തിരുവനന്തപുരം: ജില്ലയില് ബി ജെ പി ഹര്ത്താൽ ആരംഭിച്ചു. വൈകുന്നേരം ആറ് വരെയാണ് ഹര്ത്താൽ. സെക്രട്ടേറിയറ്റ് മാര്ച്ച് നടത്തിയ പ്രവര്ത്തകര്ക്കെതിരായ പോലീസ് അതിക്രമത്തില് പ്രതിഷേധിച്ചാണ് ഹര്ത്താൽ. ശബരിമലയിലെ നിരോധജ്ഞന മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ജനറല് സെക്രട്ടറി എം എന് രാധാകൃഷ്ണന് സെക്രട്ടേറിയറ്റിനു മുന്നില് നടത്തുന്ന നിരാഹാര സമരം എട്ട് ദിവസം പിന്നിട്ടിട്ടും സര്ക്കാര് സമരക്കാരുടെ ആവശ്യത്തോട് പ്രതികരിച്ചില്ല. തുടര്ന്നാണ് രാധാകൃഷ്ണന്റെ ജീവന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി സെക്രട്ടേറിയറ്റിലേക്ക് മാര്ച്ച് സംഘടിപ്പിച്ചത്. മാര്ച്ചിന് നേരെ പോലീസ് കണ്ണീര്വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് ബിജെപി പ്രവർത്തകർ പോലീസിന് നേരേ കല്ലും കസേരകളും വലിച്ചെറിഞ്ഞതോടെ കാര്യങ്ങൾ വഷളാകുകയായിരുന്നു. ബി ജെ പി പ്രവര്ത്തകരും പോലീസും തമ്മിലുള്ള സംഘര്ഷത്തില് ഒരു പ്രവര്ത്തകയുടെ തലയ്ക്ക് പരിക്കേറ്റു. തിരുവന്തപുരത്ത് നിന്നും നെയ്യാറ്റിൻകരയിലേക്ക് വന്ന കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. കല്ലേറിൽ…
Read MoreCategory: Loud Speaker
ഛത്തീസ്ഗഡിൽ ഭരണവിരുദ്ധ വികാരം; കോണ്ഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക്
റായ്പുർ: വോട്ടെണ്ണൽ പുരോഗമിക്കുന്ന ഛത്തീസ്ഗഡിൽ കോണ്ഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക്. പ്രമുഖ നേതാക്കൾ ആരും തന്നെ ഇല്ലാതെ വോട്ടെടുപ്പിനെ നേരിട്ട കോണ്ഗ്രസിന്റെ കുതിപ്പാണ് ആദ്യഫലങ്ങൾ പുറത്തുവന്നതോടെ വ്യക്തമാകുന്നത്. 90 അംഗ നിയമസഭയിൽ കോണ്ഗ്രസ് 48 സീറ്റുകളിൽ മുന്നിട്ട് നിൽകുയയാണ്. മുഖ്യമന്ത്രി രമണ് സിംഗിന് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടുന്നത്. സ്വന്തം മണ്ഡലത്തിലും രമണ് സിംഗ് പിന്നിലാണ്. 15 വർഷം നീണ്ടുന്ന ബിജെപി ഭരണത്തിനാണ് തിരിച്ചടി നേരിടുന്നത്. ബിജെപി 32 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഡിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 144 പ്രഖ്യാപിച്ചിരുന്നു.
Read Moreശബരിമല വിഷയത്തിൽ എട്ട് ദിവസമായി നിരാഹാര സമരം ചെയ്യുന്ന എ.എൻ.രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എട്ട് ദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ആശുപത്രിയിലും സമരം തുടരുമെന്നാണ് രാധാകൃഷ്ണന്റെ പ്രഖ്യാപം. രാധാകൃഷ്ണന് പകരം മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭൻ സെക്രട്ടറിയേറ്റിലെ സമര പന്തലിൽ നിരാഹാരം തുടങ്ങും. രാവിലെ കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനം സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ എത്തി രാധാകൃഷ്ണനെ സന്ദർശിച്ചിരുന്നു. രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വൈകിട്ട് പോലീസ് നടപടിയുണ്ടായത്.
