വിഴിഞ്ഞം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ആമ്പൽകുളം സ്വദേശി സബീർഖാൻ (27)നെയാണ് വീട്ടമ്മയുടെ പരാതിയിൽ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കടന്ന് വീട്ടമ്മയെ ബലാൽക്കാരമായി പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയെന്നു വിഴിഞ്ഞം പോലീസ് പറഞ്ഞു. ഡിവൈഎഫ്ഐ മുൻ പ്രാദേശിക നേതാവ് കൂടിയായ സബീർഖാനെ സംഭവം പുറത്തറിഞ്ഞതോടെ രണ്ട് ദിവസംമുമ്പ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യത്തിനായാണ് വീട്ടമ്മ സിപിഎം നേതാവിനെ ആദ്യമായി സമീപിച്ചത്. ശല്യം സഹിക്കാതായതോടെയാണ് കഴിഞ്ഞ ദിവസം വീട്ടമ്മ പോലീസിൽ പരാതി നല്‍കിയത്. ഒളിവിൽ പോയ നേതാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി വിഴിഞ്ഞം പോലീസ് അറിയിച്ചു. കേസ് തേച്ചുമാച്ച് കളയാൻ സിപിഎമ്മും പോലീസും ഒത്തു…
Read MoreCategory: Loud Speaker
ഭാര്യയെ ഉലക്ക കൊണ്ടടിച്ച ഭർത്താവ് പിടിയിൽ; തലയ്ക്കടിച്ചപ്പോൾ മാറിയതിനാലാണ് രക്ഷപ്പെട്ടതെന്ന് യുവതി; സ്ഥിരം മദ്യപാനിയായ ഇയാൾ ഭാര്യയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്ന് പോലീസ്
കാട്ടാക്കട:മദ്യപിച്ചെത്തിയ ഗ്യഹനാഥൻ ഭാര്യയെ ഉലക്ക കൊണ്ടടിച്ചു കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ . വാവോട് കാക്കണം വിള ചരുവിള വീട്ടിൽ കുഞ്ഞുമോനാണ് പിടിയിലായത്. കുഞ്ഞുമോന്റെ ഭാര്യ സൗമ്യ(32)യ്ക്കാണ് അടിയേറ്റത്. മദ്യപാനിയായ കുഞ്ഞുമോൻ സൗമ്യയെ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നു പോലീസ് പറ ഞ്ഞു. സാധാരണ മർദനമേൽക്കാറുണ്ടെങ്കിലും സൗമ്യ ഒന്നും മിണ്ടാറില്ല. എന്നാൽ കഴിഞ്ഞ എട്ടിന് കുഞ്ഞുമോൻ ആദ്യം തടികഷ്ണം കൊണ്ട് അടിച്ചു.അതിൽ നിന്നു രക്ഷപ്പെട്ട സൗമ്യ വീട്ടിൽ ഇരിക്കുന്നതിനിടയിലാണ് തലയിൽ ഉലക്കകൊണ്ട് അടിച്ചത്. അടി വരുന്നതുകണ്ട് ഒഴിഞ്ഞുമാറിയതിനാൽ തോളിലാണ് അടിവീണത്. അടിയേറ്റ് അവശയായ വീണ സൗമ്യയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് തോളെല്ല് പൊട്ടിയതായി കണ്ടത്. തുടർന്ന് ചികിൽസയ്ക്ക് ശേഷം ഇന്നലെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്.കുഞ്ഞുമോനെ ഇന്നലെ രാത്രി നെയ്യാർഡാം എസ്ഐ സന്തോഷിന്റെ നേത്യത്വത്തിൽ പിടികൂടുകയായിരുന്നു ഇന്ന് കാട്ടാക്കട കോടതിയിൽ ഹാജരാക്കും.
