തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ വിദേശയാത്ര അനുമതി സർക്കാർ നിഷേധിച്ചു. വിവിധ സർവകലാശാലകളിൽ ക്ലാസെടുക്കുന്നതിന് അടക്കം അമേരിക്ക, കാനഡ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള അനുമതിയാണു ചീഫ് സെക്രട്ടറി നിഷേധിച്ചത്. കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെ സർക്കാർ രണ്ടാമതും സസ്പെൻഡ് ചെയ്തിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണവുമായി സഹകരിക്കാത്തതാണു വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിക്കുന്നതിനു കാരണമായി ചീഫ് സെക്രട്ടറി പോൾ ആന്റണി ചൂണ്ടികാട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശ പ്രകാരമാണ് അനുമതി നിഷേധിച്ചതെന്നാണു സൂചന. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് മന്ത്രിമാരടക്കമുള്ള ഉന്നത നേതാക്കൾക്കെതിരേ അഴിമതിയുമായി ബന്ധപ്പെട്ടു കർശന നടപടി എടുത്തതായിരുന്നു സർക്കാരുമായി ഇടയാനുള്ള കാരണം. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റിയ ശേഷം പൊതു ചടങ്ങിലും സമൂഹ മാധ്യമങ്ങൾ വഴിയും സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ തുടർന്നു അദ്ദേഹത്തെ സർവീസിൽസസ്പെൻഡു ചെയ്യുകയായിരുന്നു. അമേരിക്ക, കാനഡ, സ്വിറ്റ്സർലൻഡ്…
Read MoreCategory: Loud Speaker
എൻജിനിയറിംഗ് പ്രവേശന പരീക്ഷ 23, 24 തീയതികളിൽ; അപേക്ഷകർ 1.48 ലക്ഷം; അഡ്മിറ്റ് കാർഡ് കൈവശമില്ലാത്തവരെ ഹാളിൽ പ്രവേശിപ്പിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശന പരീക്ഷ 23, 24 തീയതികളിലായി നടക്കും. 1.48 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി പ്രവേശന പരീക്ഷയ്ക്കായി തയാറെടുക്കുന്നത്. ആകെ 353 സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ 350 എണ്ണം കേരളത്തിലും ദുബായ്, മുംബെ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഓരോ സെന്ററുകളുമാണുള്ളത്. 23ന് രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സും കെമിസ്ട്രിയുമാണ്. 24 ന് രാവിലെ 10 മുതൽ 12.30 വരെ മാത്തമാറ്റിക്സ് പരീക്ഷ നടക്കും. അഡ്മിറ്റ് കാർഡുകൾ ഈ മാസം പത്തു മുതൽ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാൻ സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ഒരുക്കിയിരുന്നു. ഈ അഡ്മിറ്റ് കാർഡുകൾ പരീക്ഷാ ഭവനിൽ വിദ്യാർഥികൾ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്. അഡ്മിറ്റ് കാർഡുകൾ കൈവശമില്ലാത്ത വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. വിദ്യാർഥികളെ തിരിച്ചറിയുന്നതിന് അഡ്മിറ്റ് കാർഡിന്റെ കളർ പ്രിൻറൗട്ട് കൂടുതൽ ഗുണകരമായിരിക്കുമെന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ്…
Read Moreപണമില്ലാതെ ചികിത്സയില്ലെന്ന് ആശുപത്രി; കടുത്ത പനിയുമായി എത്തിയ ബാലൻ ചികിത്സ കിട്ടാതെ മരിച്ചു
വാരാണസി: ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ വൈകിയതിനെ തുടർന്ന് ആറു വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ മെഡിക്കൽ കോളജിലായിരുന്നു സംഭവം. പണമില്ലെന്ന് ആരോപിച്ചാണ് ആശുപത്രി അധികൃതർ കുട്ടിക്കു ചികിത്സ നിഷേധിച്ചത്. കടുത്ത പനിയെ തുടർന്നാണ് അഞ്ചുവയസുകാരൻ വിനോദ് മരിച്ചതെന്ന് കുട്ടിയുടെ മൂത്ത സഹോദരൻ പറഞ്ഞു. ആശുപത്രിയിലെത്തിച്ച വിനോദിനെ ചികിത്സിക്കാൻ ബന്ദ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഴ്സുമാരും പണം ആവശ്യപ്പെട്ടെന്നും സഹോദരൻ ആരോപിക്കുന്നു. പണമില്ലാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തു. ഇതിനു പിന്നാലെ കുട്ടി മരിച്ചു. സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
Read Moreതിരുവല്ലത്ത് അജ്ഞാത മൃതദേഹം; കാണാതായ ലിത്വാനിയ യുവതി ലിഗ സ്ക്രോമാന്റെതെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവല്ലം പുനംതുരുത്തിൽ ചൂണ്ടയിടാൻ എത്തിയവരാണു മൃതദേഹം കണ്ടെത്തിയത്. ആയൂർവേദ ചികിത്സയ്ക്കിടെ കോവളത്തുനിന്നു കാണാതായ ലിത്വാനിയ സ്വദേശിനിയായ ലിഗ സ്ക്രോമാന്റെ മൃതദേഹമാണിതെന്ന് പോലീസ് സംശയിക്കുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫെബ്രുവരി 21-നാണ് കടുത്ത വിഷാദ രോഗത്തെ തുടർന്നു പോത്തൻകോട് ഐരൂപ്പാറ അരുവിക്കരക്കോണത്തെ ആയൂർവേദ ഡിസ്പെൻസറിയിൽ ലിഗ ചികിത്സയ്ക്കായി എത്തിയത്. തുടർന്നു 14-ന് ഇവരെ കാണാതാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരി പോലീസിൽ വിവരം അറിയിച്ചപ്പോൾ മുതൽ തുടങ്ങിയ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിരുന്നില്ല. കാണാതാകുന്പോൾ പണമോ പാസ്പ്പോർട്ടോ ലിഗയുടെ കൈയിൽ ഇല്ലായിരുന്നു. നേരത്തെ, തമിഴ്നാട്ടിലെ കുളച്ചൽ തീരത്തുനിന്നും വിദേശ വനിതയുടേതെന്നു കരുതുന്ന ഒരു മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരിച്ചത് ലിഗ അല്ലെന്നു സ്ഥിരീകരിക്കുകയായിരുന്നു.
Read Moreഅച്ഛന്റെ കൊടുംക്രൂരത! മകളെ മറ്റു രണ്ടുപേര്‍ക്കൊപ്പം കൂട്ടമാനഭംഗം ചെയ്ത അച്ഛനായിട്ടുള്ള തെരച്ചില്‍ ശക്തമാക്കി പോലീസ്; ഇരയായത് ഒരു കുട്ടിയുടെ അമ്മയായ യുവതി
സീതാപുർ: മകളെ മറ്റു രണ്ടുപേർക്കൊപ്പം കൂട്ടമാനഭംഗം ചെയ്ത അച്ഛനായിട്ടുള്ള തെരച്ചിൽ ശക്തമാക്കി പോലീസ്. ഉത്തർപ്രദേശിലെ സീതാപൂരിൽ ഈ മാസം പതിനഞ്ചിനായിരുന്നു സംഭവം. അച്ഛനടക്കം രണ്ടുപേർ ഒളിവിലാണ്. ഒരു കുട്ടിയുടെ അമ്മയായ, ഭർത്താവിൽനിന്നു വേർപിരിഞ്ഞുകഴിഞ്ഞ യുവതിയെയാണ് മൂന്നു പേർ ചേർന്നു പീഡിപ്പിച്ചത്. അച്ഛനൊപ്പം കഴിഞ്ഞിരുന്ന യുവതിയെ കഴിഞ്ഞ ദിവസം ഇയാൾ സമീപത്തെ ഒരു വിപണനമേളയ്ക്കായി കൂട്ടിക്കൊണ്ടുപോയിരുന്നു. ഇവിടെവച്ച് മറ്റൊരാൾക്കൊപ്പം പോകാൻ അച്ഛനും ഇയാളുടെ സുഹൃത്തും യുവതിയെ നിർബന്ധിച്ചു. ഇതിനു വിസമ്മതിച്ചപ്പോൾ മൂവരും ചേർന്ന് യുവതിയെ പ്രതികളിലൊരാളുടെ വീട്ടിൽ എത്തിച്ചു പൂട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു. 18 മണിക്കൂർ തടവിനുശേഷം യുവതി തടവിലാക്കിയിരുന്ന വീട്ടിൽനിന്നു രക്ഷപ്പെട്ടു. സംഭവം അമ്മയോടു പറയുകയും ഇരുവരും ചേർന്നു പോലീസ് പരാതിപ്പെടുകയായിരുന്നു. യുവതിയെ പീഡിപ്പിച്ച മൂന്നു പേരിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തഞ്ചുകാരിയായ 20 വർഷം മുന്‍പായിരുന്നു യുവതിയുടെ വിവാഹം.