Read Moreകോഴിക്കോടിനെ പിന്തള്ളി പാലക്കാടൻ കാറ്റിനു വിജയോത്സവതാളം; ചാമ്പ്യൻമാർക്ക് ഇത്തവണ സ്വർണകപ്പില്ല; 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കാസർഗോട്ട് നടക്കും
ആലപ്പുഴ: ആലപ്പുഴയിൽ നടന്ന 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയ്ക്ക് 930 പോയിന്റുമായി ഒന്നാം സ്ഥാനം. രാത്രി വൈകിയും നടന്ന മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാടി കോഴിക്കോഴ് ജില്ല 927 പോയിന്റുമായി മത്സരം അവസാനിപ്പിച്ചു. 903 പോയിന്റുനേടിയ തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 239 മത്സരങ്ങൾ പൂർത്തിയായതിൽ 200 ഓളം അപ്പീലുകൾ പരിശോധിച്ചശേഷം ഇന്ന് രാവിലെയോടുകൂടിയെ അന്തിമഫലം പ്രഖ്യാപിക്കാനാകൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു. ഇന്ന് പുലർച്ചെ 1.20ന് ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിൽ അരങ്ങേറിയ യക്ഷഗാനം മത്സരത്തോടുകൂടിയാണ് 59-ാമത് കലോത്സവത്തിന് തിരശീല വീണത്. തുടർന്ന് 1.45 ഓടുകൂടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ പതാക താഴ്ത്തി. കാസർഗോഡ് ജില്ലയാണ് അടുത്ത സ്കൂൾ കലോത്സവത്തിന് ആദിത്യമരുളുന്നത്. അവിടുത്തെ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ഗിരീഷ് പതാക ഏറ്റുവാങ്ങി. പ്രളയത്തെത്തുടർന്ന് മൂന്നുദിവസമായി ചുരുക്കിയ സ്കൂൾ കലോത്സവത്തിൽ…
Read Moreചരിത്രാരകാരൻ രാമചന്ദ്ര ഗുഹയ്ക്കു വധഭീഷണി; ബീഫ് കഴിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റു ചെയ്തതാണ് ഭീഷണിക്ക് കാരണം; ചിത്രം പിൻവലിച്ചശേഷമുളള അദ്ദേഹത്തിന്റെ മറുപടി പോസ്റ്റും ചർച്ചയാവുന്നു
ന്യൂഡൽഹി: ഗോവയുടെ തലസ്ഥാനമായ പനാജിയിൽ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്കു നേരെ ഭീഷണി. ഭാര്യക്കും തനിക്കും നേരെ ഭീഷണി ഉയർന്നതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു. “പനാജിയിലെ മാന്ത്രിക പ്രഭാതത്തിൽ, ബിജെപി ഭരിക്കുന്ന ഗോവയിൽ ഞാൻ ബീഫ് കഴിക്കാൻ തീരുമാനിച്ചു’. ബീഫ് കഴിക്കുന്ന ചിത്രത്തോടെ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. എന്നാൽ ഇതിനെതിരെ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥനടക്കം