പോലീസ് ഭാവം മറന്നു ബെഹ്‌റ, കിരീടം ചൂടിച്ചു കുട്ടികള്‍! നാടന്‍പാട്ടിന്റെ ഈരടികള്‍ക്കൊപ്പം ബെഹ്‌റയ്‌ക്കൊപ്പം ഭാര്യ മധുമിതയുടെ നൃത്തവും; വിഭിന്നശേഷിയുള്ള കുട്ടികളുടെ ഓണാഘോഷവേദിയില്‍ ആവേശം വാനോളം

കൊ​ച്ചി: പോ​ലീ​സ് മേ​ധാ​വി​യു​ടെ ചി​ട്ട​വ​ട്ട​ങ്ങ​ൾ മാ​റ്റി​വ​ച്ചു നാ​ട​ൻ​പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ൾ​ക്കൊ​പ്പം മാ​വേ​ലി​യു​ടെ കൈ​പി​ടി​ച്ചു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ചു​വ​ടു​വ​ച്ച​പ്പോ​ൾ വി​ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​വേ​ദി​യി​ൽ ആ​വേ​ശം വാ​നോ​ളം. ബെ​ഹ്റ​യ്ക്കൊ​പ്പം ഭാ​ര്യ മ​ധു​മി​ത​യും നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​ച്ച​തോ​ടെ അ​പൂ​ർ​വ​മാ​യ ദൃ​ശ്യ​വി​രു​ന്നി​ന്‍റെ ആ​ന​ന്ദം കാ​ഴ്ച​ക്കാ​രി​ൽ നി​റ​ഞ്ഞു. പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ സെ​ന്‍റ​ർ ഫോ​ർ എം​പ​വ​ർ​മെ​ന്‍റ് ആ​ൻ​ഡ് എ​ൻ​റി​ച്ച്മെ​ന്‍റി​ന്‍റെ (സി​ഇ​എ​ഫ്ഇ​ഇ) നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല​യി​ലെ വി​ഭി​ന്ന ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യാ​യി​രു​ന്നു (പൂ​വേ പൊ​ലി-2017) വേ​ദി. ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ലേ​ക്കെ​ത്തി​യ ഡി​ജി​പി​യേ​യും പ​ത്നി​യേ​യും കൂ​ന​മ്മാ​വ് ചാ​വ​റ സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​ത്തോ​ടെ വ​ര​വേ​റ്റു. ച​മ​ഞ്ഞൊ​രു​ങ്ങി​യ കു​ട്ടി​മാ​വേ​ലി​മാ​ർ ഡി​ജി​പി​യോ​ടു വി​ശേ​ഷ​ങ്ങ​ൾ ആ​രാ​ഞ്ഞു. കു​ഞ്ഞു​ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്കി. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ച്ച ഡി​ജി​പി ജീ​വി​ത​ത്തി​ൽ ഇ​തു​പോ​ലൊ​രു ഓ​ണം ആ​ഘോ​ഷി​ച്ചി​ട്ടി​ല്ല​ന്നു പ​റ​ഞ്ഞാ​ണു വേ​ദി വി​ട്ട​ത്. വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മ​ത്സ​ര​ശേ​ഷം ഉ​പ്പേ​രി​യും ശ​ർ​ക്ക​ര​വ​ര​ട്ടി​യും പാ​യ​സ​വു​മ​ട​ങ്ങി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യു​മു​ണ്ടാ​യി​രു​ന്നു.

Read More

തമിഴ്‌നാട്ടില്‍ മൂന്നുരൂപ; കേരളത്തില്‍ 40 രൂപ മുതല്‍ 55 രൂപവരെ! ഓണക്കാലമായതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള റേഷനരി പോളിഷ് ചെയ്ത് കേരളത്തിലെത്തുന്നു; ദിനംപ്രതി എത്തുന്നത് നൂറുകണക്കിനു അരിച്ചാക്കുകള്‍

