മുക്കം : വെട്ടിമാറ്റിയ കൈകൾ കണ്ടെത്തിയ കടൽതീരത്തുനിന്ന് തലയോട്ടിയും കണ്ടെത്തി. ചാലിയം കടൽ തീരത്ത്െ ലൈറ്റ് ഹൗസ് പരിസരത്തുനിന്നുമാണ് ഇന്നലെ രാത്രി തലയോട്ടി കണ്ടെത്തിയത്. ഇവിടെയാണ് വെട്ടിമാറ്റിയ രീതിയിൽ രണ്ട്ു കൈകൾ കണ്ടെത്തിയത്. മനുഷ്യന്റെ തലയും കയ്യും കാലും വെട്ടിമാറ്റിയ നിലയിലുള്ള മൃതദേഹം ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച നിലയിൽ മുക്കത്തുനിന്നും കണ്ടെത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ അന്വേഷണം ഉൗർജിതമാക്കാനാണ് പോലീസ് തീരുമാനം. സാഹചര്യ തെളിവുകൾ പോലും ലഭിക്കാത്ത കേസായതിനാലും മറ്റു ശരീരാവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതിനാലും അന്വേഷണ സംഘം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തുടക്കത്തിൽ ജൂണ്‍ ഒന്നു മുതൽകാണാതായവരെ പറ്റി നടത്തിയ അന്വേഷണത്തിൽ കേസന്വേഷണത്തിന് സഹായകമായ യാതൊരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തലയോട്ടി കൂടി കണ്ടെത്തിയത്. ഈ രണ്ടുസംഭവം കൂട്ടിയോജിപ്പിച്ചുള്ള അന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയിട്ടും…
Read MoreCategory: Loud Speaker
മാഹത്മാവേ മാപ്പ്! ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ ഗാന്ധിജയന്തി ദിവസമായ ഒക്ടോബർ രണ്ട് അവധി ദിനങ്ങളിൽനിന്ന് ഒഴിവാക്കി
ജയ്പൂർ:ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ ഗാന്ധിജയന്തി ദിവസമായ ഒക്ടോബർ രണ്ട് അവധി ദിനങ്ങളിൽനിന്ന് ഒഴിവാക്കി. രാജസ്ഥാൻ ഗവർണർ കല്യാണ്‍ സിംഗ് പുറത്തിറക്കിയ പുതിയ കലണ്ടറിലാണ് രാഷ്ട്രപിതാവിന്റെ ജന്മദിനം അവധി ദിവസങ്ങളിൽനിന്ന് പുറത്തായത്. ഈ വർഷം മുതൽ ഒക്ടോബർ രണ്ട് രാജസ്ഥാനിലെ എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവൃത്തി ദിവസമായിരിക്കും. ഗവർണർ തയാറാക്കിയ 2017-18 വിദ്യാഭ്യാസ വർഷത്തെ കലണ്ടറിൽ 24 അവധി ദിവസങ്ങളാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അതിൽ ഒക്ടോബർ മാസത്തിൽ മുഹറം (ഒക്ടോബർ 1) ദീപാവലി(ഒക്ടോബർ 18) എന്നീ ദിവസങ്ങളാണ് അവധിയായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് അവധി ദിവസമായി അടയാളപ്പെടുത്തയിട്ടില്ല. അതേസമയം രാജസ്ഥാൻ നാടൻപാട്ടുകളിൽ ദേവനായി വാഴ്ത്തുന്ന രാംദേവ്, ഗുരു നാനാക്, ബിആർ അംബേദ്കർ, മഹാറാണാ പ്രതാപ്, വർധമാന മഹാവീരൻ എന്നിവരുടെ ജന്മദിനങ്ങൾ അവധിദിനങ്ങളായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ കലണ്ടറുകൾ രാജസ്ഥാനിലെ 12 സർവകലാശാലകളിലേക്ക് ചാൻസലർകൂടിയായ ഗവർണർ അയച്ചിട്ടുണ്ട്.…
Read Moreചാനലിലെ പീഡനം, നാലുപേര്‍ക്കെതിരേ ദേശീയ പട്ടികജാതി കമ്മീഷന് കേസെടുത്തു
പ്രമുഖ മലയാളം ചാനലിലെ മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ നാലു സഹപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. അതിനിടെ പീഡനത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. എത്ര ഉന്നതരായാലും സ്ത്രീകള്‍ക്ക് നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. ആത്മഹത്യാ പ്രേരണക്കുറ്റവും സംഘം ചേര്‍ന്ന് ആക്രമിക്കലുമാണ് നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. യുവതിയുടെ മൊഴിയില്‍ സ്ത്രീകളെ അപമാനിക്കല്‍ എന്ന കുറ്റവും ഉണ്ട്. ഈ വകുപ്പ് കൂടി ചേര്‍ത്ത് കേസെടുക്കുകയാണെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കേണ്ടി വരും. കഴിഞ്ഞദിവസമാണ് മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ചത്.
