പണിപാളി! പി​ടി​കൂ​ടി​യ പെ​രു​മ്പാ​മ്പി​നെ ക​ഴു​ത്തി​ല​ണി​ഞ്ഞ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന് ര​ണ്ടാം ജ​ന്മം

പി​ടി​കൂ​ടി​യ പെ​രു​മ്പാ​മ്പി​നെ ക​ഴു​ത്തി​ല​ണി​ഞ്ഞ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. വെ​സ്റ്റ് ബം​ഗാ​ളി​ലെ ജ​ൽ​പാ​ൽ​ഗു​രി ഗ്രാ​മ​ത്തി​ൽ നി​ന്നും പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് വ​നം വ​കു​പ്പി​നെ വി​വി​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വി​ടെ​യെ​ത്തി​യ ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ പിടികൂടുകയും ചെയ്തു. എന്നാൽ ഈ ​പാ​മ്പി​നെ ബാ​ഗി​നു​ള്ളി​ലാ​ക്കു​വാ​ൻ ശ്ര​മി​ക്കാ​തെ ചു​റ്റു​മു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി സഞ്ജയ് ദത്ത് എന്നുപേരുള്ള ഒരു ഉദ്യോഗസ്ഥൻ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​വാ​ൻ നാ​ൽ​പ്പ​ത് കി​ലോ ഭാ​ര​മു​ള്ള ഈ ​പാ​മ്പി​നെ ക​ഴു​ത്തി​ൽ അ​ണി​യു​ക​യാ​യി​രു​ന്നു. കഴുത്തിൽ കിടന്ന പാമ്പ് പെട്ടന്ന് ചുറ്റിവരിഞ്ഞു. ഭ​യ​ന്നു പോ​യ അ​ദ്ദേ​ഹം ഓ​ടു​വാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ അദ്ദേഹത്തിന്‍റെ രക്ഷയ്ക്ക് എത്തുകയായിരുന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​യൊ​രാ​ളാ​ണ് ഈ ​ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സംഭവത്തെക്കുറിച്ച് വെസ്റ്റ് ബംഗാളിലെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വീട്ടില്‍ തനിച്ചാണ്; തോക്ക് വേണമെന്ന് ധോണിയുടെ ഭാര്യ; കാ​ല​താ​മ​സം കൂ​ടാ​തെ ത​ന്നെ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​ൻ അ​ധി​കൃ​ത​രോ​ട് സാ​ക്ഷി

റാ​ഞ്ചി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ഭാ​ര്യ സാ​ക്ഷി സിം​ഗ് റാ​വ​ത്തി​നു ജീ​വ​നു ഭീ​ഷ​ണി​യോ? സ്വ​യം സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യു​ണ്ടെ​ന്നു​കാ​ട്ടി സാ​ക്ഷി ആ​യു​ധ ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ ന​ൽ​കി. പി​സ്റ്റ​ൾ അ​ല്ലെ​ങ്കി​ൽ 0.32 റി​വോ​ൾ​വ​റി​നാ​ണ് സാ​ക്ഷി അ​പേ​ക്ഷ ന​ൽ​കി​യ​ത്. വീ​ട്ടി​ൽ മി​ക്ക​വാ​റും ത​നി​ച്ചാ​യ​തി​നാ​ൽ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് അ​വ​ർ അ​പേ​ക്ഷ​യി​ൽ സൂ​ചി​പ്പി​ച്ചു. കാ​ല​താ​മ​സം കൂ​ടാ​തെ ത​ന്നെ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​ൻ അ​ധി​കൃ​ത​രോ​ട് സാ​ക്ഷി ആ​വ​ശ്യ​പ്പെ​ട്ടു. ധോ​ണി​ക്ക് 2010ൽ ​ആ​യു​ധ ലൈ​സ​ൻ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. 9 മി​ല്ലീ​മീ​റ്റ​ർ പി​സ്റ്റ​ൾ ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം സൂ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ധോ​ണി​ക്ക് ലൈ​സ​ൻ​സു​ള്ള​ത്.

