വീണ്ടും മണിയാശൻ എണ്ണിപ്പറഞ്ഞു; പ​ശു പാൽ ത​രും, ചാ​ണ​ക​വും മൂ​ത്ര​വും ത​രും, പ​ക്ഷേ വോ​ട്ട് ത​രി​ല്ല..! ബിജെപിയെ പരിഹസിച്ച് മാ​ര​ക ട്രോ​ളു​മാ​യി മ​ണി​യാ​ശാ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ബി​ജെ​പി​യെ പ​രി​ഹ​സി​ച്ച് മ​ന്ത്രി എം.​എം.​മ​ണി. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കേ​റ്റ ശ​ക്ത​മാ​യ തി​രി​ച്ച​ടി പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സൂ​ച​ന​യാ​യി കാ​ണ​ണ​മെ​ന്നും ഏ​തൊ​രു പു​രോ​ഗ​മ​ന​വാ​ദി​ക്കും ഇ​തി​നെ സ്വാ​ഗ​തം ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​നു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മെ​ച്ച​പ്പെ​ട്ട നേ​ട്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ച​രി​ത്രം ഓ​ർ​മി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. കോ​ണ്‍​ഗ്ര​സി​ന് എ​ത്ര​യോ വ​ലി​യ ശ​ക്തി ഉ​ണ്ടാ​യി​രു​ന്നു ക​ഴി​ഞ്ഞ​കാ​ല​ത്ത്. അ​തെ​ല്ലാം ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സി​ന​ക​ത്ത് ഗൗ​ര​വ​മാ​യി ചി​ന്തി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ എ​ഴു​തി. പ​ശു പാ​ൽ ത​രും, ചാ​ണ​ക​വും മൂ​ത്ര​വും ത​രും, പ​ക്ഷേ, വോ​ട്ട് ത​രി​ല്ല എ​ന്നും ബി​ജെ​പി​യെ മ​ന്ത്രി മ​ണി പ​രി​ഹ​സി​ക്കു​ന്നു.

Read More

ഒരു വാക്കെങ്കിലും ചോദിക്കാമായിരുന്നു ; വനിതാമതിലിനോട് ചേർന്ന് പിടിക്കാൻ രമേശ് ചെന്നിത്തലയും; പിആർഡിയുടെ പത്രക്കുറിപ്പിനെക്കുറിച്ച് രമേശ് ചെന്നിത്തലയുടെ പത്രക്കുറിപ്പ് 

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​ന്‍റെ ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​ധി​കാ​രി​യാ​യി ത​ന്‍റെ പേ​രു വ​ച്ച​തു സാ​മാ​ന്യ മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ന്നോ​ട് ഒ​രു വാ​ക്കു​പോ​ലും ചോ​ദി​ക്കാ​തെ​യാ​ണു ര​ക്ഷാ​ധി​കാ​രി​യാ​ക്കി പേ​രു​വ​ച്ച​തെ​ന്നും ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റെ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ത​ന്നോ​ടു ആ​ലോ​ചി​ക്കാ​തെ വ​നി​താ മ​തി​ലി​ന്‍റെ ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​ധി​കാ​രി​യാ​യി ത​ന്‍റെ പേ​രു വ​ച്ച​ത് അ​പ​ഹാ​സ്യ​മാ​യ രാ​ഷ്ട്രീ​യ ഗി​മ്മി​ക്കും സാ​മാ​ന്യ മ​ര്യാ​ദ​യു​ടെ ലം​ഘ​ന​വു​മാ​ണ്. കേ​ര​ള​ത്തെ മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടാ​യി തി​രി​ക്കു​ക​യും വ​ർ​ഗീ​യ ചേ​രി​തി​രി​വി​നു കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്ന വ​നി​താ​മ​തി​ലി​നോ​ടു​ള്ള എ​തി​ർ​പ്പ് താ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്നോ​ട് ഒ​രു വാ​ക്ക് പോ​ലും ചോ​ദി​ക്കാ​തെ​യാ​ണ് ര​ക്ഷാ​ധി​കാ​രി​യാ​ക്കി പേ​രു വ​ച്ച​ത്. പ്ര​തി​ഷേ​ധം ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റെ ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ചി​ട്ടു​ണ്ട്. പ​രി​പാ​ടി​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​ക്കു​ക​യും അ​ത് പ​ത്ര​ക്കു​റി​പ്പാ​യി പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്ത​ത് രാ​ഷ്ട്രീ​യ സ​ദാ​ചാ​ര​ത്തി​ന് ചേ​രു​ന്ന ന​ട​പ​ടി അ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ര​ണ്ടു ത​വ​ണ​യാ​ണ് പി​ആ​ർ​ഡി പ​ത്ര​ക്കു​റി​പ്പി​റ​ക്കി​യ​ത്. ആ​ദ്യ…

