ഭാ​ര്യ​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച ശേ​ഷം പെ​ൺ​മ​ക്ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന പിതാവ് ജീ​വ​നൊ​ടു​ക്കി; സാ​മ്പ​ത്തി​ക ബാധ്യതയെ തുടർന്ന് ഇയാൾ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പോലീസ്

പാ​റ്റ്ന: ബി​ഹാ​റി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ലാ​ൻ ശ്ര​മി​ച്ച ശേ​ഷം പെ​ൺ​മ​ക്ക​ളെ വെ​ടി​വ​ച്ച് കൊ​ന്ന യു​വാ​വ് ജീ​വ​നൊ​ടു​ക്കി. റോ​ഹ്‌​താ​സ് ജി​ല്ല​യി​ലെ ബി​ക്രം​ഗ​ഞ്ചി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ ല​ളി​ത് സിം​ഗാ​ണ് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ ഗു​ഡി​യ ദേ​വി​യു​ടെ ക​ഴു​ത്ത് മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നാ​ണ് സിം​ഗ് ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​ർ ഓ​ടി അ​യ​ൽ‌​വീ​ട്ടി​ൽ അ​ഭ​യം പ്രാ​പി​ച്ചു. അ​യ​ൽ​ക്കാ​ര​ൻ വാ​തി​ൽ പൂ​ട്ടി​യ​തോ​ടെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​യ സിം​ഗ് 14 ഉം 12 ​ഉം വ​യ​സു​ള്ള കു​ട്ടി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു​വീ​ണു. വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സിം​ഗ് വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

Read More

പ്രീണനവുമായി മമത, മുഹറത്തിന് ദുര്‍ഗാഷ്ടമി വിഗ്രഹ നിമജ്ജനം പാടില്ലെന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ ഉത്തരവിനെതിരേ പ്രതിഷേധം

മുഹറത്തിന് ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം പാടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടു. ഒക്ടോബര്‍ ഒന്നിനാണ് മുഹറം ആഘോഷങ്ങള്‍ നടക്കുന്നത്. ദുര്‍ഗാ ചടങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനം അന്നേ ദിവസമാണെന്നതിനാല്‍ ഹിന്ദുമുസ്ലീം വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും മമത അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ ബിജെപി വിമര്‍ശനവുമായി രംഗത്തെത്തി. ഹിന്ദു-മുസ്ലീം ഭിന്നിപ്പുണ്ടാക്കാനാണ് മമത ശ്രമിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് വൈകിട്ട് ആറുവരെ വിഗ്രഹ നിമജ്ജന ഘോഷയാത്രയോ നിരത്തിലുള്ള മറ്റ് ആഘോഷങ്ങളോ പാടില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ട്, മൂന്ന് തിയതികളില്‍ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടത്താമെന്നും മമത അറിയിച്ചു.