രംഗത്തുവന്നു. പരസ്യമായി ഹിന്ദു ബീഫ് കഴിക്കുകയെന്നാൽ അദ്ദേഹം ആ മതത്തെ കളങ്കപ്പെടുത്തുകയാണ്. രാമചന്ദ്ര ഗുഹ ഇതാണ് ചെയ്തത്. ഇത്തരം മോശം പ്രവൃത്തിയിലൂടെ അദ്ദേഹം എല്ലാ ഹിന്ദുക്കളെയും കളിയാക്കിയിരിക്കുകയാണ്. ഇതിന് തീർച്ചയായും മറുപടി പറയണമെന്ന് മുൻ റോ ഉദ്യോഗസ്ഥൻ ആർ.കെ യാദവ് ആവശ്യപ്പെട്ടു. പിന്നാലെ രാമചന്ദ്ര ഗുഹയ്ക്കും ഭാര്യക്കും ഭീഷണി വിളികളും എത്തി. യാദവ് ഫോണ്വിളിച്ച് വധ ഭീഷണി മുഴക്കിയതായും…
Read Moreകണ്ണൂർ വിമാനത്താവളത്തിന്റെ ചരിത്രത്താളിൽ അച്ഛൻ പരീക്ഷണത്തിനായി പറന്നിറങ്ങി; മകൻ യാത്രക്കാരുമായി; അശ്വിൻ നമ്പ്യാർ കണ്ണൂർ റൺവേയെക്കുറിച്ച് പറഞ്ഞതിങ്ങനെ…
മട്ടന്നൂർ: അച്ഛൻ പരീക്ഷണപറക്കൽ നടത്തിയ വിമാനത്താവളത്തിൽ യാത്രക്കാരുമായി മകൻ പറന്നിറങ്ങി. 2016 ൽ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ പൂർത്തിയാക്കിയപ്പോൾ പരീക്ഷണ വിമാനമിറക്കിയത് കാടാച്ചിറയിലെ അരുണയിൽ പദ്മനാഭൻ-രാധ ദന്പതികളുടെ മകനായ എയർമാർഷൽ രഘുനാഥ് നന്പ്യാരായിരുന്നു. ഡോണിയർ 228 എന്ന വിമാനമായിരുന്നു ഇറക്കിയത്. അദ്ദേഹത്തിന്റെ മകൻ അശ്വിൻ നന്പ്യാരാണ് ഗോ എയറിന്റെ ഡൽഹിയിൽ നിന്നുള്ള ആഭ്യന്തര സർവീസുമായി പറന്നിറങ്ങിയത്. വ്യോമസേനയുടെ കിഴക്കൻ സേനാ കമാൻഡ് മേധാവിയാണ് രഘുനാഥ് നന്പ്യാർ. ഫ്രാൻസിൽ പോയി റഫാൽ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കൽ നടത്തിയതും രഘുനാഥ് നന്പ്യാരായിരുന്നു. രണ്ടര വർഷത്തിനു ശേഷം മകനും ചരിത്രത്തിന്റെ ഭാഗമാകുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റൺവേയാണ് കണ്ണൂർ വിമാനത്താവളത്തിനുള്ളത്. ടേബിൾടോപ്പ് വിമാനത്താവളങ്ങളായ മംഗളൂരു, കരിപ്പൂർ എന്നിവയെക്കാൾ കൂടുതൽ എളുപ്പം ഇവിടുത്തെ റൺവേയാണെന്ന് അശ്വിൻ നന്പ്യാർ പറയുന്നു.
Read Moreരാമപുരത്ത് സദാചാര ആക്രമണം; യുവതിക്കും പിതാവിനും പരിക്ക്; പാലാ രാമപുരത്ത് നടന്ന ഞെട്ടിക്കുന്ന സംഭവകഥയിങ്ങനെ…