Read Moreമരവിച്ച മനഃസാക്ഷി! അമ്മയും രണ്ടാനച്ഛനും എട്ടുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; സംഭവം കാട്ടാക്കടയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ എട്ടുവയസുള്ള കുട്ടിയെ ചട്ടുകം വച്ച് പൊള്ളിക്കുകയും മർദിക്കുകയു ചെയ്ത രണ്ടാനച്ഛനും അമ്മയയ്ക്കുമെതിര ജാമ്യമില്ലാ കേസ്. ഇവരുടെ ക്രൂരമായ മർദനത്തിൽ പരിക്കേറ്റ വിദ്യാർഥി കൂടിയായ എട്ടു വയസുകാരൻ ഇപ്പോൾ ചികിത്സയിലാണ്. പന്നിയോട് കല്ലാമം സ്വദേശിയായ കുട്ടിയാണ് രക്ഷകർത്താക്കളുടെ ക്രൂരമായ മർദനത്തിന് ഇരയായത്. കുഞ്ഞിന്റെ രണ്ടാനച്ഛൻ സന്തോഷ്, അമ്മ ആൻസി എന്നിവരാണ് കുട്ടിയെ മർദിച്ചത്. നിസാര കാരണങ്ങൾ പറഞ്ഞാണ് സന്തോഷും ആൻസിയും ആദ്യം കുട്ടിയെ അടിച്ചത്. തുടർന്ന് കുഞ്ഞിന്റെ ചെവിയിൽ അടിച്ചു. മുതുകത്തും കാലിലും ക്രൂരമായി മർദിച്ചു. കുഞ്ഞ് നിലവിളിച്ചുകൊണ്ട് ഓടിയപ്പോൾ പഴുത്ത ചട്ടുകംകൊണ്ട് അമ്മയും അച്ഛനും ചേർന്ന് പൊള്ളിക്കുകയും ചെയ്തു. കുഞ്ഞ് അവശനായി വീണു. ബഹളം കേട്ട് ബന്ധുക്കൾ എത്തി കുഞ്ഞിനെ ആശുപത്രിയയിലും തുടർന്ന് ഡോണ്‍ബോസ്ക്കോ എന്ന അനാഥാലയത്തിലും എത്തിച്ചു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഇരുവർക്കും എതിരെ കേസെടുത്തത്. രണ്ടാനച്ഛൻ തന്നെ സ്ഥിരമായി മർദിക്കാറുണ്ടെന്നും…
Read Moreടോയ്ലറ്റ് നിര്‍മ്മിക്കാന്‍ ലഭിച്ച കാശിന് മൊബൈല്‍ വാങ്ങി, ഭാര്യ മൊബൈല്‍ എറിഞ്ഞ് പൊട്ടിച്ചു
സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ ലഭിച്ച പണം കൊണ്ട് ഭര്‍ത്താവ് മൊബൈല്‍ വാങ്ങിയതില്‍ ക്രുദ്ധയായ ഭാര്യ ഫോണ്‍ എറിഞ്ഞുടച്ചു. ജാര്ഗണ്ഡിലാണ് സംഭവം.ധന്‍ബാദ് സ്വദേശി രാജേഷ് മഹാത്തോയുടെ ഫോണാണ് ഭാര്യ ലക്ഷ്മി എറിഞ്ഞുടച്ചത്. ടോയ്ലറ്റ് നിര്‍മ്മാണത്തിനായി ലഭിച്ച ആദ്യ ഗഡുവായ 6000രൂപ ഉപയോഗിച്ചാണ് രാജേഷ് ഫോണ്‍ വാങ്ങിയത്. ഫോണ്‍ എറിഞ്ഞുടച്ചതിന് പിന്നാലെ ടോയ്ലറ്റ് നിര്‍മ്മിക്കുന്നത് വരെ നിരാഹാര സത്യാഗ്രഹവും ലക്ഷ്മി നടത്തി. ഒടുക്കം ഭാര്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ രാജേഷ് വട്ടിപ്പലിശക്കാരന്റെ കയ്യില്‍ നിന്ന് പണം വാങ്ങി ടോയ്ലറ്റ് നിര്‍മ്മിച്ചാണ് പ്രശ്നം പരിഹരിച്ചത്.
