കണ്ണൂർ: ഐഎസിൽ ചേർന്ന മലയാളി മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ മുണ്ടേരി സ്വദേശി ഷജിൽ (35) സിറിയയിൽ മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഷജിൽ മരിച്ചതായി കഴിഞ്ഞദിവസം ഇന്റലിജൻസിനും വിവരം ലഭിച്ചിരുന്നു. ഭാര്യയോടൊപ്പമാണ് ഇയാൾ സിറിയയിലേക്ക് പോയത്. നേരത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഷിജിലിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി പോലീസിനു വിവരം ലഭിച്ചത്. ആറുമാസം മുന്‍പ് കൂടാളി സ്വദേശി ഷാജഹാന്റെ കൂടെയാണ് ഇയാൾ നാട്ടിൽ നിന്ന് പോയത്. ഷാജഹാൻ ഇപ്പോൾ ഡൽഹിയിൽ ജയിലിലാണ്. ഷജിലിന്റെ ഭാര്യ ഇപ്പോൾ സിറിയയിൽ തന്നെയുണ്ടെന്നാണ് വിവരം.
Read MoreCategory: Loud Speaker
വേങ്ങര ഉപതെരഞ്ഞെടുപ്പ്; ലീഗിനുള്ളിൽ സ്ഥാനാർഥി ചർച്ച അന്തിമഘട്ടത്തിൽ; പട്ടികയിൽ കെപിഎ മജീദും കെഎൻഎ ഖാദറും? സ്ഥാനാർഥികളെ കണ്ടെത്താൻ സർവേ നടത്തിയെ വാർത്ത തെറ്റെന്ന് കെപിഎ മജീദ് രാഷ്ട്രദീപികയോട്
നിയാസ് മുസ്തഫ കോട്ടയം: മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 11ന് നടക്കുമെന്ന് കേന്ദ്ര തെര ഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ യുഡിഎഫി നു വേണ്ടി മത്സരിക്കുന്ന സ്ഥാനാർഥിയെ ലീഗ് ഉടൻ പ്രഖ്യാപി ക്കും. സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ചർച്ച അവസാനഘട്ടത്തി ലാണ്. അന്തിമപട്ടികയിൽ ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദും മലപ്പുറം ജില്ലാ സെക്രട്ടറി കെഎൻഎ ഖാദറും ഇടം നേടിയതാ യിട്ടാണ് ലീഗ് നേതൃത്വത്തിൽനിന്നു ലഭിക്കുന്ന വിവരം. അദ്ഭുത ങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇവരിൽ ഒരാളായിരിക്കും സ്ഥാനാർഥി. മുൻ താനൂർ എംഎൽഎ അബ്ദുർറഹ്മാൻ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവരുടെ പേരു കളും മുന്‍പ് ഉയർന്നുവന്നിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ലീഗ് സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ സംസ്ഥാന നേതൃത്വം…
Read Moreഫേസ്ബുക്ക് ലൈവില്‍ കിടപ്പറരംഗങ്ങള്‍ പുറത്തുവിട്ട് മലയാളി കമിതാക്കൾ, സുഹൃത്തുക്കള്‍ ഞെട്ടി
സോഷ്യല്‍മീഡിയ വളര്‍ന്നതോടെ മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയവും മെച്ചപ്പെട്ടു. എന്നാല്‍ നേരിട്ടു കണ്ടാല്‍ സംസാരിക്കാന്‍ മടിക്കുന്ന പലരും സോഷ്യല്‍മീഡിയയില്‍ മാത്രമേ കണ്ടാല്‍ അറിയൂവെന്നായെന്ന് മാത്രം. പറഞ്ഞുവന്നത് ഞെട്ടിക്കുന്നൊരു വാര്‍ത്തയെക്കുറിച്ച് പറയാനാണ്. സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ കിടപ്പറരംഗങ്ങള്‍ പുറത്തുവിട്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് മലയാളികളായ കമിതാക്കൾ. സോഷ്യല്‍മീഡിയയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ് ഈ വാര്‍ത്ത.നിങ്ങള്‍ എന്താണ് കാണിക്കുന്നത്, ഇതൊന്നും ശരിയല്ല തുടങ്ങിയ കമന്റുകള്‍ സുഹൃത്തുക്കള്‍ രേഖപ്പെടുത്തിയെങ്കിലും ഇവർ ഇതൊന്നും ചെവിക്കൊണ്ടില്ല. മദ്യലഹരിയിലാണ് ഇവരുടെ സാഹസപ്രവൃത്തിയെന്നാണ് സൂചന.
