ന്യൂഡൽഹി: ബിജെപിക്ക് വ്യാജവാർത്തകൾ സൃഷ്ടിക്കാൻ എന്തിനാണ് സാമൂഹമാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതി. അദ്ദേഹം വ്യാജവാർത്തകൾ പ്രചരിപ്പിച്ചുകൊള്ളുമെന്ന് പരിഹസിച്ച് നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഏറ്റവും വെല്ലുവിളിയാവുക വ്യാജവാർത്തകളും പ്രചരണങ്ങളുമാണെന്ന് കോൺഗ്രസിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന മുൻ എംപി കൂടിയായ ദിവ്യ സ്പന്ദന പറഞ്ഞു. ഡോണള്‍ഡ് ട്രംപിനെയും നരേന്ദ്ര മോദിയെയും പോലുള്ള തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ എങ്ങനെയാണ് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് നമ്മള് കണ്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബിജെപി സകല തെരഞ്ഞെടുപ്പുകളിലും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് അച്ച് നിരത്താറുണ്ട്. ഒടുവില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെ നരേന്ദ്ര മോദി പടച്ചുവിട്ട വ്യാജ പ്രചരണം എല്ലാവര്‍ക്കുമറിയാമെന്നും ദിവ്യ പറഞ്ഞു. നവമാധ്യമങ്ങളിലെ ബിജെപിയുടെ സ്വാധീനത്തെ മറികടക്കാന്‍ എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനാണ് മോദിക്കെതിരെ ഗുരുതര…
Read MoreCategory: Loud Speaker
വിവാഹ ചടങ്ങിനെത്തിയ ബാലികയെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തി
ലക്നോ: മാതാപിതാക്കൾക്കൊപ്പം വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഇറ്റായിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉയർന്ന ശബ്ദത്തിൽ പാട്ടിന്റെ അകന്പടിയോടെയാണ് വിവാഹത്തോട് അനുബന്ധിച്ച ചടങ്ങുകൾ നടന്നത്. രാത്രി ഒന്നരയോടെ വിവാഹത്തിൽ സംബന്ധിക്കാനെത്തിയ ഒരു പതിനെട്ടുകാരൻ എട്ടു വയസുകാരിയെ സമീപത്തെ പണി തീരാത്ത വീടിനുള്ളിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന കൗമാരക്കാരൻ പീഡനത്തിനുശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ബാലികയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തെരച്ചിലിൽ മദ്യലഹരിയിൽ നിലത്തുകിടന്ന കൗമാരക്കാരന്റെ സമീപത്ത് ബാലികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ സോനുവിനെതിരേ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കത്വ, ഉന്നാവോ, സൂററ്റ് പീഡനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യം തെരുവിൽ പ്രതിഷേധിക്കുന്പോഴാണ് ഉത്തർപ്രദേശിൽ വീണ്ടും ബാലിക പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്.
