കൊച്ചി: മെട്രോയിലെ സ്ഥിരം യാത്രക്കാർക്കു നിരക്കിൽ ഇളവു നൽകാൻ ആലോചന. കൊച്ചി വണ്‍ കാർഡ് ഉടമകൾക്കും സീസണ് ടിക്കറ്റുകാർക്കും ടിക്കറ്റ് നിരക്കിൽ 40 ശതമാനം ഇളവ് നൽകാനാണു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ(കഐംആർഎൽ) നീക്കം. മെട്രോ നിരക്ക് മൊത്തത്തിൽ കുറയ്ക്കാനും ആലോചനയുള്ളതായി സൂചനയുണ്ട്. മഹാരാജാസ് ഗ്രൗണ്ടിലേക്കു മെട്രോ ഓടിത്തുടങ്ങുന്നതോടെ ഇളവും നിലവിൽ വരും. മെട്രോ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ യാത്രക്കാരെ പിടിച്ചുനിർത്താനും പുതിയ യാത്രക്കാരെ ആകർഷിക്കാനുമാണു നിരക്കിൽ ഇളവു വരുത്തുന്നത്. നിലവിൽ 13 കിലോമീറ്ററുള്ള ആലുവ മുതൽ പാലാരിവട്ടംവരെ 40 രൂപയാണു നിരക്ക്. 40 ശതമാനം ഇളവ് ലഭിക്കുന്പോൾ ഇത് 24 രൂപയായി കുറയും. കൊച്ചി വണ്‍ കാർഡ് ഉടമകൾക്ക് 20 ശതമാനം നിരക്കിൽ ഇപ്പോൾ ഇളവ് ലഭിക്കുന്നുണ്ട്. അത് 40 ശതമാനമാക്കും. കൂട്ടത്തോടെ യാത്ര ചെയ്യുന്നവർക്കു ഗ്രൂപ്പ് പാസ് നൽകാനുള്ള പദ്ധതിയും കഐംആർഎൽ…
Read MoreCategory: Loud Speaker
മോദിയുടെ വന്ദേമാതരം ..! ബിജെപിയുടെ രാഷ്ട്രീയ താത്പര്യത്തിനായി മോദി വന്ദേമാതരത്തെ വളച്ചൊടിച്ചെന്ന് മായാവതി
ലക്നോ: ബിജെപിയുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേമാതരത്തെ ഉപയോഗിക്കുകയാണെന്ന് ബിജെപി അധ്യക്ഷ മായാവതി. രാജ്യം ശുചിയായി സംരക്ഷിക്കുന്നവർക്കു മാത്രമേ വന്ദേമാതരം പാടാൻ അർഹതയുള്ളുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മായാവതി. തുടക്കത്തിൽ ബിജെപി വന്ദേമാതരത്തെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉപയോഗിച്ചു. ഇപ്പോൾ ഇത് രാഷ്ട്രീയ മുദ്രാവാക്യമായി ഉയർത്താൻ ശ്രമിക്കുകയാണ്. ഇത് നിർഭാഗ്യകരവും രാജ്യത്തിന്റെ പ്രതികരണം ആവശ്യപ്പെടുന്നതുമാണ്- മാതാവതി പത്രക്കുറിപ്പിൽ ആരോപിച്ചു. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാർഷികവുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ വന്ദേമാതരം പരാമർശം. രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ യഥാർഥ മക്കൾ. അവർക്കാണ് വന്ദേമാതരം ആലപിക്കാൻ അർഹത. അവർ ആദ്യം നിർമിക്കേണ്ടത് ശൗചാലയങ്ങളാണെന്നും മോദി പറഞ്ഞു.