ഷൊ​ർ​ണൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ലോ​ഡ് ക​ണ​ക്കി​ന് അനധികൃത അ​രി​യെ​ത്തു​ന്നു. യാ​തൊ​രു ത​ട​സ​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു അ​രി​ച്ചാ​ക്കു​ക​ൾ ഇ​വി​ടേ​യ്ക്ക് എ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട​ൻ റേ​ഷ​ന​രി​യാ​ണ് പോ​ളി​ഷ് ചെ​യ്ത് പ്ര​ത്യേ​ക ബ്രാ​ൻ​ഡു​ക​ളാ​ക്കി പൊ​തു​വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്നു​രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്ന റേ​ഷ​ന​രി പോ​ളി​ഷ് ചെ​യ്ത് 40 രൂ​പ മു​ത​ൽ 55 രൂ​പ​വ​രെ​യാ​ണ് വി​ല. ഇ​ത്ത​രം അ​രി​വാ​ങ്ങി വി​ല്പ​ന ന​ട​ത്തു​ന്ന അ​രി​ക്ക​ട​ക​ൾ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​ണ്. ത​മി​ഴ്നാ​ട​ൻ അ​രി പോ​ളി​ഷ് ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ഏ​റെ​യാ​ണ്. അ​രി​ക്ക​ട​ക​ളോ​ടു ചേ​ർ​ന്ന് ഇ​ത്ത​രം പോ​ളി​ഷ് കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​വ​രെ പി​ടി​കൂ​ടാ​നോ ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ക്കാ​നോ യാ​തൊ​രു ഇ​ട​പെ​ട​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല​ത്രേ. ച​ര​ക്കു​സേ​വ​ന​നി​കു​തി​ക്കു പി​ന്നാ​ലെ വാ​ണി​ജ്യ​നി​കു​തി ചെ​ക്ക്പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​താ​ണ് ക​ള്ള​ക്ക​ട​ത്ത് കൂ​ടു​ന്ന​തി​നു കാ​ര​ണം. ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം സ്തം​ഭി​ച്ച സ്ഥി​തി​യി​ലാ​ണ്. ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ അ​രി​ക്കു​പു​റ​മേ മ​ദ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വ്യാ​പ​ക​മാ​യി അ​തി​ർ​ത്തി​ക​ട​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു. ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്ക് ഓ​ണ​ക്കാ​ലം…

Read More

മലയാളിയുടെ മുറ്റത്തെ പൂക്കളത്തിന് ഇനി വലിപ്പം കുറയും! ലഭ്യത കുറഞ്ഞു; പൂക്കൾക്ക് പൊള്ളുന്ന വില

പത്തനാപുരം: മലയാളിയുടെ മുറ്റത്തെ പൂക്കളത്തിന് ഇനി വലിപ്പം കുറയും. തമിഴ്നാട്ടിൽ പൂലഭ്യത കുറഞ്ഞതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് വിലക്കയറ്റത്തിൽ പൊള്ളുകയാണ് പൂവിപണി. അത്തമായതോടെ നിരവധി ചരക്കുവാഹനങ്ങളിൽ വിവിധ പൂക്കൾ എത്തി തുടങ്ങിയിട്ടുണ്ടെങ്കിലും മുൻവർഷത്തേക്കാൾ കുറവാണ്.തമിഴ്നാട്ടിലെ ജലക്ഷാമം കാരണം ഇത്തവണ പൂക്കൾക്ക് വില വർധിക്കുകയും ചെയ്തിട്ടുണ്ട്.ഓണനാളുകൾക്ക് നിറം പകരാൻ തമിഴ്മണ്ണിൽ പൂപാടങ്ങൾ സെപ്റ്റംബർ തുടക്കം മുതൽ തന്നെ ഒരുങ്ങി കഴിഞ്ഞു.കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ബന്ദി പൂപാടങ്ങൾ തന്നെയാണ് പ്രധാന ആകർഷണീയത.തമിഴ്നാട്ടിലെ തേവാള,പാവൂർ ഛത്രം, ആലങ്കുളം, തിരുനെൽവേലി,ശങ്കരൻകോവിൽ,കടയല്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് പൂവ് എത്തുന്നത്.റോസ പൂവ്,ബന്ദി,വാടാമുല്ല എന്നിവ ബാംഗ്ലൂരിൽ നിന്നും എത്തുന്നുണ്ട്.സാധാരണ പൂ കൃഷി നടന്നിരുന്ന സൊറണ്ട, സുന്ദരപാണഡ്യപുരം എന്നിവിടങ്ങളിലെ പൂപാടങ്ങൾ തരിശിട്ടിരിക്കുകയാണ്. സീസണിൽ മാത്രം പൂകൃഷി നടത്തുന്നവർക്ക് സർക്കാർ പ്രത്യേക അനൂകൂല്യങ്ങളും നൽകിയിരുന്നു. എന്നാൽ ഇത്തവണ അതും ഉണ്ടായില്ല. കൃഷി പോലെ തന്നെ പാവൂർ ഛത്രം പൂകച്ചവടത്തിനും പ്രസിദ്ധമാണ്.തുച്ഛമായ നിരക്കും ലേല…