Read Moreകായംകുളത്തെ പെണ്ണുങ്ങളെ കണ്ട്ക്കാ; ബിവറേജിൽ ക്യൂവിൽ നിന്ന് മദ്യം വാങ്ങാൻ എത്തിയ ആളെ കണ്ട് പുരുഷന്മാർ ഞെട്ടി; യാതൊരു ഞെട്ടലുമില്ലാതെ ഒരു കുപ്പി വിസ്കിയും വാങ്ങി കൂളായി യുവതിയും
കായംകുളം: ബിവേറേജസ് കോർപ്പറേഷന്റെ ഒൗട്ട് ലെറ്റിൽ സാധാരണ ക്യൂവിൽ നിന്ന് പരസ്യമായി മദ്യം വാങ്ങാൻ എത്തുന്നത് പുരുഷന്മാരാണ്. എന്നാൽ കായംകുളത്ത് പരസ്യമായി പുരുഷന്മാരുടെ ഇടയിൽ നിന്ന് മദ്യം വാങ്ങാൻ ഒരു യുവതി എത്തിയത് പുരുഷന്മാരുടെ സംഘത്തെ ഞെട്ടിച്ചു. കായംകുളത്ത് ബിവറേജസ് ഒൗട്ട് ലെറ്റിലാണ് സംഭവം നടന്നത്. മദ്യം വാങ്ങാൻ പുരുഷൻമാർ ഇവിടെ ക്യൂ നിൽക്കുകയായിരുന്നു.ക്യൂവിലേക്ക് ചുരിദാറും ഹെൽമെറ്റും ഓവർ കോട്ടും ധരിച്ച് ടൗവൽ കൊണ്ട് മുഖത്തിന്റെ കുറച്ചു ഭാഗം മറച്ച് ഒരാൾ എത്തി. പുരുഷൻമാർ ഇത് ആദ്യം ശ്രദ്ധിച്ചില്ല. പിന്നീട് ഇവർ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ് ക്യൂവിൽ നിൽക്കുന്നത് യുവതിയാണെന്നറിയുന്നത്. ഇതോടെ പുരുഷന്മാരുടെ ഭാഗത്തു നിന്നും ചില കമന്റുകൾ ഉയർന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ യുവതി ഒരു കുപ്പി വിസ്കിയും വാങ്ങി കൂളായി സ്കൂട്ടറിൽ കയറി സ്ഥലം വിട്ടു.
Read Moreവരാപ്പുഴ കസ്റ്റഡി മരണം: സിഐയെയും എസ്ഐയെയും ചോദ്യം ചെയ്തേക്കും; ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സിഐ ക്രിസ്റ്റിൻ സാം, വരാപ്പുഴ എസ്ഐ ദീപക് എന്നിവരെ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്തേക്കും. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ സിഐക്ക് വീഴ്ച സംഭവിച്ചുവെന്നും പോലീസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നും അന്വേഷണസംഘം കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ആർടിഎഫിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തിരുന്നു.
