തൊടുപുഴ: തൊടുപുഴയിൽ പോലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. ബുധനാഴച രാത്രി എട്ടോടെയായിരുന്നു സംഭവം. തൊടുപുഴ പോലീസ് സ്റ്റേഷനു മുന്നിൽ നടന്ന സംഘർഷം തടയാൻ ചെന്ന രണ്ട് പോലീസുകാരെ എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. അക്രമം കണ്ട് സ്റ്റേഷനിൽനിന്നു കൂടുതൽ പോലീസുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടു. സ്റ്റേഷനു പുറത്ത് ഒരു ചെറുപ്പക്കാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read MoreCategory: Loud Speaker
കമൽഹാസനുമായി കൂടിക്കാഴ്ചയ്ക്ക് കേജരിവാൾ ചെന്നൈയിലേക്ക്; കമൽഹാസൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നെന്ന വാർത്തകൾ ചൂടുപിടിച്ചുനിൽക്കവെയാണ് കേജരിവാളിന്റെ കൂടിക്കാഴ്ച
ചെന്നൈ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തമിഴ് നടൻ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തും. കമൽഹാസൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നെന്ന റിപ്പോർട്ടുകൾ ചൂടുപിടിച്ചുനിൽക്കവെയാണ് കമലിനെ കാണാൻ കേജരിവാൾ വ്യാഴാഴ്ച ചെന്നൈയിലെത്തുന്നത്. എന്നാൽ കേജരിവാളുമായുള്ള കൂടിക്കാഴ്ച കമൽഹാസൻ സ്ഥിരീകരിച്ചിട്ടില്ല. നവംബറിൽ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി അദ്ദേഹം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് കമൽ ഹാസനുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഈ മാസം ആദ്യം കമൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഡിഎംകെ സർക്കാരിനെതിരേ തുടർച്ചയായി വിമർശനമുന്നയിക്കുന്ന കമൽ എഡിഎംകെ മന്ത്രിമാർക്കെതിരേ അടുത്തിടെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് പരസ്യമായ ഏറ്റുമുട്ടലിലേക്കുവരെ നയിച്ചു. നടൻ രജനീകാന്തും സ്വന്തം പാർട്ടി രൂപീകരിക്കാൻ പോകുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
Read Moreഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല; എസ്സിഒ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമെന്ന് സുഷമ
ന്യൂയോർക്ക്: ഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളെയും അർഥങ്ങളെയും ഉൾക്കൊണ്ടുതന്നെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും ന്യൂയോർക്കിൽ നടന്ന ഷാംഗ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) യോഗത്തിൽ സുഷമ പറഞ്ഞു. എസ്സിഒ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ജനങ്ങൾ തമ്മിലുള്ള സഹകരണത്തിനും വിശ്വാസത്തിനുമായി വഴിയൊരുക്കുന്നതിനുള്ള ഈ ബന്ധം ഇന്ത്യക്ക് അനിവാര്യമാണെന്നും സുഷമ പറഞ്ഞു.
Read Moreനോട്ട് വെട്ടിയവനെ ജിഎസ്ടി കടിച്ചു! തടിച്ചുകൊഴുക്കുന്നത് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ; ഇടത്തരം ഹോട്ടലുകാരുടെ നടുവൊടിഞ്ഞു; രോഷത്തോടെ വ്യാപാരികള്‍
ഇടിവെട്ടിയവന്റെ തലയിൽ പാന്പ് കടിച്ചതു പോലെ സി.എസ്. അജ്മൽ (വ്യാപാരി വ്യവസായി ഏകോപന സമിതി മുവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ്) നോട്ടു നിരോധനത്തിനു പിന്നാലെ ജിഎസ്ടി നടപ്പിലാക്കിയതിനെ ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ ഇടി വെട്ടിയവന്റെ തലയിൽ പാന്പ് കടിച്ചവന്റെ അവസ്ഥയാണ് സംജാതമായിട്ടുള്ളത്. നോട്ടം നിരോധനം ഇടിവെട്ടിയതാണെങ്കിൽ ജിഎസ്ടി പാന്പു കടിച്ചതിനു തുല്യമാണ്. അടിസ്ഥാനമൊന്നും ഒരുക്കാതെ ഇവ രണ്ടും വേഗത്തിൽ നടപ്പിലാക്കിയതാണു വിഷയങ്ങൾക്കെല്ലാം കാരണം. ജിഎസ്ടി എന്താണെന്നു ഇതുവരെ വ്യാപാരികൾക്കും ഉദ്യോഗസ്ഥർക്കുപോലും പിടികിട്ടിയിട്ടില്ല. നോട്ട് നിരോധനം വന്നതോടെ ആളുകൾ കടകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിൽതന്നെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് ലക്ഷകണക്കിനു രൂപയുടെ സാധനങ്ങളാണു വ്യാപാരികൾ എത്തിച്ചിരുന്നതെങ്കിലും ഇവയിൽ പലതും വിറ്റുപോയിട്ടില്ല. ഭൂമി ഇടപാട് കുറഞ്ഞു കെ.എ. ഗോപകുമാർ (വ്യാപാരി വ്യവസായി ഏകോപന മൂവാറ്റുപുഴ യൂണിറ്റ് ജനറൽ സെക്രട്ടറി) വിപണിയിൽ മിക്ക സാധനങ്ങൾക്കും വില കൂടിയതല്ലാതെ വില കുറവ് കാണാൻ കഴിയില്ല. വളരെ…
