ചാലക്കുടി: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റർ പൂട്ടി. ഇന്നലെ രാത്രി നടന്ന സെക്കൻഡ് ഷോ തീർന്നതിനുശേഷമാണ് തിയേറ്റർ അടച്ചുപൂട്ടിയത്. ഇന്നുമുതൽ തിയേറ്ററിൽ പ്രദർശനം അനുവദിക്കില്ല. തിയറ്ററിലെ പ്രദർശനം ഇന്നലെ പകൽ തന്നെ നിർത്തിവയ്പ്പിക്കാനുള്ള നഗരസഭയുടെ തിരുമാനമനുസരിച്ച് തിയേറ്റർ പൂട്ടി സീൽ ചെയ്യാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചെങ്കിലും തീരുമാനം നടപ്പിലാക്കാൻ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ഹെൽത്ത് സൂപ്പർവൈസർ ദീതകുമാരിയും ഹെൽത്ത് ഇൻസ്പെക്ടർമാരായ രവീന്ദ്രൻ, റോബർട്ട് രാജ്, രാകേഷ്, നിതിൻ എന്നിവരും ഡി സിനിമാസിൽ എത്തിയത്. മുനിസിപ്പൽ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ തിയേറ്റർ ജീവനക്കാർ കൂട്ടത്തോടെ വന്ന് സംഘർഷം സൃഷ്ടിച്ചു. മാധ്യമപ്രവർത്തകരെ തള്ളി പ്പുറത്താക്കി. ഇതേത്തുടർന്ന് മാധ്യമപ്രവർത്തകരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ മുനിസിപ്പൽ ഉദ്യോഗസ്ഥർ ബലമായി ഓഫീസിനകത്തേക്കു കയറുകയായിരുന്നു. സിഐ വി.എസ്.ഷാജു, എസ്ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം തിയേറ്റർ…
Read MoreCategory: Loud Speaker
മരിക്കാനും ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ! ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും
ന്യൂഡൽഹി: മരണം രജിസ്റ്റർ ചെയ്യാനും ആധാർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ജമ്മു കാഷ്മീർ, ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ഒഴികെ ബാക്കിയെല്ലായിടത്തും ഒക്ടോബർ ഒന്ന് മുതൽ മരിച്ചയാളുടെ ആധാർ കൈവശമുണ്ടെങ്കിലേ അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കൂ. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മരണ സർട്ടിഫിക്കറ്റാനിയി അപേക്ഷ നൽകുന്നയാൾ തെറ്റായ വിവരം നൽകിയാൽ 2016-ലെ ആധാർ ആക്ട്, 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്നും ആഭ്യന്തരമന്ത്രാലയം ഓർമിപ്പിച്ചിട്ടുണ്ട്.
Read Moreവീട്ടുകാര്‍ അതീവ രഹസ്യമായി സൂക്ഷിച്ചു, നാട്ടുകാര്‍ക്ക് പൊക്കി! പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍; സംഭവം കാട്ടാക്കടയില്‍
