മതിയായ കാരണങ്ങളില്ല! അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ നഗരസഭാ കൗണ്‍സിലിന് അധികാരമില്ല; ഡി സിനിമാസ് പൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ ദിലീപിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തീയറ്റർ പൂട്ടാനുള്ള നഗരസഭാ ഉത്തരവ് ചോദ്യം ചെയ്ത് ദിലീപിന്‍റെ സഹോദരൻ അനൂപ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം. മതിയായ കാരണങ്ങളില്ലാതെയാണ് നഗരസഭാ കൗണ്‍സിൽ തീയറ്റർ സമുച്ചയം അടച്ചുപൂട്ടാൻ നടപടി സ്വീകരിച്ചത്. തീയറ്റർ പ്രവർത്തിക്കാൻ ലൈസൻസ് നൽകിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവർത്തനാനുമതി തടയാൻ കഴിയുമെന്ന് കോടതി ചോദിച്ചു. നിയമങ്ങൾ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവർത്തിക്കുന്നത്. തീയറ്റർ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നഗരസഭാ കൗണ്‍സിലിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. ഡിസിനിമാസ് ലൈസൻസ് പുതുക്കിയിട്ടില്ലെന്നും അനുമതി വാങ്ങാതെയാണ് ജനറേറ്റർ തീയറ്റർ സമുച്ചയത്തിൽ പ്രവർത്തിച്ചതെന്നുമായിരുന്നു നഗരസഭയുടെ വാദം. എന്നാൽ ഇക്കാര്യങ്ങൾ എല്ലാം തള്ളിയ ഹൈക്കോടതി ഡി സിനിമാസിന് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയായിരുന്നു.

Read More

സ്വയം പോരാടും! വിമന്‍ കളക്ടീവിന്റെ സഹായം തനിക്കാവശ്യമില്ല; ‘അമ്മ’ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നു നടി ശ്വേത മേനോന്‍

കൊച്ചി: സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ വിമൻ കളക്ടീവിന്‍റെ (ഡബ്ല്യുസിസി) സഹായം തനിക്കാവശ്യമില്ലെന്ന് നടി ശ്വേത മേനോൻ. സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്നതാണ് തന്‍റെ രീതി. സ്വയം പോരാടാൻ അറിയാം. താരസംഘടനയായ ‘അമ്മ’ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു. മുൻപും തെറ്റുകണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. വുമൺ കളക്ടീവ് ഇപ്പോ ജനിച്ചതല്ലേയുള്ളൂ എന്നും ശ്വേത കൂട്ടിച്ചേർത്തു.

Read More

ക​ന​ത്ത സു​ര​ക്ഷ​യി​ൽ മ​അ​ദ​നി ത​ല​ശേ​രി​യി​ൽ; ജി​എ​സ്ടി അ​ട​ച്ച് മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ദ്യ​ത്തെ പി​താ​വ് താ​നെ​ന്ന് മ​അ​ദ​നി

ത​ല​ശേ​രി: മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പി​ഡി​പി നേ​താ​വ് അ​ബ്ദു​ൾ​നാ​സ​ർ മ​അ​ദ​നി ക​ന​ത്ത സു​ര​ക്ഷ​യി​ൽ ത​ല​ശേ​രി​യി​ലെ​ത്തി. ഇ​ന്നു രാ​വി​ലെ 7.30ഓ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ മ​അ​ദ​നി​യെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ക​ർ​ണാ​ട​ക പോ​ലീ​സി​ലെ 17 അം​ഗ സം​ഘ​മാ​ണ് മ​അ​ദ​നി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. മ​അ​ദ​നി​യു​ടെ സ​മീ​പ​ത്തേ​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ പോ​ലും ക​ട​ത്തി​വി​ടാ​ത്ത രീ​തി​യി​ലാ​ണ് സു​ര​ക്ഷ. കൂ​ടാ​തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും വി​വാ​ഹം ന​ട​ക്കു​ന്ന ടൗ​ൺ ഹാ​ളി​ലും ത​ല​ശേ​രി ഡി​വൈ​എ​സ്പി പ്രി​ൻ​സ് എ​ബ്ര​ഹാ​മി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മൂ​ന്ന് സി​ഐ മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ മ​അ​ദ​നി​യെ പി​ഡി​പി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പൂ​ന്തു​റ സി​റാ​ജ്, പി​ഡി​പി നേ​താ​ക്ക​ളാ​യ സു​ബൈ​ർ സ​ബാ​ഹി, നി​സാ​ർ മേ​ത്ത​ർ, കെ.​ഇ. അ​ബ്ദു​ള്ള, ഇ​ബ്രാ​ഹിം തി​രൂ​ര​ങ്ങാ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ഉ​ച്ച​യ്ക്ക് 12 ഓ​ടെ വി​വാ​ഹ ച​ട​ങ്ങി​നാ​യി ടൗ​ൺ ഹാ​ളി​ലെ​ത്തി​യ മ​അ​ദ​നി ച​ട​ങ്ങി​നു മു​ന്പ് പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രോ​ട് സം​സാ​രി​ക്കു​ക​യും ചെ​യ്തു.…

Read More

പാണത്തൂരിൽ കാണാതായ സന ഫാത്തിമയുടെ മൃതദേഹം കണ്ടെടുത്തു; വീട്ടിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള പുഴയിൽ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

കാസർഗോഡ്: പാണത്തൂരിൽ കാണാതായ നാലുവയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെടുത്തു. വീട്ടിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള പുഴയിൽ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്കാണ് വീട്ടുമുറ്റത്തു നിന്ന് സനയെ കാണാതായത്. ഇതിനെ തുടർന്ന് കുട്ടിയെ കണ്ടെത്താൻ നാട്ടുകാരുടെയും പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ നടന്നുവരികയായിരുന്നു.