Read Moreഒരു കോടിയുടെ പഴയ നോട്ടിന് പകരം 30 ലക്ഷത്തിന്റെ പുത്തൻ നോട്ടുകൾ; പത്തുകോടിയുടെ നിരോധിത നോട്ടുകളു മായി അഞ്ചുപേർ കായംകുളത്ത് പിടിയിൽ
കായംകുളം: നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഉൾപ്പെടുന്ന പത്ത് കോടി രൂപയുടെ നോട്ടുകൾ കായംകുളത്ത് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ മുഹമ്മദ് ഹാരിസ്,പ്രകാശ്,മുഹമ്മദ് റഫീഖ്,അഷ്റഫ്,കൊടുവള്ളി സ്വദേശി നൗഷാദ് എന്നിവരെ കായംകുളം സിഐ കെ. സദൻ, എസ്ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ദേശീയപാതയിൽ കായംകുളം കൃഷ്ണപുരത്തിന് സമീപം വാഹന പരിശോധന്ക്കിടെയാണ് ഇവർ പിടിയിലായത്. നോട്ടുകെട്ടുകൾ ചാക്കുകളിൽ കെട്ടി കാറിനുള്ളിലും കാറിന്റെ ഡിക്കിയിലും സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടുകാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. നോട്ടുകൾ ഓച്ചിറയിൽ ഉള്ള ഒരു സംഘത്തിന് നൽകാൻ കൊണ്ടുവന്നതാണന്നാണ് പിടിയിലായവർ പൊലീസിന് നൽകിയ മൊഴി. ഒരു കോടി നിരോധിത നോട്ട് നൽകുന്പോൾ 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ സംഘം തിരികെ നൽകുമെന്നും ഇവർ പൊലീസിന് മൊഴി നൽകി. പോലീസ് ഇവരെ…
Read Moreഎന്തുകൊണ്ട് നേരത്തെ ചോദിച്ചില്ല..! തോമസ് ചാണ്ടിക്ക് പിന്തുണയുമായി സിപിഎം; മന്ത്രിയായതിനു ശേഷമുള്ള ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായി ഉയർന്ന സ്ഥലം കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി സിപിഎം. മന്ത്രിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അദ്ദേഹത്തിനെതിരെ ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങൾ എന്തുകൊണ്ട് മുൻപ് ഉന്നയിച്ചില്ലെന്നും കോടിയേരി ചോദിച്ചു. തോമസ് ചാണ്ടി മന്ത്രി ആയതിനു ശേഷമാണ് ഇത്തരം ആരോപണങ്ങൾ ഉയർന്ന് വന്നത്. ഇതു തന്നെ സംഭവത്തിനു പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ട് എന്ന് വെളിവാക്കുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Read Moreതടവുകാരും ജയില്‍ ജീവനക്കാരും മര്‍ദ്ദിക്കുന്നു! പള്‍സര്‍ സുനിയുടെ ആവശ്യം കോടതി അംഗീകരിച്ചു; കളമശേരി ജയിലില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ കളമശേരി ജയിലിൽ നിന്നും മാറ്റാൻ കോടതി ഉത്തരവ്. ജയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സുനി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. വിയ്യൂർ സെൻട്രൽ ജയിലേയ്ക്കാണ് സുനിയെ മാറ്റുന്നത്. കളമശേരി ജയിലിൽ തനിക്കെതിരേ ആക്രമണമുണ്ടാകുന്നുണ്ടെന്നും തടവുകാരും ജയിൽ ജീവനക്കാരും മർദ്ദിക്കുന്നുവെന്നുമാണ് ജയിൽ മാറ്റം ആവശ്യപ്പെടാനുള്ള കാരണമായി സുനി പറയുന്നത്. ഇക്കാര്യം പരിഗണിച്ച് ജയിൽ മാറ്റത്തിന് കോടതി ഉത്തരവിടുകയായിരുന്നു. നേരത്തെ കസ്റ്റഡിയിൽ പോലീസ് തന്നെ മർദ്ദിക്കുന്നുവെന്ന ആരോപണവും സുനി ഉയർത്തിയിരുന്നു. ജയിലിൽ ഏത് തരത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന കാര്യം സുനി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നില്ല.
Read Moreമകൻ നിരപരാധി..! നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം; ഉദ്യോഗസ്ഥരുടെ മുന്‍വിധികളുടേയും സ്ഥാപിത താല്പര്യങ്ങളുടേയും ഇരയാണ് തന്റെ മകൻ ദിലീപെന്ന് അമ്മ സരോജം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ സരോജം. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് സരോജം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്നും കത്തിൽ സരോജം ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരുടെ മുന്‍വിധികളുടേയും സ്ഥാപിത താല്പര്യങ്ങളുടേയും ഇരയാണ് ദിലീപ്. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരെ കുറ്റംചുമത്താന്‍ കഴിയില്ലെന്നും കത്തിൽ സരോജം പറയുന്നു. കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മകൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി സരോജം മുഖ്യമന്ത്രിക്ക് കത്തയച്ചത്. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.