കാട്ടാക്കട : പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. വീട്ടുകാർ സംഭവം അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും നാട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. ഇത് മനസിലാക്കിയ പെണ്‍കുട്ടിയുടെ പിതാവ് പെണ്‍കുട്ടിയെ വീട്ടിൽ നിന്നും മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാർ ഇക്കാര്യങ്ങൾ കാട്ടാക്കടസബ് ഇൻസ്പെക്ടറെയും ചൈൽഡ് ലൈൻ അധികൃതരെയും അറിയിക്കുകയായി രുന്നു. വിദ്യാർഥിനി ഏഴു മാസം ഗർഭിണിയാണ്.പോലീസും ചൈൽഡ് ലൈൻ അധികാരികളും നടത്തിയ ചോദ്യം ചെയ്യലിൽ പീഡിപ്പിച്ച ആളിനെ പ്പറ്റി പറയാൻ പെണ്‍കുട്ടിയോ അമ്മയോ തയാറായിരുന്നില്ല.ഗർഭിണിയായ പെണ്‍കുട്ടിയെ മാതാപിതാക്കൾ ബന്ധു വീട്ടിലേക്ക് മാറ്റി പാർപ്പിക്കുകയും തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്താനായി കൊണ്ടു പോവുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായതായി രക്ഷകർത്താക്കൾ അറിയിച്ചെങ്കിലും സംശയം തോന്നിയ ഡോക്ടർ ഗർഭഛിദ്രം നടത്താൻ വിസമ്മതിച്ചതിനെ തുടർന്ന് രക്ഷകർത്താക്കൾ പെണ്‍കുട്ടിയെ നാട്ടിലെത്തിച്ചു. കാട്ടാക്കട എസ്…
Read Moreമകന്റെ ജീവനറ്റ ശരീരമെങ്കിലും..! സൗദിയിൽ മകൻ മരിച്ചിട്ട് മൂന്നു മാസം പിന്നിട്ടു; മകനെ ഒരു നോക്കു കാണാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി വൃദ്ധ ദന്പതികൾ
വിതുര : സൗദിയിൽ മകൻ മരിച്ചിട്ട് മൂന്നു മാസം പിന്നിട്ടു. മകന്റെ ജീവനറ്റ ശരീരമെങ്കിലും അവസാനമായി ഒരു നോക്കു കാണാനാകുമോ എന്ന വി ഷമത്തിൽ വിതുമ്പുകയാണ് വൃദ്ധ ദമ്പതികൾ.തൊളിക്കോട് തച്ചൻകോട് കൃഷ്ണ ഭവനിൽ കൃഷ്ണപിള്ളയും ഭാര്യ അംബികയുമാണ് പുത്ര വിയോഗത്താൽ മനംനൊന്ത് മകന്റെ മൃതദേഹമെങ്കിലും ഒന്നു കാണാനാകുമെന്ന പ്രതീക്ഷയിൽ നാളുകളെണ്ണി കഴിയുന്നത്. സൗദിയിലെ ഖത്തീഫിൽ ജോലി നോക്കുകയായിരുന്ന പ്രസാദി (40) ന്റെ മരണവാർത്ത കുടുംബമറിഞ്ഞത് മേയ് രണ്ടിനായിരുന്നു. ആത്മഹത്യയെന്നാണ് സുഹൃത്തുക്കൾ വിളിച്ചറിയിച്ചത്.സംഭവത്തിന്റെ തലേ ദിവസം ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നതായും സുഹൃത്തുക്കൾ അറിയിച്ചത്രേ. രജനിയാണ് പ്രസാദിന്റെ ഭാര്യ. പലിശക്ക് പണമെടുത്താണ് പ്രസാദ് വിദേശത്തേക്ക് പോയത്. അഞ്ചു വർഷത്തിലേറെ മസ്കറ്റിലായിരുന്നു. നാട്ടിൽ വന്ന് ദീർഘകാലത്തിനു ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് സൗദിയിലേക്ക് വീണ്ടും വിമാനം കയറിയത്.ഗൾഫിലെത്തിയെങ്കിലും നല്ല ജോലി മകന് ലഭിച്ചിരുന്നില്ലെന്ന് അമ്മ പറയുന്നു.ഫോണിൽ പലപ്പോഴും കഷ്ടപ്പാടിന്റെ കഥ പറഞ്ഞ് കരയാറുണ്ടത്രേ.…
Read Moreഐഎസ് ആലപ്പുഴയില്‍! ഐഎസ് ബന്ധത്തിന്റെ പേരില്‍ ആലപ്പുഴക്കാരന് പിടിയില്‍; യുവാവിന്റെ മാതാപിതാക്കളോട് കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്താന്‍ നിര്‍ദേശം; പേടിച്ചുവിറച്ച് ആലപ്പുഴ
