ദിലീപിനെതിരെ ചാനലുകളില്‍ സംസാരിക്കുന്നവര്‍ക്ക് വധഭീഷണിയുണ്ടെന്ന് സംവിധായകന് ആലപ്പി അഷ്റഫ്. നടി ആക്രമിച്ച കേസില്‍ ദീലീപിനെതിരെ സംസാരിച്ചവരില്‍ പ്രധാനികളാണ് ആലപ്പി അഷ്റഫും സംവിധായകന് ബൈജു കൊട്ടാരക്കരയും. എന്നാല്‍ ഇതില്‍ ആദ്യ രക്തസാക്ഷിയായത് നായ ആണെന്ന് അഷ്റഫ് പറയുന്നു. ബൈജു കൊട്ടാരക്കരയുടെ വീടിന്റെ മതില് ചാടിക്കടന്ന് രണ്ട് പേര് ഒരു വിദേശ ബ്രീഡ് നായയെ കമ്പിവടി കൊണ്ട് അടിച്ചു കൊന്നു. ഒന്നുമറിയാത്ത ആ പാവം മൃഗത്തെ കൊലപ്പെടുത്തി. ദിലീപിനെതിരെ സംസാരിച്ചതിന്റെ പ്രതികാരമാണിതെന്നും ആലപ്പി അഷ്റഫ് പറയുന്നു. ചാനല്‍ ചര്‍ച്ചയിലാണ് ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തല്‍. തനിക്കെതിരെയും വധഭീഷണി ഉള്ളതായി അഷ്റഫ് വ്യക്തമാക്കി.
Read MoreCategory: Loud Speaker
ഓണം ബംബര്‍ ഭാഗ്യവാനെ കണ്ടെത്തി, കാത്തിരിക്കുന്നത് പത്തു കോടിയുടെ സമ്മാനം, ഭാഗ്യവാന് ടിക്കറ്റ് വിറ്റ ഏജന്റിന് ഒരുകോടി, ഓണം ബംബര്‍ ഭാഗ്യവാനെ കണ്ടെത്തിയത് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുത്തു. പത്തു കോടിയുടെ ഒന്നാം സമ്മാനം എജെ 442876 എന്ന നമ്പറിനാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഭാഗ്യശാലികളെ നറുക്കെടുത്തത്. ജിഎസ്ടി കൂടി ചേര്‍ത്ത് 59 കോടി രൂപയാണ് സര്‍ക്കാരിന് ഈ വര്‍ഷത്തെ ഓണം ബംബര്‍ വില്പനയിലൂടെയുള്ള ലാഭം. മൊത്തം 145 കോടി രൂപയാണ് 65 ലക്ഷം ടിക്കറ്റ് വിറ്റതിലൂടെ കിട്ടുന്നത്. സമ്മാനം കൊടുത്തു കഴിഞ്ഞുള്ള ലാഭമാണ് 59 കോടി. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുക ഓണം ബമ്പറിന് ഒന്നാം സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ തവണ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം എട്ടു കോടി രൂപയായിരുന്നു. ഇതാണ് ഇത്തവണ പഴങ്കഥയായിരിക്കുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേര്‍ക്കു ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷമാണ്. 20 പേര്‍ക്ക് ഈ സമ്മാനം ലഭിക്കും. സമ്മാനത്തിനായി…
Read Moreചൂടപ്പംപോലെ..! ഹിലരിയുടെ പുതിയ പുസ്തകം ഒരാഴ്ചയ്ക്കുള്ളിൽ വിറ്റത് മൂന്നു ലക്ഷം കോപ്പികൾ; പുസ്തകത്തിലുള്ളത് തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍
അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറിയും കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ എതിർസ്ഥാനാർഥിയുമായിരുന്ന ഹിലരി ക്ലിന്റന്റെ ഏറ്റവും പുതിയ പുസ്തം ‘വാട്ട് ഹാപ്പെൻഡ്’ ചൂടപ്പംപോലെ വിറ്റുപോകുന്നു. പുറത്തിറങ്ങി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വിറ്റുപോയത് മൂന്നു ലക്ഷം കോപ്പികളാണ്. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു സമയത്തെ അനുഭവങ്ങളാണ് ഹിലരി വാട്ട് ഹാപ്പെൻഡിലൂടെ പങ്കുവയ്ക്കുന്നത്. തെരഞ്ഞെടുപ്പു പ്രചരണങ്ങളുടെ അവസാന ഘട്ടംവരെ വിജയം ഉറപ്പിച്ച സ്ഥാനാർഥിയായിരുന്നു ഹിലരി. എന്നാൽ ഫലം വന്നപ്പോൾ കാര്യങ്ങളൊക്കെ കീഴ്മേൽ മറിഞ്ഞു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായായിരുന്നു ഒരു പ്രമുഖ പാർട്ടി വനിതാ സ്ഥാനാർഥിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ജയിച്ചിരുന്നെങ്കിൽ ഹിലരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകുമായിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കുറച്ചു ദിവസത്തേക്ക് ഹിലരി പൊതുവേദികളിൽനിന്ന് മാറി നിന്നിരുന്നു. തെരഞ്ഞെടുപ്പു പരാജയം തന്നെ തളർത്തിയെന്നും പ്രാർഥനവഴിയാണ് താൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും അന്ന് ഹിലരി ഒരു അഭിമുഖത്തിൽ…
Read Moreബംഗളൂരുവില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍; 50 ലക്ഷം രൂപ മോചനദ്രവ്യം നല്കി രക്ഷിക്കണമെന്ന് ശരത്ത് വാട്സ്ആപ് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു
ബംഗളൂരു: ബംഗളൂരുവിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥി മരിച്ച നിലയിൽ. കെംഗേരി സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി ശരത്ത്(19) ആണ് മരിച്ചത്. 50 ലക്ഷം രൂപ മോചനദ്രവ്യം നൽകി രക്ഷിക്കണമെന്ന് ശരത്ത് വാട്സ്ആപ് വീഡിയോയിലൂടെ അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശരത്തിനെ അജ്ഞാതർ സംഘം തട്ടിക്കൊണ്ടു പോയത്. റോയൽ എൻഫീൻഡ് ക്ലാസിക്ക് വാങ്ങിയ സന്തോഷം സൃഹത്തുകൾക്കൊപ്പം പങ്കുവയ്ക്കാൻ പോയ ശരത്ത് പിന്നീട് മടങ്ങിവന്നില്ല. ഇതിനുശേഷമാണ് മോചനദ്രവ്യം കൊടുത്തു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോ എത്തിയത്. ശരത്തിന്റെ മൊബൈൽ ഫോൺ ലോക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടിക്കാനായില്ല. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനായ ശരത്ത് ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിദ്യാർഥിയിരുന്നു.
Read Moreഅങ്ങനെയിപ്പം വരുന്നില്ല..! വേങ്ങരയിൽ പ്രചാരണത്തിനു ബിഡിജെഎസ് ഇല്ല; ഞങ്ങളറിഞ്ഞില്ലെന്ന് ജെ.ആർ പത്മകുമാർ; മുന്നോട്ടുള്ള സഹകരണം ആലോചിച്ചു തീരുമാനിക്കുമെന്ന് തുഷാർ രാഷ്ട്രദീപികയോട്
ആലപ്പുഴ: ബിഡിജഐസ് എൻഡിഎയോട് കലഹിച്ചുതന്നെ. ഇന്ന് നടക്കുന്ന വേങ്ങര തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ തുഷാർ വെള്ളാപ്പള്ളിയോ മറ്റ് സംസ്ഥാന നേതാക്കളോ പങ്കെടുക്കില്ല. മുന്നോട്ടുള്ള സഹകരണത്തെക്കുറിച്ച് പാർട്ടി കൂടിയാലോചിക്കും. എൻഡിഎയുടെ യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുമെങ്കിലും മുന്നണി വിടുന്നത് ഇപ്പോൾ ആലോചനയിലില്ല. ഇന്ന് വർക്കലയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് വേങ്ങരയിൽ പോകാത്തതെന്നാണ് തുഷാറിന്റെ ഭാഷ്യം. അതേസമയം മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുക്കത്തില്ലായെന്നുള്ള നിലപാടിൽ തന്നെയാണ്. അതേസമയം ഘടകകക്ഷിയായ ബിഡിജഐസിനെ അനുനയിപ്പിക്കാൻ ബിജെപിയും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഞായറാഴ്ച