തിരുവനന്തപുരം: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചുതെങ്ങ് പുതുവൽപുരയിടം വീട്ടിൽ ഹെന്നഡി (20) യെയാണ് അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ഇയാൾ നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസം ഗർഭിണിയായ പെണ്‍കുട്ടിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് ഗർഭഛിദ്രം നടത്താൻ പ്രതി ശ്രമിച്ചു. ഈ വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ സിഐ. ജി.ബി.മുകേഷ്, അഞ്ചുതെങ്ങ് എസ്ഐ. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read MoreCategory: Loud Speaker
ഉടന്‍ തന്നെ തൂങ്ങി മരിക്ക് പ്രതിയുടെ ഫോണില്‍ റെക്കോര്‍ഡായ കോള്‍ കുടുക്കി; യുവതിയുടെ മരണം; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച കേസില്‍ നിരവധി കേസുകളിലെ പ്രതിയായ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്പേരൂര്‍ കരിയില്‍ രവിയുടെ മകള്‍ വന്ദന(ആതിര-22)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കരിയില്‍ കളത്തില്‍ എസ്.സുരേഷ്കുമാറിനെ(36)യാണ് എസ്.എച്ച്.ഒ: എസ്.വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ 13 ന് രാത്രി 11 മണിയോടെയാണ് വന്ദനയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അന്ന് സന്ധ്യയോടെ വന്ദനയുടെ മാതാപിതാക്കള്‍ ശിവരാത്രി ഉത്സവം കാണാനായി സമീപത്തെ ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഇവര്‍ മടങ്ങിയെത്തിയ ശേഷമാണ് മകള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയത്. അല്പസമയത്തിനുള്ളില് തൂങ്ങി മരിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പ്രതിയായ സുരേഷിന്റെ വാഹനത്തില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ മരണത്തില്‍ സുരേഷിന് പങ്കുണ്ടെന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഈ ദിവസം പത്തിലേറെ തവണ…
Read Moreബംഗ്ലാദേശ് വനിതയുടെ പീഡന പരാതി! വൈദികന് വൈക്കം കോടതിയില്‍ കീഴടങ്ങി; തന്നെ കുടുക്കിയതാണെന്ന് വൈദികന്റെ പരാതി
വൈക്കം: ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് വനിതയെ പീഡിപ്പിച്ചുവെന്ന കേസിൽ വൈദികൻ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് പള്ളി വികാരി ഫാ. തോമസ് താന്നിനിൽക്കുംതടത്തിലാണ് വൈക്കം കോടതിയിൽ കീഴടങ്ങിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് സ്വദേശനിയായ 42 വയസുകാരി വൈദികനെതിരേ പീഡനക്കുറ്റം ആരോപിച്ച് പരാതി നൽകിയതോടെ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം ഏഴിനാണ് സുഹൃത്തുമൊത്ത് യുവതി കല്ലറയിലെത്തിയത്. 12ന് മടങ്ങി പോയ യുവതി ഈ മാസം എട്ടിന് വീണ്ടും നാട്ടിൽ എത്തിയെന്നാണ് പറയുന്നത്. കുമരകത്തെ റിസോർട്ടിൽ വച്ച് തന്നെ മുറിക്കകത്താക്കിയ ശേഷം വൈദികൻ മുങ്ങുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പതിനാറായിരം രൂപയും ഏഴര പവൻ സ്വർണ്ണാഭരണങ്ങളും നഷ്ടപെട്ടതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് യുവതി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അതേസമയം തന്നെ കുടുക്കിയതാണെന്ന് കാണിച്ചു ഫാ.തോമസും കടുത്തുരുത്തി പോലീസിന് പരാതി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പരാതി ഉയർന്നതിന് പിന്നാലെ വൈദികനെ…