ആലപ്പുഴ: ഐഎസ് ബന്ധത്തിന്റെ പേരിൽ ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ എൻഐഎ(നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി)യുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. ആലപ്പുഴ നഗരത്തി നടുത്തുള്ള കിടങ്ങാംപറന്പ് സ്വദേശിയുടെ വീട്ടി ലാണ് റെയ്ഡ് നടന്നത്. കണ്ണൂർ കനകമലയിൽ നടന്ന രഹസ്യയോഗവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയേയും രണ്ട് കോയന്പത്തൂർ സ്വദേശികളേയും എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടിയായിരുന്നു റെയ്ഡെന്നാണ് സൂചന. ഇവരുടെയെല്ലാം വീടുകളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും ഡിവിഡികളും പെൻഡ്രൈവുകളും മെമ്മറികാർഡുകളും സിംകാർഡുകളും മാനുസ്ക്രിപ്റ്റുകളും കണ്ടെത്തിയതായാണ് സൂചന. ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ നിന്നു ലാപ് ടോപും മൊബൈൽ ഫോണുകളും ഡിവിഡികളും കണ്ടെത്തിയിട്ടുണ്ട്. ഐഎസുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റുകേസുകളിലും ഉൾപ്പെട്ടിട്ടുള്ള അബ്ദുൾ റഷീദുമായി നിരന്തര സന്പർക്കം നടത്തിയതായി കണ്ടെത്തിയെന്നും ആരോപിതരിലൊരാൾ പതിവായി ബന്ധപ്പെട്ടിരുന്നുമെന്നാണ് അറിവ്. എറണാകുളം എൻഐഎ സ്പെഷൽ കോടതി നല്കിയ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.…
Read Moreമേലില്‍ ആവര്‍ത്തിക്കരുത്! ഗിന്നസ് പക്രു എത്തിയില്ല; സീരിയല്‍ നടിയെ ഔദ്യോഗിക വാഹനത്തില്‍ ജയില്‍ പരിപാടിക്ക് എത്തിച്ച ഡിഐജിക്ക് താക്കീത്
തിരുവനന്തപുരം: ബന്ധുവായ സീരിയൽ നടിയെ ജയിലിലെ പരിപാടിക്ക് ഔദ്യോഗിക വാഹനത്തിൽ എത്തിച്ച ജയിൽ ഡിഐജി ബി.പ്രദീപിന് താക്കീത്. ജയിൽ എഡിജിപി ആർ.ശ്രീലേഖയാണ് താക്കീത് ചെയ്തത്. ഐ.ജി: ഗോപകുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്താൽ കർശന നടപടി ഉണ്ടാകുമെന്ന് പ്രദീപിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അന്വേഷണത്തിൽ സീരിയൽ നടിയുമായി പ്രദീപ് ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. ഈ സമയം വാഹനത്തിൽ നടിക്കൊപ്പം അവരുടെ പിതാവും ഉണ്ടായിരുന്നു. പത്തനംതിട്ട ജില്ലാ ജയിൽ ക്ഷേമദിനാഘോഷത്തിനാണ് പ്രദീപ് ബന്ധുവായ സീരിയൽ നടിയെ ഔദ്യോഗിക വാഹനത്തിൽ കൊണ്ടുവന്നത്. പരിപാടിക്ക് ആദ്യം ക്ഷണിച്ചിരുന്നത് ഗിന്നസ് പക്രുവിനെയായിരുന്നു. എന്നാൽ ഇദ്ദേഹം എത്താനാവില്ലെന്ന് അവസാന നിമിഷം അറിയിച്ചതോടെ പ്രദീപ് ബന്ധുവായ നടിയെ കൊണ്ടുവരികയായിരുന്നു. ഇതിന്റെ പേരിൽ പ്രദീപിനെതിരെ മുഖ്യമന്ത്രിക്ക് പേരില്ലാതെ പരാതി ലഭിക്കുകയായിരുന്നു. സീരിയൽ നടിയുമായി ഔദ്യോഗിക വാഹനത്തിൽ കറങ്ങിയെന്നായിരുന്നു പരാതി.
