ജാഗ്രതക്കുറവ് ഉണ്ടായി! ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ നിയമപരമായ വീഴ്ചയില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ എ​​​സ്പി ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ വീ​​​ഴ്ച​​​യി​​​ല്ലെ​​​ന്ന് എ​​​ഡി​​​ജി​​​പി​​​യു​​​ടെ വി​​​ശ​​​ദ റി​​​പ്പോ​​​ർ​​​ട്ട്.

അ​​​തേ​​​സ​​​മ​​​യം, മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​റി​​​യി​​​ക്കാ​​​തെ രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ റെ​​​യ്ഡി​​​നു ക​​​യ​​​റി​​​യ എ​​​സ്പി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ൽ ജാ​​​ഗ്ര​​​ത​​​ക്കു​​​റ​​​വ് ഉ​​​ണ്ടാ​​​യെ​​​ന്നും എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ന​​​ട​​​പ​​​ടി​​​യൊ​​​ന്നും ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​ട്ടി​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കും ഡി​​​ജി​​​പി തു​​​ട​​​ർ​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ആ​​​ക്ര​​​മ​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടാ​​​നാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡെപ്യൂ​​​ട്ടി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ(ഡിസിപി) ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്ന ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണ്‍ സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. പ​​​രി​​​ശോ​​​ധ​​​നാ ന​​​ട​​​പ​​​ടി​​​യെ എ​​​ഡി​​​ജി​​​പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്നു.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സി​​​ഐ ഉ​​​ൾപ്പെടെ​​​യു​​​ള​​​ള​​​വ​​​രു​​​മാ​​​യാ​​​ണു പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു പോ​​​യ​​​തെ​​​ന്നും അ​​​ടു​​​ത്ത ദി​​​വ​​​സംത​​​ന്നെ സെ​​​ർ​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ്ര​​​തി​​​ക​​​ൾ അ​​​വി​​​ടെ ഇ​​​ല്ലാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ മ​​​റ്റു പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കൊ​​​ന്നും നി​​​ൽ​​​ക്കാ​​​തെ എ​​​സ്പി മ​​​ട​​​ങ്ങി. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നും ച​​​ട്ട​​​ലം​​​ഘ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

ഈ ​​വി​​ഷ​​യ​​ത്തി​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​ടു​​ത്ത നി​​​ല​​​പാ​​​ട് ചൈ​​​ത്ര തേ​​​രേ​​​സ ജോ​​​ണി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

Related posts