കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ സ്വീകരിച്ച അതിവേഗ നടപടിയെ പ്രശംസിച്ച് നടി മാലാ പാര്‍വതി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയായി ‘മുകേഷിനും ഗണേഷനും എന്താ കൊമ്പുണ്ടായിരുന്നോ’ എന്ന പോസ്റ്റിന് മറുപടിയുമായാണ് ഇപ്പോള്‍ നടി എത്തിയിരിക്കുന്നത്.
“മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ, കുട്ടികളെ കൂട്ടികൊടുത്ത കേസില്‍ നടപടി നേരിടുന്നു. അതാ ഞാന്‍ പറഞ്ഞത് സ്ത്രീ പറഞ്ഞാല്‍ ഉടനെ, എന്നല്ല എന്റെ നയം. പരാതിയില്‍ നീതികേടും ഉണ്ടാകാന്‍ പാടില്ല. ഗണേശനെതിരെ പരാതി പോലീസില്‍ എത്തിയോ അത്’, എന്നായിരുന്നു മാലാ പാര്‍വതി മറുപടി നല്‍കിയത്.
സംവിധായകന് രഞ്ജിത്തിന്റെ അറസ്റ്റിനു പിന്നാലെ ഇതാണ് കേരളമെന്നും ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകുമെന്നും അവര്‍ കുറിച്ചിരുന്നു.
രഞ്ജിത്തിനെതിരെ മാലാ പാര്‍വതി പങ്കിട്ട പോസ്റ്റ്
“സംവിധായകന് രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമണ കേസ്, ലോകം അറിയുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്. കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങള്‍ ആവശ്യമായി വരുന്നത്. അതിജീവിതയുടെ പരാതിയില്‍, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞു. അതുകൊണ്ടുതന്നെ അതിന് പ്രത്യേകിച്ച് ഒരു പ്രതികരണവും ആവശ്യമായി തോന്നിയില്ല.
വയലേഷന്‍ അനുഭവപ്പെട്ടു, ആ കുട്ടി നിയമസഹായം തേടി, വളരെ വേഗം നടപടി ഉണ്ടായി. പോരെ ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും. നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങള്‍ക്കെതിരെ. അവള് എന്നോ അവനെന്നോ വേര്‍തിരിവില്ല.’