Read Moreഒരു തവണയെ പള്‍സര്‍ സുനി വിളിച്ചുള്ളുവെന്ന് നാദിര്‍ഷ, തെളിവുസഹിതം പൊളിച്ചടുക്കി പോലീസ്
നടിയെ ആക്രമിച്ച കേസുമായ ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയുടെ പങ്കിനെപ്പറ്റി പോലീസിനു സൂചന ലഭിച്ചത് കേസ് അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തില്‍. ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷായെ മൂന്നു തവണ ഫോണ്‍ വിളിച്ചതിനു തെളിവുണ്ട്. എന്നാല്‍, ഒരു തവണയേ വിളിച്ചിട്ടുള്ളൂവെന്നാണു നാദിര്‍ഷാ പറഞ്ഞത്. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷ പറയുന്നതെങ്കിലും അറിയാമെന്നതിനു തെളിവുണ്ടെന്ന നിലപാടിലാണ് പോലീസ്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ െഹെക്കോടതി പരിഗണിക്കും. ദിലീപിനെതിരേയുള്ളതു പോലെ ഗുരുതര കുറ്റാരോപണങ്ങള്‍ നാദിര്‍ഷയ്ക്കെതിരേ ഉന്നയിക്കാന്‍ അന്വേഷണ സംഘത്തിനു കഴിയാത്തതാണ് തിടുക്കത്തിലുള്ള അറസ്റ്റിലേക്കു നീങ്ങാത്തതെന്നാണു വിവരം. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതു തടയാനാകില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഏതുനിമിഷവും നാദിര്‍ഷയെ അറസ്റ്റ് ചെയ്യാമെന്നു സൂചനയുണ്ടായിരുന്നു. നാദിര്‍ഷാ സുനിക്കു 25,000 രൂപ കൊടുത്തതു സംബന്ധിച്ചും ഡി.ജി.പിക്കു നല്കിയ ഫോണ്‍ റെക്കോഡിങ് പൂര്‍ണമാണെന്ന് വാദിക്കുന്നതു സംബന്ധിച്ചും വ്യക്തമായ…
Read Moreഅധ്യാപകരുടെ ക്രൂരത! യൂണിഫോം ഉണങ്ങിയില്ല; സാധാരണ വേഷത്തിലെത്തിയ വിദ്യാർഥിനിയെ ആൺകുട്ടികളുടെ ശുചിമുറിയിൽ അടച്ചു;
ഹൈദരാബാദ്: സ്കൂൾ യൂണിഫോം ധരിക്കാത്തതിന് ശിക്ഷയായി അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ആൺകുട്ടികളുടെ ശുചിമുറിയിൽ അയച്ചു. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ഇക്കാര്യങ്ങൾ വെളിപ്പെടുത്തി കൊണ്ട് 11 വയസുകാരിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സാധാരണ വേഷത്തിൽ സ്കൂളിലെത്തിയതിന് അധ്യാപകർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. അലക്കിയിട്ട യൂണഫോം ഉണങ്ങാത്തതുകൊണ്ടാണ് സാധാരണ വസ്ത്രം ധരിച്ചതെന്നും ഇക്കാര്യം സ്കൂള്‍ ഡയറിയില്‍ അമ്മ എഴുതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അധ്യാപകർ ആരും ഡയറി പരിശോധിക്കാൻ തയാറായില്ല. തുടർന്നു മറ്റു വിദ്യാർഥികൾ കാൺകെ ആൺകുട്ടികളുടെ ശുചിമുറിയിലേക്ക് നിർബന്ധിച്ച് അയക്കുകയായിരുന്നു. ക്രൂരശിക്ഷ വിവാദമായതോടെ അധ്യാപകർക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് ബാലാവകാശ പ്രവര്ത്തകന് അച്യുത റാവു പറഞ്ഞു.
Read Moreശശികലയുടെ കൊലവിളി! വടക്കന്‍ പറവൂരിലെ സമ്മേളന വേദിയില്‍ വിവാദ പ്രസംഗം നടത്തിയ ശശികലയ്ക്കെതിരേ കേസെടുത്തു; പോലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
കൊച്ചി: മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരേ പറവൂർ പോലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പു പ്രകാരമാണു കേസെടുത്തിട്ടുള്ളത്. ശശികലയ്ക്കു പുറമെ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ.വി. ബാബുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതേവകുപ്പാണു ബാബുവിനെതിരെയും ചുമത്തിയിരിക്കുന്നത്. എഴുത്തുകാർക്കെതിരേ ശശികല വടക്കൻ പറവൂരിലെ സമ്മേളന വേദിയിൽ നടത്തിയ പ്രസംഗമാണു വിവാദമായത്. വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിനെതിരെ വി.