നടക്കുന്ന ദേശീയ എക്സിക്യൂട്ടീവിനെത്തുന്ന സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വത്തെ കാണും. പ്രശ്നത്തിന്റെ ഗൗരവം പാർട്ടി അധ്യക്ഷനെ ധരിപ്പിക്കാനാണ് സാധ്യത. ഒക്ടോബർ ആദ്യം കേരളത്തിൽ ആരംഭിക്കുന്ന ബിജെപിയുടെ ജനരക്ഷ യാത്രയ്ക്ക് മുന്‍പ് ഇക്കാര്യത്തിൽ തീർപ്പുകൽപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ബിഡിജഐസിന്റെ ഇപ്പോഴത്തെ നിലപാട് യാത്രയ്ക്ക് കോട്ടമുണ്ടാക്കുമെന്ന ധാരണ പാർട്ടിക്കുള്ളിൽ സജീവമാണ്. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ…
Read Moreമാനസികരോഗി! അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് കിം ജോംഗ് ഉന്‍; പ്രതീക്ഷിക്കാത്ത സമയത്ത് തിരിച്ചടി നല്‍കുമെന്നും കിം
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മാനസികരോഗമാണെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. പ്രകോപനം തുടർന്നാൽ ഉത്തരകൊറിയയെ പൂർണമായും നശിപ്പിക്കുമെന്ന ഭീഷണിക്കു മറുപടിയായാണ് കിം ജോംഗ് ട്രംപിന് മാനസിക നിലതെറ്റിയതാണെന്ന് പറഞ്ഞത്. ട്രംപ് പ്രതീക്ഷിക്കാത്ത സമയത്ത് തിരിച്ചടി നൽകുമെന്നും കിം വീണ്ടും ഭീഷണി മുഴക്കി. ഉത്തരകൊറിയൻ ന്യൂസ് ഏജൻസിയിലൂടെ നേരിട്ടെത്തിയാണ് കിം തന്റെ നിലപാട് വ്യക്തമാക്കിയത്. ട്രംപ് കുരയ്ക്കുന്ന പട്ടി മാത്രമാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി യോംഗ് ഹോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തരകൊറിയയെ പൂർണമായും നശിപ്പിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച യുഎൻ പൊതുസഭയിൽ പ്രസംഗിച്ചിരുന്നു. കുരച്ചു പേടിപ്പിക്കാമെന്നാണ് ട്രംപ് വിചാരിക്കുന്നത്. അത് ഒരു പട്ടിയുടെ സ്വപ്നം മാത്രമാണ്- ന്യൂയോർക്കിലെ യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ റി യോംഗ് പറഞ്ഞു. ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ റോക്കറ്റ്മാൻ എന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. ട്രംപിന്റെ മുന്നറിയിപ്പുകൾക്ക് പുല്ലുവില കല്പിച്ചാണ്…
Read Moreഡിസിനിമാസ് ഭൂമി കൈയേറിയിട്ടില്ല! ദിലീപിന്റെ ഭൂമിയില്‍ അധികമായുള്ളത് സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രം; വിജിലന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ…
തിരുവനന്തപുരം: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് തിയേറ്റർ ചാലക്കുടിയിലെ ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. നിലവിലുള്ള റവന്യൂ രേഖകൾ വിജിലൻസ് പരിശോധിച്ചു. തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. കേസ് ഈ മാസം 27ന് തൃശൂർ വിജിലൻസ് കോടതിയുടെ പരിഗണനയ്ക്ക് എത്തും. ഡി സിനിമാസ് കൈയേറ്റ ഭൂമിയിലല്ലെന്ന് സർവേ സൂപ്രണ്ട് ജില്ലാ കളക്ടർക്കു നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറന്പോക്കു ഭൂമിയോ കൈയേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.
