പത്തനംതിട്ട : പഞ്ചാബ് നാഷണല്‍ ബാങ്ക് വിവാദം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുമ്പോള് കേരളത്തിനു ഞെട്ടാനുള്ള സംഭവം വരുന്നു. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന് കൈവശം വെച്ചിരിക്കുന്ന 59000 ഏക്കര്‍ ഭൂമിക്ക് ഇനി മുതല്‍ കരം അടയ്ക്കേണ്ടത് ബ്രിട്ടീഷ് രാജ്ഞിയുടെ പേരില്‍. ബ്രിട്ടീഷ് കമ്പനീസ് ആക്ട് പ്രകാരം മലയാളം പ്ലാന്റേഷന് (യു.കെ ഹോള്‍ഡിംഗ്) വക സ്ഥലങ്ങള്‍ ഏറ്റെടുത്തതായി കമ്പനി രജിസ്ട്രാര്‍ 2016 ഡിസംബര്‍ ആറിന് പ്രഖ്യാപിച്ചിരുന്നു. കമ്പനിയെ പിരിച്ചുവിട്ടുകൊണ്ടുള്ള വിജ്ഞാപനത്തോടൊപ്പം ഇന്ത്യയിലുള്ള കമ്പനിയുടെ സര്‍വ സ്വത്തുക്കളുടെയും ഇനിയുള്ള അവകാശം ബ്രിട്ടീഷ് രാജ്ഞിക്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കേരളത്തിന്റെ മണ്ണ് ബ്രിട്ടീഷ് രാജ്ഞിക്ക് അടിയറവെയ്ക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍, ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിക്കുന്ന രാജമാണിക്യം റിപ്പോര്‍ട്ട് ചവറ്റുകൊട്ടയിലിടാന് കരു നീക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്റെ പേരിലാണ് ഹാരിസണ്‍സ് ഇതുവരെ കരമടച്ചു വന്നിരുന്നത്. ബ്രിട്ടീഷ് രാജ്ഞി കേരളത്തിലെ ഒരു ലക്ഷം ഏക്കര്‍ ഭൂമിയുടെ ഉടമയായ…
Read MoreCategory: Loud Speaker
അവര്‍ ഒത്തുകളിക്കുന്നുണ്ടോ? ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല; ‘മാണിക്യമലരായ പൂവി’യെ എതിര്‍ക്കുന്നത് അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒമർ ലുലു സംവിധാനം ചെയ്യുന്ന “ഒരു അഡാർ ലവ്’ എന്ന സിനിമയിലെ “മാണിക്യമലരായ പൂവി’ എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്കാരവും എതിർക്കുന്നത് അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാൻ പറ്റില്ലെന്നും ഇക്കാര്യത്തിൽ ഹിന്ദുവർഗീയവാദികളും മുസ്ലീം വർഗീയ വാദികളും തമ്മിൽ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പിണറായി കുറ്റപ്പെടുത്തി. മതമൗലികവാദികൾക്ക് അവർ ഏതു വിഭാഗത്തിൽ പെട്ടവരായാലും, എല്ലാതരം കലാവിഷ്കാരത്തെയും വെറുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. “മാണിക്യമലരായ പൂവി’ എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിനെതിരേ ഹൈദരാബാദിൽ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികൾ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതിൽ കുറച്ചുപേർ ഹൈദരാബാദിലെ ഒരു പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാൻ പറ്റില്ല. ഇക്കാര്യത്തിൽ…
Read Moreപഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്; മോദി രാജ്യം വിട്ടതായി സിബിഐ
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ്. സിബിഐയാണ് മോദിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മോദി രാജ്യം വിട്ടതായും സിബിഐ അറിയിച്ചു. ജനുവരി ഒന്നിനു മോദി സ്വിറ്റ്സർലൻഡിലെ ദാവോസിലേക്ക് കുടുംബത്തോടൊപ്പം കടന്നതായി സിബിഐ അറിയിച്ചു. പിഎൻബി വിഷയത്തിൽ റിസർബാങ്കും ഇടപ്പെട്ടു. പിഎൻബിയുടെ ഈടിൽ വായ്പ നൽകിയ ബാങ്കുകൾക്ക് പണം തിരികെ നൽകണമെന്ന് റിസർവ്ബാങ്ക് വ്യക്തമാക്കി. 11,300 കോടി റിസർബാങ്ക് തന്നെ നൽകണമെന്നും തട്ടിപ്പിന്റെ എല്ലാ ഉത്തരവാദിത്വവും പിഎൻബിക്കാണെന്നും റിസർവ് ബാങ്ക് അറിയിച്ചു.