Read Moreഫാ. ടോം ഉഴുന്നാലിലിനെപ്പോലെ സമാന ദുരിതപർവം താണ്ടി ഫാ. ജയിംസ് പുളിക്കൽ
കോതമംഗലം : ഫാ. ടോം ഉഴുന്നാലിലിനെപ്പോലെ സമാന ദുരിതപർവം താണ്ടിയ മറ്റൊരു മലയാളി സലേഷ്യൻ വൈദികനാണ് ഫാ. ജയിംസ് പുളിക്കൽ. ആഫ്രിക്കയിലെ സുഡാനിൽ 1985ൽ മിഷനറിയായി എത്തിയ ഫാ. ജയിംസിനെ തീവ്രവാദികൾ തട്ടിയെടുത്തു തടവിൽ പാർപ്പിച്ചത് 18 മാസത്തോളം. കൊടും കാടുകളിലൂടെ തീർത്തും ദുഃസഹമായ സാഹചര്യങ്ങളിലാണ് അവർ അദ്ദേഹത്തെ പാർപ്പിച്ചത്. ദൈവത്തിലും പ്രാർഥനയിലും വിശ്വാസമർപ്പിച്ച് 18 മാസത്തെ തടവിനൊടുവിൽ വത്തിക്കാൻ ഇടപെട്ടാണ് ഫാ. ജയിംസിനെ മോചിപ്പിച്ചത്. ഭീകരരുടെ തടവിൽനിന്നു മോചിതനായ അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് വീണ്ടും സുഡാനിലെത്തുകയായിരുന്നു. അന്ന് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ നേതാവ് ജോൺ ഗരാംങ് പിന്നീട് അവിടത്തെ പ്രസിഡന്റായി. ഫാ. ജയിംസിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കിയ ഗരാംങ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായി മാറുകയും ചെയ്തു. സുഡാനിലെ കൊടുംകാടുകളിലൂടെ 1500 കിലോമീറ്റർ നടത്തി എത്യോപ്യൻ അതിർത്തിയിലെത്തിച്ചാണ് റിബലുകൾ ഫാ. ജയിംസിനെ മോചിപ്പിച്ചത്. 35 വർഷമായി സുഡാനിലെ ദരിദ്ര്യരുടെ…
Read Moreഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ നിർണായക പങ്ക് വഹിച്ചത് ഒമാൻ
മസ്കറ്റ്: കഴിഞ്ഞ വർഷം മാർച്ചിൽ യെമനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു നിർണായക പങ്കുവഹിച്ചത് ഒമാൻ സർക്കാർ. ഇന്നലെ രാവിലെ ഒമാൻ സമയം രാവിലെ 8.50നാണ് യെമനിലെ അൽ മുഖാലയിൽനിന്നു ഫാ. ടോമിനെ മോചിപ്പിച്ചത്. ഒമാൻ സർക്കാരിന്റെ റോയൽ എയർഫോഴ്സ് വിമാനത്തിലാണ് അദ്ദേഹത്തെ അവിടെനിന്നു കൊണ്ടുവന്നത്. ഫാ. ടോം രണ്ടു മണിക്കൂറിനുശേഷം പ്രത്യേക വിമാനത്തിൽ റോമിലേക്കു പുറപ്പെട്ടു. അറേബ്യൻ വികാരിയാത്തിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ ചൊവ്വാഴ്ച ഉച്ചയോടെ ഫാ. ടോം ഉഴുന്നാലിൽ മോചിക്കപ്പെട്ടതായി അറേബ്യൻ വികാരിയാത്ത് ബിഷപ് മാർ പോൾ ഹിൻഡർ സ്ഥിരീകരിച്ചു. മോചനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും പ്രാർഥനാസഹായം നൽകിയവർക്കും ബിഷപ് നന്ദി അറിയിച്ചു. മാസങ്ങൾ മുന്‍പു മോചിപ്പിക്കൽ സംബന്ധിച്ച് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഗൗരവമായ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, യഥാർഥത്തിൽ മോചനം സാധ്യമായപ്പോൾ വത്തിക്കാനും ഒമാൻ ഗവൺമെന്റുമാണ് ചിത്രത്തിലുണ്ടായിരുന്നത്. മോചനവാർത്ത പുറത്തുവിട്ടത് ഒമാൻ…