Read More

30കാരി പീഡനത്തിനിരയായി ആണ്‍കുഞ്ഞിനു ജന്മം നല്കി, നിര്‍ബന്ധിച്ചിട്ടും പ്രതിയെ പറയാതെ യുവതി, ഗത്യന്തരമില്ലാതെ യുവതി ചൂണ്ടിക്കാട്ടിയത് 72കാരനെ, സംഭവം കാസര്‍ഗോഡ്

ലൈംഗിക പീഡനത്തിനിരയായ മുപ്പതുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 72കാരനായ വയോധികനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയാണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച യുവതിയെ വീട്ടുകാരാണ് കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മാത്രമാണ് യുവതി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരുമറിഞ്ഞത്. ഡോക്ടര്‍മാരും വീട്ടുകാരും ചോദിച്ചെങ്കിലും കുഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്താന്‍ യുവതി ആദ്യം തയ്യാറായില്ല. ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ആരാണ് ഉത്തരവാദിയെന്ന് വീട്ടുകാര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ആദ്യം യുവതി ഒന്നും പറഞ്ഞില്ല. ഡോക്ടര്‍മാരെത്തി കാര്യങ്ങള്‍ തിരക്കിയതോടെയാണ് യുവതി സംഭവം വെളിപ്പെടുത്തിയത്. 72കാരനായ വയോധികനാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്. മുപ്പതുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് തെളിഞ്ഞതോടെ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കാസര്‍കോട് പോലീസ് സ്ഥലത്തെത്തി…

Read More

വീട്ടുകാരറിയാതെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു: മരിച്ചത് കാമുകനില്‍ നിന്നും ഗര്‍ഭിണിയായ പത്തൊന്‍പതുകാരി

കാമുകനില്‍ നിന്നും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വീട്ടുകാരറിയാതെ ഗര്‍ഭഛിദ്രം നടത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ നഴ്‌സിങ് ഹോമില്‍ വെച്ചാണ് ഗര്‍ഭഛിദ്രം നടത്തിയ പത്തൊന്‍പതുകാരി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. എന്നാല്‍ മകള്‍ ഗര്‍ഭിണിയാണെന്ന വിവരം തങ്ങള്‍ക്കറിയില്ലായിരുന്നെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ യുവതിക്കൊപ്പമെത്തിയ യുവാവിനേയും ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടറേയും പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ക്കെതിരെ വഞ്ചനാകുറ്റത്തിനും കേസെടുത്തിട്ടുണ്ട്. മധു എന്നയാളുമായി യുവതി പ്രണയത്തിലായിരുന്നെന്നും ഗര്‍ഭണിയായ ശേഷം ഗര്‍ഭം അലസിപ്പിക്കാനായാണ് വന്‍സ്തലിപുരം നഴ്‌സിങ് ഹോമില്‍ ഇവര്‍ എത്തിയതെന്നും ഗര്‍ഭം അലസിപ്പിക്കാനായി ഡോക്ടര്‍ മരുന്ന് കുറിച്ചുകൊടുത്തിരുന്നു. എന്നാല്‍ അത് കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് നഴ്‌സിങ് ഹോമില്‍ എത്തിക്കുകയും ഇതിന് പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. 20000 രൂപയായിരുന്നു പെണ്‍കുട്ടിയില്‍ നിന്നും യുവാവില്‍ നിന്നും ഡോക്ടര്‍ ഫീസ് ആയി ആവശ്യപ്പെട്ടത്. എന്നാല്‍…

Read More

“എഎ​സ്ഐ​’ യായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ; പിന്നാലെ കേസും; സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്

കോ​ട്ട​യം: എഎ​സ്ഐ​യു​ടെ തൊ​പ്പി വ​ച്ച് ഫോ​ട്ടോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പ്ര​ച​രി​പ്പി​ച്ച ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന് സസ്പെൻഷൻ. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനു പിന്നാലെ ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പോ​ലീ​സി​ന്‍റെ ചി​ഹ്നം ദു​രു​പ​യോ​ഗം ചെ​യ്ത​തി​നാണ് കേ​സ്. ഈ ​കേ​സി​ൽ ഇ​യാ​ളെ വീ​ണ്ടും അ​റ​സ്റ്റു ചെ​യ്യും. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. കു​മ​ര​ക​ത്ത് വ​ള്ളം​ക​ളി​യു​ടെ പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കു​മ​ര​കം തൈ​പ​റ​മ്പി​ൽ മി​ഥു​ൻ (അ​മ്പി​ളി -23) ആ​ണ് കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ വ​ച്ച് എഎ​സ്ഐ​യു​ടെ തൊ​പ്പി വ​ച്ച് ഫോ​ട്ടോ​യെ​ടു​ത്ത് പ്ര​ച​രി​പ്പി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ കോ​ട്ട​യം ഡി​വൈ​എ​സ്പി​ക്ക് ജി​ല്ലാ പോ​ലീ​സ് മേധാവി എ​ൻ.​രാ​മ​ച​ന്ദ്ര​ൻ നി​ർ​ദേ​ശം ന​ല്കിയിട്ടുണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഒ​രു എ​എ​സ്ഐ​യു​ടെ തൊ​പ്പി​യാ​ണ് പ്ര​തി ത​ല​യി​ൽ വ​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി. എ​എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.…

