ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി​ക്കു പീ​ഡ​നം; നാ​ലു സൈ​നി​ക​ർ​ക്കെ​തി​രേ കേ​സ്; പൂ​ന​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

പൂ​ന: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ നാ​ലു സൈ​നി​ക​ർ​ക്കെ​തി​രേ കേ​സ്. പൂ​ന പോ​ലീ​സാ​ണു കേ​സെ​ടു​ത്ത​ത്. 2015-ൽ ​പൂ​ന​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ നൈ​റ്റ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന യു​വ​തി​യെ ഇ​തേ ആ​ശു​പ​ത്രി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന സൈ​നി​ക​ൻ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി അ​റി​യി​ച്ച മ​റ്റൊ​രു സൈ​നി​ക​നും യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ചൂ​ഷ​ണം ചെ​യ്തു. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മ​റ്റു ര​ണ്ടു സൈ​നി​ക​ർ കൂ​ടി ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷ​മാ​ണ് യു​വ​തി പീ​ഡ​നം സം​ബ​ന്ധി​ച്ച് ഒ​രു എ​ൻ​ജി​ഒ​യ്ക്കു വി​വ​രം ന​ൽ​കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് എ​ൻ​ജി​ഒ അ​ധി​കൃ​ത​ർ ഇ​ൻ​ഡോ​ർ പോ​ലീ​സി​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ചു. ഇ​ൻ​ഡോ​ർ പോ​ലീ​സ് കേ​സ് പൂ​ന പോ​ലീ​സി​നു കൈ​മാ​റി. സം​ഭ​വ​ത്തി​ൽ സൈ​ന്യ​വും പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

സുഹൃത്തിന്റെ മരണത്തിനു പ്രതികാരം! ബന്ധം അവസാനിപ്പിച്ച സുഹൃത്തിന്റെ മുന്‍ കാമുകിയെ കഴുത്തറുത്തു കൊലപ്പെടുത്തി

മും​ബൈ: സു​ഹൃ​ത്തി​ന്‍റെ മ​ര​ണ​ത്തി​നു പ്ര​തി​കാ​ര​മാ​യി യു​വാ​വ് സു​ഹൃ​ത്തി​ന്‍റെ മു​ൻ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ല​ത്തൂ​രി​ലാ​ണു സം​ഭ​വം. അ​പൂ​ർ​വ യാ​ദ​വ് എ​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് ക​ഴു​ത്ത​റ​ത്തു കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ അ​മ​ർ ഷി​ൻ​ഡെ എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് വി​ശാ​ൽ​ന​ഗ​റി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​മ​ർ അ​പൂ​ർ​വ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​സ​മ​യം യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ര​വ​ധി ത​വ​ണ കു​ത്തേ​റ്റി​രു​ന്നു. ത​ന്‍റെ സു​ഹൃ​ത്ത് സാ​ർ​ഥ​ക്കി​ന്‍റെ മ​ര​ണ​ത്തി​നു പ്ര​തി​കാ​ര​മാ​യാ​ണ് അ​പൂ​ർ​വ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​മ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ക​ർ​ണാ​ട​ക മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു അ​പൂ​ർ​വ. അ​പൂ​ർ​വ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ല​ത്തൂ​ർ സ്വ​ദേ​ശി​യാ​യ സാ​ർ​ഥ​ക് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. സാ​ർ​ഥ​കി​ന്‍റെ മ​ര​ണ​ത്തി​ൽ അ​പൂ​ർ​വ​യ്ക്കും പെ​ണ്‍​കു​ട്ടി​യു​ടെ ഇ​പ്പോ​ഴ​ത്തെ കാ​മു​ക​നു​മെ​തി​രേ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​പൂ​ർ​വ കേ​സി​ൽ ജാ​മ്യ​ത്തി​ലാ​ണ്.