Read Moreവിട്ടുവീഴ്ചയില്ല; മിനിമം ചാര്‍ജ് 10 രൂപ! സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ സ്വകാര്യബസ് സമരം
കൊച്ചി: സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർധന അംഗീകരിക്കില്ലെന്നും 16 മുതൽ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വർധനയും സമരവും സംബന്ധിച്ച ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല.
Read Moreസിപിഎമ്മിനെതിരേ ജനരോക്ഷം! അക്രമികളുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍; ‘മുഖം രക്ഷിച്ച്’ പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: അക്രമികളുടെ ചവിട്ടേറ്റ് യുവതിക്ക് പരിക്കേല്‍ക്കുകയും ഗര്‍ഭസ്ഥശിശു മരിക്കാനിടയാകുകയും ചെയ്തസംഭവത്തില്‍ പ്രതികള്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന. അഞ്ചു പ്രതികളും കോടഞ്ചേരിപോലീസില് ഹാജരായതായാണ് അറിയുന്നത്. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതികള്‍ പോലീസ് പിടിയിലായതിനെ തുടര്‍ന്ന് ബിജെപി ഇന്ന് കോടഞ്ചേരിപോലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്നമാര്ച്ചില് നിന്നുംപിന്‍മാറി. രണ്ടാഴ്ചയായിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാത്തതിനെതിരേ വിവിധഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിജെപിയും കോണ്‍ഗ്രസും ശക്തമായ സമരവുമായി രംഗത്തെത്തുകയും ചെയ്തു. സിബിയുടെ പരാതിയില്‍ അയല്‍വാസി നക്ലിക്കാട്ട് കുടിയില്‍ ഗോപാലനെ (37) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തേനംകുഴിയില്‍ സിബി ചാക്കോയും കുടംബവും കോടഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ കുടില്‍കെട്ടിസമരം നടത്തിയിരുന്നു. വിഷയംമുഖ്യ രാഷ്ട്രീയ എതിരാളികള്‍ ഏറ്റെടുത്തതോടെ സിപിഎം പ്രതിരോധത്തിലാവുകയും ചെയ്തു.സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്.…
Read Moreതോക്കുകളുടെ ആരാധകൻ കൊലയാളിയായി! 17 വിദ്യാർഥികളെ വെടിവച്ചുകൊന്ന് 19കാരന്റെ അഴിഞ്ഞാട്ടം; അമേരിക്കയെ നടുക്കിയ സംഭവം ഫ്ളോറിഡയിലെ സ്കൂളിൽ
ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 17 കുട്ടികൾ കൊല്ലപ്പെട്ടു. പാർക്ക്ലാൻഡിലെ സ്റ്റോണ്‍മാൻ ഡഗ്ളസ് ഹൈസ്കൂളിലാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം വെടിവയ്പുണ്ടായത്. 12 കുട്ടികൾ സ്കൂളിനുള്ളിൽ കൊല്ലപ്പെട്ടു. മൂന്നു പേർ സ്കൂളിനു പുറത്തും രണ്ടുപേർ ആശുപത്രിയിലും മരണത്തിനു കീഴടങ്ങി. വെടിവയ്പിൽ 17 കുട്ടികൾക്കു പരിക്കേറ്റിട്ടുണ്ടെന്ന് ബ്രൊവാർഡ് കൗണ്ടി ഷെരിഫ് സ്കോട്ട് ഇസ്രയേൽ അറിയിച്ചു.സ്കൂളിലെ വിദ്യാർഥിയായിരുന്ന നിക്കോളാസ് ക്രൂസ് എന്ന പത്തൊന്പതുകാരനാണു വെടിവയ്പ് നടത്തിയതെന്നാണു റിപ്പോർട്ട്. എആർ 15 റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത ഇയാളെ രണ്ടര മണിക്കൂറിനുശേഷം അറസ്റ്റ് ചെയ്തു. ആക്രമണ സ്വഭാവം കാരണം നിക്കോളാസിനെ സ്കൂളിൽനിന്നു പുറത്താക്കിയിരുന്നു.യുഎസിലെ സ്കൂളുകളുടെ ചരിത്രത്തിൽ ഏറ്റവും രൂക്ഷമായ വെടിവയ്പാണ് ഇപ്പോൾ ഉണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവയ്പിനിടെ സ്കൂളിൽനിന്നു കുട്ടികൾ ഓടുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.
