ബ​സ് ചാ​ർ​ജ് വർധിപ്പിച്ചു: മി​​​നി​​​മം ചാ​​ർ​​ജ് എട്ട് രൂപ; കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്കി​​​ൽ ആ​​​റു പൈ​​​സ മു​​​ത​​​ൽ 15 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ശിപാർശ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്തെ ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർധിപ്പിച്ചത്. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ മി​​​നി​​​മം ചാ​​ർ​​ജ് ഏ​​​ഴു രൂ​​​പ​​​യി​​​ൽനി​​​ന്ന് എ​​​ട്ടു രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. അതേസമയം വിദ്യാർഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല. ചൊവ്വാഴ്ച ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തിരുന്നു. ഇത് ഇ​​​ന്നു ചേ​​​ർന്ന് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ക്കുകയായിരുന്നു. കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്കി​​​ൽ ആ​​​റു പൈ​​​സ മു​​​ത​​​ൽ 15 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ടായിരുന്നു. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സി​​​ന് കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 64 പൈ​​​സ 70 പൈ​​​സ​​​യാ​​​ക്കും. 2014ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

Read More

രൂ​പ സാ​ദൃ​ശ്യം മുതലാക്കി ഇ​ര​ട്ട സ​ഹോ​ദ​രനെ “ജയിലാക്കി’; മുങ്ങി നടന്ന തടവുകാരൻ പിടിയിൽ; ഒടുവിൽ കുടുക്കിയതിങ്ങനെ…

ലി​മ: രൂ​പ സാ​ദൃ​ശ്യ​മു​ള്ള ഇ​ര​ട്ട സ​ഹോ​ദ​ര​നെ ജ​യി​ലി​ലാ​ക്കി​യ ശേ​ഷം ജ​യി​ൽ അ​ധി​കൃ​ത​രെ ക​ന്പി​ളി​പ്പി​ച്ച് ഒ​രു വ​ർ​ഷ​ത്തോ​ളം ചു​റ്റി​ന​ട​ന്ന ത​ട​വു​കാ​ര​ൻ പി​ടി​യി​ൽ. ബാ​ല​പീ​ഡ​ന​ത്തി​നും മോ​ഷ​ണ​ത്തി​നും പെ​റു​വി​ലെ ലി​മ​യി​ലെ ജ​യി​ൽ 16 വ​ർ​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന അ​ല​ക്സാ​ണ്ട​ർ ഡെ​ൽ​ഗാ​ഡോ​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഡെ​ൽ​ഗാ​ഡോ​യു‌​ടെ ഇ​ര‌​ട്ട സ​ഹോ​ദ​ര​ൻ ജി​യാ​ൻ​കാ​ർ​ലോ ജ​യി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണാ​തെ ജി​യാ​ൻ​കാ​ർ​ലോ​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യ ഡെ​ൽ​ഗാ​ഡോ, സ​ഹോ​ദ​ര​നെ ജ​യി​ൽ വ​സ്ത്ര​ങ്ങ​ൾ അ​ണി​യി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജി​യാ​ൻ​കാ​ർ​ലോ​യു​ടെ വി​ര​ല​ട​യാ​ളം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട വി​വ​രം ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്. ഒ​ടു​വി​ൽ 13 മാ​സ​ത്തി​ന് ശേ​ഷം തു​റ​മു​ഖ ന​ഗ​ര​മാ​യ ക​ല്ലോ​യി​ൽ നി​ന്നാ​ണ് ഡെ​ൽ​ഗാ​ഡോ​യെ പി​ടി​കൂ​ടു​ന്ന​ത്. ഇ​യാ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഡെ​ൽ​ഗാ​ഡോ​യെ സ​തേ​ൺ ഹൈ​ലാ​ൻ​ഡി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള ജ​യി​ലേ​ക്ക് മാ​റ്റി. ‌ ജി​യാ​ൻ​കാ​ർ​ലോ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഡെ​ൽ​ഗാ​ഡോ​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഇ​യാ​ൾ…

Read More

നിരക്ക് വർധന: ബസ് മേഖലയുടെ നിലനിൽപ്പിന് വേണ്ടി; സ്വകാര്യ ബസ് ഉടമകൾക്ക് സർക്കാർ ആനുകൂല്യം നൽക്കാത്തിടത്തോളം കൺസെഷൻ അവകാശമല്ലെന്ന്  ജസ്റ്റീസ് രാമചന്ദ്രൻ