Read More

ഒന്നിലേറെത്തവണ ശാരീരികമായി പീഡിപ്പിച്ചു! നടന്‍ അലോക് നാഥിനെതിരേ എഴുത്തുകാരിയും നിര്‍മാതാവുമായ വിന്റ നന്ദ പോലീസില്‍ പരാതി നല്‍കി

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദി ന​ട​ൻ അ​ലോ​ക് നാ​ഥി​നെ​തി​രേ എ​ഴു​ത്തു​കാ​രി​യും നി​ർ​മാ​താ​വു​മാ​യ വി​ന്‍റ ന​ന്ദ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മീ ​ടു കാ​ന്പ​യ്നി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച വി​ന്‍റ ന​ന്ദ​യ്ക്കെ​തി​രേ അ​ലോ​ക് നാ​ഥ് മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് അ​വ​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 19 വ​ർ​ഷം മു​ന്പ് അ​ലോ​ക് നാ​ഥ് ത​ന്നെ ഒ​ന്നി​ലേ​റെ​ത്ത​വ​ണ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു ന​ന്ദ​യു​ടെ പ​രാ​തി. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ന​ന്ദ ഈ ​വി​വ​രം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ന​ന്ദ​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ ശൈ​ലേ​ഷ് പ​സാ​ൽ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​രോ​പ​ണം പി​ൻ​വ​ലി​ച്ച് ഒ​രു രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി, ന​ന്ദ മാ​പ്പു​പ​റ​യ​ണ​മെ​ന്ന് അ​ലോ​ക് നാ​ഥ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മാ​ന​ന​ഷ്ട​ക്കേ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഭാ​ര്യ​യെ​യും ക​ക്ഷി ചേ​ർ​ത്താ​ണ് അ​ലോ​ക് പ​രാ​തി ന​ൽ​കി​യ​ത്. ന​ന്ദ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​നി​മാ, ടി​വി അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന അ​ലോ​ക്…

Read More

ഹർത്താൽ തുടരുന്നു; കോഴിക്കോട്ടും തിരുവനന്തപുരത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്

കോട്ടയം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരേ അഖില ഭാരത ഹിന്ദു പരിഷത്ത് അഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് പൂർണം. കോഴിക്കോട്ടും തിരുവനന്തപുരത്തും ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. കോഴിക്കോട്ട് മുക്കം, കുണ്ടായിത്തോട്. കുന്നമംഗലം എന്നിവടങ്ങളിലാണ് അക്രമങ്ങൾ അരങ്ങേറിയത്. സ്കാനിയ ബസുകൾക്ക് നേരെയായിരുന്നു അക്രമം. ആർക്കും പരിക്കില്ല. തിരുവനന്തപുരത്ത് കല്ലന്പലത്താണ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായത്. ഇതേതുടർന്ന് സർവീസ് നിർത്തിവച്ചു. ഇവിടെയും ആർക്കും പരിക്കില്ല. ഹർത്താലിൽ സംസ്ഥാനത്ത് കടകന്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ രാവിലെ അവസാനിക്കുന്ന രാത്രി സർവീസ് ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. സ്വകാര്യ ബസുകളും ചരക്ക് ലോറികളും നിരത്തിലില്ല. മഹാനവമി പ്രമാണിച്ച് പൊതു അവധിയായതിനാൽ സ്കൂളുകളും സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. ഹർത്താലിനോട് അനുബന്ധിച്ച് പോലീസ് കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട നിലയ്ക്കൽ, പമ്പ എന്നിവടങ്ങളിലും എരുമേലിയിലും…

Read More

ശബരിമല കയറാൻ വീണ്ടും യുവതി; കനത്ത സുരക്ഷയുമായി പോലീസും; എന്നാൽ മരക്കൂട്ടത്ത് വച്ച്…