Read Moreകളക്ടറേറ്റില്‍ കയറിയ കള്ളന് 21,500 രൂപ കവര്‍ന്നു ; സംഭവം നടന്നത് പോലീസുകാരുടെ മൂക്കിന്തുമ്പത്ത്്; പോലീസുകാര്‍ പറയുന്നതിങ്ങനെ…
കണ്ണൂര്‍: കളക്ടറേറ്റിലെ നിരവധി ഓഫീസുകളില്‍ കയറിയിറങ്ങിയ കള്ളന് കിട്ടിയത് 21,500 രൂപ. കലക്ടറുടെ ഓഫീസിനു താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാഗ്യക്കുറി ക്ഷേമനിധി, ഗ്രാമവികസന, ദാരിദ്ര്യലഘൂകരണ ഓഫീസുകളിലും കാന്റീനിലുമാണു കള്ളന് കയറിയത്. കാന്റീനിലെ മേശവലിപ്പില്‍നിന്ന് ഏകദേശം 20,000 രൂപയും ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍നിന്ന് 1500 രൂപയും കവര്‍ന്നു. ലോട്ടറി ഓഫീസിന്റെ സമീപമാണു പോലീസ് രഹസ്യാന്വേഷണവിഭാഗം പ്രവര്‍ത്തിക്കുന്നത്. ഉത്തരമേഖലാ ഐ.ജിയുടെയും മറ്റും ആസ്ഥാനം സ്ഥിതിചെയ്യുന്നതിനു 100 മീറ്റര്‍ പരിധിക്കുള്ളിലാണു കള്ളന് എത്തിയത് ഞായറാഴ്ച പുലര്‍ച്ചെയോ ഇന്നലെ പുലര്‍ച്ചെയോ ആകാം കള്ളന് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ദാരിദ്ര്യലഘൂകരണ ഓഫീസിന്റെ കമ്പ്യൂട്ടര്‍ മുറിയുടെ പൂട്ട് തകര്‍ത്തു. ഗ്രാമവികസനവകുപ്പിലെ ഫയലുകളും മറ്റ് ഉപകരണങ്ങളും വാരിവലിച്ചിട്ടു.ആര്.ടി. ഓഫീസിനടുത്തുള്ള മില്‍മ ബൂത്തിലും കവര്‍ച്ചാശ്രമമുണ്ടായി. കലക്ടറേറ്റിലെ സി.സി. ടിവി കാമറയില്‍ കള്ളന്റെ ദൃശ്യം പതിഞ്ഞതായി സൂചനയുണ്ട്. കാന്റീന് സെക്രട്ടറി കെ. ജയയുടെ പരാതിയില്‍ പോലീസ്…
Read Moreവധുവിന്റെ ആത്മഹത്യ പീഡനം മൂലം, സിപിഎം നേതാവിന്റെ മകളുടെ മരണത്തില്‍ അറസ്റ്റിലായത് പ്രതിശ്രുത വരന്
വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകള്‍ ജിന്‍സിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുതവരന് വേളം പെരുവയല്‍ സ്വദേശി തട്ടാന്റെ മീത്തല്‍ സന്ദീപിനെ ( 30) പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരണ കൂടാതെ ലൈംഗിക പീഡനത്തിനും കേസെടുത്തിലെടുത്തിട്ടുണ്ട്. യുവാവ് പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായചി യുവതി അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു .ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പല കാര്യങ്ങള്‍ പറഞ്ഞ് സന്ദീപ് ജിന്‍സിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറി. അടുത്ത മാസം നടക്കേണ്ട കല്യാണത്തിന് വീട്ടുകാര്‍ ക്ഷണം തുടങ്ങിയിരുന്നു. പേരാമ്പ്ര സി.ഐ. സുനില്‍ കുമാറാണ് പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇന്നലെ നാലു മണിയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി. യുവതിയുടെ ബന്ധുക്കളും സി.പി.എം, ഡി.വൈ.എഫ്.ഐ,…
Read Moreചന്ദനതോപ്പില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പീഡനത്തെത്തുടര്‍ന്ന്, കാമുകനായ കൗമാരക്കാരന് പിടിയില്‍, പോലീസ് പുറത്തുവിട്ട ഞെട്ടിക്കുന്ന വസ്തുത ഇങ്ങനെ
ചന്ദനത്തോപ്പില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് പീഡനത്തെ തുടര്‍ന്നെന്ന് കണ്ടെത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദനത്തോപ്പ് ധന്യ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം തെറ്റിച്ചിറവിളവീട്ടില് അനന്തു(21)വാണ് പിടിയിലായത്. പോലീസ് പറയുന്നത്: മൃതദേഹപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി നിരന്തരം ശല്യംചെയ്തിരുന്നു. സ്കൂളിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും ബൈക്കില്‍ പിന്തുടര്ന്നായിരുന്നു ശല്യംചെയ്യല്‍. പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്ന സമയങ്ങളില്‍ വീട്ടിലെത്തി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തി. ഒഴിവാക്കാനുള്ള ശ്രമം നടത്തിയതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത ദിവസവും പീഡനം നടന്നതായി പോലീസ് സംശയിക്കുന്നു. കുണ്ടറ പോലീസ് ഇന്‍സ്പെക്ടര്‍ എ.