Read More

“മദ്യകേരള’ത്തിന് അരങ്ങൊരുങ്ങി..! കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളു​​ടെ​​യും മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളുടെ​​യും പ​​രി​​ധി​​യി​​ലൂ​​ടെ ക​​ട​​ന്നു​പോ​​കു​​ന്ന സം​​സ്ഥാ​​ന പാ​​ത​​ക​​ളെ ത​​രം​​താ​​ഴ്ത്തി പു​​ന​​ർ വി​​ജ്ഞാ​​പ​​നം ചെയ്ത് തുറക്കാൻ അവസരമൊരുക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തു കൂ​​ടു​​ത​​ൽ മ​​ദ്യ​​വി​​ൽ​​പ​​ന​ശാ​​ല​​ക​​ൾ തു​​റ​​ക്കു​​ന്ന​​തി​​നാ​​യി കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളു​​ടെ​​യും മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളുടെ​​യും പ​​രി​​ധി​​യി​​ലൂ​​ടെ ക​​ട​​ന്നു​പോ​​കു​​ന്ന സം​​സ്ഥാ​​ന പാ​​ത​​ക​​ളെ ത​​രം​​താ​​ഴ്ത്തി പു​​ന​​ർ വി​​ജ്ഞാ​​പ​​നം ചെ​​യ്യാ​​ൻ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു. സം​​സ്ഥാ​​ന പാ​​ത​​ക​​ളു​​ടെ ബൈ​​പ്പാ​​സ് അ​​ട​​ക്ക​​മു​​ള്ള ഭാ​​ഗ​​ങ്ങ​​ൾ ഡീ ​നോ​​ട്ടി​​ഫൈ ചെ​​യ്യു​​ന്പോ​​ൾ സം​​സ്ഥാ​​ന​​ത്തു പു​​തു​​താ​​യി 130 മ​​ദ്യ​​വി​​ൽ​​പ​​ന​​ശാ​​ല​​ക​​ൾ തു​​റ​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണു സ​​ർ​​ക്കാ​​ർ ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. ദേ​​ശീ​​യ- സം​​സ്ഥാ​​ന പാ​​ത​​ക​ളു​​ടെ 500 മീ​​റ്റ​​ർ ദൂ​​ര​​പ​​രി​​ധി​​യി​​ൽ മ​​ദ്യ​​ശാ​​ല​​ക​​ൾ പാ​​ടി​​ല്ലെ​​ന്ന സു​​പ്രീം​​കോ​​ട​​തി വി​​ധി മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നാ​​ണു പാ​​ത​​യു​​ടെ പ​​ദ​​വി ഡി​നോ​​ട്ടിഫൈ ചെ​​യ്യാ​​ൻ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ച​​ത്. ന​​ഗ​​ര​​പ​​രി​​ധി​​യി​​ലെ സം​​സ്ഥാ​​ന​​പാ​​ത​​ക​​ൾ ഡീ​​നോ​​ട്ടി​​ഫൈ ചെ​​യ്യു​​ന്പോ​​ൾ ത്രീ ​​സ്റ്റാ​​റും അ​​തി​​നു മു​​ക​​ളി​​ലും പ​ദ​വി​യു​ള്ള 70 ബാ​​റു​​ക​​ൾ തു​​റ​​ക്കാ​​നാ​​കും. ചി​​ല​​ർ അ​​പേ​​ക്ഷ ന​​ൽ​​കാ​​തെ മാ​​റി​നി​​ൽ​​ക്കു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഈ ​എ​​ണ്ണ​​ത്തി​​ൽ നേ​​രി​​യ കു​​റ​​വു വ​​ന്നേ​​ക്കാം. ഇ​​തു​കൂ​​ടാ​​തെ ക​​ള്ളു​​ഷാ​​പ്പു​​ക​​ൾ, ബി​​യ​​ർ-​​വൈ​​ൻ പാ​​ർ​​ല​​റു​​ക​​ൾ, ക്ല​​ബു​​ക​​ൾ എ​​ന്നി​​വ​​യ​​ട​​ക്കം 130 മ​ദ്യ​ശാ​ല​ക​ൾ തു​​റ​​ക്കാ​​നാ​ണു വ​​ഴി​​യൊ​​രു​​ക്കു​​ന്ന​​ത്. 117 ബാ​​റു​​ക​​ളാ​​ണ് ഇ​​പ്പോ​​ൾ സം​​സ്ഥാ​​ന​​ത്തു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. മ​​ദ്യ​​ശാ​​ല​​ക​​ൾ തു​​റ​​ക്കാ​​നു​​ള്ള…