Read More

കേരള എൻട്രൻസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; മെഡിക്കൽ എൻട്രൻസിൽ എറണാകുളം സ്വദേശിനി ജസ് മരിയ ബെന്നിക്ക് ഒന്നാം റാങ്ക്

തിരുവനന്തപുരം: കേരള എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കൽ എൻട്രൻസിൽ എറണാകുളം സ്വദേശിനി ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക്-56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശിനി സംറീൻ ഫാത്തിമ (നീറ്റ്-89) രണ്ടാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് കൊടിയത്തൂർ സ്വദേശിനി സെബാമ മാളിയേക്കൽ (നീറ്റ്-99) മൂന്നാം റാങ്ക് നേടി എസ്‌സി വിഭാഗത്തിൽ കണ്ണൂർ ചിറക്കര സ്വദേശി രാഹുൽ അജിത്ത് (നീറ്റ്-605) ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം സ്വദേശിനി ചന്ദൻ ആർ.എസ് (നീറ്റ്-707) രണ്ടാം റാങ്ക് നേടി. എസ്ടി വിഭാഗത്തിൽ കോഴിക്കോട് ചേവായൂർ സ്വദേശിനി അമാൻഡ എലിസബത്ത് സാം (നീറ്റ്-5,494) ഒന്നാം റാങ്ക് നേടി ഫലം അറിയാൻ … http://www.cee.kerala.gov.in/keamresult2018/index.php

Read More

അഡ്മിഷന്‍ എടുത്തത് പിഎഫ് ലോണ്‍ എടുത്ത്! വി​ല​പിടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണ്‍ വാങ്ങിനല്കിയില്ല; പുന്നംപറമ്പില്‍ നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കി

പു​ന്നം​പ​റ​ന്പ്: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ഴാ​നി വെ​ള്ളാം​കു​ണ്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൾ ര​ന്യ (17) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീട്ടാ​യി​രു​ന്നു സം​ഭ​വം. വി​ല​പിടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി​ച്ചുത​രാ​ൻ രന്യ ആ​വ​ശ്യ​പ്പെ​ട്ടതു അമ്മ മാ​ല​തി വി​സ​മ്മ​തി​ച്ചതാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ര​ന്യ​യെ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നാ​യി കോ​ള​ജി​ൽ ചേ​ർ​ത്തി​രു​ന്നു. മ​ക​ളു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പി​എ​ഫ് ലോ​ണ്‍ എ​ടു​ത്താ​ണ് നഴ്സിം​ഗി​ന് അ​ഡ്മി​ഷ​ൻ വാ​ങ്ങി​യ​ത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​മ്മ പു​റ​ത്തേ​ക്കു പോ​യ സ​മ​യ​ത്താ​ണ് രന്യ തൂ​ങ്ങിമ​രി​ച്ച​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​രു​പ്പാ​ക്ക സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ൽ തൊ​ഴി​ലാ​ളി​യാ​യ മാ​ല​തി​യാ​ണ് അ​മ്മ. ഏ​ക സ​ഹോ​ദ​രി മ​ന്യ. ഇ​രു​വ​രും ഇ​ര​ട്ടക്കുട്ടി​ക​ളാ​ണ്.

Read More

ജെസ്‌നയെ കണ്ടെത്താന്‍ സിബിഐ വേണമെന്ന് സഹോദരന്‍

കോട്ടയം മുക്കൂട്ടുതറയില്‍ നിന്നും ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജെസ്‌നയെ കാണാതായി മൂന്ന് മാസമായിട്ടും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും അതിനാല്‍ കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പി.സി.ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Read More