Read Moreസ്മൃതി ഇറാനിയെ ശല്യപ്പെടുത്തിയ കേസിൽ വിദ്യാർഥികൾക്കെതിരേ കുറ്റപത്രം
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ശല്യപ്പെടുത്തിയെന്ന കേസിൽ ഡൽഹിയിലെ നാല് വിദ്യാർഥികൾക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള രാംലാൽ ആനന്ദ് കോളജിലെ വിദ്യാർഥികൾക്കെതിരേയാണ് പോലീസ് നടപടി. ശല്യപ്പെടുത്തുന്ന വിധത്തിൽ പിന്തുടരൽ, ഭയപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കുറ്റം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് സംഭവമുണ്ടായത്. ഇന്ദിരാ ഗാന്ധി എയർപോർട്ടിൽനിന്നു ചാണക്യപുരിയിലെ വസതിയിലേക്കു മടങ്ങിയ കേന്ദ്ര വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനിയെ ബൈക്കിൽ പിന്തുടർന്ന വിദ്യാർഥികൾ ശല്യപ്പെടുത്തിയെന്നാണ് കേസ്. നാലു പേരും മദ്യപിച്ച അവസ്ഥയിലായിരുന്നു. മന്ത്രിക്കു നേരെ വിദ്യാർഥികൾ അശ്ലീല ആംഗ്യങ്ങളും പദപ്രയോഗങ്ങളും നടത്തിയതായും മന്ത്രി നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിച്ച മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് സ്നിഗ്ധ സർവരിയ, വിദ്യാർഥികൾക്കു സമൻസ് അയക്കാൻ തീരുമാനിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.…
Read Moreവാട്സാപ്പിലും ഫേസ്ബുക്കിലും മുഴുകിയ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ കൈകളാല്‍ ദാരുണാന്ത്യം
ഫേസ്ബുക്കിലും വാട്സാപ്പിലും മുഴുകി കുടുംബം നോക്കാതിരുന്ന ഭാര്യയെ യുവാവ് കൊലപ്പെടുത്തി. ഗുരുഗ്രാമില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മക്കളെ പോലും അവഗണിച്ച ഭാര്യ ലക്ഷ്മി (32)യെ ഭര്‍ത്താവ് ഹരിഓം (35) ആണ് ഉറക്കത്തിനിടെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഹരിഓമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.മണിക്കൂറുകളോളം മൊബൈല്‍ ഫോണിനു മുന്നില്‍ ചെലവഴിച്ചിരുന്ന ഭാര്യ സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി ചാറ്റിംഗില്‍ ആയിരുന്നു. ഉറങ്ങാന്‍ കിടന്ന ലക്ഷ്മിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ഫ്ളാറ്റില്‍ എത്തിയ ലക്ഷ്മിയുടെ ബല്‍വന്ദ് സിംഗ് പിതാവ് കാണുന്നത് കട്ടിലില്‍ മരിച്ചു കിടക്കുന്ന ലക്ഷ്മിയേയും മൃതദേഹത്തിന് സമീപത്ത് ഇരിക്കുന്ന ഹരിഓമിനേയുമാണ്. സിംഗ് ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഹരിഓം കുറ്റം സമ്മതിച്ചു. ഐഎംടി-മനേസറില്‍ കമ്പ്യൂട്ടര്‍ റിപ്പയര്‍ ഷോപ് നടത്തുകയാണ് ഹരിഓം. 2006ലായിരുന്നു ഇവരുടെ വിവാഹം.
Read Moreഅഞ്ചു വയസുകാരിക്കു പീഡനം; ബന്ധുക്കളായ പ്രായപൂർത്തിയാകാത്ത പ്രതികൾ അറസ്റ്റിൽ
വാറങ്കൽ: തെലങ്കാനയിൽ അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ഒളിവിൽ പോയ പ്രായപൂർത്തിയാകാത്ത പ്രതികൾ അറസ്റ്റിൽ. വാറങ്കലിലെ ഹനംകൊണ്ടയിൽനിന്നാണ് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്. ബാലികയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ടു പ്രതികളും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ്. ഒരു മാസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. ബാലികയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയുടെ മാതാവ്, ബാലികയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്. ഇതേതുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. കത്വ, ഉന്നാവോ പീഡനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യം പ്രതിഷേധിക്കുന്പോഴാണ് തെലങ്കാനയിലെ പീഡന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Read Moreസർക്കാരിന്റെ “പുറത്താക്കൽ’ വിരട്ടലില്‍ മുട്ടുമടക്കി; ഡോക്ടർമാർ സമരം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാർ നാലു ദിവസമായി തുടർന്നിരുന്ന സമരം പിൻവലിച്ചു. സമരം ചെയ്യുന്ന ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഭാരവാഹികൾ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരം തുടർന്നാൽ ഡോക്ടർമാരെ പുറത്താക്കി പകരം സംവിധാനം ഏർപ്പെടുത്തുമെന്ന സർക്കാരിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഡോക്ടർമാർ സമരം പിൻവലിച്ചത്. ആർദ്രം പദ്ധതിയുമായും വൈകുന്നേരത്തെ ഒപിയുമായും സഹകരിക്കുമെന്നു സമരം ചെയ്ത ഡോക്ടർമാർ മന്ത്രിയെ അറിയിച്ചു. ഡോക്ടർമാരുടെ പ്രശ്നങ്ങൾ കേട്ട മന്ത്രി രോഗികളുടെ വർധനയുള്ള കേന്ദ്രങ്ങളിലേക്ക് ഡോക്ടർമാരെ പുനര്‍വിന്യസിക്കുമെന്ന് അറിയിച്ചു. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെ ആശങ്കകൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി. ഡോക്ടർമാർ അവധിയെടുക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കും. ഇതിനായി ഡിഎംഒ ജില്ലാ തലത്തിൽ റിസർവ് പട്ടിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പെട്ടെന്നുള്ള സമരം പാടില്ലെന്നു ഡോക്ടർമാർക്കു മുന്നറിയിപ്പ് നൽകിയ സർക്കാർ, കുമരംപുത്തൂരിൽ ജോലിക്കു…
Read Moreകമ്മാര സംഭവത്തിന്റെ പ്രമോഷൻ; ദിലീപിനു വിദേശത്തു പോകാൻ താത്ക്കാലിക അനുമതി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപിനു വിദേശത്തു പോകാൻ കോടതി താത്ക്കാലിക അനുമതി നൽകി. തന്റെ പുതിയ സിനിമയായ കമ്മാര സംഭവത്തിന്റെ പ്രചാരണ പരിപാടികൾക്കുവേണ്ടി ഈ മാസം 25 മുതൽ മേയ് നാലുവരെ ദുബായ്, സിംഗപ്പുർ എന്നിവിടങ്ങൾ സന്ദർശിക്കാനായി ദിലീപ് നൽകിയ അപേക്ഷ പരിഗണിച്ചാണ് അഡീഷണൽ സെഷൻസ് കോടതി അനുവാദം നൽകിയത്. നടി ആക്രമണത്തിനിരയായ സംഭവത്തിൽ എട്ടാംപ്രതിയായ നടനെതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണു നിലനിൽക്കുന്നത്. കേസിന്റെ വിചാരണ പൂർത്തിയാകും വരെ കോടതിയുടെ അനുവാദമില്ലാതെ വിദേശത്തേക്കു പോകാതിരിക്കാനാൻ പാസ്പോർട്ട് തടഞ്ഞുവച്ചശേഷമായിരുന്നു ദിലീപിനു ജാമ്യം അനുവദിച്ചിരുന്നത്.
Read Moreഹർത്താലിന്റെ മറവിൽ വ്യാപക അക്രമം; സംസ്ഥാനത്ത് അറസ്റ്റിലായതു നൂറ്റന്‍പതിലേറെ പേർ
തിരുവനന്തപുരം: കാഷ്മീരിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു സകമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ സംസ്ഥാനത്തു പല ഭാഗങ്ങളിലും അക്രമസംഭവങ്ങൾ അരങ്ങേറി. കെഎസ്ആര്‍ടിസി ബസുകൾ തടയുകയും കടകന്പോളങ്ങൾ ബലമായി അടപ്പിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ കല്ലേറു നടത്തി. അക്രമങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു 150ൽ പരം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. നൂറോളം പേർ മലപ്പുറത്തുനിന്നുമാണ് അറസ്റ്റിലായത്. പാലക്കാട്ട് 23 പേരെയും കണ്ണൂരിൽ 20 പേരെയും കോഴിക്കോട്ട് അഞ്ചു പേരെയും തിരുവനന്തപുരത്തു പത്തു പേരെയുമാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ നഗരത്തിൽ പാളയം, ചാല, നെടുമങ്ങാട്, ബാലരാമപുരം, വിതുര, കാട്ടാക്കട, ആര്യനാട് എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കാസർഗോഡ്, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ ബലമായി കടകൾ അടപ്പിക്കാൻ…