Read More

സർക്കാരിന്‍റെ പോലീസിന് കുട്ടി സഖാക്കളുടെ വക നാടൻ തല്ല്; യൂണിഫോമിലായിരുന്ന പോലീസുകാരെ തല്ലുന്നത് സഹ പ്രവർത്തകരും നാട്ടുകാരും നോക്കിനിന്നു; തിരുവനന്തപുരം പാളയത്ത് നടന്ന സംഭവം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ടു​റോ​ഡി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ, ശ​ര​ത്, എ​ന്നി​വ​ർ​ക്കാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തു പാ​ള​യം യു​ദ്ധ​സ്മാ​ര​ക​ത്തി​നു സ​മീ​പ​ത്തു​വ​ച്ചു ബു​ധ​നാ​ഴ്ച വൈ​കി​ട്ടു മ​ർ​ദ​ന​മേ​റ്റ​ത്. സി​ഗ്ന​ൽ ലം​ഘി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു മ​ർ​ദ​നം. ത​ർ​ക്ക​മു​ണ്ടാ​യ ഉ​ട​ൻ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​നു സ​മീ​പ​ത്തു​നി​ന്ന് എ​ത്തി​യ യു​വാ​ക്ക​ൾ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും സ്ഥ​ല​ത്തെ​ത്തി​യ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. യൂ​ണി​ഫോ​മി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ക്കു​ന്ന​തു സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രും നോ​ക്കി​നി​ൽ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ർ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

വെ​റു​തെ​യി​രു​ന്നു സ​മ​യം കളയരുതെന്ന് രാഹുൽ ഗാന്ധി; കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളി​ൽ സി​റ്റിം​ഗ് എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രു​ടെ ലി​സ്റ്റ് ത​യ്യാ​റാ​ക്കാൻ കെപിസിസിക്ക് നി​ർ​ദ്ദേ​ശം

എം.ജെ ശ്രീജിത്ത് തി​രു​വ​ന​ന്ത​പു​രം : അ​ടു​ത്ത ത​വ​ണ കേ​ന്ദ്ര ഭ​ര​ണ​ത്തി​ൽ നി​ന്ന് ബി.​ജെ​പിയെ അ​ക​റ്റി നി​ർ​ത്താ​ൻ കേ​ര​ള​ത്തി​ൽ നി​ന്നും പ​ര​മാ​വ​ധി എം.​പി​മാ​രെ വി​ജ​യി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കെപിസി​സി​ക്ക് എ​ഐ​സിസി പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദ്ദേ​ശം. അ​ഞ്ചു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ്ര​ക​ട​നം കോ​ൺ​ഗ്ര​സ് ക്യാ​ന്പി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല. അ​ജ​യ്യ​നാ​യി തു​ട​രു​ക​യാ​യി​രു​ന്ന ന​രേ​ന്ദ്ര​മോ​ദി​യെ വെ​ല്ലു​വി​ളി​ക്കാ​ൻ പോ​ന്ന നേ​താ​വാ​യി രാ​ഹു​ൽ മാ​റി​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ളും ഘ​ട​ക​ക​ക്ഷി​ക​ളും ഇ​ന്ന​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തോ​ടെ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു തു​ട​ങ്ങി​യ​താ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ത്മ​വി​ശ്വാ​സം ഇ​ര​ട്ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഹാ​ങ് ഒാവർ മാ​റു​ന്ന​തി​ന് മു​ന്പ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​ണ് അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ ചു​മ​ത​ല​യു​ള്ള എഐ​സി​സി സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ഇ​ന്ന​ലെ​ത്ത​ന്നെ രാ​ഹു​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള നി​മി​ഷ​ങ്ങ​ൾ വി​ല​പ്പെ​ട്ട​താ​ണെ​ന്നും വെ​റു​തെ​യി​രു​ന്നു സ​മ​യം ക​ള​യ​രു​തെ​ന്നും യു​വാ​ക്ക​ളേ​യും ക​ർ​ഷ​ക​രേ​യും കൂ​ടു​ത​ൽ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. പ​ര​മാ​വ​ധി ക​ക്ഷി​ക​ളെ കൂ​ടെ​ക്കൂ​ട്ടി…