പാലാ: രാമപുരത്ത് നെടുമ്പാശേരിയിൽനിന്നും മടങ്ങുകയായിരുന്ന കുടുംബത്തിനു നേരെ സദാചാര ഗുണ്ടാ ആക്രമണം. മുംബൈയിൽനിന്നും നാട്ടിൽ തിരിച്ചെത്തിയ യുവതിക്കും ഇവരുടെ പിതാവിനും സഹോദരനും മർദനമേറ്റു. ശനിയാഴ്ച രാത്രി 9.30 ന് പാലാ നെച്ചിപ്പുഴൂരായിരുന്നു സംഭവം. റാന്നി ഇടമണ് തോമ്പിക്കണ്ടം കല്ലിച്ചേത്ത് സജി മാത്യു(50), മകൻ ജോർജി(17), മകൾ മേഘ(22) എന്നിവർക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ നെച്ചിപ്പുഴൂർ തെക്കേകളത്തിനാനിക്കൽ ജെനീഷ് (42), ഇയാളുടെ പിതാവ് ബാലകൃഷ്ണൻ (78), സെയിൽ ടാക്സ് ഓഫീസിലെ ജീവനക്കാരൻ നെച്ചിപ്പുഴൂർ മാവേലിൽ ജോഷി ജോസഫ് (45) എന്നിവർ അറസ്റ്റിലായി. കേസിൽ ഇനിയും ഏഴോളം പേരെ പിടികൂടാനുണ്ട്. മുംബൈയിൽ നഴ്സായ മേഘയുമായി സജി മാത്യുവും ജോർജിയും നെടുമ്പാശേരിയിൽനിന്ന് റാന്നിയിലേക്കു വരികയായിരുന്നു. നെച്ചിപ്പുഴൂർ ഭാഗത്തെത്തിയപ്പോൾ മേഘയ്ക്കു ഛർദിക്കാൻ തോന്നുകയും കാർ നിർത്തുകയും ചെയ്തു. ഈ സമയം സമീപത്തെ വീട്ടിനിന്നും ഇറങ്ങിവന്ന ജെനീഷും സംഘവും ഛർദിക്കാൻ നിന്ന…
Read Moreചരിത്രവ്യക്തിയായി മോനിഷ! സർക്കാർ വകുപ്പിൽ സ്ഥിരനിയമനം ലഭിക്കുന്ന ആദ്യ ഭിന്നലിംഗക്കാരി
ബംഗളൂരു: കർണാടക ചരിത്രത്തിന്റെ ഭാഗമായി ബലാഗവി സ്വദേശിനി എം. മോനിഷ. സർക്കാർ വകുപ്പിൽ സ്ഥിരനിയമനം ലഭിക്കുന്ന ആദ്യ ഭിന്നലിംഗക്കാരിയാണ് മോനിഷ. ഗ്രൂപ്പ് ഡി. ജീവനക്കാരിയായാണ് മോനിഷയുടെ നിയമനം. ബലാഗവിയിലെ സുവർണ വിധാനസൗധയിൽ നാളെ ആരംഭിക്കുന്ന ശീതകാലസമ്മേളനത്തിൽ ഇവർ ജോലിയിൽ പ്രവേശിക്കും. ഏഴാംക്ലാസ് യോഗ്യതയുള്ള മോനിഷ 2016ലാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്. എന്നാൽ അപേക്ഷ തള്ളുകയാണുണ്ടായത്. തുടർന്ന് മോനിഷ ഹൈക്കോടതിയെ സമീപിച്ചു. മോനിഷയ്ക്ക് ജോലിക്ക് യോഗ്യതയുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി അവർക്ക് സ്ഥിരംജോലി നല്കാൻ കർണാടക നിയമസഭാ കൗൺസിലിന് നിർദേശം നല്കി. എന്നാൽ പേരുമാറ്റിയ സത്യവാങ്മൂലവും മറ്റ് മതിയായ രേഖകളുമില്ലാത്തതിനാൽ ഇവരെ താത്കാലിക ജീവനക്കാരിയായി നിയമിക്കുകയായിരുന്നു. ആറുമാസത്തിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്നും നിർദേശിച്ചിരുന്നു. മോനിഷയെ മാത്രമല്ല, ഭിന്നലിംഗ വിഭാഗത്തെ മുഴുവനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രചോദനം നല്കുന്നതാണ് തീരുമാനമെന്ന് നിയമനിർമാണ കൗൺസിൽ സെക്രട്ടറി കെ.ആർ. മഹാലക്ഷ്മി അഭിപ്രായപ്പെട്ടു.
