കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ആർടിഎഫിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും. പറവൂർ മജിസ്ട്രേറ്റിനെ ഹൈക്കോടതി സ്ഥലംമാറ്റിയ സാഹചര്യത്തിൽ പ്രതികളെ പറവൂർ മുൻസിഫ് കോടതിയിലാണ് ഹാജരാക്കുക. ബുധനാഴ്ച രാത്രിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. കളമശേരി എആർ ക്യാന്പിലെ പോലീസുകാരായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിലെ (ആർടിഎഫ്) അംഗങ്ങളായ ഇവരാണു ശ്രീജിത്തിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്. മൂന്നു പേരെയും ബുധനാഴ്ച ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം രാത്രി ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലക്കുറ്റം, അന്യായമായ തടങ്കലിൽ വയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരേ ചുമത്തിയതെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു.
Read MoreCategory: Loud Speaker
സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് ജാഗ്രതാ നിർദേശം; വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലുണ്ടായ സംഘർഷത്തെ തുടർന്നാണ് നടപടി
തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിർദേശം. വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലുണ്ടായ സംഘർഷത്തെ തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കാനും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി അവധിയിലുള്ള പോലീസുകാർ ഉടൻ തിരിച്ചെത്താനും ഡിജിപി നിർദേശിച്ചു. അപ്രഖ്യാപിത ഹർത്താലിലും തുടർ അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട്ട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Read Moreസമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; അടിക്ക് തിരിച്ചടി നൽകാനറിയാമെന്ന് പാക്കിസ്ഥാന് താക്കീത് നൽകി മോദി
ലണ്ടൻ: പാക്കിസ്ഥാനു താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ തീവ്രവാദം കയറ്റി അയക്കുന്നവരോട് അതേ ഭാഷയിൽ മറുപടി നൽകുമെന്നും മോദി പറഞ്ഞു. അടിക്ക് തിരിച്ചടി നല്കാന് തനിക്കറിയാം. യുദ്ധം ചെയ്യാന്‍ കഴിവില്ലാത്തവര്‍ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിക്കുന്നു. അത്തരക്കാര്‍ക്കുള്ള മറുപടിയാണ് സര്‍ജിക്കല്‍ സ്ട്രൈക്കെന്നും അദ്ദേഹം ലണ്ടനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.മാനഭംഗത്തെ രാഷ്ട്രീയവല്‍കരിക്കരുതെന്നും മോദി കൂട്ടിച്ചേർത്തു.
Read Moreദളിത് കോപത്തെ ശമിപ്പിക്കാൻ യോഗിക്ക് തുണ ബിഎസ്പിയെ കാലുവാരിയ ഡിജിപി
ലക്നോ: സംസ്ഥാനത്തെ ദളിത് പ്രക്ഷോഭങ്ങളെ തണുപ്പിക്കാൻ യോഗി സർക്കാർ ബിഎസ്പിയിൽനിന്നും ബിജെപിയിലെത്തിയ മുൻ ഡിജിപിയെ പട്ടിക ജാതി പട്ടിക വർഗ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നു. ബിഎസ്പി സർക്കാരിന്റെ കാലത്ത് പോലീസ് മേധാവിയായിരുന്ന ബ്രിജ് ലാലിനെയാണ് എസ്സി എസ്ടി കമ്മീഷൻ ചെയർമാനായി നിയമിച്ചിരിക്കുന്നത്. മായാവതിയുടെ അടുപ്പക്കാരൻ കൂടിയായിരുന്ന ബ്രിജ് ലാൽ 2015 ൽ ആണ് ബിഎസ്പി വിട്ടത്. 2007 ൽ ബിഎസ്പി അധികാരത്തിൽ എത്തിയപ്പോൾ ബ്രിജ് ലാലിനെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിയായി നിയമിച്ചു. പിന്നീട് ഡിജിപിയായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ബിജെപി ദളിത് വിരുദ്ധ പാർട്ടിയാണെന്ന മായാവതി ഉൾപ്പെടെ പ്രതിപക്ഷത്തിന്റെ ആരോപണത്തെ മറികടക്കാനാണ് യോഗി സർക്കാർ ബ്രിജ് ലാലിന്റെ നിയമനത്തിലൂടെ ശ്രമിക്കുന്നത്
Read Moreകഠുവയിൽ ക്രൂരമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങൾക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ കഠുവയിൽ ക്രൂരമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങൾക്ക് ഡൽഹി ഹൈക്കോടതി 10 ലക്ഷം രൂപ വീതം പിഴ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈമാസം 25ന് വീണ്ടും പരിഗണിക്കും. പെൺകുട്ടിയുടെ പേരും ചിത്രവും നൽകിയ മാധ്യമസ്ഥാപനങ്ങൾക്ക് ഹൈക്കോടതി നേരത്തേ നോട്ടീസ് നൽകിയിരുന്നു. ബക്കർവാൽ മുസ്ലിം സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ വീടിനടുത്തുനിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയിൽ പെൺകുട്ടിയുടെ മൃതദേഹം കൂട്ടമാനഭംഗത്തിനിരയായ നിലയിൽ കണ്ടെത്തി.