Read Moreനടപ്പാതയില്‍ വാഹനം നിര്‍ത്തിയത് ചോദ്യം ചെയ്ത എസ്ഐക്ക് സിപിഎം നേതാവിന്റെ മക്കളുടെ തെറിയഭിഷേകം; . ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി കേസെടുക്കാതെ വിട്ടു; ഗുണ്ടാലിസ്റ്റില്പെട്ട് നാടുകടത്താന്‍ മുന്‍ കണ്ണൂര്‍ ഐജി ഉത്തരവിട്ടയാളാണ് നേതാവിന്റെ മകൻ
കോഴിക്കോട്: നടപ്പാതയില്‍ വാഹനം കയറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത എസ്ഐയ്ക്ക് ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ മകന് വക തെറിയഭിഷേകം. ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി കേസ് എടുക്കാന്‍ പോലും തയ്യാറാകാതെ മുന്‍പ് ഗുണ്ടാലിസ്റ്റില്പെട്ട് നാടുകടത്താന്‍ മുന്‍ കണ്ണൂര്‍ ഐജിഉത്തരവിട്ട ഇദ്ദേഹത്തെയും ഭാര്യയെയും പോലീസ് വേറുതേ വിട്ടു. ഇന്നലെ രാത്രി 9.45നോടെമാവൂര് റോഡ് കൈരളിതിയറ്റിനുസമീപമാണ് സംഭവം. ഒരു യുവാവും സുഹൃത്തും നടപ്പാതയില്‍ വാഹനം നിര്‍ത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്ത കണ്ട്രോള് റൂം എസ്ഐയോട് തന്റെ തറവാട്ട് സ്വത്താണോ ഇതെന്ന് ചോദിച്ച് ദമ്പതിമാര്‍ ഇടപെടുകയും പോലീസുകാരനെ തെറിവളിക്കുകയുമായിരുന്നു. ഇവരുടെ അടുത്തസുഹൃത്തുക്കളാണ് നടപ്പാതയില്‍ വാഹനം നിര്‍ത്തിയത്. പരസ്പരം പോര്‍വിളി തുടങ്ങിയതോടെ വഴിയാത്രക്കാര്‍ കൂടി. ഒടുവില്‍ നാലുപേരെയും പോലീസ് കസബ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും മിനിട്ടുകള്‍ക്കകം വെറുതേവിട്ടു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പോലീസ് കേസെടുക്കാന്‍ പോലും തയ്യാറാകാതിരുന്നത്. എസ്ഐയെ സ്ഥലം മാറ്റാന്‍…
Read Moreഅറുവുമാടുകളെ വെട്ടുന്നത് പോലെ… രണ്ടു തവണ ബോംബെറിഞ്ഞു; അക്രമികളുടെ ലക്ഷ്യം ശുഹൈബ് മാത്രം..; ശുഹൈബിനെ വെട്ടുന്നത് കണ്ട സഹപ്രവർത്തകർ രാഷ്ട്രദീപികയോട്
മട്ടന്നൂർ: അതിവേഗതയിൽ പാഞ്ഞെത്തിയ കാറിൽ നിന്നും ഇറങ്ങി വാളുമായിയെത്തിയവർ ഇറച്ചിവെട്ടുന്നത് പോലെയാണ് കൊല്ലപ്പെട്ട എസ്.പി. ശുഹൈബിനെ വെട്ടിയതെന്ന് അക്രമത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ വെട്ടുന്നത് തടയുന്നതിനിടെ പരിക്കേറ്റു തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എടയന്നൂർ സ്വദേശികളായ കെ. റിയാസും, ഇ.നൗഷാദുമാണ് അക്രമവിവരം രാഷ്ട്രദീപികയോട് വിവരിച്ചത്. എസ് വൈഎസിന്റെ നേതാക്കളും കൂടിയായ ഇവർ മതസ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമായി പിരിവിനു പോയി തിരിച്ചു വരുന്നതിനിടെയാണ് ചായ കുടിക്കാൻ തെരൂരിലെ തട്ടുകടയിൽ കയറിയത്. തട്ടുകടയുടെ പുറത്തിരുന്നു ചായ കുടിച്ചു സംസാരിക്കുന്നതിനിടെ അതിവേഗതയിൽ ഒരു വാഗണർ കാർ വന്നു തട്ടുകടയുടെ മുൻവശത്തെ റോഡരികിൽ വന്നു നിർത്തുന്നതായി കണ്ടു. ഒരു മിനുട്ട് കഴിഞ്ഞയുടൻ റോഡിൽ ബോംബ് എറിഞ്ഞു പൊട്ടിച്ചു നാലു പേർ തട്ടുകടയിലേക്ക് പാഞ്ഞു വന്നു. എന്നെ തള്ളി മാറ്റി ശുഹൈബിനെ വെട്ടുകയായിരുന്നുവെന്നു പരിക്കേറ്റ റിയാസ്…