Read More

മധ്യപ്രദേശില്‍ അന്തിമ ഫലം പ്രഖ്യാപിച്ചു! 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; പിന്തുണ വാഗ്ദാനം ചെയ്ത് എസ്പിയും ബിഎസ്പിയും

മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. നീണ്ട 24 മണിക്കൂറുകള്‍ക്കുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഭരണകക്ഷിയായിരുന്ന ബിജെപിക്ക് 109 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. മായാവതിയുടെ ബിഎസ്പി രണ്ട് സീറ്റും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് ഒരു സീറ്റും നേടാനായി. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ബിഎസ്പിയും എസ്പിയും പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കേവലഭൂരിപക്ഷമായ 116 എന്ന മന്ത്രിക സംഖ്യ മറികടക്കാന്‍ കോണ്‍ഗ്രസിനാകും. ഒരു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചത്. വോട്ടെണ്ണലിന്റെ പലഘട്ടങ്ങളിലും ലീഡ്‌നില മാറിമറിഞ്ഞിരുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് മധ്യപ്രദേശ് സാക്ഷ്യം വഹിച്ചത്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു. പിസിസി അധ്യക്ഷന്‍ കമല്‍നാഥ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം…

Read More

കടക്ക് പുറത്ത് ; മീ​ടൂ ആരോപണത്തിൽ കുടങ്ങിയ സാ​ജി​ദ് ഖാ​നെ​തി​രേ ന​ട​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​രു​ടെ സം​ഘ​ട​ന

മും​ബൈ: മീ​ടൂ ആ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​യ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ സാ​ജി​ദ് ഖാ​നെ​തി​രേ ന​ട​പ​ടി​യു​മാ​യി ഇ​ന്ത്യ​ൻ ഫി​ലിം ടെ​ലി​വി​ഷ​ൻ ഡ​യ​റ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ഫ്ടി​ഡി​എ). ഒ​രു വ​ർ​ഷ​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തെ സം​ഘ​ട​ന​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഐ​എ​ഫ്ടി​ഡി​എ അ​റി​യി​ച്ചു. ച​ല​ച്ചി​ത്ര-​മാ​ധ്യ​മ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള മൂ​ന്നു സ്ത്രീ​ക​ളാ​ണ് സാ​ജി​ദ് ഖാ​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്ന​ത്. സാ​ജി​ദ് ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ചു​വെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ച്ച​ത്. മീ​ടു വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് പി​ന്നാ​ലെ സം​വി​ധാ​നം ചെ​യ്യാ​നി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​ന്നും സാ​ജി​ദ് ഖാ​ൻ പു​റ​ത്താ​കു​ക​യും ചെ​യ്തി​രു​ന്നു.