Read More

സ്വകാര്യത മൗലികാവകാശം; സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണെന്നും അത് നിഷേധിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്നും അത് നിഷേധിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഒന്പതംഗ ഡിവിഷൻ ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. 1954ലെയും 1962ലെയും സുപ്രീം കോടതിയുടെ വിധികൾ ഇതോടെ അസാധുവായി. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണ്. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്‍റെ ഭാഗമാണെന്നും സുപ്രീം കോടതി വിധിച്ചു.ഈ വിധിയോടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതടക്കമുള്ള വിഷയങ്ങൾ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സുപ്രീം കോടതിയുടെ മുൻകാലത്തെ വിധികൾ അനുസരിച്ച് ആധാർ വിഷയത്തിൽ സ്വകാര്യത മൗലികാവകാശമല്ലെന്നും സാധാരണ നിയമം മാത്രമാണെന്നുമായിരുന്നു കേന്ദ്രസർക്കാർ വാദിച്ചിരുന്നത്. തുടർന്നാണ് കേസ് പ്രത്യേകം പരിഗണിക്കുന്നതിന് ഒന്പതംഗ ബെഞ്ച് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ജെ ചെലമേശ്വര്‍, എസ്.എ. ബോബ്ഡെ, ആര്‍കെ അഗര്‍വാള്‍, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒമ്പതംഗ…

Read More

വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ സ്ഥാ​നം​പോ​യി; സം​ഭ​വം വി​വാ​ദ​മാ​യെ​ങ്കി​ലും വ​നി​താ നേ​താ​വ് ഇ​തേ​വ​രെ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ല

ബം​ഗ​ളു​രു: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി. ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ടി.​പി.​ര​മേ​ശി​നെ​യാ​ണ് പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ​നി​ന്നു നീ​ക്കി​യ​ത്. ക​ർ​ണാ​ട​ക സി​ൽ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മാ​ണ് ര​മേ​ശി​ന് ന​ഷ്ട​മാ​യ​ത്. വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​രു ടി​വി ചാ​ന​ലാ​ണ് പു​റ​ത്തു​വി​ട്ട​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ര​മേ​ശ് ഫോ​ണ്‍ ചെ​യ്ത് മാ​പ്പു പ​റ​ഞ്ഞ​താ​യി വ​നി​താ നേ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടും വി​വാ​ദം ഒ​ടു​ങ്ങാ​താ​യ​തോ​ടെ പ​ദ​വി ഒ​ഴി​യാ​ൻ ര​മേ​ശി​നോ​ടു പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യെ​ങ്കി​ലും വ​നി​താ നേ​താ​വ് ഇ​തേ​വ​രെ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ല.

Read More

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ഇ​നി ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​ല്ല; . ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ ന​യം ഇങ്ങനെയൊക്കെ…

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​ല്ല. ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ ന​യ​മാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. ടെ​സ്റ്റ്, ട്വ​ന്‍റി-20, ഏ​ക​ദി​ന പ​ര​ന്പ​ര​ക​ൾ തു​ട​ങ്ങു​ന്പോ​ൾ ഓ​രോ​ന്നി​ലെ​യും ആ​ദ്യ മ​ത്സ​ര​ത്തി​ൽ മാ​ത്ര​മേ ദേ​ശീ​യ ഗാ​നം മു​ഴ​ങ്ങാ​വൂ എ​ന്നാ​ണ് ല​ങ്ക​ൻ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം. ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചി​രു​ന്നു. ര​ണ്ടാം ടെ​സ്റ്റി​ലും മൂ​ന്നാം ടെ​സ്റ്റി​ലും ഇ​തു​ണ്ടാ​യി​ല്ല. ധാം​ബു​ള്ള​യി​ൽ ന​ട​ന്ന ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലും ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. പ​ര​ന്പ​ര​യി​ലെ തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ഇ​തു​ണ്ടാ​വി​ല്ല. ഇ​നി സെ​പ്റ്റം​ബ​ർ ആ​റി​ന് കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ട്വ​ന്‍റി-20​യി​ലേ ഇ​നി ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഗാ​നം മു​ഴ​ങ്ങൂ. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 1-0ത്തി​ന് മു​ന്നി​ലാ​ണ്.