Read Moreഇത്തരം വാർത്തകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല! താൻ ദിലീപിന്റെ വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്ന് അബി
കൊച്ചി: മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുൻപ് ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഈ വിവാഹത്തിന് താൻ സാക്ഷിയാണെന്നുമുള്ള ചില ചാനലുകളുടെ വാർത്ത തള്ളി നടനും മികിക്രി കലാകാരനുമായ അബി. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. താൻ ഇത്തരമൊരു വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്നും വാർത്ത നൽകിയ ചാനലുകളോട് പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ദീപികയോട് പറഞ്ഞു. നടി ആക്രമണത്തിന് ഇരയായ സംഭവം അന്വേഷിക്കുന്ന പോലീസ് സംഘം വിളിച്ചുവരുത്തി തന്റെ മൊഴിയെടുത്തതായുള്ള വാർത്തകളും അബി നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ വിളിച്ചിട്ടില്ലെന്നും ആർക്കു മുന്നിലും മൊഴി നൽകിയിട്ടില്ലെന്നും അബി വ്യക്തമാക്കി. ദിലീപിന്റെ വ്യക്തി ജീവിതം സംബന്ധിച്ച് അറിയുന്നതിനായി പോലീസ് അബിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതായുള്ള വാർത്തകളായിരുന്നു ഇന്നു രാവിലെ പുറത്തുവന്നത്. മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനുമുന്‍പ് ദിലീപ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുവെന്നും ഇതുസംബന്ധിച്ച് അബി അന്വേഷണ…
Read Moreപലകുറി താക്കീത് ചെയ്തിട്ടും..! ഡിജിപിയെ നിരന്തരം ഫോണിൽ വിളിച്ച് ദിലീപിന് അനുകൂലമായി സംസാരിക്കും; ഡിജിപിയെ ഫോണിൽ ശല്യം ചെയ്തയാൾ കുടുങ്ങി
ആലുവ: നടിയെ ആക്രമിച്ചക്കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്തു കൊണ്ട് ഡിജിപി ലോക് നാഥ് ബഹ്റയെ നിരന്തരം ഫോണിൽ ശല്യം ചെയ്തു കൊണ്ടിരുന്ന യുവാവ് ആലുവയിൽ പിടിയിൽ. ചെങ്ങമനാട് കപ്രശ്ശേരി സ്വദേശിയായ യുവാവിനെ ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.ഇയാൾക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി സംശയം തോന്നിയതിനാൽ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഡിജിപിയെ നിരന്തരം ഫോണിൽ വിളിച്ച് ദിലീപിന് അനുകൂലമായി സംസാരിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. പലകുറി താക്കീത് ചെയ്തിട്ടും ശല്യം തുടർന്നതിനാൽ ഡി ജി പി അന്വേഷിക്കാൻ പോലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പിടിയിലാകുകയായിരുന്നു. സംഭവം ഗവരവമായി എടുക്കേണ്ടന്ന ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് സൂചന. കസ്റ്റഡിയിലുള്ള യുവാവ് കടുത്ത ദിലീപ് ആരാധകനാണെന്ന് പറയപ്പെടുന്നു.