Read More

ചെ​റി​യ സൂ​ച​ന​ക​ൾ പോ​ലും വേണ്ട; ലൈംഗീക പീഡനക്കേസുകളിലെ ഇരയുടെ വിവരങ്ങൾ പു​റ​ത്തു​വി​ട​രു​തെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മാ​ന​ഭം​ഗ സം​ഭ​വ​ങ്ങ​ളി​ലും ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ലും ഇ​ര​യാ​വു​ന്ന​വ​രു​ടെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ പു​റ​ത്തു​വി​ട​രു​തെ​ന്ന് സു​പ്രീം കോ​ട​തി. ഇ​ര​ക​ളാ​കു​ന്ന​വ​രെ മ​ന​സി​ലാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ചെ​റി​യ സൂ​ച​ന​ക​ൾ പോ​ലും പ​ത്ര മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​രു​തെ​ന്നും ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​കു​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. അ​ക്ര​മി​ത്തി​ന് ഇ​ര​യാ​വു​ന്ന​വ​രെ തൊ​ട്ടു​കൂ​ടാ​ത്ത​വ​രാ​യി കാ​ണു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ രീ​തി ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്കെ​തി​രേ​യു​ള്ള ന​ട​ക്കു​ന്ന അ​തി​ക്ര​മ​ണ​ങ്ങ​ളി​ൽ കേ​സു​ക​ളു​ടെ എ​ഫ്ഐ​ആ​ർ വെ​ബ്സൈ​റ്റു​ക​ളി​ലോ മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നു പോ​ലീ​സി​നോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചു. മ​ങ്ങി​യ രീ​തി​യി​ലു​ള്ള​തോ മ​റ്റ് രീ​തി​യി​ലു​ള്ള​തു​മാ​യ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ സ​മാ​ന്ത​ര വി​ചാ​ര​ണ ന​ട​ത്തു​ക​യാ​ണെ​ന്നും അ​തി​നു ത​ട​യി​ടാ​ൻ പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നു അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സിം​ഗ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ജ​യ​വും പ​രാ​ജ​യ​വും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ; ജ​ന​വി​ധി വി​ന​യ​ത്തോ​ടെ അം​ഗീ​ക​രി​ക്കു​ന്നുവെന്ന് മോ​ദി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കു നേ​രി​ട്ട വ​ൻ പ​രാ​ജ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​യ​വും പ​രാ​ജ​യ​വും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണെ​ന്നും ജ​ന​വി​ധി വി​ന​യ​ത്തോ​ടെ അം​ഗീ​ക​രി​ക്കു​ന്നെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു. ജ​ന​വി​ധി വി​ന​യ​ത്തോ​ടെ അം​ഗീ​ക​രി​ക്കു​ന്നു. സം​സ്ഥാ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ ഛത്തി​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളോ​ടു ന​ന്ദി പ​റ​യു​ന്നു. ഇ​വി​ടെ ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കോ​ണ്‍​ഗ്ര​സി​നെ​യും കെ​സി​ആ​റി​നെ​യും മി​സോ നാ​ഷ​ണ​ൽ ഫ്ര​ണ്ടി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​നു അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കു​ന്നു- മോ​ദി ട്വീ​റ്റ് ചെ​യ്തു. ജ​യ​വും പ​രാ​ജ​യ​വും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണെ​ന്നും ഈ ​ജ​ന​വി​ധി ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​നാ​യി ക​ഠി​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പാ​ർ​ട്ടി​യെ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: പാ​സ​ഞ്ച​ർ, മെ​മു റ​ദ്ദാ​ക്കി; നാളെ മുതൽ  എ​ക്സ്പ്ര​സു​ക​ൾ ആ​ല​പ്പു​ഴ വ​ഴി ‌