Read Moreവീടിന്റെ ടെറസില്‍ കുട്ടിയുടെ ശിരസ്! സൂപ്പര്‍ മൂണ്‍ ദിനത്തില്‍ പിഞ്ചു കുഞ്ഞിനെ ബലി കൊടുത്ത ദമ്പതികള്‍ അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ഹൈദരാബാദ്: ഒരാഴ്ച മുന്‍പ് ഹൈദരാബാദിൽ ഒരു ടാക്സി ഡ്രൈവറുടെ വീടിന്റെ ടെറസിൽനിന്ന് കുട്ടിയുടെ ശിരസ് കണ്ടെത്തിയ സംഭവത്തിൽ കേസ് പുതിയ വഴിത്തിരിവിലേക്ക്. പൂർണ ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരുമിച്ചെത്തിയ കഴിഞ്ഞ ജനുവരി 31 ന് കുട്ടിയെ നരബലി അർപ്പിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ശിരസ് കണ്ടെത്തിയ വീടിന്റെ ഉടമ രാജശേഖറിനെയും ഭാര്യ ശ്രീലതയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ടാക്സ് ഡ്രൈവറായിരുന്ന രാജശേഖറും ഭാര്യ ശ്രീലതയും കടുത്ത അന്ധവിശ്വാസികളായിരുന്നു. നാലുവർഷമായി അസുഖബാധിതയായിരുന്ന ശ്രീലയുടെ അസുഖം മാറുന്നതിനായി ഇവർ നിരവധി മന്ത്രവാദികളെ സമീപിച്ചിരുന്നു. ഇവരിലൊരാളാണ് പൂർണ ചന്ദ്രഗ്രഹണ ദിനത്തിൽ പെണ്‍കുഞ്ഞിനെ ബലികൊടുത്താൽ അസുഖങ്ങൾ മാറുമെന്ന് പറഞ്ഞത്. ഇതനുസരിച്ച് രാജശേഖർ സെക്കന്തരാബാദിലെ റെയിൽവേ സ്റ്റേഷനു സമീപം റോഡുവക്കിൽ താമസിച്ചിരുന്ന ദന്പതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു. കുഞ്ഞുമായി അടുത്തുള്ള നദിക്കരയിലെത്തിയ രാജശേഖർ കുഞ്ഞിന്റെ ശിരസ് അറുത്തെടുത്തതിനുശേഷം…
Read Moreകഷ്ടകാലം ഒഴിയാതെ..! ജോൺസൺ മാസ്റ്ററുടെ ഭാര്യ രക്താർബുദം ബാധിച്ച് ചികിത്സയിൽ; ചികിത്സാ സഹായം ആവശ്യപ്പെട്ട് റാണി മുഖ്യമന്ത്രിക്ക് കത്തയച്ചു; അടിയന്തിര സഹായം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായകൻ ജോണ്സൺ മാസ്റ്ററുടെ ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാ സഹായം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണു ധനസഹായം. രക്താർബുദ ചികിത്സയിൽ കഴിയുന്ന റാണി ജോണ്സണ് രോഗാവസ്ഥ വിവരിച്ചു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ജോണ്സണ് മാഷിന്റേയും മക്കളായ ഷാൻ ജോണ്സണ്, റെന്‍ ജോണ്സണ് എന്നിവരുടേയും മരണശേഷം ഒറ്റപ്പെട്ടു പോയ റാണി ജോണ്സണ് രക്താര്‍ബുദത്തെ അതിജീവിക്കാനായി നിരന്തര ചികിത്സയിലാണ്.
Read Moreഭര്‍ത്താവ് അശ്ലീലത്തിന് അടിമ! തന്റെ മാനസികവും ശാരീരികവുമായ ആവശ്യങ്ങള്‍ ഭര്‍ത്താവ് നിറവേറ്റുന്നില്ല; പോണോഗ്രഫി നിരോധിക്കണം; യുവതി കോടതിയില്‍
മുംബൈ: ഭർത്താവിന്റെ അശ്ലീല ആസക്തി ജീവിതം തകർക്കുന്നതിനാൽ ഓണ്‍ലൈൻ അശ്ലീല വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരിയാണ് ഭർത്താവിന്റെ അശ്ലീല ആസക്തി വൈവാഹിക ജീവിതം തകർക്കുകയാണെന്ന് കുറ്റപ്പെടുത്തി കോടതിയെ സമീപിച്ചിട്ടുള്ളത്. അശ്ലീല ദൃശ്യങ്ങളോടുള്ള ആസക്തി കാരണം ഭർത്താവ് ദൈനംദിന പ്രവർത്തനങ്ങൾ അവഗണിക്കുകയാണെന്നും തന്റെ മാനസികവും ശാരീരികവുമായ ആവശ്യങ്ങൾ ഭർത്താവ് നിറവേറ്റുന്നില്ലെന്നും യുവതി ഹർജിയിൽ ആരോപിക്കുന്നു. ഇക്കാരണത്താൽ ഭർത്താവ് വിവാഹമോചനത്തിനു നിർബന്ധിക്കുകയാണെന്നും കുടുംബക്കോടതിയെ ഇപ്പോൾത്തന്നെ സമീപിച്ചിട്ടുണ്ടെന്നുമാണ് യുവതിയുടെ പരാതി. തന്റെ ഇംഗിതത്തിനു വിരുദ്ധമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുകയാണെന്നും യുവതി ഹർജിയിൽ പരാതിപ്പെടുന്നു. ഓണ്‍ലൈൻ പോണോഗ്രഫി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013ൽ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരുന്നതിനായാണ് യുവതിയുടെ അപേക്ഷ. ഭർത്താവിന്റെ അശ്ലീല ആസക്തി കുടുംബജീവിതം തകർക്കുന്നെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം മറ്റൊരു സ്ത്രീയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഓണ്‍ലൈൻ പോണോഗ്രഫി…