Read Moreഅധ്യാപികമാരുടെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് കാസര്‍ഗോഡ് സ്വദേശിനിയായ പതിനൊന്നുകാരി
കാസര്‍ഗോഡ് ഉപ്പളയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയെന്ന് പരാതി. ഉപ്പള മണിമുണ്ടയിലെ അബ്ദുള്‍ ഖാദര്‍ മെഹറുന്നീസ ദമ്പതികളുടെ മകള്‍ ആയിഷ മെഹ്നാസ് (11) ആണ് കൊല്ലപ്പെട്ടത്. മണിമുണ്ട സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആയിഷ. അഞ്ച് ദിവസം മുമ്പാണ് കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റത്. സ്കൂളില്‍ നടന്ന പരീക്ഷയില്‍ ഉത്തര കടലാസില്‍ ചോദ്യം എഴുതി വച്ചുവെന്ന് ആരോപിച്ചാണ് രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് ആയിഷയെ മര്‍ദ്ദിച്ചത്. ആയിഷയെ അധ്യാപികമാര്‍ മര്‍ദ്ദിക്കുന്നതിന് മറ്റു കുട്ടികള്‍ സാക്ഷികളാണ്. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ആയിഷയെ അധ്യാപികമാപര് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കണ്ടു നിന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ബഹളം കേട്ട് എത്തിയ മറ്റ് അധ്യാപികമാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ ആയിഷയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreനടിക്കും കിട്ടി ഓണക്കോടി, അതും നടികളുടെ കൈയില്‍ നിന്ന്
ആക്രമിക്കപ്പെട്ട നടിയ്ക്ക് ഓണക്കോടിയുമായെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വനിതാ സംഘം. നടിയുടെ വീട്ടിലെത്തിയാണ് അവര്‍ ഓണക്കോടി സമ്മാനിച്ചത്. പ്രഫസര്‍ സാറാ ജോസഫ് അടക്കമുള്ള വിങ്സ് സംഘടനയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി വിചാരണ തടവില്‍ കഴിയുന്ന ദിലീപിന് നടന്മാര് ആലുവ സബ്ജയിലിലെത്തി ഓണക്കോടി നല്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടിയ്ക്കൊപ്പമെന്ന പ്രഖ്യാപനവുമായി വനിതാ സംഘടനകള്‍ രംഗത്തെത്തിയത്. ആക്രമിക്കപ്പെട്ട സംഭവം തുറന്ന് പറയുകയും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും പരാതിയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തത് സ്ത്രീ സമൂഹത്തിന് പ്രചോദനം നല്‍കുന്നതാണെന്ന് ഓണക്കോടി നല്‍കിയതിന് ശേഷം സാറാ ജോസഫ് പറഞ്ഞു.