Read Moreപയ്യന്നൂര്‍ നഗരത്തില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മില്‍ കൈയ്യാങ്കളി, കുരുമുളക് സ്പ്രേയുമായി ആക്രമിച്ചെന്ന് ഡ്രൈവര്‍മാര്‍, പ്രശ്നക്കാര്‍ അവരെന്ന് നടനും, സംഭവം ഇങ്ങനെ
കാറിൽ സഞ്ചരിക്കുകയായിരുന്ന സിനിമാ നടനേയും കുടുംബത്തേയും ഓട്ടോ ഡ്രൈവർമാർ ആക്രമിച്ചെന്ന പരാതിയുമായി സിനിമാ നടന്റെ കുടുംബം ചികിത്സ തേടിയിത്തി. സിനിമാ നടനും സോഫ്റ്റ്വെയർ എൻജിനിയറുമായ പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ എ.പി .പ്രവീൺ കുമാർ (33), ഭാര്യ രാധിക, രണ്ടു വയസുള്ള മകൾ സമാന എന്നിവരാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. അതേസമയം പ്രവീൺ കുമാർ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാരായ അനിൽകുമാർ, ശൈലേഷ് എന്നിവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. ഇന്നലെ ഉച്ചക്ക് 12.30 ഓടെ പയ്യന്നൂർ അമ്പലം റോഡിലാണ് സംഭവം. സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിലാക്കി വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു പ്രവീൺ കുമാറും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 07 സി എം 13 22 കോംപസ് ജീപ്പ് എതിരെ വന്ന ലോറി മൂലം മുന്നോട്ടെടുക്കാൻ പറ്റിയില്ലെന്നും ഇതിൽ പ്രകോപിതരായ ഓട്ടോ…
Read Moreമകളെ കൂട്ടുകാരനൊപ്പം ബൈക്കില്‍ കയറ്റിവിട്ടു, സുഹൃത്തിന്റെ വീട്ടില്‍ വച്ച് പീഡനവും, സംഭവം ഇങ്ങനെ
ഉത്തര്‍പ്രദേശില്‍ യുവതിയെ പിതാവും സുഹൃത്തുക്കളും ചേര്‍ന്നു കൂട്ടമാനഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സിതാപുര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. 35 വയസുകാരിയെ പിതാവ് സുഹൃത്തുകള്‍ക്ക് കാഴ്ചവച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കി. ഏപ്രില്‍ 15ന് വൈകുന്നേരം കംലപുര് മേഖലയില്‍ നടന്ന മേളയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ പിതാവ് നിര്‍ബന്ധിച്ച് സുഹൃത്തായ മാന്‍ സിംഗിനൊപ്പം പറഞ്ഞയച്ചു. യുവതിയെ ബൈക്കില്‍ കയറ്റി മറ്റൊരു സുഹൃത്തായ മീരജിന്റെ വീട്ടിലെത്തിച്ച ശേഷം പിതാവും സുഹൃത്തുകളും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. 18 മണിക്കൂറിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ യുവതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി പീഡനവിവരം അമ്മയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 16 വര്‍ഷം മുമ്പ് വിവാഹിതയായ യുവതി കഴിഞ്ഞ രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ്…
Read Moreആളില്ലാത്ത വീട്ടിൽ മോഷണത്തിനു കയറി മദ്യപിച്ച് ഉറങ്ങിപ്പോയ കള്ളനെ ഇന്ന് കോടതിയിൽ ഹാജരാക്കും; കള്ളനെ കുടുക്കിയ ഉടമസ്ഥൻ പറയുന്നതിങ്ങനെ…
കറുകച്ചാൽ: ആളില്ലാത്ത വീട്ടിൽ മോഷണത്തിനു കയറി മദ്യപിച്ച് ഉറങ്ങിപ്പോയതോടെ പോലീസ് പിടികൂടിയ കള്ളനെ ഇന്നു കോടതിയിൽ ഹാജരാക്കും. കറുകച്ചാൽ ചന്പക്കര അഞ്ചാനിയിൽ എ.ടി. മനോജ് (46) ആണ് വാകത്താനം പോലീസിന്റെ പിടിയിലായത്. പരിയാരം തോട്ടയ്ക്കാട് കൈതളാവിൽ നിഷൽ മാത്യുവിന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയപ്പോഴാണു കള്ളൻ കുടുങ്ങിപ്പോയത്. നിഷലും കുടുംബവും നാളുകളായി തിരുവനന്തപുരത്താണ് താമസം. അതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീടിന്റെ പിന്നിലെ വാതിൽ തുറന്നുകിടക്കുന്നതു കണ്ടു സമീപവാസി നോക്കിയപ്പോൾ അലമാരിക്കുള്ളിലെ തുണികളും മറ്റും വാരിവലിച്ചിട്ടിരിക്കുന്നതു കണ്ടു. ഉടൻ തന്നെ നിഷലിനെ വിവരമറിയിച്ചു. ഇന്നലെ പുലർച്ചെ നാലിനു നിഷൽ സ്ഥലത്തെത്തിയപ്പോൾ വാതിലുകൾ അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. അകത്ത് ആളുണ്ടെന്നു മനസിലാക്കിയ ഉടൻ തന്നെ വാകത്താനം പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി മുൻവാതിൽ തുറന്ന് അകത്തു കടന്നപ്പോൾ ബെഡ് റൂമിലെ തറയിൽ ബെഡ് ഷീറ്റ് വിരിച്ച് ഉറങ്ങുകയായിരുന്നു കള്ളൻ. പീന്നിടാണു…
Read More