ഡി. സതീശൻ എംഎൽഎ ഡിജിപിക്കും ഡിവൈഎഫ്ഐ പറവൂർ ബ്ലോക് സെക്രട്ടറി കെ.എസ്. സനീഷ് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണു ശശികലയ്ക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ പ്രസംഗം പരിശോധിച്ചശേഷം നടപടിയെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ എറണാകുളം റൂറൽ എസ്പിക്കു നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പ്രഫുല ചന്ദ്രന്റെ നേതൃത്വത്തിൽ ശശികല വടക്കൻ പറവൂരിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ഓഡിയോ ക്ലിപ്പുകളും ശേഖരിച്ചിരുന്നു. ക്ലിപ്പുകൾ…
Read Moreഎല്ലം ഉറ്റ സുഹൃത്തിനെ രക്ഷിക്കാന്‍! ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവ്; നാദിര്‍ഷ ഉടന്‍ ചോദ്യം ചെയ്യലിനു ഹാജരാകുമെന്നു സൂചന
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംവിധായകനും നടൻ ദിലീപിന്റെ ഉറ്റ സുഹൃത്തുമായ നാദിർഷ ഉടൻ ചോദ്യം ചെയ്യലിനു ഹാജരാകുമെന്നു സൂചന. നെഞ്ചു വേദനയെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാദിർഷ ഇന്നലെ രാത്രി പത്തോടെ ആശുപത്രി വിട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് നാദിർഷയെ വിളിപ്പിച്ചിരുന്നു. ഇതോടെ നാദിർഷ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചിരുന്നു. എന്നാൽ, തന്നെ അറസ്റ്റു ചെയ്യരുതെന്നു നാദിർഷ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നെങ്കിലും ഹൈക്കോടി ആവശ്യം തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ 13ന് പരിഗണിക്കാനായി മാറ്റുകയും ചെയ്തു. ഇതോടെ, ചോദ്യം ചെയ്യലിനു നാദിർഷ ഹാജരാകുമെന്നാണു വിവരം. കേസിൽ മുൻപ് നാദിർഷയെ ചോദ്യം ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലാകും മുൻപു നടന്ന ആ ചോദ്യം ചെയ്യലിൽ താരം പറഞ്ഞ പല കാര്യങ്ങളും കളവാണെന്നു ബോധ്യപ്പെട്ടതോടയാണു വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. തന്റെ…
Read Moreആക്രമണമായിരുന്നില്ല, വെടിയുണ്ടകൾക്കിടയിലൂടെ മടക്കമായിരുന്നു ബുദ്ധിമുട്ടേറിയത്; പാക് അധീനകാഷ്മീരിൽ മിന്നലാക്രമണം നടത്തിയ ഇന്ത്യൻ സേനാ സംഘത്തെ നയിച്ച മേജറിന്റെ വാക്കുകളൂടെ…
ന്യൂഡൽഹി: ആക്രമണമല്ലായിരുന്നു ബുദ്ധിമുട്ടേറിയത്, മടക്കമായിരുന്നു- പാക്കിസ്ഥാനെ ഞെട്ടിച്ച് പാക് അധീനകാഷ്മീരിൽ മിന്നലാക്രമണം നടത്തിയ ഇന്ത്യൻ സേനാ സംഘത്തെ നയിച്ച മേജറിന്റെ വാക്കുകളാണിവ. സർജിക്കൽ സ്ട്രൈക്കിന്റെ ഒന്നാം വാർഷികത്തിലാണ് ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങളുമായി ബുക്ക് പുറത്തിറങ്ങിയിരിക്കുന്നത്. പാക് അധീന കാഷ്മീരിലെ തീവ്രവാദ ക്യാന്പുകളിൽ ഇന്ത്യൻ സേന നടത്തിയ ആക്രമണം വളരെ കൃത്യതയാർന്നതായിരുന്നുവെന്ന് മേജർ മൈക് ടാംഗോ വെളിപ്പെടുത്തി. ‘ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്: ട്രൂ സ്റ്റോറീസ് ഓഫ് മോഡേൺ മിലിട്ടറി ഹീറോസ്’ എന്ന പുസ്തകം ശിവ് അരൂരും രാഹുൽ സിംഗും ചേർന്നാണ് എഴുതിയത്. പെൻഗ്വിനാണു പ്രസാധകർ. ഇന്ത്യൻ പട്ടാളക്കാരുടെ അസാധാരണ ധീരത വ്യക്തമാക്കുന്ന 14 കഥകളാണു പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉറി ഭീകരാക്രമണത്തിന് ഇരകളായ രണ്ട് സൈനിക യൂണിറ്റുകളിലെ പട്ടാളക്കാരെ ഉൾപ്പെടുത്തിയാണു പ്രതികാര ഓപ്പറേഷനുള്ള സംഘത്തെ രൂപീകരിച്ചത്. പാക് അധീന കാഷ്മീരിലെ നാലു തീവ്രവാദ ക്യാന്പുകളാണു ലക്ഷ്യമിട്ടത്. പാക് ചാരസംഘടനയായ ഐഎസ്ഐ…