Read Moreമുഖ്യമന്ത്രിയാ പക്ഷേ, ചിരിപ്പിച്ചു കൊല്ലും ! മഹാഭാരത യുദ്ധത്തിന് സഹായം ഇന്റർനെറ്റ്; വിവാദ പരാമർശവുമായി ത്രിപുര ബിജെപി മുഖ്യമന്ത്രി
അഗർത്തല: മഹാഭാരതകാലത്ത് ഇൻറർനെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. യൂറോപ്പുകാരും അമേരിക്കക്കാരും ടെലിവിഷൻ അവരുടെ കണ്ടെത്തലാണെന്ന് അവകാശപ്പെടുമെങ്കിലും യഥാർഥത്തിൽ അത് ഇന്ത്യയുടെ സാങ്കേതിക വിദ്യയാണെന്നും സിപിഎം ഭരണം അവസാനിപ്പിച്ച് അടുത്തിടെ ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബിപ്ലവ് അവകാശപ്പെട്ടു. മഹാഭാരത യുദ്ധകാലത്തു കൊട്ടാരത്തിൽ ഇരുന്ന അന്ധനായ ധൃതരാഷ്ട്രർക്കു സഞ്ജയൻ യുദ്ധവിവരങ്ങൾ വിവരിച്ചു കൊടുത്തത് ഇൻറർനെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. ഉപഗ്രഹ ആശയവിനിമയം ആ കാലം മുതലുണ്ട്. എങ്ങനെയാണ് ധൃതരാഷ്ട്രർക്കു സഞ്ജയനിലൂടെ കാണാൻ കഴിയുന്നത്. അന്ന് ഇൻറർനെറ്റ് സാങ്കേതിക വിദ്യ ലഭ്യമായിരുന്നു. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ലഭിച്ചിരുന്നു- ആർഎസ്എസിലൂടെ മുൻനിര രാഷ്ട്രീയത്തിലേക്കു കടന്നുവന്ന ബിപ്ലബ് പറഞ്ഞു.അതേസമയം, വ്യാസമഹർഷി നൽകിയ പ്രത്യേക വരം അനുസരിച്ചാണ് സഞ്ജയൻ ധൃതരാഷ്ട്രർക്കു കാര്യങ്ങൾ വിവരിച്ചു നൽകിയതെന്നാണു മഹാഭാരതം പറയുന്നത്. ഇത് ആദ്യമായല്ല ബിജെപി നേതാക്കൾ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ അവകാശവാദമുന്നയിക്കുന്നത്. ഐസക് ന്യൂട്ടണ്‍…
Read Moreചോദ്യത്തിന് ഉത്തരം തലോടൽ! ഗവർണർ കവിളിൽ തലോടിയെന്ന് വനിതാ പത്രപ്രവർത്തക; അവള് എന്റെ പേരക്കുട്ടിയെപ്പോലെയാണെന്ന് തമിഴ്നാട് ഗവര്‍ണര്‍
ചെന്നൈ: വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയുടെ കവിളിൽ അനുവാദമില്ലാതെ സ്പർശിച്ച ഗവർണർ ബൻവാരിലാൽ പുരോഹിത് ക്ഷമാപണം നടത്തി. മാധ്യമപ്രവർത്തകയ്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. തന്നോട് ചോദിച്ച ചോദ്യത്തിന് അഭിനന്ദനമായാണ് കവിളിൽ തൊട്ടത്. ഒരു പേരക്കുട്ടിയെ പോലെ കണ്ടാണ് അത് ചെയ്തതെന്നും ഗവർണർ പറയുന്നു. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയുടെ കവിളിൽ അനുവാദമില്ലാതെ ഗവർണർ സ്പർശിച്ചതാണ് വിവാദത്തിന് കാരണമായത്. തമിഴ്നാട്ടിൽ കോളജ് അധ്യാപിക വിദ്യാർഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ ഗവർണറുടെ പേരും പരാമർശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. സംഭവത്തെ തുടർന്ന് മാധ്യമപ്രവർത്തക ഗവർണർക്കെതിരേ ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തു.
