. നിരവധി തവണ അബദ്ധം പറ്റിയാലും പിന്നെയും ഇത്തരം ചതിക്കുഴികളില് തലവച്ചുകൊടുക്കുന്നവരാണ് ഏറെ പേരും. മലയാളികളുടെ ഈ സ്വഭാവം മുതലെടുത്തുകൊണ്ടാണ് പല തട്ടിപ്പുകള്ക്കും ഇവര് ഇവിടെ അരങ്ങൊരുക്കുന്നതും. അത്തരത്തില് വലിയ തട്ടിപ്പിന്റെ വാര്ത്തകളാണ് ഇപ്പോള് സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. ഹീരാ ഗ്രൂപ്പ് എന്നുകേട്ടാല് പോലും ഞെട്ടിത്തരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള് മാറിക്കഴിഞ്ഞു. നിക്ഷേപകര്ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികള് തട്ടിപ്പു നടത്തിയ ഹീരാഗ്രൂപ്പ്മേധാവി നൗഹീറയുടെ തട്ടിപ്പുകഥകള് കേട്ട പോലീസ് പോലും ഞെട്ടി. ഏകദേശം 300 കോടി രൂപയോളമാണ് ഇവര് തട്ടിയെടുത്തത്. വ്യാജവാഗ്ദാനങ്ങള് നല്കിയായിരുന്നു ഈ തട്ടിപ്പുകള്. മതരംഗത്തെ പ്രമുഖര് കൂടി പങ്കെടുത്ത ഇഫ്താര് മീറ്റുകളായിരുന്നു ഇവരുടെ പ്രചാരണത്തിന്റെ മുഖ്യവേദി. കോഴിക്കോട് ഫ്രാന്സിസ് റോഡില് ഇടിയങ്ങരയില് ഹീര ഓഫീസിലെ മാനേജരായിരുന്ന മുംബൈ സ്വദേശി മുഹമ്മദ് ഒമര്…
Read Moreമത്സരത്തിനില്ലെന്ന് ചാക്കോയും ഇന്നസെന്റും; 2014ലെ ചരിത്രം ആവർത്തിക്കാനിടയില്ലാതെ ചാലക്കുടി മണ്ഡലം
റിയാസ് കുട്ടമശേരി ആലുവ: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2014ലെ ചരിത്രം ആവർത്തിക്കാനിടയില്ലാതെ ചാലക്കുടി മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളികളായിരുന്ന സിനിമാതാരം ഇന്നസെന്റും മുതിർന്ന കോണ്ഗ്രസ് നേതാവ് പി.സി. ചാക്കോയും ഇക്കുറി മത്സരത്തിനില്ലെന്ന സൂചനകളാണ് നല്കുന്നത്. ഇതോടെ സീറ്റിൽ കണ്ണുംനട്ട് ഇരുമുന്നണികളിലെയും പ്രമുഖ നേതാക്കൾ കച്ചകെട്ടിക്കഴിഞ്ഞു. തൊട്ടടുത്ത എതിർ സ്ഥാനാർഥിയായിരുന്ന ചാക്കോയെ 13,848 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ ഇടതുസ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് പരാജയപ്പെടുത്തിയത്. അതേസമയം, ഇന്നസെന്റിന്റെ കാര്യത്തിൽ സിപിഎമ്മാണ് അന്തിമ തീരുമാനം എടുക്കുകയെന്നാണ് അദ്ദേഹവുമായി അടുത്തബന്ധമുള്ളവർ നല്കുന്ന സൂചന. പുതിയ മണ്ഡലം രൂപീകൃതമായതിനുശേഷം ഇരുമുന്നണികളെയും ഓരോവട്ടം പിന്തുണച്ച പാരന്പര്യമാണ് ചാലക്കുടിക്കുള്ളത്. 2014ൽ സിറ്റിംഗ് എംപിയായിരുന്ന കെ.പി. ധനപാലനെ മാറ്റി അവസാന നിമിഷം പി.സി. ചാക്കോയെ പരിഗണിക്കുകയായിരുന്നു. ഇത് കോണ്ഗ്രസ് പ്രവർത്തകരിൽ അമർഷത്തിനിടയാക്കുകയും ചാക്കോയുടെ പരാജയത്തിൽ കലാശിക്കുകയും ചെയ്തു. ധനപാലന് പകരം തൃശൂർ നല്കിയെങ്കിലും കരകയറാനായില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു മണ്ഡലത്തിൽ…
Read More