ജയകുമാര്‍, സ്റ്റേഷന് ഹൗസ് ഓഫീസര്‍ എ.നൗഫലല്‍, എസ്.ഐ. തമ്പിക്കുട്ടി, എ.എസ്.ഐ. ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreസാക്ഷികളെ സ്വാധീനിക്കില്ല! മഞ്ജുവാര്യരും ബി.സന്ധ്യയും തമ്മില്‍ അടുത്ത ബന്ധം; പള്‍സര്‍ സുനിയുടെ മൊഴി വിശ്വസിക്കരുതെന്നും ജാമ്യം അനുവദിക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് അഞ്ചാം തവണയും ജാമ്യം തേടി കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ മുൻഭാര്യ മഞ്ജുവാര്യർക്കെതിരേയും ആരോപണം. മഞ്ജുവും എഡിജിപി ബി.സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. കൊടുംകുറ്റവാളിയായ പൾസർ സുനി തനിക്കെതിരേ നൽകിയിരിക്കുന്ന മൊഴി വിശ്വസിക്കരുത്. സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് കടുത്ത ശത്രുതയുണ്ട്. പ്രോസിക്യൂഷൻ ഉന്നയിക്കുന്നത് പോലെ താൻ സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മേഖേനയാണ് ദിലീപ് വീണ്ടും ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മൂന്നാം തവണയും താരം ഹൈക്കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്.
Read Moreപരീക്ഷയില്‍ തോറ്റ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി തീകൊളുത്തി കൊന്നു
ഭര്‍ത്താവിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായി ഹൈദരാബാദ് നാഗോള്‍ സ്വദേശിനിയായ 25കാരി. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റതിന് 25കാരിയായ ഹരികയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. രണ്ട് വര്‍ഷത്തോളമായി റിഷി കുമാറിന്റെയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഹരിക എംബിബിഎസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ മിക്ക ദിവസങ്ങളിലും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ സഹോദരി വെളിപ്പെടുത്തി. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഋഷി കുമാര്‍ വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഹരികയുടെ അമ്മ പറഞ്ഞു. എന്നാല്‍ ഹരികയെ കൊലപ്പെടുത്തിയതല്ലെന്നും സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നുമാണ് ഋഷി കുമാര്‍ പറയുന്നത്. ഞായറാഴ്ച ഋഷി കുമാര്‍ തന്നെയാണ് ഹരിക ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തെന്ന് പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചത്. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നുമാണ് ഹരികയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ…
Read Moreഒളിച്ചു കഴിയുന്നു! ഹണി പ്രീതിനെ നേപ്പാളിൽ കണ്ടെത്തിയതായി റിപ്പോർട്ട്; ദേരാ ചെയർപേഴ്സൺ വിപാസനയും മുങ്ങി
ന്യൂഡൽഹി: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ സന്തത സഹചാരിണി ഹണിപ്രീത് സിംഗ് മുങ്ങിയതിനു പിന്നാലെ ദേരാ ചെയർപേഴ്സൺ വിപാസനയേയും കാണാനില്ല. ഞായറാഴ്ച ഗുർമീതിന്റെ മകൻ ജസ്മീത്തിനെ കാണാൻ ഗംഗനഗറിലേക്ക് പോയ വിപാസനയെക്കുറിച്ച് പിന്നീട് ഒരു വിവരമുമില്ലെന്നാണ് ദേരാ ആശ്രമ വക്താവ് പറയുന്നത്. ഇവരുടെ മൊബൈൽ ഫോണും ഒാഫാണ്. ഗുർമീത് റാം റഹിമിനെ മാനഭംഗക്കേസിൽ കോടതി ശിക്ഷിച്ചതിനെത്തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 43 പേരെ പിടികിട്ടാപ്പുള്ളികളായി ഹരിയാന പോലീസ് പ്രഖ്യാപിച്ചിരുന്നു. ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീതിനെയും ദേരാ വക്താവ് ആദിത്യയെയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ തന്നെയും അറസ്റ്റ് ചെയ്യുമോ എന്ന പേടിയിലാണ് വിപാസന മുങ്ങിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം ഹണി പ്രീത് ഇൻസാനെ നേപ്പാളിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നേപ്പാളിലെ ധരൻ- ഇത്തേഹാരി പ്രദേശത്തുനിന്ന് ഹണിപ്രീതിനെ കണ്ടെത്തിയെന്നാണ്…
Read More