തിരുവനന്തപുരം: കെഎസ്ആർടിസി, സ്വകാര്യ ബസ് മേഖലകളുടെ നിലനിൽപ്പിന് വേണ്ടിയാണ് നിരക്ക് വർധന ശിപാർശ ചെയ്തതെന്ന് ജസ്റ്റീസ് രാമചന്ദ്രൻ. സർക്കാർ മറ്റ് ആനൂകൂല്യങ്ങൾ സ്വകാര്യ ബസ് ഉടമകൾക്ക് നൽകാത്തിടത്തോളം വിദ്യാർഥികൾക്ക് കണ്‍സെഷൻ ഒരു അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു. 2014ന് ശേഷം ബസ് ചാർജ് വർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ അടിയന്തരമായി നിരക്ക് വർധിപ്പിക്കണമെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി നേരത്തെ ശിപാർശ ചെയ്തിരുന്നു. ഇതേതുടർന്നു ചൊവ്വാഴ്ച ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗ​​വും ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തു. ഇ​​​ന്നു ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം നി​​​ര​​​ക്കുവ​​​ർ​​​ധ​​​ന അം​​​ഗീ​​​ക​​​രി​​​ച്ചേ​​​ക്കുമെന്നാണ് സൂചന. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ മി​​​നി​​​മം ചാ​​ർ​​ജ് ഏ​​​ഴു രൂ​​​പ​​​യി​​​ൽനി​​​ന്ന് എ​​​ട്ടു രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കും. കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്കി​​​ൽ ആ​​​റു പൈ​​​സ മു​​​ത​​​ൽ 15 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ട്. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സി​​​ന് കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 64 പൈ​​​സ 70 പൈ​​​സ​​​യാ​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു യാ​​​ത്രാ​​​സൗ​​​ജ​​​ന്യം ഇ​​​പ്പോ​​​ഴു​​​ള്ള​​​തോതിൽ തു​​​ട​​​രും. എ​​​ന്നാ​​​ൽ, വ​​​ർ​​​ധി​​​പ്പി​​​ച്ച നി​​​ര​​​ക്കി​​​ന്…

Read More

ആളില്ലാത്ത തക്കം നോക്കി വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; ചെറുത്തു നിന്ന പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പതിനാറുകാരന്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ പീഡനശ്രമം ചെറുത്തു നിന്ന പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റില്‍. കര്‍ഷകരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം നടത്തിയത്. വീട്ടിലേയ്ക്ക് അതിക്രമിച്ച് കടന്ന ആണ്‍കുട്ടി പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതോടെ കലിപൂണ്ട പതിനാറുകാരന്‍ ആദ്യം പെണ്‍കുട്ടിയെ മൃഗീയമായി മര്‍ദ്ദിച്ചു. വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സമീപത്തിരുന്ന മണ്ണെണ്ണ എടുത്ത് ദേഹത്തേയ്ക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനു ശേഷം അക്രമി ഇറങ്ങിയോടി. വീട്ടില്‍ നിന്ന് തീയുയരുന്നത് കണ്ട നാട്ടുകാരെത്തി തീയണച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 50% പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ആണ്‍കുട്ടിയെ പോലീസ് പിടികൂടി. പോക്‌സോ നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

Read More

കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറിയിൽ അഞ്ചു മരണം; രണ്ടുപേർ മലയാളികൾ; അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിലെ വാട്ടർ ടാങ്കാറാണ് പൊട്ടിത്തെറിച്ചത്

  കൊച്ചി: അറ്റകുറ്റപ്പണിക്കിടെ കൊച്ചി കപ്പൽശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശി കെവിൻ, വൈപ്പിൻ സ്വദേശി റംഷാദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്. മൃതദേഹങ്ങൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്. എണ്ണ പര്യവേഷണത്തിന് ഉപയോഗിക്കുന്ന ഒഎൻജിസിയുടെ സാഗർഭൂഷണ്‍ എന്ന കപ്പലിന്‍റെ വാട്ടർ ടാങ്ക് അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സ്ഫോടനത്തിന് പിന്നാലെ കപ്പൽശാലയിലേക്ക് പുറത്തുനിന്നുള്ള ഫയർഫോഴ്സും എത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. പോലീസ് കപ്പൽശാലയിൽ പ്രവേശിച്ചിട്ടുണ്ട്.