Read Moreമോഹവില ലക്ഷങ്ങള്‍! തളിപ്പറമ്പിൽ കിണറ്റിൽ നക്ഷത്ര ആമകൾ; മരുഭൂമിയില്‍ മാത്രം കാണപ്പെടുന്ന ഈ അപൂർവ ആമകള്‍ തളിപ്പറമ്പില്‍ എങ്ങിനെ എത്തി ?
തളിപ്പറമ്പ്: ലക്ഷങ്ങള്‍ മോഹവിലയുള്ള നക്ഷത്ര ആമകളെ തളിപ്പറമ്പില്‍ കണ്ടെത്തി. കപ്പാലം തങ്ങള്പള്ളിയുടെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ആമകളെ കണ്ടെത്തിയത്. വിവരമറിഞ്ഞ് അപൂര്‍വ ആമകളെ കാണാനായി നിരവധി ആളുകളാണ് ഇവിടെ തടിച്ചുകൂടിയത്. നക്ഷത്ര ആമകൾ കാണപ്പെട്ടത് തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്. റിയാസ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പിന്റെ ദ്രുതകര്‍മ സേനാംഗം റിയാസ് മാങ്ങാട് ആമകളെ റേഞ്ച് ഓഫീസിലെത്തിച്ചു. ‘ജിയോസോലന് എലഗന്‍സ്’ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ നക്ഷത്ര ആമകളാണ് ഇവയെന്ന് സ്ഥീരീകരിച്ചിട്ടുണ്ട്. അനധികൃതമായി വിദേശത്തേക്ക് വ്യാപകമായി കടത്തപ്പെടുന്ന ഇവ സംരക്ഷിത ജീവികളുടെ പട്ടികയില്‍പെടുന്ന വംശനാശഭീഷണി നേരിടുന്നവയാണ്. ആറ് വര്‍ഷത്തോളം പ്രായമുള്ള ഇവ രണ്ടും പെണ് ആമകളാണ്. മരുഭൂമിയില്‍ മാത്രം കാണപ്പെടുന്ന ഈ അപൂർവ ആമകള്‍ തളിപ്പറമ്പില്‍ എങ്ങിനെ എത്തിയെന്ന് വ്യക്തമല്ല. ആരോ കിണറ്റിലിട്ടതായിരിക്കാനാണ് സാധ്യതയെന്നാണ് പള്ളി അധികൃതര്‍…
Read Moreനാട് വിറയ്ക്കുന്നു! കാടിറങ്ങി നാട്ടിൽ വിലസിനടന്ന കാട്ടാനകൾ മടക്കയാത്രയിൽ മുണ്ടൂരിലെത്തി; ദേശീയപാതയിൽ വാഹനഗതാഗതം തിരിച്ചുവിട്ടു
പാലക്കാട്: കാടിറങ്ങി നാട്ടിൽ വിലസിനടന്ന കാട്ടാനക്കൂട്ടം കാട്ടിലേക്കുള്ള മടക്കയാത്രയിൽ തിരികെ മുണ്ടൂരിലെത്തി. കഴിഞ്ഞ നാലുദിവസങ്ങളിൽ മുണ്ടൂർ പറളിവഴി ഒറ്റപ്പാലം, തിരുവില്വാമല ഭാഗങ്ങളിൽ പരിഭ്രാന്തിപരത്തിയ മൂന്നു കാട്ടാനകളാണ് ഇന്നു പുലർച്ചെ കാട്ടിലേക്കുള്ള മടക്കയാത്രയിൽ വീണ്ടും മുണ്ടൂർ കയറംകോടെത്തിയത്. മടക്കയാത്രയും ജനവാസമേഖലയിലൂടെയായതിനാൽ ആളുകൾ പരിഭ്രാന്തിയിലാണ്. ആനകൾക്ക് കാട്ടിലേക്ക് സുഗമമായി കയറിപോകാനും യാത്രക്കാർക്ക് സുരക്ഷയുമൊരുക്കി ഇന്നു രാവിലെ മുതൽ ദേശീയപാതയിൽ മൂണ്ടൂർ മുതൽ കല്ലടിക്കോടുവരെ വാഹനഗതാഗതം തിരിച്ചുവിട്ടു. കോങ്ങാട് വഴി ദേശീയപാതയിലേക്കു കയറുന്ന രീതിയിലായിരുന്നു വാഹനസഞ്ചാരം. കല്ലടിക്കോട്, കോങ്ങാട് പോലീസ്, വനംവകുപ്പ്, ഫയർപോഴ്സ് ,ദ്രുതകർമസേന