Read Moreഹർത്താലിന്റെ മറവിൽ വർഗീയ ചേരിതിരിവിനു തീവ്രവാദ സംഘടനകളുടെ ശ്രമം: കോടിയേരി
തിരുവനന്തപുരം: ഹർത്താലിന്റെ മറവിൽ ചില സങ്കുചിത താത്പര്യക്കാർ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചില തീവ്രവാദ സംഘടനകൾ ഇതിന്റെ പേരിൽ വർഗീയ ചേരിതിരിവു സൃഷ്ടിക്കാനാണു ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ഹർത്താലിനു രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്നു പ്രചരിപ്പിച്ച് ആൾക്കാരെ കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളിൽ സിപിഎം പ്രവർത്തകർ കുടുങ്ങരുത്. കത്വ സംഭവത്തിൽ മതനിരപേക്ഷ, ജനാധിപത്യ മനസുകളെല്ലാം ജാതി, മത ഭേദമന്യേ പെണ്‍കുട്ടിയുടെ കൂടെയാണ്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ സിപിഎം നേതൃത്വത്തിൽ സമാധാനപരമായ രീതിയിൽ നിരവധി പ്രതിഷേധ പരിപാടികൾ രാജ്യമാകെ സംഘടിപ്പിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്തു പ്രതിഷേധ ഹർത്താൽ ആവശ്യമെങ്കിൽ മറ്റ് എല്ലാവരോടും ചർച്ച ചെയ്തു തീരുമാനിച്ചു സംഘടിത പ്രക്ഷോഭമാക്കി മാറ്റുകയാണു വേണ്ടത്. അതിനുപകരം വിഭാഗീയമായ ലക്ഷ്യത്തോടെ ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നതു നിക്ഷിപ്ത ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ്. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവന്ന…
Read Moreസോഷ്യൽ മീഡിയ ഹർത്താലിന് പിന്നിൽ എസ്ഡിപിഐ; വടക്കൻ ജില്ലകൾ നിശ്ചലം; അപ്രഖ്യാപിത ഹർത്താൽ മനസിലാവാതെ ഇന്റലിജൻസും ഒന്നും ചെയ്യാനാവാതെ പോലീസും
കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലിന്റെ പേരിൽ വടക്കൻ ജില്ലകൾ നിശ്ചലമായി. മലപ്പുറം, കണ്ണൂർ ജില്ലകളെയാണ് ഹർത്താൽ വലിയ തോതിൽ ബാധിച്ചത്. ആരുടെയും പേര് വയ്ക്കാതെ പ്രചരിച്ച ഹർത്താൽ സന്ദേശമായിരുന്നതിനാൽ രാവിലെ മുതൽ തന്നെ വാഹനങ്ങൾ നിരത്തിലിറങ്ങുകയും പതിവ് പോലെ കടകൾ തുറക്കുകയും ചെയ്തു. എന്നാൽ ഒൻപതോടെ വടക്കൻ ജില്ലകളിൽ എസ്ഡിപിഐ പ്രവർത്തകർ തെരുവിലിറങ്ങി. ജമ്മു കാഷ്മീരിൽ മരിച്ച ഒൻപത് വയസുകാരിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രഖ്യാപിച്ച ജനകീയ ഹർത്താലാണെന്ന് പ്രഖ്യാപനത്തോടെയാണ് എസ്ഡിപിഐക്കാർ തെരുവുകൾ കീഴടക്കിയത്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വാഹനങ്ങൾ തടഞ്ഞതോടെ ആളുകൾ പെരുവഴിയിലായി. പലയിടത്തും എസ്ഡിപിഐക്കാർ ബലമായി കടകളടപ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത ഹർത്താലായതിനാൽ പോലീസിനോ ഇന്റലിജൻസിനോ എസ്ഡിപിഐയുടെ ഒരു നീക്കവും മനസിലായിരുന്നില്ല. പോലീസ് തെരുവുകളിൽ ഇല്ലാതിരുന്നതിനാൽ സമരക്കാർ അക്ഷരാർഥത്തിൽ ജനജീവിതം സ്തംഭിപ്പിച്ച അവസ്ഥയായിരുന്നു മലബാർ മേഖലയിൽ. എന്നാൽ വ്യാപകമായി വാഹനങ്ങൾ…
Read More