Read More

ഞാന്‍ വിവാഹം കഴിച്ചോളാം…! കാമുകന്‍ ചതിച്ച യുവതിയെ സഹായ വാഗ്ദാനം നല്‍കി കാമുകന്റെ സുഹൃത്ത് പീഡിപ്പിച്ചു; പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ്; സംഭവം ഇങ്ങനെ…

തൃ​ശൂ​ർ: കാ​മു​ക​ൻ ച​തി​ച്ച യു​വ​തി​യെ സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച സു​ഹൃ​ത്തി​ന് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പാ​ഞ്ഞാ​ൾ പൂ​ള​ക്ക​ൽ പ​റ​ന്പി​ൽ ഹു​സൈ​നെ​യാ​ണ്(35) തൃ​ശൂ​ർ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജി കെ​ന്ന​ത്ത് ജോ​ർ​ജ് ശി​ക്ഷി​ച്ച​ത്. 2011ലാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​ന്പ​തു​കാ​രി കാ​മു​ക​നാ​യ സ​ന്തോ​ഷി​നെ തേ​ടി ഷൊ​ർ​ണൂ​രി​ൽ എ​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത ഒ​രു വീ​ട്ടി​ൽ യു​വ​തി​യെ കൊ​ണ്ടു​പോ​യി ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം മു​ങ്ങി. കേ​സി​ൽ സ​ന്തോ​ഷി​നെ​തി​രെ ചെ​റു​തു​രു​ത്തി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് സ​ന്തോ​ഷി​ന്‍റെ സു​ഹൃ​ത്താ​യ ഹു​സൈ​ൻ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കി​ട​യി​ൽ ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ എ​സ്റ്റേ​റ്റി​ൽ​വ​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. തു​ട​ർ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ യു​വ​തി​യെ ചെ​റു​തു​രു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ഇ​യാ​ൾ മു​ങ്ങി. അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ ക​ണ്ടെ​ത്തി​യ റെ​യി​ൽ​വേ…

Read More

എന്റെ സ്‌റ്റോപ്പ് ഇതല്ല! സ്‌റ്റോപ്പിലിറങ്ങാതെ വീട്ടമ്മയുടെ പ്രതിഷേധം; വെട്ടിലായത് യാത്രക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും; ഇനി തിരിച്ചുവരുമ്പോള്‍ ഇറങ്ങാമെന്ന് വീട്ടമ്മ

പാ​ലാ: സ്റ്റോ​പ്പി​ലി​റ​ങ്ങാ​തെ വീ​ട്ട​മ്മ​യു​ടെ പ്ര​തി​ഷേ​ധം നീ​ണ്ട​ത് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും വ​ട്ടം​ക​റ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പാ​ലാ-​കോ​ട്ട​യം റൂ​ട്ടി​ലോ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ നി​ന്നും ക​യ​റി​യ മ​ധ്യ​വ​യ​സ്ക​യാ​യ വീ​ട്ട​മ്മ​യാ​ണു യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ വ​ല​ച്ച​ത്. നെ​ല്ലാ​പ്പാ​റ ഭാ​ഗ​ത്തേ​ക്കു ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്ത ഇ​വ​ർ ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ാപ്പി​ൽ ഇ​റ​ങ്ങു​ക​യോ എ​ഴു​ന്നേ​ൽ​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്നു ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ബ​സ് മു​ന്നോ​ട്ടു പോ​യി തൊ​ട്ട​ടു​ത്ത സ്റ്റോ​പ്പി​ലെ​ത്തി​യ​പ്പോ​ൾ നി​ർ​ത്തി ഇ​വ​രോ​ട് ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ല. ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​ന്‍റെ സ്റ്റോ​പ്പ് ഇ​ത​ല്ലെ​ന്ന ക​ടും​പി​ടി​ത്ത​ത്തി​ലാ​യി​രു​ന്നു വീ​ട്ട​മ്മ. ഇ​തേ​ത്തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ബ​സ് ഇ​വി​ടെ നി​ർ​ത്തി​യി​ട്ടു. ബ​സ് കോ​ട്ട​യം പോ​യി മ​ട​ങ്ങി​വ​രു​ന്പോ​ൾ ഇ​വി​ടെ ഇ​റ​ങ്ങി​ക്കൊ​ള്ളാ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഈ ​സ​മ​യ​മ​ത്ര​യും ഇ​വ​ർ. ബ​സ് പാ​ലാ​യി​ലെ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യെ​ങ്കി​ലും ഇ​തേ ബ​സി​ൽ യാ​ത്ര തു​ട​രാ​നാ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ തീ​രു​മാ​നം. പി​ന്നീ​ട് എ​സ്ഐ​യും…