എന്നിവരെല്ലാം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പടക്കംപൊട്ടിച്ചും മറ്റും കാട്ടാനകളെ കാടുകയറ്റാനുള്ള ശ്രമത്തിലാണ് ഇവർ. ഇന്നലെ മങ്കര റെയിൽവേ സ്റ്റേഷനുസമീപം നിലയുറപ്പിച്ച കാട്ടാനകളാണ് ഇന്നു പുലർച്ചെ കയറംകോടെത്തിയത്. കണ്ണംപരിയാരം കേരളശേരിവഴിയാണ് കാട്ടാനകൾ ജനവാസമേഖലയിലൂടെ മുണ്ടൂരിലെത്തിയത്. പുലർച്ചെ റോഡിലൂടെ കാട്ടാനകൾ നടന്നുവരുന്നതുകണ്ട പലരും പരിഭ്രാന്തരായി. വലിയ നാശനഷ്ടങ്ങളൊന്നുംവരുത്താതെയായിരുന്നു ആനകളുടെ സഞ്ചാരം.…
Read Moreസ്വന്തം മകളെ ബലാത്സംഗം ചെയ്തത് 600 തവണ; ദിവസം മൂന്ന് തവണവീതം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; 36കാരന് 12,000 വര്‍ഷം തടവുശിക്ഷ, ഞെട്ടിക്കുന്ന സംഭവത്തിന്റെ ഉള്ളറകളിലേക്ക്
ഭാര്യയുമായി വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മൂത്ത മകളുടെ ഉത്തരവാദിത്വം അച്ഛനായിരുന്നു. ഇളയ രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം അമ്മയ്ക്കും. തുടര്‍ന്നാണ് പീഡനം ആരംഭിക്കുന്നത്. 15 വയസുകാരിയായ മൂത്ത മകളെ 36കാരനായ പിതാവ് ആറുമാസത്തിനിടെ ബലാത്സംഗം ചെയ്തത് 600 തവണയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മലേഷ്യയിലാണ് സംഭവം. പെണ്‍കുട്ടിയെ പിതാവ് ലൈംഗിക അടിമയാക്കി മാറ്റുകയായിരുന്നുവെന്നാണ് മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ ഇയാളെ കോടതി 12,000 വര്‍ഷത്തേക്ക് തടവിന് വിധിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയുടേതാണ് ഉത്തരവ്. 631 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇക്കൊല്ലം ജനുവരിക്കും ജൂലൈക്കും മധ്യേയാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ദിവസം മൂന്നുതവണ വീതം പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ് പറയുന്നു. 2015ല്‍ വിവാഹമോചനത്തിനുശേഷം ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി താമസിക്കാന്‍ തുടങ്ങിയതുമുതല്‍ ഇയാള്‍ അവളെ ഉപദ്രവിച്ചിരുന്നു. 13 വയസ്സുള്ളപ്പോഴാണ് ആദ്യമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. അന്നൊന്നും സംഭവം പരാതിയാവുകയോ…