Read Moreഏഴുവര്‍ഷത്തെ പ്രണയം, വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ രജിസ്റ്റര്‍ വിവാഹം, തൊട്ടുപിന്നാലെ കൈകള്‍ കോര്‍ത്ത് ട്രെയിനിനു മുന്നില്‍ ചാടി കമിതാക്കള്‍ ജീവനൊടുക്കി
അപൂര്‍വമായൊരു പ്രണയകഥയ്ക്ക് ദാരുണമായ അന്ത്യം. ഏഴുവര്‍ഷം പ്രണയിച്ച് ഒടുവില്‍ വിവാഹവും കഴിച്ചശേഷം കമിതാക്കള്‍ ആത്മഹത്യ ചെയ്തു. അതും മണിക്കൂറികള്‍ക്കുള്ളില്‍. ഞെട്ടിക്കുന്ന ഈ വാര്‍ത്ത ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലാണ് നടന്നത്. ബേട്ടുള സന്ദീപ് (22), ഭോഗിറെഡ്ഡി മൗനിക (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും ട്രെയിനിന് മുന്പില് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ചൊവ്വാഴ്ചയായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വേട്ടപാലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബുധനാഴ്ച ഇരുവരുടേയും മൃതദേഹം പൊലീസ് കണ്ടെടുത്തു. ചിരളയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. ബേട്ടുള മൂന്നാം വര്‍ഷവും ബോഗിറെഡ്ഡി രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയുമായിരുന്നു. ഇരുവരുടേയും പ്രണയത്തെ മാതാപിതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. ചൊവ്വാഴ്ച വീടുവിട്ടിറങ്ങിയ ഇരുവരും വിജയവാഡയിലെത്തി രജിസ്റ്റര്‍ വിവാഹം നടത്തി. വേട്ടപാലം റെയില്‍വേ സ്റ്റേഷനിലെത്തി ഇരുവരും ട്രെയിന്‍ മുന്നില്‍ ചാടി മരിക്കുകയായിരുന്നു. കൈകള്‍ കോര്‍ത്ത…
Read Moreതൊടുപുഴയില്‍ എസ്എഫ്ഐക്കാരുടെ അഴിഞ്ഞാട്ടം; പോലീസുകാരെ വളഞ്ഞിട്ട് തല്ലി, എസ്എഫ്ഐക്കാരുടെ ഗുണ്ടായിസം പുറത്തുകൊണ്ടുവന്നത് സിസിടിവി ക്യാമറ!
തൊടുപുഴ: പോലീസ് സ്റ്റേഷന് മുന്പില് നടന്ന സംഘര്‍ഷം തടയാനെത്തിയ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് കേസില്‍ കണ്ടാല്‍ അറിയാവുന്ന 10 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ എസ്എഫ്ഐ ഇടുക്കി ജില്ലാ നേതാക്കളായ ശരത്, ഷിജു എന്നിവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രാത്രി തൊടുപുഴ പോലീസ് സ്റ്റേഷന് മുന്‍പിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വൈകിട്ടുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പേരില്‍ പോലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കാണാന്‍ സ്റ്റേഷനില്‍ എത്തിയ ഒരു വിദ്യാര്‍ഥിയെ എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് തല്ലി. അക്രമം തടയാനെത്തിയ പോലീസുകാരനും നല്ല തല്ല് കിട്ടി. മുഖത്തേറ്റ അടികൊണ്ട് പോലീസുകാരന് റോഡില്‍ തെറിച്ചു വീണു. പോലീസുകാരനെ മര്‍ദ്ദിക്കുന്നത് കണ്ട് സ്റ്റേഷനില്‍ നിന്നും എത്തിയ മറ്റ് രണ്ടു പോലീസുകാരെയും എസ്എഫ്ഐ അക്രമികള്‍ മര്‍ദ്ദിച്ചു. എന്നാല്‍ ആവശ്യാനുസരണം തല്ലുകിട്ടിയിട്ടും തങ്ങളെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചില്ലെന്നായിരുന്നു പോലീസിന്റെ ആദ്യത്തെ…
Read Moreപൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുന്നവരെ ജയിലിലടക്കണം; കെട്ടിപ്പിക്കുന്നതും ചുംബിക്കുന്നതും പീഡനത്തിലേക്ക് വരെ എത്തിക്കുമെന്നതിനാൽ നിയമനടപടി ശക്തമാക്കണമെന്ന് സാക്ഷി മഹാരാജ്
ജയ്പുർ: പൊതുസ്ഥലത്ത് നിന്ന് കെട്ടിപ്പിടിക്കുന്നവരെയും ചുംബിക്കുന്നവരെയുമെല്ലാം ജയിലിലടക്കണമെന്ന് ബിജെപി നേതാവും എം.പിയുമായ സാക്ഷി മഹാരാജ്. പാർക്കിലും കാറിലും പൊതുസ്ഥലങ്ങളിലുമെല്ലാം ഇങ്ങനെ കെട്ടിപ്പിക്കുന്നതും ചുംബിക്കുന്നതും പീഡനത്തിലേക്ക് വരെ എത്തിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ നിയമനടപടി ശക്തമാക്കണമെന്നും സാക്ഷി പറഞ്ഞു. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തകയും നികുതി നൽകുകയും ചെയ്യുക എന്നതാണ് ശരിയായ പൗരൻ ചെയ്യേണ്ടത്. എത്ര വലിയ ആളായാലും നികുതി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഭാരത്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സാക്ഷി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More