Read More

ഇങ്ങനെയാണോ വിവാഹാഭ്യര്‍ഥന നടത്തുന്നത്? വിവാഹത്തിനു സമ്മതിച്ചില്ല, യുവതിയുടെ വീട് യുവാവും അളിയനും അടിച്ചു തകര്‍ത്തു; സംഭവം മുണ്ടക്കയത്ത്‌

മു​ണ്ട​ക്ക​യം: വി​വാ​ഹ​ത്തി​നു സ​മ്മ​തി​ച്ചി​ല്ല, യു​വ​തി​യു​ടെ വീ​ടും ഇ​വ​ര്‍ അ​ഭയം ​തേ​ടി​യ​വീ​ടും ര​ണ്ടം​ഗ​സം​ഘം അ​ടി​ച്ചുത​ക​ര്‍​ത്തു. പ​ത്തു​പേ​ര്‍​ക്ക് പ​രി​ക്ക്. കൂ​ട്ടി​ക്ക​ല്‍ മാ​ത്തു​മ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ഓടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ണ​ല്‍​പ്പാ​റ​യി​ല്‍ വി​ജ​യ​ന്‍ (49), ഭാ​ര്യ രാ​ധാ​മ​ണി (48), മ​ക​ള്‍ അ​ഞ്ജു​മോ​ള്‍ (20), മ​ക​ന്‍ അ​രു​ണ്‍ (26), അ​രു​ണി​ന്‍റെ ഭാ​ര്യ വി​ജി (25), മ​ക്ക​ളാ​യ ആ​രു​ഷ് (ര​ണ്ട്), അ​രു​ണി​മ (അ​ഞ്ച്) അ​യ​ല്‍​വാ​സി പ്ലാ​ത്തോ​ട്ടം സൂ​സ​മ്മ (55), മ​ക​ള്‍ ര​മ്യാ (26), ര​മ്യ​യു​ടെ ഭ​ര്‍​ത്താ​വ് ദീ​പു (32)എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി11.30ഓ​ടെ​യാ​ണ് സം​ഭ​വം. ​നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സു​നി​ല്‍, വി​ജ​യ​ന്‍റെ മ​ക​ളെ വി​വാ​ഹം ക​ഴി​ച്ചു​ന​ല്‍​ക​ണ​മെ​ന്ന​യാ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ത് വി​ജ​യ​ൻ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ​്​ച രാ​ത്രി സു​നി​ലും സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് രാ​ജേ​ഷും ചേ​ര്‍​ന്നു വി​ജ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി വി​ളി​ച്ചു​ണ​ര്‍​ത്തി വീ​ണ്ടും വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യ​ന്‍ നി​ഷേ​ധി​ച്ച​തോ​ടെ ര​ണ്ടം​ഗ​സം​ഘം വി​ജ​യ​ന്‍റെ വീ​ടു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നു​ള​ളി​ല്‍ പ്ര​വേ​ശി​ച്ച സം​ഘം വീ​ട്ടു​കാ​ര്‍​ക്കു…

Read More

ഓ​ടു​ന്ന ട്രെ​യി​നി​നു മു​ന്നി​ൽ​നി​ന്നു സെ​ൽ​ഫി​! ട്രെ​യി​ൻ ത​ട്ടി ര​ണ്ടു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മരിച്ചു; ഒരാളുടെ നില അതീവഗുരുതരം…

കോ​ൽ​ക്ക​ത്ത: ഓ​ടു​ന്ന ട്രെ​യി​നി​നു മു​ന്നി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​തേ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഡും​ഡു​മി​നും ബെ​ൽ​ഗാ​രി​യ​യ്ക്കും ഇ​ട​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ള​ത്തി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ ലോ​ക്ക​ൽ ട്രെ​യി​ൻ ത​ട്ടു​ക​യാ​യി​രു​ന്നു. ര​ണ്ടു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഒ​രു വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്കേ​റ്റു. ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബെ​ൽ​ഗാ​രി​യ​യി​ലെ ഭാ​യ്ര​ബ് ഗാം​ഗു​ലി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച കു​ട്ടി​ക​ൾ. മ​രി​ച്ച കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

Read More

യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു; കണ്ണൂർ ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ; വെട്ടിയത് ബോംബ് എറിഞ്ഞശേഷം…

മട്ടന്നൂർ: എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബാ (29)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കണ്ണൂർ ജില്ലയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു അക്രമം. ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ പരിക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ബോംബ് റോഡിൽ വീണു പൊട്ടി. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ശുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോൾ നടന്ന അക്രമമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More