Read More

ഗു​ർ​മീ​തി​ന്‍റെ അ​റ​സ്റ്റ് ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ർ അ​റ​സ്റ്റി​ൽ; ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്ന സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്ന ഏ​ഴു പോ​ലീ​സു​കാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ

പ​ഞ്ച​കു​ല: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ ആ​ൾ​ദൈ​വം ഗു​ർ​മീ​ത് രാം ​റ​ഹി​മി​ന്‍റെ സു​ര​ക്ഷാ സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ. ഗു​ർ​മീ​തി​ന്‍റെ അ​റ​സ്റ്റ് ത​ട​യാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് ന​ട​പ​ടി. ഗു​ർ​മീ​തി​ന് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്ന സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്ന ഏ​ഴു പോ​ലീ​സു​കാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ആ​റു വ​ർ​ഷ​മാ​യി ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു ഗു​ർ​മീ​തി​ന് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ഴു ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു. കോ​ട​തി വി​ധി പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ഗു​ർ​മീ​തി​നെ അ​റ​സ്റ്റ് ചെ​യ്തു ഹെ​ലി​ക്കോ​പ്റ്റ​റി​ൽ റോ​ഹ്ത​ക്കി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ തു​ട​ങ്ങ​വെ​യാ​ണ് സു​ര​ക്ഷാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ട​യാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​ർ ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗു​ർ​മീ​ത് റാം ​റ​ഹിം സിം​ഗി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​സ​ഡ്…

Read More

2,000 രൂപ നോട്ടുകള്‍ വേണ്ട! ബാങ്കിൽ കയറിയ മോഷ്ടാക്കൾ നോട്ട് ഉപക്ഷിച്ച് ചില്ലറ മാത്രം അടിച്ചുമാറ്റി; കാരണം രസകരം

കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന 2,000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ച്ചു നാ​​​​ണ​​​​യ​​​​ങ്ങ​​​​ൾമാ​​​​ത്രം ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്നു ക​​​​വ​​​​ർ​​​​ന്ന മൂ​​​​വ​​​​ർ സം​​​​ഘം പി​​​​ടി​​​​യി​​​​ൽ. വ​​​​ട​​​​ക്ക​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​ള്ള സി​​​​ൻ​​​​ഡി​​​​ക്കേ​​​​റ്റ് ബാ​​​​ങ്കി​​​​ന്‍റെ ശാ​​​​ഖ​​​​യി​​​​ലാ​​ണു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വേ​​​​റി​​​​ട്ട മോ​​​​ഷ​​​​ണം ന​​​​ട​​​​ന്ന​​​​ത്. രാ​​​​ത്രി​​​​യി​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ ജ​​​​ന​​​​ൽ പാ​​​​ളി ത​​​​ക​​​​ർ​​​​ത്ത് അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി​​​​യ മോ​​​​ഷ്ടാക്ക​​​​ൾ സേ​​​​ഫി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന ചി​​​​ല്ല​​​​റ​​​​ക​​​​ൾ അ​​​​ടി​​​​ച്ചു​​​​മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. രാ​​​​വി​​​​ലെ ബാ​​​​ങ്കി​​​​ലെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണു മോ​​​​ഷ​​​​ണ വി​​​​വ​​​​രം പു​​​​റ​​​​ത്ത​​​​റി​​​​യി​​​​ച്ച​​​​ത്. പോ​​​​ലീ​​​​സെ​​​​ത്തി കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണു മോ​​​​ഷ്ടാ​​​​ക്ക​​​​ൾ കോ​​​​ടി​​​​ക​​​​ൾ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന 2000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ അ​​വ​​ഗ​​ണി​​ച്ച​​താ​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, അ​​​​ധി​​​​കം വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ ഈ ​​​​വി​​​​രു​​​​ത​​​​ൻ​​​​മാ​​​​ർ പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​കു​​​​ക​​​​യും​​ ചെ​​​​യ്തു. പു​​​​തി​​​​യ നോ​​​​ട്ടു​​​​ക​​​​ളി​​​​ൽ കം​​​​പ്യൂ​​​​ട്ട​​​​ർ ചി​​​​പ്പു​​​​ക​​​​ൾ ഉ​​​​ണ്ടെ​​​​ന്നു​​ ക​​​​രു​​​​തി പേ​​​​ടി​​​​ച്ചി​​​​ട്ടാ​​​​ണ് ഉ​​​​പ​​​​ക്ഷി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ഇ​​​​വ​​​​ർ പോ​​​​ലീ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​ത്.