Read Moreനിഷാമിന് വേണ്ടിയും നിങ്ങൾ സംസാരിക്കണം; സെബാസ്റ്റ്യൻ പോളിനെതിരേ ആഷിഖ് അബു; നടിയെ പിന്തുണച്ച് ഇട്ട ഫേസ്ബുക്ക് കുറിപ്പിലാണ് പരോക്ഷ വിമർശനം;പരിഹാസ കുറിപ്പ് ഇങ്ങനെ…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീനിവാസനേയും സെബാസ്റ്റ്യൻ പോളിനേയും പരോക്ഷമായി വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. പോലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. ചന്ദ്രബോസ് വധക്കേസിൽ ജയിലിൽ കഴിയുന്ന നിഷാമിന് വേണ്ടിയും സെബാസ്റ്റ്യൻ പോൾ സംസാരിക്കണമെന്ന് നടിയെ പിന്തുണച്ച് ഇട്ട ഫേസ്ബുക്ക് കുറിപ്പിൽ ആഷിഖ് അബു പറഞ്ഞു. വരും ദിവസങ്ങളിൽ ശ്രീനിവാസനെ പോലെ കൂടുതൽ ആളുകൾ രംഗത്തുവന്നേക്കാം. അത് കേരളം ചർച്ച ചെയ്യണം. ദേരാ സച്ചാ മാതൃകയിൽ ഒരു കലാപത്തിന് ചർച്ചകളിലൂടെ ആഹ്വാനം ചെയ്യണമെന്നും ആഷിഖ് അബു പരിഹസിച്ചു. https://www.facebook.com/aashiq.abu/posts/10155831744073969
Read Moreമണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍…! ഡോക്ടര്‍മാര്‍ക്കു വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പ്; മുരുകന്റെ മരണത്തില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം
തിരുവനന്തപുരം: കൊല്ലത്ത് റോഡപകടത്തിൽപ്പെട്ട ഇതരസംസ്ഥാനക്കാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാൻ നീക്കം. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ രണ്ടു ഡോക്ടർമാരെ ചോദ്യം ചെയ്തു. സീനിയർ റസിഡന്റിനെയും ഡ്യൂട്ടി ഡോക്ടറെയുമാണു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു. മുരുകന്റെ മരണത്തിൽ ഡോക്ടർമാർക്കു വീഴ്ചയുണ്ടായെന്ന ആരോഗ്യവകുപ്പ് റിപ്പോർട്ട് ആയുധമാക്കി പോലീസിന്റെ നീക്കം. അറസ്റ്റിനു നീക്കം നടക്കുന്നതോടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഡോക്ടർമാർ കോടതിയിലെത്തിയതായും റിപ്പോർട്ടുണ്ട്. ഓഗസ്റ്റ് ആറാം തീയതി ദേശീയപാതയിലെ ഇത്തിക്കരയിൽ രാത്രി പതിനൊന്നിനുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് നാഗർകോവിൽ സ്വദേശി മുരുകനാണ്(46) ചികിത്സ കിട്ടാതെ മരിച്ചത്. ഏറെനേരം റോഡിൽ പരിക്കേറ്റ് റോഡിൽ കിടന്ന മുരുകനെ നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കൂടെ ആരുമില്ലാത്ത കൊണ്ട് മെഡിസിറ്റി ചികിത്സ നിഷേധിച്ചു. തുടർന്ന് ഏഴു മണിക്കൂറോളമാണ് വിവിധ ആശുപത്രികളിലൂടെ…
Read Moreകഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് …! അഞ്ചു വയസുകാരിയെ സ്കൂള്‍ ജീവനക്കാരന് മാനഭംഗപ്പെടുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ന്യൂഡൽഹി: രണ്ടാം ക്ലാസ് വിദ്യാർഥിയെ സ്കൂളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുന്‍പ് ഡൽഹിയിൽ കുട്ടികൾക്കെതിരേ വീണ്ടും പീഡനശ്രമം. ഡൽഹിയിലെ ഗാന്ധി നഗറിലെ ടാഗോർ സ്കൂളിൽ അഞ്ചു വയസുകാരിയെ ജീവനക്കാരൻ അതിക്രൂരമായി മാനഭംഗപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. സംഭവത്തിൽ സ്കൂളിലെ പ്യൂണ്‍ വികാസിനെ (40) അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കോറിഡോറിലൂടെ നടക്കവെ പെണ്‍കുട്ടിയെ കണ്ട ഇയാൾ ആളില്ലാത്ത ക്ലാസ്റൂമിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More