ന്യൂഡൽഹി: മീടു ആരോപണത്തിൽ ഉൾപ്പെട്ട മലയാളി ഐടി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതി നൽകിയവർക്കെതിരേ കേസെടുത്തു. കോതമംഗലം സ്വദേശി സ്വരൂപ് രാജിനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാതെയാണ് ജോലിയിൽനിന്നു പുറത്താക്കിയതെന്നു ചൂണ്ടിക്കാട്ടി ഭാര്യ കൃതി ശ്രീവാസ്തവ നൽകി പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ചതിനുശേഷം കന്പനി അധികൃതർ നടപടികൾ പാലിക്കാതെയാണു പുറത്താക്കിയതെന്നും സ്വരൂപിന്റെ നേട്ടങ്ങളിൽ അസംതൃപ്തി ഉണ്ടായിരുന്നവർരാണ് വ്യാജ പരാതി ഉന്നയിച്ചതെന്നും ചൂണ്ടിക്കാട്ടിയാണു കൃതി പോലീസിൽ പരാതി നൽകിയത്. സ്വരൂപ് രാജ് ജോലി ചെയ്തിരുന്ന ജെൻപാക്ട് ഇന്ത്യ എന്ന സ്ഥാപനത്തിലെ ഏഴു പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. രണ്ടു വനിതാ ജീവനക്കാരുടെ പരാതി കിട്ടിയ ഉടൻ കന്പനി വൈസ് പ്രസിഡന്റായിരുന്ന സ്വരൂപിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നോയിഡയിലെ വസതിയിൽ സ്വരൂപിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തനിക്കെതിരായ എല്ലാ ആരോപണങ്ങളും സ്വരൂപ് ആത്മഹത്യാക്കുറിപ്പിൽ നിഷേധിച്ചു. ആത്മഹത്യാക്കുറിപ്പിൽ സ്വരൂപ് കുറിച്ചത് ഇങ്ങനെ: എനിക്ക് ആരെയും…
Read MoreCategory: Loud Speaker
അമ്മയെ “കൊന്നവർ’ മക്കളെയും പിടിച്ചുകൊണ്ടു പോയി; അമ്മയെ കാണാതെ അലഞ്ഞു നടന്ന രണ്ടു മക്കളിൽ ഒരാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു
മുംബൈ: മഹാരാഷ്ട്രയിൽ വെടിവച്ചു കൊന്ന നരഭോജിക്കടുവ “അവ്നി’യുടെ മക്കളിൽ ഒരാളെ കണ്ടെത്തി. അവ്നിയുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതരാണ് കണ്ടെത്തിയത്. ഇതിനെ പെഞ്ച് ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോയി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവ്നിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ടി1 എന്ന ഔദ്യോഗിക പേരില് അറിയപ്പെടുന്ന അവ്നിയുടെ ആക്രമണത്തില് പതിമൂന്ന് കര്ഷകര് കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. അവ്നിക്ക് പത്ത് മാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.
Read Moreഇങ്കയിരുന്ന് എങ്കയും പോകമാട്ടെ…മടങ്ങിപ്പോങ്കോ..! സന്നിധാനത്ത് അനിയന്ത്രിമായ തിരക്ക്; മനിതി സംഘത്തെ കൈയൊഴിഞ്ഞ് പോലീസ്
ശബരിമല ദർശനത്തിന് പന്പയിലെത്തിയ മനിതി വനിതാ സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകില്ലെന്ന് പോലീസ്. സന്നിധാനത്ത് തിരക്ക് അനിയന്ത്രിതമായതിനാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തീർഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നുമാണ് പോലീസിന്റെ നിലപാട്. എന്നാൽ മനിതി സംഘത്തോട് തിരിച്ചു പോകാൻ പോലീസ് ആവശ്യപ്പെടില്ല. ഇവർ സ്വയം മടങ്ങിപ്പോകുന്നതുവരെ കാത്തിരിക്കാനാണ് പോലീസിന്റെ ശ്രമം. അതേസമയം, സുരക്ഷ ഒരുക്കാനാവില്ലെന്ന് പോലീസ് നേരിട്ട് അറിയിച്ചാൽ തങ്ങൾ തിരിച്ചു പോകാമെന്ന് മനിതി സംഘം അറിയിച്ചു. ഇക്കാര്യത്തിൽ പോലീസ് ഔദ്യോഗികമായി തീരുമാനം അറിയിക്കണമെന്നും ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മനിതി സംഘം നേതാവ് സെൽവി അറിയിച്ചു.