Read More

വാവ സുരേഷിനു ഇത് പുത്തരിയല്ല! വളര്‍ത്തുപൂച്ച സൂക്ഷിച്ചു നോക്കി; സെറ്റിക്കടിയില്‍ ഭീകരനായ രാജവെമ്പാല; മൂക്കന്‍പെട്ടിയിലെ നാട്ടുകാര്‍ക്ക് ഈ അനുഭവം ഒരിക്കലും മറക്കാവുന്നതുമല്ല

ക​​ണ​​മ​​ല: രാ​​ജ​​വെ​​മ്പാ​​ല വാ​​വ സു​​രേ​​ഷി​​നു പു​​ത്ത​​രി​​യ​​ല്ല. പ​​ക്ഷേ, മൂ​​ക്ക​​ന്‍​പെ​​ട്ടി​​യി​​ലെ നാ​​ട്ടു​​കാ​​ര്‍​ക്ക് ഈ ​​അ​​നു​​ഭ​​വം ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​വു​​ന്ന​​തു​​മ​​ല്ല. ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് രാ​​ജ​​വെ​​മ്പാ​​ല നാ​​ടി​​നെ വി​ര​ട്ടാ​ൻ എ​​ത്തു​​ന്ന​​ത്. ഇ​​ന്ന​​ലെ മൂ​​ക്ക​​ന്‍​പെ​​ട്ടി അ​​രു​​വി​​ക്ക​​ല്‍ വെ​​ട്ടി​​ക്ക​​ല്‍ സ​​ണ്ണി​​യു​​ടെ വീ​​ടി​​നു​​ള്ളി​​ല്‍ ക​​യ​​റി​​യ രാ​​ജ​​വെ​​മ്പാ​​ല​​യെ മ​​ണി​​ക്കൂ​​റു​​ക​​ള്‍​ക്കു ശേ​​ഷം വാ​​വാ സു​​രേ​​ഷ് ത​​ല​​സ്ഥാ​​ന​​ത്തു​​നി​​ന്ന് എ​​ത്തി​​യ​പ്പോ​ഴാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ര​​ണ്ടു വ​​ര്‍​ഷം മു​​മ്പ് മൂ​​ക്ക​​ന്‍​പെ​​ട്ടി​​യി​​ല്‍ വീ​​ടി​​നു​​ള്ളി​​ല്‍ അ​​ല​​മാ​​ര​​യ്ക്ക് അ​​ടി​​യി​​ലാ​​യി പ​​തു​​ങ്ങി​​യി​​രു​​ന്ന​​തു രാ​​ജ​​വെ​​മ്പാ​​ല​​യാ​​ണെ​​ന്ന് നാ​​ട​​റി​​ഞ്ഞ​​പ്പോ​​ഴു​​ണ്ടാ​​യ അ​​തേ ഭീ​​തി​​ത​​ന്നെ​​യാ​​ണ് ഇ​​ന്ന​​ലെ​​യും നാ​​ട്ടി​​ലെ​​മ്പാ​​ടും പ​​ര​​ന്ന​​ത്. വാ​​വാ സു​​രേ​​ഷ് എ​​ത്തു​​ന്ന​​തു​​വ​​രെ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം നാ​​ട്ടു​​കാ​​ര്‍ മാ​​ത്ര​​മ​​ല്ല വ​​ന​​പാ​​ല​​ക​​സം​​ഘ​​വും രാ​​ജ​​വെ​​മ്പാ​​ല​യ്ക്കു കാ​​വ​​ലി​​രു​​ന്നു. ഓ​​മ​നി​​ച്ചു വ​​ള​​ർ​​ത്തു​​ന്ന പൂ​​ച്ച സെ​​റ്റി​​ക്ക​​ടി​​യി​​ലേ​​ക്കു സൂ​​ക്ഷി​​ച്ചു നോ​​ക്കി ജാ​​ഗ്ര​​ത​​യോ​​ടെ പ​​തു​​ങ്ങി​​യി​​രു​​ന്നു കു​​റു​​കു​​ന്ന​​ശ​​ബ്ദം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന​​തു​​ക​​ണ്ടു സ​​ണ്ണി​​യു​​ടെ ഭാ​​ര്യ ശ്ര​​ദ്ധി​​ച്ച​​പ്പോ​​ഴാ​ണു പാ​​ന്പി​​നെ ക​​ണ്ട​​ത്. സ​​ണ്ണി​​യു​​ടെ വീ​​ടി​​നു​​ള്ളി​​ല്‍ ഹാ​​ളി​​ല്‍ സെ​​റ്റി​​ക്ക​​ടി​​യി​​ലാ​​യി പ​​തു​​ങ്ങി ചു​​രു​​ണ്ടു​​കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു ഭീ​​ക​​ര​​നാ​​യ രാ​​ജ​​വെ​​മ്പാ​​ല. വ​​ന​​പാ​​ല​​ക​​ര്‍ ഇ​​ട​​യ്ക്കി​​ടെ ശ​​ക്തി​​യേ​​റി​​യ വെ​​ളി​​ച്ച​​മു​​ള്ള ടോ​​ര്‍​ച്ച് തെ​​ളി​​ച്ചു രാ​​ജ​​വെ​​മ്പാ​​ല സ്ഥ​​ലം​​വി​​ട്ടോ​​യെ​​ന്നു നോ​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു.…