പത്തനംതിട്ട: ശബരിമലയിലേക്ക് കടക്കാൻ ശ്രമിച്ച യുവതി പ്രതിഷേധം ഭയന്ന് തിരിച്ചിറങ്ങി. ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജാണ് രാവിലെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പരന്പരാഗത കാനനപാത വഴി ശബരിമലയിലേക്ക് യാത്ര തിരിച്ചത്. പോലീസ് കനത്ത സുരക്ഷയുമായി ഒപ്പമുണ്ടായിരുന്നു. എന്നാൽ മരക്കൂട്ടത്ത് വച്ച് 25 ഓളം വരുന്ന പ്രതിഷേധക്കാർ യുവതിക്കെതിരേ മുദ്രാവാക്യവുമായി രംഗത്തെത്തി. മുന്നോട്ടുപോകും തോറും പ്രതിഷേധക്കാരുടെ എണ്ണം കൂടി വന്നു. എങ്കിലും പോലീസ് കനത്ത സുരക്ഷയുമായി യുവതിക്കൊപ്പം നിന്നു. ഇതിനിടെ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അവർ മടങ്ങുകയായിരുന്നു. ഇതിനിടെ പ്രതിഷേധക്കാരുമായി തനിക്ക് സംസാരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു പോലീസ് അനുമതി നൽകാതിരുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കനത്ത സുരക്ഷയാണ് മലകയറാനെത്തിയ യുവതിക്ക് പോലീസ് നൽകിയത്. നിങ്ങൾക്ക് സന്നിധാനത്ത് പ്രവേശിക്കണമെന്നുണ്ടെങ്കിൽ എല്ലാ സുരക്ഷയും നൽകാമെന്ന്…

Read More

ലുലു വീണ്ടും ‘പണി’കൊടുത്തു! ശബരിമല വിഷയത്തില്‍ അയ്യപ്പനെ പരിഹസിച്ച ആലപ്പുഴ സ്വദേശിയുടെ ജോലി നഷ്ടമായി; ദീപക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ പ്ര​ള​യ​ത്തി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കു​വാ​ൻ ആ​യി​ര​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ല്ലാ​വ​രെ​യും അ​വ​ഹേ​ളി​ച്ച് ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റ് പ​ങ്കു​വ​ച്ച ലു​ലു ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നെ അധിക‌ൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടി​രു​ന്നു. ഇ​പ്പോ​ഴി​ത സ​മാ​ന സം​ഭ​വം വീ​ണ്ടും ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഏ​റെ ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്കു​ന്ന ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്കി​ൽ വ​ള​രെ മോ​ശ​മാ​യി അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​യാ​ളെ​യാ​ണ് ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പു​റ​ത്താ​ക്കി​യ​ത്. റി​യാ​ദി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ദീ​പ​ക് പ​വി​ത്രം എ​ന്ന​യാ​ളെ​യാ​ണ് അ​ധി​കൃ​ത​ർ ജോ​ലി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. “ഇ​തൊ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണ്. അ​യ്യ​പ്പ​ൻ സ്വ​യം ക​ഴി​വ് തെ​ളി​യി​ക്ക​ട്ടെ. കി​ള​വി​ക​ളെ വേ​ണോ അ​തോ, ന​ല്ല സൊ​യ​മ്പ​ൻ പെ​മ്പി​ള്ളാ​രെ വേ​ണോ? തീ​രു​മാ​നം അ​യ്യ​പ്പ​ന്’. എ​ന്നാ​യി​രു​ന്നു ദീ​പ​ക് പ​ങ്കു​വ​ച്ച കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​കു​റി​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​യി​രു​ന്നു രം​ഗ​ത്തെ​ത്തി​യ​ത്. മാ​ത്ര​മ​ല്ല ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും ഉ​ട​മ എം.​എ. യൂ​സ​ഫ് അ​ലി​യു​ടെ​യും ഫേ​സ്ബു​ക്ക്…

Read More

അമ്മയിൽ മ​ക്ക​ൾ ക​ലാ​പം! സം​ഘ​ട​ന​യി​ൽ ചേ​രി​തി​രി​വി​ല്ലെ​ന്ന് ഇ​ട​വേ​ള ബാ​ബു; ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം 19ന് ചേർന്നേക്കും