Read More

ജാമ്യം നേടിയെങ്കിലും..! നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ഉപാധികളോടെ ജാമ്യം;

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് കാക്കനാട് ജയിലിൽ ഫോണ്‍ ഉപയോഗിച്ച കേസിൽ ജാമ്യം ലഭിച്ചു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സുനി ഉൾപ്പടെ നാല് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. എന്നാൽ ജാമ്യം നേടിയെങ്കിലും മറ്റ് കേസുകൾ നിലവിലുള്ളതിനാൽ സുനിക്ക് ജയിലിൽ തന്നെ തുടരേണ്ടി വരും. നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് കാക്കനാട് ജയിലിൽ വച്ച് സുനി മൊബൈൽ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത്. ജയിലിൽ നിന്നും മൊബൈലിലൂടെ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി, സംവിധായകനും നടനുമായ നാദിർഷ തുടങ്ങിയവരെ സുനി വിളിച്ചിരുന്നു. പിന്നീട് സുനി ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നൽകിയതോടെയാണ് ഫോണ്‍ ഉപയോഗത്തിന്‍റെ പേരിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

Read More

മുക്കത്ത് മദ്രസാ വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതി മുങ്ങി, സൗകര്യം ചെയ്തുകൊടുത്ത അധ്യാപകനെതിരേ കേസ്; കുട്ടിക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോലും പറ്റാത്ത അവസ്ഥ

മു​ക്കം:​ മു​ക്ക​ത്ത് മ​ദ്ര​സാവി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തിവി​രു​ദ്ധപീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യു​ള്ള പ​രാ​തി​യി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് താ​മ​സസൗ​ക​ര്യ​മൊ​രു​ക്കിക്കൊടു​ക്കു​ക​യും പീ​ഡ​ന​വി​വ​രമ​റി​ഞ്ഞി​ട്ടും പ​രാ​തി ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​യു​ള്ള പ​രാ​തി​യി​ൽ മ​ദ്ര​സാ​ധ്യാ​പ​ക​നെ​തി​രെ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ സ​ർക്കാർ​ പ​റ​ന്പി​ലെ ഖു​വ്വ​ത്തു​ൽ ഇ​സ്‌ലാം മ​ദ്ര​സ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര​മാ​യ പീ​ഡ​ന​മേ​റ്റ​ത്.​ വ ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കൊ​ല്ലം സ്വ​ദേ​ശി​യാ​യ റാ​ഷി​ദ് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഒ​രാ​ൾ​ മ​ദ്ര​സ​യി​ലെ​ത്തി​യി​രു​ന്നു. ത​നി​ക്ക് ഇ​വി​ടെ ദ​ർ​സി​ൽ പ​ഠി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. എ​ന്നാ​ൽ ര​ക്ഷി​താ​ക്ക​ൾ ഇ​ല്ലാ​തെ ഇ​വി​ടെ ചേ​ർ​ക്കി​ല്ല​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​തോ​ടെ സ​മ​യം വൈ​കി​യ​തി​നാ​ൽ ആ ​ദി​വ​സം അ​വി​ടെ ത​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണം എ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു.​ ഇ​ത് അ​നു​വ​ദി​ച്ച ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​വി​ടെ​യു​ള്ള മ​റ്റു കു​ട്ടി​ക​ളു​ടെ കൂ​ടെ ഉ​റ​ങ്ങാ​ൻ ഇ​യാ​ളെ അ​നു​വ​ദി​ച്ചു.​ പി​റ്റേ​ന്ന് ഉ​ച്ച​യോ​ടെ ഇ​യാ​ൾ പോ​കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് മ​ദ്ര​സാ ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ…

Read More

മകള്‍ കാമുകനൊപ്പം ഇറങ്ങിപ്പോയതില്‍ മനംനൊന്ത് കുടുംബം ഒന്നടങ്കം ജീവനൊടുക്കി

സേലം: വീട്ടുക്കാരുടെ എതിര്‍പ്പ് മറികടന്ന് കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദരന്‍ എന്നിവരെയാണ് കീടനാശിനി ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത മകള്‍ മൂന്ന് ദിവസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകനൊപ്പം ഇറങ്ങിപ്പോയി വിവാഹിതയായത്. പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിലെ നാലുപേരും ജീവനൊടുക്കിയത്.

Read More