Read More

പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍, ഡെങ്കിപ്പനിയെന്ന് സ്ഥിരീകരിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍. പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ഡല്‍ഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ പ്രയങ്കയ്ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രിയങ്കയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡല്‍ഹിയില്‍ 657 പേരാണ് ഡെങ്കിപ്പനിക്കു ചികിത്സ തേടിയത്. തെക്കന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി ഡെങ്കു കേസുകളാണ് പ്രതിവര്‍ഷം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read More

രേഖ കാണിച്ചേ മതിയാകൂ..! ഡിസിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് തെളിയിക്കാൻ തിയറ്റർ അധികൃതരോട് കളക്ടർ; അനധികൃതമായി ഭൂമി കൈവശമുണ്ടെങ്കില്‍ അത് പുറമ്പോക്ക് അല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം തിയേറ്ററിന്

തൃശൂർ: ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്നു തെളിയിക്കാൻ തിയറ്റർ അധികൃതർക്ക് കളക്ടറുടെ നിർദ്ദേശം. പു​​​റ​​​മ്പോ​​​ക്കു കൈ​​​യേ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ള​​​വി​​​ൽ ഒ​​​ന്ന​​​ര സെ​​​ന്‍റ് മാ​​​ത്ര​​​മാ​​​ണ് അ​​​ധി​​​ക​​​മാ​​​യു​​​ള്ള​​​തെ​​​ന്നും ജി​​​ല്ലാ സ​​​ർ​​​വേ സൂ​​​പ്ര​​​ണ്ട് ക​​​ള​​​ക്ട​​​ർ​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് നൽകിയിരുന്നു. അ​​​ധി​​​ക​​​മു​​​ള്ള സ്ഥ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​ത​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. എന്നാൽ അനധികൃതമായി ഭൂമി കൈവശമുണ്ടെങ്കില്‍ അത് പുറമ്പോക്ക് അല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഡി സിനിമാസിനാണെന്ന് കളക്ടർ നിലപാട് സ്വീകരിച്ചു. ഇതേതുടർന്ന് സെപ്റ്റംബർ 14ന് രേഖകളുമായി ഹാജരാകാൻ ഡി സിനിമാസ് അധികൃതരോട് കളക്ടർ നിർദേശിച്ചു.