കൊ​ച്ചി: നടി ആക്രമിക്കപ്പെട്ട സംഭവങ്ങളെത്തുടർന്നു അമ്മ സംഘടനയിൽ ഉ​ട​ലെ​ടു​ത്ത അ​സ്വാ​ര​സ്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ഉ​ട​ൻ വി​ളി​ച്ചു​ചേ​ർ​ക്കാ​നാ​കു​മോ​യെ​ന്നു താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ പ​രി​ശോ​ധി​ക്കു​ന്നു. 19ന് ​ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​രാ​നാ​കൂ​മോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണു വി​വ​രം. ഇ​തി​നി​ടെ, സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ത​ന്നെ ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​നാ​യ മോ​ഹ​ൻ​ലാ​ൽ രാ​ജി​ക്കൊ​രു​ങ്ങി​യെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത സ്ഥി​രീ​ക​രി​ക്കാ​ൻ ഭാ​ര​വാ​ഹി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ സ്ഥി​രീ​ക​രി​ച്ചു. 19ന് ​യോ​ഗം ചേ​രാ​നാ​ണു നി​ല​വി​ലെ തീ​രു​മാ​നം. അ​ന്നേ​ദി​നം എ​ട്ടോ​ളം പേ​ർ സ്ഥ​ല​ത്തു​ണ്ടാ​വി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും യോ​ഗ​വു​മാ​യി മു​ന്നോ​ട്ട്പോ​കു​വാ​നാ​ണു തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​ട·ാ​രാ​യ ജ​ഗ​ദീ​ഷി​ന്‍റെ​യും സി​ദ്ദി​ഖി​ന്‍റെ​യും നി​ല​പാ​ടു​ക​ളി​ലെ വൈ​രു​ദ്ധ്യ​മാ​ണ് നി​ല​വി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ർ​ക്ക് ഇ​ട​വ​രു​ത്തി​യി​ട്ടു​ള്ള​ത്. സം​ഘ​ട​ന​യി​ൽ ചേ​രി​തി​രി​വി​ല്ലെ​ന്നും എ​ല്ലാ​വ​രു​ടെ​യും ഇ​ട​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ട​വേ​ള ബാ​ബു…

Read More

സി​ദ്ദി​ഖി​ന്‍റേത് അ​മ്മ​യു​ടെ നി​ല​പാ​ട​ല്ലെ​ന്നു ജ​ഗ​ദീ​ഷ്; സൂ​പ്പ​ർ ബോ​ഡി വേ​ണ്ടെ​ന്നു ബാ​ബു​രാ​ജ്

കൊ​ച്ചി: ന​ട​ൻ സി​ദ്ദി​ഖ് വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത് അ​മ്മ​യു​ടെ നി​ല​പാ​ട് അ​ല്ലെ​ന്ന് അ​മ്മ ട്ര​ഷ​റ​ർ ജ​ഗ​ദീ​ഷ്. ദി​ലീ​പി​ന്‍റെ പു​തി​യ സി​നി​മ​യു​ടെ സൈ​റ്റി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ ആ​രെ​ങ്കി​ലും സം​ശ​യി​ച്ചാ​ൽ തെ​റ്റു പ​റ​യാ​ൻ പ​റ്റി​ല്ലെ​ന്നു പ​റ​ഞ്ഞ ജ​ഗ​ദീ​ഷ്, എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മു​ള്ള സം​ഘ​ട​ന​യാ​ണ് അ​മ്മ​യെ​ന്നു വ്യ​ക്ത​മാ​ക്കി. സി​ദ്ദി​ഖി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നെ​തി​രേ ന​ട​ൻ ബാ​ബു​രാ​ജും രം​ഗ​ത്തെ​ത്തി. അ​മ്മ​യു​ടെ ഒൗ​ദ്യോ​ഗി​ക വ​ക്താ​വ് താ​നാ​ണ്. ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ളു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​മ്മ​യു​ടെ നി​ല​പാ​ട് അ​റി​യി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ത​യാ​റാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ ആ​ണു ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. താ​ൻ ത​യാ​റാ​ക്കി​യ കു​റി​പ്പ് പ്ര​സി​ഡ​ന്‍റ് കാ​ണു​ക​യും ചി​ല കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ​കൂ​ടി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​ശേ​ഷ​മാ​ണു പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ന്തി​മ അ​നു​മ​തി​യോ​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ വാ​ട്ട്സ്ആ​പ് ഗ്രൂ​പ്പി​ലും പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ൾ​ക്കും കു​റി​പ്പ് കൈ​മാ​റി​യ​തെ​ന്നു ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു. ദി​ലീ​പി​ന്‍റെ പു​തി​യ സി​നി​മ​യു​ടെ സൈ​റ്റി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ ആ​രെ​ങ്കി​ലും…