Read More

സത്യം തെളിഞ്ഞു! സ്ത്രീക്ക് അണ്ഡാശയ കാന്‍സര്‍ ഉണ്ടായത് പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 2600 കോടി രൂപ പിഴ

ലോ​സ് ആ​ഞ്ച​ൽ​സ്: ആ​ഗോ​ള ബ്രാ​ൻ​ഡാ​യ ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ് വ​ൻ പി​ഴ ശി​ക്ഷ. 417 മി​ല്യ​ണ്‍ ഡോ​ള​ർ(2600 കോ​ടി രൂ​പ) ആ​ണ് കാ​ലി​ഫോ​ർ​ണി​യ കോ​ട​തി പി​ഴ വി​ധി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി ദീ​ർ​ഘ​കാ​ലം ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് ത​നി​ക്ക് അ​ണ്ഡാ​ശ​യ കാ​ൻ​സ​ർ ബാ​ധി​ച്ചെ​ന്ന സ്ത്രീ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി ഇ​വ ഇ​ക്കി​നേ​രി​യ എ​ന്ന സ്ത്രീ​യാ​ണ് പ​രാ​തി​ക്കാ​രി. 1950 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ പൗ​ഡ​ർ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ത​നി​ക്ക് അ​ണ്ഡാ​ശ​യ കാ​ൻ​സ​ർ വ​ന്ന​തെ​ന്ന് സ്ത്രീ ​വാ​ദി​ച്ചു. ഇ​വ​രു​ടെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ന്പ​നി​ക്കു കോ​ട​തി ഭീ​മ​ൻ തു​ക പി​ഴ വി​ധി​ച്ച​ത്. വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോകുമെന്ന് കന്പനിവൃത്തങ്ങൾ അറിയിച്ചു. നി​ല​വി​ൽ ക​ന്പ​നി​ക്കെ​തി​രെ 3000ൽ ​അ​ധി​കം കേ​സു​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി നി​ല​വി​ലു​ണ്ട്.

Read More

ബാറിന്‍റെകാര്യവും ശരിയാക്കി..! 300 മദ്യശാലകൾകൂടി ഉടൻ തു​റ​ക്കും; ക​ർ​ണാ​ട​ക മാ​തൃ​ക​യി​ൽ ദേ​ശീ​യ പാ​ത​ക​ളെ ഡീ​നോ​ട്ടി​ഫൈ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ബാ​റു​ക​ൾ തു​റ​ന്നു​ന​ൽ​കാ​ൻ ഇ​ള​വു​ക​ളു​മാ​യി സ​ർ​ക്കാ​ർ. ക​ർ​ണാ​ട​ക മാ​തൃ​ക​യി​ൽ ദേ​ശീ​യ പാ​ത​ക​ളെ ഡീ​നോ​ട്ടി​ഫൈ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. പാ​ത​ക​ൾ ഡീ​നോ​ട്ടി​ഫൈ ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ളു​മെ​ന്നാ​ണു സൂ​ച​ന. ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ളി​ൽ​നി​ന്ന് 500 മീ​റ്റ​ർ അ​ക​ലം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്. കോ​ർ​പ​റേ​ഷ​ൻ, ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ബാ​റു​ക​ൾ തു​റ​ന്നു​ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളെ നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. പാ​ത​ക​ൾ ഡീ​നോ​ട്ടി​ഫൈ ചെ​യ്യു​ന്ന​തോ​ടെ മു​ന്നൂ​റോ​ളം ബാ​റു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ജൂ​ലൈ ഒ​ന്നി​ന് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം നി​ല​വി​ൽ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് 77 ബാ​റു​ക​ൾ കൂ​ടി തു​റ​ന്നി​രു​ന്നു. 2014 മാ​ർ​ച്ച് 31 വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന, ത്രീ ​സ്റ്റാ​റി​നു മു​ക​ളി​ൽ പ​ദ​വി​യു​ള്ള ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളു​ടെ ബാ​ർ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