Read Moreപ്രണയദിനത്തില്‍ കാമുകന്റെ കൊടുംചതി! ജന്മദിനാഘോഷത്തിനെത്തിയ കൗമാരക്കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചു; ഒടുവില്‍ കൊലപ്പെടുത്താനും ശ്രമം
സോണർപുർ: പശ്ചിമ ബംഗാളിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ നാലുപേർ ചേർന്നു കൂട്ടബലാത്സംഗത്തിനിരയാക്കി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ രത്താലയിലാണ് സംഭവം. ജൻമദിനാഘോഷത്തിനായി കാമുകൻ ക്ഷണിച്ചതനുസരിച്ച് കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ബന്ധുക്കൾ പുറത്തുപോയപ്പോഴാണ് കാമുകൻ പെണ്‍കുട്ടിയെ ക്ഷണിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടിയെ നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചശേഷം കാമുകനും സുഹൃത്തുക്കളും പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കാമുകന്റെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ആക്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു. ബലാത്സംഗത്തിനുശേഷം പ്രതികൾ പെണ്‍കുട്ടിയെ കൊലപ്പെടുത്താനും ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreനിയമത്തിനായി വാദിക്കുന്നവര്‍ തന്നെ നിയമലംഘകരാകുന്നു; വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ സ്ഥാനപ്പേരും; പ്രോസിക്യൂട്ടര്‍ എന്ന് ഇംഗ്ലീഷില്‍ നമ്പര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ കാഴ്ച കോഴിക്കോട്ട് നിന്നും
കോഴിക്കോട്: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ സ്ഥാനപ്പേരോ, മറ്റ് രേഖകളോ പതിക്കരുതെന്ന കര്‍ശന നിയമം കാറ്റില്‍പറത്തി സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ തന്നെ റോഡിലൂടെ കുതിക്കുന്നു. പോലീസിനെ ഭയപ്പെടുത്താന്‍ പ്രോസിക്യൂട്ടര്‍ എന്ന് ഇംഗ്ലീഷില്‍ നമ്പര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തിയാണ് നിരത്തിലിറക്കുന്നത്. നമ്പര്‍ പ്ലേറ്റില്‍ തന്നെയാണ് ഇങ്ങനെ ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിയിലെ ലോ ഓഫീസേഴ്സ്, സെന്‍ട്രല്‍ ഗവ.കൗണ്‍സിലേഴ്സ് എന്നിവര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബോര്‍ഡുകള്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള അധികാരം. അതുതന്നെ നമ്പര്‍ പ്ലേറ്റില്‍ ആകാനും പാടില്ല. അനുവദിക്കപ്പെട്ടവര്‍ക്കു മാത്രം ചുവന്ന നിറത്തിലുള്ള ബോര്‍ഡില്‍ വെള്ളഅക്ഷരത്തില് എഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം. 30 സെന്റി മീറ്റര്‍ വീതിയും 10 സെന്റി മീറ്റർ ഉയരവും മാത്രമേ ബോര്‍ഡിനു ഉണ്ടാകാവൂ എന്നും അക്ഷരങ്ങള്‍ക്ക് 40 മില്ലീ മീറ്റര്‍ മാത്രമേ ഉയരം ഉണ്ടാകാവൂ എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ ഉത്തരവ് കാറ്റില്‍പറത്തിയാണ് അനര്‍ഹരുടെ വാഹനങ്ങള്‍ നിരത്തില്‍ ചീറിപ്പായുന്നയത്.…