Read Moreമലയാളികളായ മൂന്ന് യുവതികൾകൂടി ശബരിമലയിലേക്ക്; “മനിതി’ക്കു പിന്നാലെ കൂടുതൽ യുവതികൾ ശബരിമലയിലേക്ക്
കോട്ടയം: ശബരിമല ദർശനത്തിനായി കൂടുതൽ യുവതികൾ ശബരിമലയിലേക്ക്. മനിതി സംഘത്തിനു പിന്നാലെയാണ് കൂടുതൽ യുവതികൾ ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള പതിനാല് പേരടങ്ങുന്ന സംഘമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഇവർ ഇന്ന് തൃശൂരിൽ എത്തുമെന്നാണ് സൂചന. മനിതി സംഘത്തിലുൾപ്പെട്ട മലയാളികളായ മൂന്ന് യുവതികൾകൂടി ശബരിമലയിലേക്ക് തിരിച്ചതായായും സൂചനയുണ്ട്. കോട്ടയത്തുനിന്ന് അമ്മിണിയെന്ന യുവതിയും ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്. നാൽപ്പതിലേറെ യുവതികൾ വിവിധ സംഘങ്ങളായി ഇന്ന് ശബരിമലയിൽ എത്തുമെന്ന് മനിതി സംഘം അറിയിച്ചിരുന്നു.
Read Moreപാഴ്സല് ഭക്ഷണത്തില് വിപ്ലവവുമായി തമിഴ്നാട്ടിലെ ഹോട്ടലുകള്, കേരളത്തിനും മാതൃകയാക്കാം
പ്രകൃതി സൗഹൃദത്തിന്റെ ഭാഗമായി തമിഴ് നാട്ടിലെ ഹോട്ടലുകളില് നിന്നും ഇനി പാഴ്സല് ഭക്ഷണം ലഭിക്കുക സ്റ്റീല് പാത്രങ്ങളില്. സംസ്ഥാന സര്ക്കാര് പ്ലാസ്റ്റിക് നിരോധിക്കുന്നതിനാലാണ് തമിഴ്നാട് ഹോട്ടല് അസോസിയേഷന് പുതിയ തീരുമാനമെടുത്തത്. ജനുവരി ഒന്ന് മുതല് ഇത് നടപ്പാക്കും. പ്രകൃതിസൗഹൃദ പാത്രങ്ങള് ഉപയോഗിക്കുമ്പോള് ഭക്ഷണത്തിന്റെ മൊത്ത വിലയുടെ അഞ്ചു ശതമാനം ഈടാക്കേണ്ടിവരും. ഇത് വില്പനയെ ബാധിക്കുമെന്നതിനാലാണ് സ്റ്റീല് പാത്രങ്ങളില് ഭക്ഷണം നല്കുകയെന്ന ആശയം മുന്നോട്ട് വെച്ചത്. നിശ്ചിത തുക കരുതല് ധനമായി വാങ്ങി പാത്രം തിരിച്ചു നല്കുമ്പോള് പണം മടക്കികൊടുക്കുന്ന രീതിയിലാണ് ഇത് നടപ്പാക്കാന് തീരുമാനിച്ചിരിക്കുന്നത്. ഈ സ്റ്റീല് പാത്രങ്ങള് വേണമെന്നുള്ള ഉപഭോക്താക്കള്ക്ക് വിപണി വിലയില് നിന്നും കുറഞ്ഞ നിരക്കില് പാത്രം സ്വന്തമാക്കാനും സംവിധാനമൊരുക്കും.
Read Moreസഞ്ജുവിന്റെ ഇന്നിംഗ്സിൽ ഇനി ചാരുലതയും .! സഞ്ജു സാംസണ് വിവാഹിതനായി
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു.കോവളത്തെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വൈകീട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിപുലമായ സൽക്കാരവും ഒരുക്കിയിട്ടുണ്ട്. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാർ ഇവാനിയോസ് കോളജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്.