Read Moreമരണക്കിണറിൽ നിന്ന് ജീവിതത്തിലേക്ക്; കുഴൽക്കിണറിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു; 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷപെടുത്തിയത്
ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. ഗുണ്ടൂരിലെ വിനുകോണ്ടമണ്ടൽ ഉമാദിവരത്താണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയും പോലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് കുട്ടിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്. രണ്ടു വയസുകാരൻ ചന്ദ്രശേഖരനാണ് കുഴൽക്കിണറിൽ പതിച്ചത്. വീടിനു സമീപത്തെ കാലിത്തൊഴുത്തിനടുത്ത് കളിക്കുകയായിരുന്ന കുട്ടി മൂടിയില്ലാത്ത കുഴൽക്കിണറിൽ അബദ്ധത്തിൽ വീണുപോകുകയായിരുന്നു. 15 അടി താഴ്ചയിലേക്കാണ് കുട്ടി വീണത്. കുട്ടിയുടെ കരച്ചിൽകേട്ട അയൽവാസികൾ പോലീസിൽ വിവരം അറിയിച്ചു. ഇതിനെതുടർന്ന് പോലീസും അഗ്നിശമന സേനയും രംഗത്തെത്തി. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്ത് എത്തിയതോടെയാണ് രക്ഷാപ്രവർത്തനത്തിന് വേഗം ഉണ്ടായത്. ശ്വാസം നിലയ്ക്കാതിരിക്കാൻ ആദ്യം കിണറിലൂടെ കുഴൽ ഉപയോഗിച്ച് കുട്ടിക്ക് ജീവശ്വാസം നൽകി. പിന്നീട് കുഴൽക്കിണറിന് സമീപത്തായി മണ്ണുമാന്തി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്തായി രക്ഷാപ്രവർത്തനം. ഒടുവിൽ കുഴൽക്കിണറിന് സമാന്തരമായി നിർമിച്ച ഗർത്തത്തിലുടെ കുട്ടിയെ പുറത്തെടുത്തു.
Read Moreഡിഎംകെ അധ്യക്ഷൻ എം. കരുണാനിധി ആശുപത്രിയിൽ; ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൂചന
ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തെ കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Read Moreപാക് സര്‍ക്കാര്‍ സൈറ്റുകളില്‍ ഇന്ത്യന്‍ അനുകൂല മുദ്രാവാക്യം; സ്വാതന്ത്ര്യ ദിനത്തില്‍ പാക്കിസ്ഥാന് എട്ടിന്റെ പണിയുമായി ഹാക്കര്‍മാര്‍; പിന്നില്‍ ലുലുസെക് ഇന്ത്യ എന്ന ഹാക്കര്‍മാര്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ പാക് സർക്കാർ സൈറ്റുകളിൽ ഇന്ത്യൻ ഹാക്കർമാരുടെ ആക്രമണം. പ്രതിരോധ മന്ത്രാലയം, കാലാവസ്ഥാ മന്ത്രാലയം എന്നിവയടക്കം അഞ്ചോളം സർക്കാർ സൈറ്റുകളാണ് ഹാക്കർമാരുടെ ആക്രമണത്തിനിരയായത്. വെബ്സൈറ്റുകളിൽ ഇന്ത്യൻ അനുകൂല മുദ്രാവാക്യവും പോസ്റ്റ് ചെയ്തിട്ടുണ്ട്. “ലുലുസെക് ഇന്ത്യ’ എന്ന ഹാക്കർമാരാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. ഇത് ആദ്യമായല്ല പാക്കിസ്ഥാൻ സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. ഈ മാസം ആദ്യം പാക് സർക്കാരിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത ഹാക്കർമാർ ഇന്ത്യൻ ദേശീയഗാനവും സ്വാതന്ത്ര്യദിന സന്ദേശവും സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നു.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയിൽ ഏഴുദിവസം സൗജന്യയാത്ര നടത്താം; ഒരു നിബന്ധന മാത്രം…
കൊച്ചി മെട്രോയിൽ ഏഴുദിവസം സൗജന്യയാത്ര നടത്താം; ഒരു നിബന്ധന മാത്രം മികച്ച സേവനവുമായി മുന്നേറുകയാണ് മലയാളികളുടെ സ്വന്തം കൊച്ചി മെട്രോ. ജനപ്രിയമായ നിരവധി നടപടികളാണ് ഇതുവരെ മെട്രോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയിൽ സൗജന്യ യാത്രയ്ക്കുള്ള അവസരവും ഒരുക്കിയിരിക്കുകയാണ് കെഎംആർഎൽ. ഏഴു ദിവസത്തെ സൗജന്യയാത്രയാണ് മെട്രോ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ ഒരു കണ്ടീഷൻ മാത്രം- 1947-ല്‍ ജനിച്ചവരായിരിക്കണം. ഓഗസ്റ്റ് 15 മുതല്‍ 21 വരെയാണ് സൗജന്യ യാത്ര ഒരുക്കുന്നത്. 1947-ലാണ് ജനിച്ചതെന്നു തെളിയിക്കുന്ന രേഖയുമായി വരുന്നവര്‍ക്കേ ഈ ഓഫ൪ പ്രയോജനപ്പെടുത്താനാവൂ എന്നും മെട്രോ അധികൃതർ ഫേസ്ബുക്ക് പേജിൽ അറിയിച്ചു.
Read More