Read Moreപണിപാളി! വിവാഹ സംഘവുമായി ഹെലികോപ്റ്റർ പറന്നിറങ്ങിയത് സെൻട്രൽ ജയിലിൽ; തടവുകാരെ രക്ഷിക്കാനെത്തിയ ഭീകരാണെന്ന് കരുതി അധികൃതര്‍ ഇവരെ പിടികൂടി തടവിലാക്കി
ധാക്ക: വിവാഹ സംഘവുമായി സ്വകാര്യ ഹെലികോപ്റ്റർ വന്നിറങ്ങിയത് ധാക്കയിലെ അതീവ സുരക്ഷയുള്ള ജയിലിൽ. മിന്നൽ ആക്രമണം നടത്തി തടവുകാരെ രക്ഷിക്കാനെത്തിയ ഭീകരാണെന്ന് കരുതി സംഘത്തെ നേരിട്ട അധികൃതർ ഇവരെ പിടികൂടി തടവിലാക്കി. മലേഷ്യയിൽ നിന്ന് ധാക്കയിൽ നടക്കുന്ന വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ നാലംഗ ബംഗ്ലാദേശി കുടുംബമാണ് വെട്ടിലായത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷ ഏർപ്പെടുത്തിയ കാഷിംപുർ സെൻട്രൽ ജയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹെലികോപ്റ്ററിന്റെ പൈലറ്റായ വ്യോമസേന മുൻ ഉദ്യോഗസ്ഥന്റെ പിഴവാണ് ജയിലിൽ ഇറങ്ങാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഘത്തെ വിട്ടയച്ചു.
Read Moreഡിജിപിയെ വെട്ടിലാക്കി ദിലീപ് ഹൈക്കോടതിയിൽ; ദിലീപ് ഡിജിപിയെ വിളിച്ച കാര്യം അറിയില്ലെന്ന് ആലുവ റൂറൽ എസ്പി എ.വി.ജോർജ്
കൊച്ചി: ഡിജിപി ലോക്നാഥ് ബെഹ്റയെ വെട്ടിലാക്കി നടൻ ദിലീപ് ഹൈക്കോടതിയിൽ നിലപാടെടുത്തു. പുതിയതായി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ബെഹ്റയെ വെട്ടിലാക്കുന്ന കാര്യം ദിലീപ് വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ പൾസർ സുനി തന്നെ വിളിച്ച വിവരം അന്ന് തന്നെ ഡിജിപിയെ അറിയിച്ചുവെന്നാണ് ദിലീപ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നത്. ഏപ്രിൽ പത്തിനാണ് സുനി ജയിലിൽ നിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. സുനി വിളിച്ചതിന്റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്സണൽ നന്പറിലേയ്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുവെന്നും ദിലീപ് അവകാശപ്പെടുന്നു. ദിലീപ് ഡിജിപിയെ വിളിച്ച കാര്യം അറിയില്ലെന്ന് എ.വി.ജോർജ് കൊച്ചി: പൾസർ സുനി ഫോണിൽ വിളിച്ച ഭീഷണിപ്പെടുത്തിയ അന്ന് തന്നെ വിവരം ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്ന ദിലീപിന്റെ വാദത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ആലുവ റൂറൽ എസ്പി എ.വി.ജോർജ്. ഇത് സംബന്ധിച്ച വാർത്തകളോടായിരുന്നു അദ്ദേഹത്തിന്റെ…
Read More