Read More

മുത്തലാഖിന് സുപ്രീംകോടതി നിരോധനം; അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന വിധി പുറപ്പെടുവിച്ചത്

ന്യൂഡൽഹി: മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. എന്നാൽ ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ കേസിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. വിഷയത്തിൽ പാർലമെന്‍റ് തീരുമാനമെടുക്കട്ടെ എന്നും ഇതിന് ആറ് മാസം സമയം അനുവദിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റീസിന്‍റെ വിധി. മതാചാരത്തിന്‍റെ അവിഭാജ്യഘടകമാണ് മുത്തലാഖ് എന്നായിരുന്നു ഖെഹാറിന്‍റെ വിധി. മുസ്ലീം വിവാഹമോചനത്തിന് നിയമം കൊണ്ടുവരണമെന്നും ആറ് മാസത്തിനകം പാർലമെന്‍റ് ഇതുസംബന്ധിച്ച നിയമം കൊണ്ടുവരണമെന്നും ഖെഹാർ ഉത്തരവിട്ടു. ഈ ആറ് മാസത്തേക്ക് മുത്തലാഖ് നിരോധിച്ചതായും പാർലമെന്‍റ് ഈ കാലയളവിൽ നിയമം കൊണ്ടുവന്നില്ലെങ്കിൽ മുത്തലാഖ് നിരോധനം തുടരുമെന്നും ഖെഹാർ ഉത്തരവിട്ടു. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് എസ്.അബ്ദുൾ നസീർ ചീഫ് ജസ്റ്റീസിന്‍റെ വിധിയെ അനുകൂലിക്കുകയായിരുന്നു. മുസ്‌ലീങ്ങളുടെ വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ് മുത്തലാഖ്. മതപരമായ വിഷയത്തിൽ സുപ്രീം കോടതി ഇടപെടുന്നതിനെക്കാൾ ഉചിതം…

Read More

കട്ടപ്പനയില്‍ പിടികൂടിയത് സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിച്ച ഹാഷിഷ് ഓയില്‍

കട്ടപ്പനയില്‍ പോലീസ് പിടികൂടിയ 17 കോടിയുടെ ഹാഷിഷ് ഓയില്‍ കേരളത്തിനു പുറത്തുനിന്ന് എത്തിച്ചതാണെന്നു പോലീസ്. യഥാര്‍ഥ ഉറവിടത്തെ ക്കുറിച്ചും ബാക്കി കണ്ണികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സംസ്ഥാനത്തു പോലീസ് നടത്തിയിട്ടുള്ള എറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. ഷിനോ മുമ്പ് ബംഗളൂരുവില്‍ മയക്കുമരുന്നു കേസില്‍ പ്രതിയായിട്ടുണ്ടെന്നും നേരത്തെ ഇയാളുടെ സംഘത്തിലുണ്ടായിരുന്ന ചിലര്‍ ഇപ്പോഴും ജയിലിലാണെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ നടത്തിയ തന്ത്രങ്ങള്‍ ഡിജിപി, എഡിജിപി, ഐജി എന്നിവരെ യഥാസമയം അറിയിച്ചുകൊണ്ടിരുന്നു. പ്രതികളെ പിടികൂടിയതിനു പോലീസ് ഉന്നതര്‍ ഇടുക്കി പോലീസിനെ അഭിനന്ദിച്ചതായും ഡിജിപി അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. മയക്കുമരുന്നു വേട്ടയ്ക്കിറങ്ങിയ സേനാഗംങ്ങളെ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ അഭിനന്ദിച്ചു. അപകടകരമായ 17 കിലോഗ്രാം മയക്കുമരുന്ന് സമൂഹത്തിലേക്കു പോകാന്‍ അനുവദിക്കാതെ തടഞ്ഞതു വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍…

Read More