സ​ഹോ​ദ​രി​യു​ടെ പ്ര​ണ​യ​ത്തി​ൽ എ​തി​ർ​പ്പ്;  സഹോദരിയുമായി സംസാരിച്ചു നിൽക്കേ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി സഹോദരൻമാർ

മും​ബൈ: പ്ര​ണ​യി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ​മാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. സെ​യ്ഫ് അ​ലി ശ​രാ​ഫ​ത് അ​ലി എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മും​ബൈ​യി​ലെ മ​ലാ​ഡി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം.

അ​ലി​ക്ക് സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ വി​വാ​ഹം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ​മാ​രാ​യ വ​സിം, അ​ജ്മ​ൽ എ​ന്നി​വ​ർ ഈ ​ബ​ന്ധ​ത്തെ എ​തി​ർ​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ സ​ഹോ​ദ​ര​ൻ​മാ​ർ വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് അ​ലി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി. ഇ​വ​ർ സം​സാ​രി​ക്കു​ന്ന സ​മ​യം സ​ഹോ​ദ​ൻ​മാ​ർ എ​ത്തി അ​ലി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​ര​ൻ​മാ​രി​ൽ ഒ​രാ​ളു​ടെ കു​ത്തേ​റ്റു നി​ല​ത്തു​വീ​ണ അ​ലി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ​മാ​ർ ഒ​ളി​വി​ൽ പോ​യെ​ങ്കി​ലും ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്തു.

Related posts