Read Moreകമ്മീഷണര് ഓഫീസിലെ ജീവനക്കാരിയെ അപമാനിച്ച സംഭവം; ഇരയ്ക്കൊപ്പം നില്ക്കാതെ പോലീസ്; യുവതിയുടെ പരാതിയിൽ ഇതുവരെ കേസെടുത്തില്ല
കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണര് ഓഫീസിലെ ജീവനക്കാരിയെ അപമാനിച്ച പരാതിയില് നടപടിയെടുക്കാന് പോലീസിന് മടി. പരാതി നല്കി രണ്ടാഴ്ചയായിട്ടും ഇതുവരേയും അത്തോളി സ്വദേശിയായ അമ്പത്തിയൊന്നുകാരനായ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ജില്ലാ സ്പെഷ്യല്ബ്രാഞ്ചും ജീവനക്കാരന് തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്ട്ട് സമര്പ്പിച്ചിട്ടും നടപടി സ്വീകരിക്കാതെ ഒത്തുതീര്പ്പിനാണ് ശ്രമമെന്നാണറിയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തിലും ജീവനക്കാരന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് കണ്ടെത്തിയത്. എന്നാല് പരാതിയുടെ അടിസ്ഥാനത്തില് കേസെടുക്കാനോ മറ്റു നിയമനടപടി സ്വീകരിക്കാതെ പോലീസ് തയാറായിട്ടില്ല. നിരന്തര സമ്മര്ദ്ദത്തെ തുടര്ന്ന് പരാതിക്കാരി ഒത്തുതീര്പ്പിന്റെ വഴിയാണ് സ്വീകരിച്ചിരിക്കുന്നതെന്നാണറിയുന്നത്. അതേസമയം പോലീസ് ഇരയ്ക്കൊപ്പം നില്ക്കാതെ വേട്ടക്കാരന്റെ പക്ഷം നില്ക്കുന്നതിനെതിരേ സേനയിലും ഭിന്നാഭിപ്രായമുയര്ന്നിട്ടുണ്ട്. ഡിസംബര് മൂന്നിനാണ് മേലുദ്യോഗസ്ഥന് രേഖാമൂലം നാല് പേജുള്ള പരാതിയുമായി യുവതി രംഗത്തെത്തിയത്. തൊഴിലിടത്തിലെ ലൈംഗിക പീഡനത്തിന് എതിരെയായിരുന്നു യുവതി പരാതി നല്കിയതെന്നാണറിയുന്നത്. പ്രഥമദൃഷ്ട്യാ പരാതിയില് കഴമ്പുണ്ടെന്ന് കണ്ടതിനാല് ഡെപ്യൂട്ടി…
Read Moreദാസാ ഈ ബുദ്ധിയെന്താ നമുക്ക് നേരത്തെ താന്നാതിരുന്നത്! പോലീസ് ഫേസ്ബുക്ക് ദശലക്ഷം ലൈക്കിലേക്ക്
കോഴിക്കോട്: ദാസാ ഈ ബുദ്ധിയെന്താ നമുക്ക് നേരത്തെ താന്നാതിരുന്നത്….ഇപ്പോള് കേരള പോലീസ് പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നത് ഇതായിരിക്കാം. പോലീസ് എന്നുകേള്ക്കുമ്പോഴുള്ള സാധാരണക്കാരുടെ ഭീതി അകറ്റികൊണ്ട് ആരംഭിച്ച ഔദ്യോഗിക ഫേസ് ബുക്ക് പേജ് പത്തുലക്ഷം ലൈക്കിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. പുതുവര്ഷംത്തിനുമുന്പുതന്നെ ഒരുമില്യണ് ലൈക്കിലേക്കെത്തിക്കാന് കഴിയുമെന്നാണ് പോലീസ് പറയുന്നത്. നിങ്ങളുടെ പൂര്ണ പിന്തുണയുണ്ടെങ്കില് ആ നേട്ടം 2019 ജനുവരി ഒന്നിനു മുന്നേ സ്വന്തമാക്കി പുതുവര്ഷത്തെ വരവേല്ക്കാനാകും എന്നതാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് ഫേസ് ബുക്ക് പേജ് കുറിപ്പില് പോലീസ് പറയുന്നു. ഒരുമിച്ചു കൈകോര്ത്തു ഒന്നായി മുന്നേറുവാന് ഏവരും ഒപ്പമുണ്ടാകണമെന്ന അഭ്യര്ഥനയും പോലീസ് നടത്തുന്നു. ഇതോടൊപ്പം രസകരമായ നാടോടിക്കാറ്റ് സിനിമയിലെ മോഹന്ലാല് -ശ്രീനിവാസന് സംഭാഷണങ്ങളും ഉള്ക്കൊള്ളിച്ചുകൊണ്ടാണ് പോസ്റ്റ്. എന്തായാലും ജനമൈത്രിയിലൂടെയും ഫേസ് ബുക്കിലുടെയും ജനഹൃദയങ്ങളിലേക്ക് കടക്കാന് ലൈക്കുകള് പറന്നുവരുമെന്നുതന്നെയാണ് നിയമപാലകരുടെകണക്കുകൂട്ടൽ.