Read Moreസംസ്ഥാനത്ത് നെറ്റ് ബാങ്കിംഗ് തട്ടിപ്പ് തുടർക്കഥ! വീട്ടമ്മയ്ക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു; തട്ടിപ്പിന് ഇരയാകാതിരിക്കാന് ചെയ്യേണ്ടത്…
വടകര: സംസ്ഥാനത്ത് ബാങ്കിൽനിന്നെന്ന വ്യാജേന അക്കൗണ്ട് ഉടമകളെ വിളിച്ച് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന പ്രവണത തുടർക്കഥയാകുന്നു. വടകരയിൽ വീട്ടമ്മയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ബാങ്കിൽനിന്നാണെന്ന വ്യാജേന മൊബൈലിലേക്ക് വിളിച്ച് അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓർക്കാട്ടേരി തരിപ്പയിൽ ഖദീജയുടെ ഒരു ലക്ഷം രൂപയാണ് വടകര എസ്ബിഐയിൽനിന്നു നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ഖദീജയുടെ ഡൽഹിയിലുള്ള ഭർത്താവിന് ബാങ്കിൽനിന്നാണെന്നു പറഞ്ഞ് ഫോണ് സന്ദേശം എത്തിയത്. കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വിളി. ഇത് സംബന്ധിച്ച് ഭർത്താവിന് അറിയാത്തതിനാൽ വൈകുന്നേരം ഖദീജയെ വിളിക്കുകയായിരുന്നു. ബാങ്കിൽനിന്ന് ഫോണിലൂടെ യാതൊന്നും ആവശ്യപ്പെടില്ലെന്ന സത്യം ഓർക്കാതെ ഖദീജ ഒടിപി നമ്പർ ഉൾപ്പെടെ പറഞ്ഞു കൊടുത്തു. ഏറെ വൈകാതെ പിന്നാലെ ഒരു ലക്ഷം രൂപ അക്കൗണ്ടിൽനിന്നു നഷ്ടമായി. പണം പിൻവലിച്ചതായുള്ള സന്ദേശം…
Read Moreഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച; ജീവനക്കാരെ പുറത്താക്കി കളക്ടർ ഓഫീസ് പൂട്ടി; സിനിമാ സ്റ്റൈലിലുള്ള രംഗങ്ങൾ ഇങ്ങനെ..
കാക്കനാട്: ഫയൽ നീക്കങ്ങളിൽ ഗുരുതരമായ വീഴ്ച ബോധ്യപ്പെട്ടതിനെത്തുടർന്നു ജീവനക്കാരെ പുറത്താക്കി കളക്ടറേറ്റിലെ കാര്യനിർവഹണ വിഭാഗം (എസ്റ്റാബ്ലിഷ്മെന്റ്) ഓഫീസ് ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള കുറെസമയം അടച്ചിട്ടു. ജീവനക്കാർക്കു താക്കീത് നല്കിയശേഷമാണു പിന്നീട് ഓഫീസ് തുറക്കാൻ കളക്ടർ അനുവദിച്ചത്. ജീവനക്കാരുടെ സർവീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സിനിമാ സ്റ്റൈലിലുള്ള രംഗങ്ങൾ അരങ്ങേറിയത്. മിന്നൽ പരിശോധനയ്ക്കെത്തിയ കളക്ടർ അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് ഒരു റിട്ടയേർഡ് തഹസിൽദാർ സമർപ്പിച്ച അപേക്ഷയുടെ ഫയൽ ആവശ്യപ്പെട്ടു. ആ ഫയൽ കാണുന്നില്ലെന്നായിരുന്നു മറുപടി. ഉടൻതന്നെ കളക്ടർ പരാതിക്കാരനിൽനിന്നു പുതിയ അപേക്ഷ വാങ്ങാൻ ജീവനക്കാരോടു നിർദേശിച്ചു. അപേക്ഷ അപ്പോൾതന്നെ തീർപ്പാക്കി റവന്യൂ വകുപ്പിലേക്കു കൊടുക്കാനായി അപേക്ഷകന്റെ കൈവശം കളക്ടർതന്നെ നൽകുകയുംചെയ്തു. തുടർന്നാണു സെക്ഷനിലുണ്ടായിരുന്ന ജീവനക്കാരെ പുറത്തേക്കു മാറ്റി സെക്ഷൻ അടച്ചിടാൻ കളക്ടർ നിർദേശിച്ചത്. ജീവനക്കാർക്കു താക്കീത് നല്കിയശേഷം ഓഫീസ് തുറക്കാൻ കളക്ടർ അനുവദിച്ചു. ഭരണാനുകൂല…
Read More