എന്തുകൊണ്ടു ബിജെപി വിട്ടു? ശിവംശങ്കറിന്‍റെ പോസ്റ്റ് വൈറൽ

ന്യൂ​ഡ​ൽ​ഹി: താ​ൻ എ​ന്തു​കൊ​ണ്ട് ബി​ജെ​പി വി​ടു​ന്നു എ​ന്നു വി​ശ​ദീ​ക​രി​ച്ച് പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ വി​ദ​ഗ്ധ​ൻ കൂ​ടി​യാ​യ ശി​വം​ശ​ങ്ക​ർ സിം​ഗ് ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. പാ​ർ​ട്ടി​യി​ൽ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നും ഭ​ര​ണ​കൂ​ടം അ​സ​ത്യം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റി​ൽ ത​ട്ടി​പ്പു​ക​ൾ തെ​ളി​വു​ക​ൾ സ​ഹി​തം ക​ണ്ടെ​ത്തി​യാ​ൽ പോ​ലും അ​തി​ൽ കു​റ്റ​ബോ​ധം പ്ര​ക​ടി​പ്പി​ക്കാ​റി​ല്ലെ​ന്നും ശി​വം​ശ​ങ്ക​ർ പ​റ​യു​ന്നു. നോ​ട്ട് നി​രോ​ധ​ന​വും ച​ര​ക്ക് സേ​വ​ന നി​കു​തി​യും അ​ട​ക്കം കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന സ്വ​പ്ന പ​ദ്ധ​തി​ക​ൾ തി​രി​ച്ച​ടി​യാ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​നൊ​പ്പം ന​ല്ല​തും മോ​ശ​മാ​യ​തും ആ​ക്ഷേ​പ​ക​ര​വു​മാ​യ പ​ല കാ​ര്യ​ങ്ങ​ളും അ​ക്ക​മി​ട്ടു വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ വ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നു. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ ത​ക​ർ​ത്തെ​ന്ന് എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മാ​യി​ട്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​തു സ​മ്മ​തി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. വേ​ണ്ട​ത്ര ത​യാ​റെ​ടു​പ്പു​ക​ളി​ല്ലാ​തെ ന​ട​പ്പാ​ക്കി​യ ജി​എ​സ്ടി വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി. ചെ​ടു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​യി. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​യ സി​ബി​ഐ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ​യെ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി ദു​രു​പ​യോ​ഗി​ക്കു​ന്നു.…

Read More

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി ഡൽഹിയിൽ  പിടിയിൽ;  സംഭവവുമായി ബന്ധപ്പെട്ട്  കമ്പനി ഇയാളെ പിരിച്ചുവിട്ടിരുന്നു

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാർ നായർ പിടിയിലായി. ഡൽഹി വിമാനത്താവളത്തിൽനിന്നാണ് കോതമംഗലം സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു തന്നെ കേരളത്തിൽ എത്തിക്കുമെന്നാണ് വിവരം. വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാർ അത് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാർജറ്റ് എൻജിനീയറിംഗ് കന്പനിയുടെ റിഗിംഗ് സൂപ്പർവൈസറായിരുന്നു കൃഷ്ണകുമാർ. ഇയാളെ സംഭവവുമായി ബന്ധപ്പെട്ട് കന്പനി പിരിച്ചു വിടുകയും ചെയ്തിരുന്നു. വധഭീഷണി മുഴക്കിയ സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത കേരള പോലീസ് കൃഷ്ണകുമാർ നാട്ടിൽ എത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തിലായിരുന്നു. പ്രകോപനം സൃഷ്ടിക്കും വിധം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തി, അപകീർത്തിപെടുത്തൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Read More

സമരം എട്ടാം ദിവസത്തിലെത്തി;  ലഫ്.ഗവർണർ പ്രശ്നപരിഹാരത്തിന് ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് കേജരിവാൾ

ന്യൂഡൽഹി: ഡ​ൽ​ഹി​യി​ലെ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​രു​ന്ന നി​സ​ഹ​ക​ര​ണ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക, വീ​ട്ടു​പ​ടി​ക്ക​ൽ റേ​ഷ​ൻ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ലഫ്റ്റനന്‍റ് ഗവർണറുടെ വസതിയിൽ സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തി വരുന്ന സമരം എട്ടാം ദിവസത്തിലെത്തി. പ്രശ്ന പരിഹാരത്തിന് ലഫ്റ്റനന്‍റ് ഗവർണർ ഇന്ന് സമയം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് കേജരിവാൾ ട്വീറ്റ് ചെയ്തു. എട്ടുദിവസം സമരം ചെയ്തിട്ടും പ്രശ്ന പരിഹാരത്തിന് എട്ടു മിനിറ്റ് പോലും സമയം മാറ്റി വയ്ക്കാൻ ലഫ്.ഗവർണർക്ക് സാധിച്ചില്ലെന്നും കേജരിവാൾ വിമർശിച്ചു. മ​നീ​ഷ് സി​സോ​ദി​യ, സ​ത്യേ​ന്ദ​ർ ജ​യി​ൻ, ഗോ​പാ​ൽ റാ​യ് എ​ന്നീ മ​ന്ത്രി​മാ​രും കേ​ജ​രി​വാ​ളി​നൊ​പ്പം സമരത്തിലുണ്ട്. കഴിഞ്ഞ ദിവസം കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി എ​ന്നി​വ​ർ കേ​ജ​രി​വാ​ളി​ന് ഐ​ക്യ​ദാ​ർ​ഢ്യം…