Read Moreകാവ്യയുടെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു; മഴവെള്ളം വീണ് നശിച്ചതാണെന്നത് വിശ്വസിക്കാനാവില്ല; മനഃപ്പൂർവം നശിപ്പിച്ചതാണോയെന്നതിനെക്കുറിച്ച് അന്വേഷിക്കു മെന്ന് പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആലുവ സബ്ജയിലിൽ കഴിയുന്ന, നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു. കൊച്ചിയിലുള്ള വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചുവെന്ന് സുരക്ഷാജീവനക്കാരാണ് വ്യക്തമാക്കിയത്. വെള്ളം വീണ് രജിസ്റ്റർ നശിച്ചുവെന്നാണ് ജീവനക്കാർ പറഞ്ഞത്. കാവ്യയുടെ വില്ലയിൽ താൻ പോയിട്ടുണ്ടെന്ന് നേരത്തെ, പൾസർ സുനി വ്യക്തമാക്കിയിരുന്നു. ഇവിടുത്തെ സന്ദർശക രജിസ്റ്ററിൽ താൻ പേരും ഫോൺനമ്പരും രേഖപ്പെടുത്തിയെന്നും സുനി പോലീനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, രജിസ്റ്റർ നശിച്ചുവെന്ന് ജീവനക്കാർ വ്യക്തമാക്കിയത്. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രജിസ്റ്റർ മനഃപ്പൂർവം നശിപ്പിച്ചതാണോയെന്ന പരിശോധിക്കുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Read Moreവളഞ്ഞവഴിയിലൂടെ പോപ്പുലർ ആകണ്ട..! പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി; എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇതെക്കെ
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) എന്ന സംഘടനയ്ക്കെതിരേ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഭീകരപ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് നിരോധനമടക്കമുള്ള നടപടികള്‍ ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആരോപണങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് തള്ളി. പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ പ്രഫസറുടെ കൈപ്പത്തി വെട്ടിയ കേസ്, കണ്ണൂരിലെ ക്യാമ്പില്‍നിന്ന് എന്‍.ഐ.എ. വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബുനിര്‍മാണം, ബെംഗളൂരുവിലെ ആര്.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്!ലാമിക് സ്റ്റേറ്റ് അല്‍ഹിന്ദിയോടൊപ്പം ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ തുടങ്ങിയവയാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഇക്കാരണങ്ങളാല്‍ യു.എ.പി.എ. പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയോട്…
Read Moreനോട്ടുനിരോധനം മൂലം ദോഷഫലങ്ങൾ നേരിട്ടതു പാവങ്ങളും ദുർബലരും; നിരോധനശേഷമുള്ള ഇന്ത്യ അത്ര ശോഭനമാണെന്നു കരുതുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചത് പാവപ്പെട്ട ജനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താത്കാലിക ജോലിയുളളവരും, ചെറിയ കച്ചവടം ചെയ്യുന്നവരും, കൃഷിക്കാരും, കാർഷിക തൊഴിലാളികളും, ഭിന്നശേഷിക്കാരും, വയോജനങ്ങളും നോട്ട് അസാധുവാക്കലിന്റെ ദുരിതം കൂടുതൽ അനുഭവിച്ചവരാണെന്നും അന്ധരായ ബിജെപി അനുയായികൾ വരച്ചുകാട്ടുന്നതുപോലെ നോട്ട് നിരോധനശേഷമുള്ള ഇന്ത്യ അത്ര ശോഭനമാണെന്നു താൻ കരുതുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. DEMONETISATION (നോട്ടുനിരോധനം) എന്ന പദം കഴിഞ്ഞ നവംബർ 8നു മുന്‍പ് എത്ര പേർക്ക് അറിയാമായിരുന്നു? അതുവരെ സാന്പത്തിക വിദഗ്ധർ, ബാങ്കിംഗ് മേഖലയിലുളളവർ, നിയമജ്ഞർ എന്നിവരും അതുമായി ബന്ധപ്പെട്ടവരും മാത്രം മനസിലാക്കിയ പദമാണത്. നോട്ടുനിരോധനത്തിന്റെ ചെലവ്, ഇത് കാരണം ക്യൂ നിന്ന് മരിച്ചവർ, പുതിയ നോട്ടടിക്കാൻ ആർബിഐക്കുണ്ടായ ചെലവ് തുടങ്ങിയ കാര്യങ്ങൾ വിദഗ്ധരും അല്ലാത്തവരും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യങ്ങളിലൂടെയും പങ്കുവച്ചിട്ടുണ്ട്. സത്യത്തിൽ പാവപ്പെട്ട ജനങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിച്ചത്. താത്കാലിക…
Read More