Read Moreവിവാഹ വാഗ്ദാനം നൽകി രണ്ട് കുട്ടികളുള്ള യുവാവ് പീഡിപ്പിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഗർഭം അലസിപ്പിക്കാൻ യുവാവ് നിർബന്ധിക്കുന്നുവെന്ന് യുവതി; യുവതിക്ക് മറ്റൊരു ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്ന് പോലീസ്
ഉപ്പുതറ: വിവാഹ വാഗ്ദാനംനൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ കോടതി റിമാൻഡു ചെയ്തു. മേരിക്കുളം ഡോർ മല്ലിപ്പറന്പിൽ സുനിലിനെയാണ് (34) ഇന്നലെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തത്. വിവാഹ വാഗ്ദാനംനൽകി കഴിഞ്ഞ ഒരുവർഷമായി യുവതിയെ പീഡിപ്പിച്ചവരികയായിരുന്നു. യുവതി ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കാൻ യുവാവ് പറഞ്ഞങ്കിലും യുവതി തയാറായില്ല. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവാവിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. യുവതിക്ക് മറ്റൊരു ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഉപ്പുതറ എസ്ഐ എസ്. കിരണിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Read Moreബിജു രമേശിന്റെ ആരോപണങ്ങൾ പച്ചക്കള്ളം; ബിജു രമേശിന്റെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ല; സിപിഎം നേതൃത്വമോ താനോ ബാറുകൾ തുറക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്ന് വൈക്കം വിശ്വൻ
എം.സുരേഷ്ബാബു തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ബാർ ഉടമ ബിജു രമേശ് സിപിഎമ്മിനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ. ബിജു രമേശ് പറയുന്ന പോലെ ബാറുകൾ തുറന്ന് കൊടുക്കാമെന്ന് സിപിഎം നേതാക്കളോ താനോ ഉറപ്പ് നൽകിയിട്ടില്ലെന്നും വൈക്കം വിശ്വൻ രാഷ്ട്രദീപികയോട് പറഞ്ഞു. ബിജു രമേശിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താനും കോടിയേരിയും ഒരുമിച്ചുള്ള സമയത്ത് ബിജുരമേശ് തന്നെ വന്ന് കണ്ടിട്ടില്ല. അതേസമയം ബാർകോഴ കേസുമായി ബന്ധപ്പെട്ട് കെ.എം.മാണിക്കെതിരെ നിയമപോരാട്ടം ശക്തമാക്കാൻ പോകുന്ന കാര്യം ഒരിക്കൽ തന്നെ വന്ന് കണ്ടപ്പോൾ ബിജുരമേശ് തന്നോട് പറഞ്ഞിരുന്നു. കേസുമായി മുന്നോട്ട് പോകാൻ താൻ ബിജു രമേശിനോട് പറഞ്ഞിരുന്നുവെന്നും വൈക്കം വിശ്വൻ രാഷ്ട്രദീപികയോട് വെളിപ്പെടുത്തി . എന്നാൽ പരസ്പരം ഉപാധികൾ വയ്ക്കുകയൊ അങ്ങോട്ടും ഇങ്ങോട്ടും സഹായം ഒന്നും ആവശ്യപ്പെടുകയോ ചെയ്തിരുന്നുവെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിന്റെ…
Read More