Read More

വി​നാ​യ​ക​ന്‍റെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ത്ത എ​സ്ഐ​യെ അ​റ​സ്റ്റു ചെ​യ്യാ​ൻ ഉ​ത്ത​ര​വ്; ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ജൂലൈ എ​ട്ടു വ​രെ​യു​ള്ള പ​രാ​തി ര​ജി​സ്റ്റ​ർ ഹാ​ജ​രാ​ക്കാ​നും ലോ​കാ​യു​ക്ത നി​ർ​ദേ​ശിച്ചു

തൃ​ശൂ​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു വി​ട്ട​യ​ച്ച​തി​നു പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി​യ വി​നാ​യ​ക​ന്‍റെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ വാ​ടാ​ന​പ്പി​ള്ളി എ​സ്ഐ​യെ അ​റ​സ്റ്റു ചെ​യ്യാ​ൻ നി​ർ​ദേ​ശം. തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി​ക്കു ലോ​കാ​യു​ക്ത ഇ​തു സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി. ലോ​കാ​യു​ക്ത ജ​ഡ്ജ് പ​യ​സ് പി. ​കു​ര്യാ​ക്കോ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​ഡ്ജ് കെ.​ടി.​ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​നാ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​നാ​യ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പാ​വ​റ​ട്ടി പോ​ലീ​സി​നോ​ടു ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ജൂലൈ എ​ട്ടു വ​രെ​യു​ള്ള പ​രാ​തി ര​ജി​സ്റ്റ​ർ ഹാ​ജ​രാ​ക്കാ​നും ലോ​കാ​യു​ക്ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​നാ​യ​ക​നൊ​പ്പം പാ​വ​റ​ട്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന സു​ഹൃ​ത്ത് ശ​ര​തി​നോ​ട് സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നു ഹാ​ജ​രാ​കാ​നും ലോ​കാ​യു​ക്ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

സ്വ​കാ​ര്യ​താ അ​വ​കാ​ശ​ത്തെ ബി​ജെ​പി മാ​നി​ക്കു​ന്നു; സു​പ്രീം കോ​ട​തി വി​ധി എ​ൻ​ഡി​എ സ​ർ‌​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​യി ഒ​ത്തു​പോ​കു​ന്ന​താ​ണെ​ന്ന് അ​മി​ത് ഷാ

  ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി എ​ൻ​ഡി​എ സ​ർ‌​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​യി ഒ​ത്തു​പോ​കു​ന്ന​താ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തെ പാ​ർ​ട്ടി പൂ​ർ​ണ​മാ​യും മാ​നി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ വ​ഴി​മാ​റി​പ്പോ​കാ​തെ അ​വ​രി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ത​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. സാ​മൂ​ഹി​ക നീ​തി​യു​ടെ തു​ല്യ​മാ​യ വി​ത​ര​ണം സ​ർ​ക്കാ​ർ‌ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ഷാ ​പ​റ​ഞ്ഞു. 66എ ​വ​കു​പ്പ് പ്ര​കാ​രം ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ നി​യ​മം ഉ​ണ്ടാ​ക്കി​യ​വ​രാ​ണ് ഇ​പ്പോ​ൾ സ്വാ​ത​ന്ത്ര്യ​ത്തേ​യും അ​വ​കാ​ശ​ങ്ങ​ളേ​യും കു​റി​ച്ച് പ​റ​യു​ന്ന​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശ​വും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ഹ​നി​ച്ച​വ​രാ​ണ് ഇ​പ്പോ​ൾ ന​മ്മു​ടെ മൗ​ലീ​കാ​വ​കാ​ശ​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​രാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്ന​ത് വി​ചി​ത്ര​മാ​ണെ​ന്നും ഷാ ​പ​റ​ഞ്ഞു.

Read More