Read Moreഓൺലൈൻ തട്ടിപ്പ്: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും 116000 രൂപ നഷ്ടമായി; തുടർച്ചയായ ബാങ്ക് അവധികൾ; തട്ടിപ്പുകൾക്കെതിരേ ജാഗ്രത വേണം
പോത്തന്കോട് : ഓൺലൈൻ തട്ടിപ്പ് വീണ്ടും. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും 116000 രൂപ നഷ്ടമായി. മുരുക്കുംപുഴ സ്വദേശി ശ്രീദേവിയുടെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കണിയാപുരം ശാഖയിൽ നിക്ഷേപിച്ചിരുന്ന തുകയിൽ നിന്ന് 116000 രൂപയാണ് നഷ്ടമായത്. നവംബർ 26 മുതൽ ഡിസംബർ12 വരെ 15 തവണകളായാണ് ഓൺലൈൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തിൽ ശ്രീദേവി ആറ്റിങ്ങൽ ഡിവൈഎസ്പിക്കും സൈബർ സെല്ലിനും, ബാങ്ക് അധികൃതർക്കും പരാതി നൽകി. ഇ - പേമെന്റിലൂടെ മുംബൈയിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. വിദേശത്തുള്ള മകൻ പലപ്പോഴായി ശ്രീദേവിയുടെ അക്കൗണ്ടിലേക്ക് അയച്ച തുകയാണ് നഷ്ടമായത്.പണം പിൻവലിക്കുന്ന മെസേജ് ഫോണിൽ വന്നിരുന്നെങ്കിലും ഇതൊന്നും മനസിലാക്കാൻ ശ്രീദേവിക്ക് കഴിഞ്ഞില്ല. ഒടുവിൽ കഴിഞ്ഞ ദിവസം മെസേജുകൾ വീട്ടിൽ പേയിംഗ് ഗസ്റ്റായിട്ടുള്ളവരെ കാണിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം ശ്രീദേവി അറിയുന്നത്. തുടർന്ന് ബാങ്ക് മാനേജർക്കും ആറ്റിങ്ങൽ ഡിവൈഎസ്പി തിരുവനന്തപുരം സൈബർ സെൽ എന്നിവർക്ക്…
Read Moreസൈബർ അടിയന്തരാവസ്ഥ; രാജ്യത്തെ ഏതു കംപ്യൂട്ടറിലെയും വിവരങ്ങൾ പിടിച്ചെടുക്കാൻ 10 അന്വേഷണ ഏജൻസികൾക്ക് അധികാരം; ഫേസ്ബുക്കിലെ ചാറ്റിംഗും വാട്സ് ആപ്പിലെ വിവര കൈമാറ്റവും പരിശോധിക്കാം
സെബി മാത്യു ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയും മൗലികാവകാശവും കവർന്നെടുക്കാൻ ലക്ഷ്യമിട്ട് സൈബർ മേഖലയിലേക്കും കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം. ഇതിന്റെ ഭാഗമായി ഏതൊരാളുടെയും സ്വകാര്യ കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഏത് ഇലക്ട്രോണിക് സംവിധാനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ രാജ്യത്തെ പത്ത് അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. വിവരങ്ങൾ വിട്ടു കൊടുക്കാൻ വിസമ്മതിക്കുന്നവർക്ക് ഏഴു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ഇന്റർനെറ്റ്-മൊബൈൽ സേവന ദാതാക്കൾ, കംപ്യൂട്ടർ ഉപയോക്താക്കൾ എന്നിവർ അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ വെളിപ്പെടുത്തണം. ഉത്തരവ് അനുസരിച്ച് കംപ്യൂട്ടറിൽ രൂപപ്പെടുത്തിയതോ ലഭിച്ചതോ ശേഖരിച്ചു വച്ചിരിക്കുന്നതോ ആയ വിവരങ്ങളെല്ലാം തന്നെ പിടിച്ചെടുക്കാനോ നിരീക്ഷിക്കാനോ രഹസ്യഭാഷയിലാക്കി വച്ചിരിക്കുന്ന (എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന) വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്തെടുക്കാനോ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അധികാരം ലഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സൈബർ ആന്ഡ് ഇൻഫർമേഷൻ വിംഗ് ഇറക്കിയ ഉത്തരവിൽ…
Read More