തി​രു​വ​ന​ന്ത​പു​രം: ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ 23 വ​രെ ചി​ല ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി​യാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. ശ​ബ​രി, കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ 22 വ​രെ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും. എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​യി​രി​ക്കും. നാ​ഗ​ർ​കോ​വി​ൽ -മാം​ഗ​ലാ​പു​രം പ​ര​ശു​റാം, ക​ന്യാ​കു​മാ​രി-​മും​ബൈ ജ​യ​ന്തി, ബം​ഗ​ളു​രു-​ക​ന്യാ​കു​മാ​രി ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സു​ക​ൾ 22-ന് ​ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും. കൊ​ച്ചു​വേ​ളി- ലോ​ക്മാ​ന്യ​തി​ല​ക് എ​ക്സ്പ്ര​സ് 13,16,20,23 തീ​യ​തി​ക​ളി​ലും കൊ​ച്ചു​വേ​ളി- ഡെ​റാ​ഡൂ​ണ്‍ വീ​ക്ക്ലി എ​ക്സ്പ്ര​സ് 14, 21 തീ​യ​തി​ക​ളി​ലും ക​ണ്ണൂ​ർ- തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് 13,14,15,17,18,20,21,22 തീ​യ​തി​ക​ളി​ലും ഹ​സ്ര​ത് നി​സാ​മു​ദീ​ൻ- തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് 12,19 തീ​യ​തി​ക​ളി​ലും ഡെ​റാ​ഡൂ​ണ്‍- കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് 12,19 തീ​യ​തി​ക​ളി​ലും വി​ശാ​ഖ​പ​ട്ട​ണം- കൊ​ല്ലം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 14,21 തീ​യ​തി​ക​ളി​ലും ആ​ല​പ്പു​ഴ വ​ഴി​യാ​യി​രി​ക്കും. കൊ​ല്ലം- കോ​ട്ട​യം, കോ​ട്ട​യം- കൊ​ല്ലം പാ​സ​ഞ്ച​ർ, എ​റ​ണാ​കു​ളം…

Read More

മ​ലാ​ക്ക ദു​ര​ന്തം; ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന  ഗൃ​ഹ​നാ​ഥ​നും മ​രി​ച്ചു; മ​ര​ണം മൂ​ന്നാ​യി

സ്വ​ന്തം ലേ​ഖ​ക​ൻ വ​ട​ക്കാ​ഞ്ചേ​രി: മ​ലാ​ക്ക​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മ​ലാ​ക്ക പ​ന്നി​ശ്ശേ​രി ആ​ച്ച​ക്കോ​ട്ടി​ൽ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​സ​ഫ്-​ആ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഡാ​ന്‍റേഴ്സ് ജോ(47) ​ആ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​യിരുന്നു മരണം. ഇ​തോ​ടെ മ​ലാ​ക്ക ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ഡാ​ന്‍റേഴ്സ് ജോ​യു​ടെ ര​ണ്ടു മ​ക്ക​ൾ തീ​പി​ടിത്ത​ത്തി​ൽ വെ​ന്തു മ​രി​ച്ചി​രു​ന്നു. ഡാ​ൻ​ഫെ​ലിസ്, സെ​ലസ്​മി​യ എ​ന്നി​വ​ർ ദു​ര​ന്തം ന​ട​ന്ന അ​ന്നു​ത​ന്നെ മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. പാ​ച​ക​വാ​ത​കം ചോ​ർ​ന്നാ​ണ് വീ​ട്ടി​ൽ തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. ഡാ​ന്‍റേഴ്സി​ന്‍റെ ഭാ​ര്യ ബി​ന്ദു​വും ഒ​രു മ​ക​ളും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. മ​ക​ൾ സെ​ലസ്നി​യ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഡാ​ന്‍റേഴ്സി​നേ​യും ബി​ന്ദു​വി​നേ​യും ആ​ദ്യം തൃ​ശു​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ടാ​ണ് എ​റ​ണാ​കു​ള​ത്തേ​ക്ക് മാ​റ്റി​യ​ത്. ഡാന്‍റേഴ്സ​ന്‍റെ മൃ​തദേഹം തൃശു​ർ…

Read More