Read More

ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ കേ​സ്; ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ഞ്ച​ൽ സി​ഐ​യെ മാ​റ്റി; അ​ക്ര​മ​ത്തി​ന് സി​ഐ ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: കാ​റി​നു സൈ​ഡ് കൊ​ടു​ത്തി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ഞ്ച​ൽ സി​ഐ​യെ സ്ഥ​ലം മാ​റ്റി. സി​ഐ മോ​ഹ​ന്‍​ദാ​സി​നെ പൊ​ന്‍​കു​ന്ന​ത്തേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. സി​ഐ​യ്ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ന് സി​ഐ ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്നു. സി​ഐ മോ​ഹ​ന്‍​ദാ​സി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് വ​ച്ച് ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ന​ന്ത​കൃ​ഷ്ണ​നെ​ന്ന യു​വാ​വി​നെ മ​ര്‍​ദി​ച്ചെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ അ​ന​ന്ത​കൃ​ഷ്ണ​നും അ​മ്മ ഷീ​ന​യും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഒ​ന്നും എ​ടു​ത്തി​ല്ല. എം​എ​ൽ​എ​ക്കെ​തി​രെ നി​സാ​ര വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​പ്പോ​ൾ മ​ർ​ദ​ന​മേ​റ്റ യു​വാ​വി​ന്‍റെ പേ​രി​ൽ ക​ടു​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി​യെ​ന്നു പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. എം​എ​ല്‍​എ​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​യി​രു​ന്നു തു​ട​ക്കം മു​ത​ല്‍ സി​ഐ സ്വീ​ക​രി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല സി​ഐ​യെ ഏ​ല്‍​പ്പി​ക്കു​ന്ന​ത് കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നാ​ണെ​ന്നു​മാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നത്.

Read More

പ​ട്ടി​യെ കു​ളി​പ്പി​ക്ക​ല​ല്ല പോ​ലീ​സി​ന്‍റെ പ​ണി​; പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി വി​ഷ​യ​ത്തി​ൽ  നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​യെ കു​ളി​പ്പി​ക്ക​ല​ല്ല പോ​ലീ​സി​ന്‍റെ പ​ണി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സു​ര​ക്ഷാ ചു​മ​ത​ല​ക​ൾ​ക്കാ​യി 335 പേ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. 199 പേ​ർ​ക്കാ​ണ് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. 23 പേ​ർ​ക്ക് സു​ര​ക്ഷ ആ​വ​ശ്യ​മി​ല്ലെ​ന്ന് സു​ര​ക്ഷ അ​വ​ലോ​ക​ന സ​മി​തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കീ​ഴ്ജീ​വ​ന​ക്കാ​രെ ദാ​സ്യ​പ്പ​ണി​ക്ക് നി​യോ​ഗി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. പോ​ലീ​സു​കാ​ർ പ​ട്ടി​യെ കു​ളി​പ്പി​ക്കേ​ണ്ട. പ​ട്ടി​യെ കു​ളി​പ്പി​ക്ക​ലും വീ​ട്ടു​ജോ​ലി​യും പോ​ലീ​സു​കാ​രു​ടെ പ​ണി​യ​ല്ല. അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​രി​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്താ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. കീ​ഴു​ദ്യോ​ഗ​സ്ഥ​രെ ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ക്കു​ന്ന പോ​ലീ​സു​കാ​രും സേ​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കെ.​മു​ര​ളീ​ധ​ര​നാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ക്യാ​ന്പ് ഫോ​ളോ​വ​ർ​മാ​രെ വ​യ​റ്റാ​ട്ടി​പ്പ​ണി വ​രെ പോ​ലീ​സ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ…

Read More