Read Moreആണ്‍കുട്ടിയായി ജീവിക്കാനാണ് ആഗ്രഹം! പുരുഷനായി ചമഞ്ഞ് രണ്ടു വിവാഹം ചെയ്ത യുവതി അറസ്റ്റില്‍; പെണ്‍കുട്ടികളെ വലയിലാക്കാന്‍ യുവത് ചെയ്തത് ഇങ്ങനെ…
നൈനിറ്റാൾ: പുരുഷനായി വേഷം മാറി രണ്ടു പേരെ വിവാഹം ചെയ്ത യുവതി അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കൃഷ്ണ സെൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്വീറ്റി സെന്നിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ധംപൂർ സ്വദേശിനിയാണ് ഇവർ. പുരുഷനാണെന്നും പറഞ്ഞ് ഫേസ്ബുക്കിലൂടെ യുവതികളെ വശീകരിക്കുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു ഇവരുടെ തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. 2013 മുതലാണ് യുവതി കൃഷ്ണ സെൻ എന്ന പേരിൽ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങുന്നത്. പുരുഷൻമാരെപ്പോലെ വേഷം കെട്ടി ചിത്രങ്ങൾ പോസ്റ്റ് ചെയ്യും. പിന്നീട് നിരവധി യുവതികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷമാണ് വിവാഹം കഴിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. പോലീസ് ചോദ്യം ചെയ്യലിൽ ചെറുപ്പം മുതൽ ആണ്‍കുട്ടിയായി ജീവിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് സ്വീറ്റി സെൻ മൊഴി നൽകി.
Read Moreഏട്ടനെ ഉപദ്രവിക്കരുത്; എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി, വിവാഹം ഉറപ്പിച്ച് പ്രതിരശുത വധു തൂങ്ങിമരിച്ചു, വിവരമറിഞ്ഞ് വരന് കടലില്‍ ചാടി, തലശേരിയിലെ സ്നേഹയുടെ മരണത്തിന് പിന്നിലെന്ത്
കണ്ണൂര്‍ തലശേരിയില്‍ വിവാഹം ഉറപ്പിച്ച പ്രതിശ്രുതവധു വീടിനു സമീപം തൂങ്ങിമരിച്ചു എന്ന വിവരം അറിഞ്ഞു വരന് ജോലി സ്ഥലത്തു നിന്നു കടലില്‍ ചാടി. ദിവസങ്ങളോളം അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താനയിട്ടില്ല. യുവാവിനു വേണ്ടിയുള്ള തിരിച്ചില്‍ തുടരുകയാണ്. ഇയാള്‍ കടലില്‍ ചാടിയതിനെ തുടര്‍ന്നു ചരക്കു കപ്പലിലെ സഹപ്രവര്‍ത്തകര്‍ വിവരം പോലീസില്‍ അറിയിച്ചു. ഇതിനിടയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച അധ്യാപിക കൂടിയായ പ്രതിശ്രുത വധുവിന്റെ സ്വകാര്യ ഡയറി പോലീസ് കസ്്റ്റയില് എടുത്തു. ധര്‍മ്മടം പോലീസ് സ്റ്റേഷന്റെ സമീപത്തെ സ്നേഹഗാഥയില്‍ സ്നേഹ മാധവന്റെ ഡയറിയാണ് അന്വേഷണത്തിന്റെ ഭാഗമായിട്ടു പോലീസ് കസ്റ്റഡയില്‍ എടുത്തത്. എന്റെ മരണത്തില്‍ മറ്റൊരും ഉത്തരവാദിയല്ല ഏട്ടനെ ഉപദ്രവിക്കരുത്, അമ്മയോടും അച്ഛനോടും മാപ്പുചോദിക്കുന്നു എന്നാണു ഡയറിയില്‍ എഴുതിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സ്നേഹ ജീവനൊടുക്കിയത്. രാവിലെ സ്കൂളിലെ പ്രധാനധ്യപികയെ വിളിച്ച ഉച്ചവരെ അവധി ചോദിച്ചുരുന്നു. സമയം കഴിഞ്ഞു പോകാത്തതിനെ തുടര്‍ന്നു പിതാവു സ്കൂട്ടറില്‍ കൊണ്ടാക്കാം…
Read More