Read More

ശബരിമല ദർശനത്തിനെത്തിയ യുവതിയെ തടഞ്ഞു; ക്ഷേത്ര ദർശനത്തിൽനിന്നും പിൻമാറില്ലെന്ന് ലിബി

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ യുവതിയെ നാട്ടുകാർ തടഞ്ഞു. ചേർത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തടഞ്ഞത്. പോലീസ് ഉടൻ സ്ഥലത്തെത്തി ലിബിയെ ഇവിടെനിന്നും മാറ്റി. യുവതിക്കെതിരേ പ്രതിഷേധവുമായി വിശ്വാസികളായ സ്ത്രീകളും രംഗത്തെത്തി. അതേസമയം, ക്ഷേത്ര ദർശനത്തിൽനിന്നും പിൻമാറില്ലെന്ന് ലിബി മാധ്യമങ്ങളോട് പറഞ്ഞു. ലിബിയെ പോലീസ് വാഹനത്തിൽ പന്പയിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന.

Read More

പ്രധാനമന്ത്രി ആർക്കൊപ്പം‍? വോട്ടർമാരിൽ 50 ശതമാനം സ്ത്രീകളാണെന്ന് മോദി മറക്കരുത്.., #MeToo വെളിപ്പെടുത്തൽ നടത്തിയ ഗായിക സോന ചോദിക്കുന്നു…

ന്യൂ​ഡ​ൽ​ഹി: മീ ​ടൂ കാ​ന്പ​യി​നി​ൽ പ്ര​മു​ഖ​ർ​ക്കെ​തി​രെ​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഗാ​യി​ക സോ​ന മോ​ഹ​പ​ത്ര. നി​ങ്ങ​ളു​ടെ 50 ശ​ത​മാ​നം വോ​ട്ട​ർ​മാ​രും സ്ത്രീ​ക​ളാ​ണ്. 14 സ്ത്രീ​ക​ൾ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്ബ​റി​നെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല നി​ര​വ​ധി പു​രു​ഷ​ന്മാ​ർ​ക്കും അ​യാ​ളു​ടെ ചെ​യ്തി​ക​ളെ​ക്കു​റി​ച്ച് അ​റി​യാം. ഈ ​ആ​രോ​പ​ണ​ങ്ങ​ളെ ഗൗ​ര​വ​ത്തി​ൽ എ​ടു​ത്ത് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. 50 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ ഞ​ങ്ങ​ളാ​ണ്. ഞ​ങ്ങ​ളെ കേ​ൾ​ക്ക​ണം.- സോ​ന മോ​ഹ​പ​ത്ര ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഗാ​യ​ക​ൻ കൈ​ലാ​ഷ് ഖേ​റി​ൽ നി​ന്ന് ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വം മീ ​ടൂ​വി​ലൂ​ടെ സോ​ന പ​ങ്കു​വ​ച്ചി​രു​ന്നു. ട്വി​റ്റ​റി​ലാ​ണ് സോ​നം കൈ​ലാ​ഷ് ഖേ​റി​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. സം​ഗീ​ത പ​രി​പാ​ടി​യെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ക​ഫെ​യി​ൽ വെ​ച്ച് കൈ​ലാ​ഷ് ഖേ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. ത​ങ്ങ​ളു​ടെ ഇ​രു​വ​രു​ടേ​യും ബാ​ന്‍റ് ന​ട​ത്താ​നി​രി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യെ കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ…

Read More