Read Moreഇനി പഴകിയ ഭക്ഷണം കഴിക്കേണ്ടി വരില്ല; ഭക്ഷണത്തിന്റെ സുരക്ഷ പരിശോധിക്കാൻ ഇനി പോലീസും; പരിശോധന നടത്തുന്നത് ഡിജിപിയുടെ നിർദേശപ്രകാരം
കോഴിക്കോട്: പൊതുജനങ്ങള്‍ക്കു ജീവിക്കാനുള്ള സുരക്ഷ ഒരുക്കുന്നതിനൊപ്പം അവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഭക്ഷ്യവസ്തുക്കളുടെ പരിശോധനയും ഇനി പോലീസ് കര്‍ശനമാക്കുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്നതു പോലെയുള്ള പരിശോധന ഊര്‍ജ്ജിതമാക്കാനാണ് പോലീസ് തീരുമാനം. സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മറ്റും വില്‍പ്പന നടത്തുന്നത് കണ്ടെത്തി തടയാന്‍ പരിശോധനയും നിയമനടപടികളും ശക്തമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി. ജില്ലാ ക്രൈം ബ്രാഞ്ചിനെയാണ് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ പരിശോധന കര്‍ശനമാക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്ക് വഴിയാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ കാലാവധി കഴിഞ്ഞശേഷം പുതിയ തീയതി രേഖപ്പെടുത്തി വില്‍ക്കുന്നുണ്ടെന്ന് പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പനങ്ങാട് പോലീസാണ് ഇതുസംബന്ധിച്ചു കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും പരിശോധന നടത്താന്‍ ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പരിശോധനയുടെ പേരില്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും…
Read Moreശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയെന്ന് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം
കൊച്ചി: വാരാപ്പുഴ പോലീസ് മർദനത്തിൽ മരിച്ച ശ്രീജിത്തിനെ ആളുമാറിയാണ് പിടികൂടിയതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. വാസുദേവന്റെ വീട് ആക്രമിച്ച സംഭവത്തിൽ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പരിക്കേറ്റ സുമേഷ് അടക്കമുള്ളവരുടെ മൊഴികളിൽ വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു. അന്പലപ്പറന്പിലെ ആക്രമണത്തിലാണ് സുമേഷിന് പരിക്കേറ്റത്. ശ്രീജിത്തിന്റെ സഹോദരൻ സജിത്തും ആക്രമണത്തിൽ പങ്കെടുത്തിട്ടില്ല. വാസുദേവന്റെ സഹോദരനാണ് ശ്രീജിത്തിനെ കാണിച്ചു കൊടുത്തതെന്നും ആലുവ റൂറൽ പോലീസ് മേധാവി എ.വി. ജോർജിന്റെ സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിന് സ്ഥലപരിചയം ഉണ്ടായിരുന്നില്ലെന്നും അന്വേഷണസംഘം വിലയിരുത്തി. ഇതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചു. അഞ്ച് ഡോക്ടർമാരാണ് സംഘത്തിലുള്ളത്. മർദനമേറ്റത് എങ്ങനെയെന്ന് കണ്ടെത്താനാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുന്നത്.
Read Moreവ്യാജവാർത്ത ചമയ്ക്കാൻ ബിജെപിക്ക് പ്രധാനമന്ത്രിയുണ്ടെന്ന് ദിവ്യ സ്പന്ദന
ന്യൂഡൽഹി: ബിജെപിക്ക് വ്യാജവാർത്തകൾ സൃഷ്ടിക്കാൻ എന്തിനാണ് സാമൂഹമാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതി. അദ്ദേഹം വ്യാജവാർത്തകൾ പ്രചരിപ്പിച്ചുകൊള്ളുമെന്ന് പരിഹസിച്ച് നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഏറ്റവും വെല്ലുവിളിയാവുക വ്യാജവാർത്തകളും പ്രചരണങ്ങളുമാണെന്ന് കോൺഗ്രസിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന മുൻ എംപി കൂടിയായ ദിവ്യ സ്പന്ദന പറഞ്ഞു. ഡോണള്‍ഡ് ട്രംപിനെയും നരേന്ദ്ര മോദിയെയും പോലുള്ള തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ എങ്ങനെയാണ് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് നമ്മള് കണ്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബിജെപി സകല തെരഞ്ഞെടുപ്പുകളിലും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് അച്ച് നിരത്താറുണ്ട്. ഒടുവില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെ നരേന്ദ്ര മോദി പടച്ചുവിട്ട വ്യാജ പ്രചരണം എല്ലാവര്‍ക്കുമറിയാമെന്നും ദിവ്യ പറഞ്ഞു. നവമാധ്യമങ്ങളിലെ ബിജെപിയുടെ സ്വാധീനത്തെ മറികടക്കാന്‍ എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനാണ് മോദിക്കെതിരെ ഗുരുതര…
Read More