Read Moreനിയം എല്ലാവർക്കും ഒരുപോലെ..!ഇരയായ നടിയുടെ പേര് വെളിപ്പെടുത്തൽ; റിമ കല്ലിങ്കലിനെതിരെ കേസെടുത്തേയ്ക്കും; അജുവർഗീ സിനെതിരേ കേസെടുത്ത പശ്ചാത്തലത്തിൽ കേസെടുത്തേ മതിയാകൂവെന്ന് പോലീസ്
കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേരു വെളിപ്പെടുത്തിയതിന്റെ പേരിൽ നടി റിമ കല്ലിങ്കലിനെതിരെ പോലീസ് കേസെടുത്തേയ്ക്കും. ഇതേ കുറ്റത്തിനു നടൻ അജു വർഗീസിനെതിരെ കേസെടുക്കുകയും റിമയ്ക്കെതിരെ കേസെടുക്കാതിരുന്നതും ആക്ഷേപങ്ങൾക്കു കാരണമായ പശ്ചാത്തലത്തിലാണു കേസെടുക്കാൻ പോലീസ് ഒരുങ്ങുന്നത്. സംഭവത്തിൽ റിമയ്ക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ചു പരിശോധിച്ചുവരികയാണെന്നു നടി ആക്രമണത്തിനിരയായ കേസ് അന്വേഷിക്കുന്ന സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. നടിക്കു പിന്തുണ പ്രഖ്യാപിച്ച് റിമ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണു നടിയുടെ പേര് വെളുപ്പെടുത്തിയിരുന്നത്. ആക്രമണത്തിന് ഇരയായ നടി മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ് അതേപ്പടി റിമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കുറിപ്പിന്റെ അവസാനം ആക്രമണത്തിന് ഇരയായ നടിയുടെ പേരും ഉണ്ടായിരുന്നു. നടിയുടെ പേരുണ്ടെന്നു തിരിച്ചറിഞ്ഞ റിമ പോസ്റ്റ് പിന്നീട് നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിമയ്ക്കെതിരെ ആലുവ സ്വദേശി പോലീസിൽ പരാതി നൽകിയെങ്കിലും ആക്രമണത്തിന് ഇരയായ നടി റിമയ്ക്കെതിരെ പരാതിയില്ലെന്നുകാട്ടി പോലീസിനു…
Read Moreഭാഗ്യം പൊട്ടിയില്ല..! നവവരന്റെ തലയിൽ തോക്ക് ചൂണ്ടി കാഞ്ചിവലിച്ചു; വധു അറസ്റ്റിൽ; വിവാഹം നടന്ന് മണിക്കൂറുകൾക്കകമാണ് വധു തോക്ക് ചൂണ്ടിയുള്ള പ്രകടനം നടത്തിയത്
ടെന്നസി: നവവരന്റെ തലയിൽ തോക്ക് ചൂണ്ടി വധു കാഞ്ചിവലിച്ചു…ഭാഗ്യം പൊട്ടിയില്ല.! അമേരിക്കയിലെ ടെന്നസിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹിതയായി മണിക്കൂറുകൾക്കകമാണ് നവവധു “തനിനിറം’ പുറത്തെടുത്തത്. സംഭവത്തിൽ കെയ്റ്റ് എലിസബേത്ത് പ്രിചാർഡിനെ(25) വിവാഹ വേഷത്തിൽ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മർഫ്രീസ്ബോറോയിലെ മോട്ടലിന് മുന്നിൽ വച്ചായിരുന്നു നവവധുവിന്റെ വീരസാഹസം. മദ്യലഹരിയിൽ ഭർത്താവുമായി തർക്കിച്ച കെയ്റ്റ് ഒടുവിൽ തോക്കെടുക്കുകയായിരുന്നു. ഭർത്താവിന്റെ തലയിലേക്ക് പിസ്റ്റൾ ചൂണ്ടി കാഞ്ചി വലിച്ചെങ്കിലും തോക്കിനുള്ളിൽ തിര തീർന്നതിനാൽ പൊട്ടിയില്ല. എന്നാൽ ആകാശത്തേക്ക് വെടിവച്ച് ആളുകളെ ഭീതിപ്പെടുത്തിയ ശേഷമാണ് ഭർത്താവിന്റെ നേരെ തോക്ക് ചൂണ്ടിയതെന്ന് കെയ്റ്റ് പോലീസിന് മൊഴി നൽകി. കെയ്റ്റിനെ അറസ്റ്റ് ചെയ്തെങ്കിലും 15,000 ഡോളർ കെട്ടിവച്ചതിനെ തുടർന്ന് വിട്ടയച്ചു. സംഭവശേഷം ആയുധം മോട്ടലിന്റെ ശുചിമുറിയിൽ ഒളിപ്പിക്കാനും കെയ്റ്റ് ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.
Read More