പൂന: പശുവിന്റെ പേരിൽ ആക്രമണം നടത്തുന്ന ഗോരക്ഷകരെ ഇടിച്ച് “പഞ്ഞിക്കിട്ട്’ ജനക്കൂട്ടം. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ് അൻപതിനടുത്ത് വരുന്ന ജനക്കൂട്ടം ഗോരക്ഷകരെ ആക്രമിച്ചത്. ഷ്രിഗോഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആക്രമണത്തിനു തൊട്ടുമുന്‍പ് പശുക്കളുമായി പോയ ടെംപോ വാൻ തടഞ്ഞ് ഗോരക്ഷകർ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോരക്ഷകർക്കു നേർക്ക് തിരിച്ചടിയുണ്ടായത്. ആക്രമണത്തിൽ നിരവധി ഗോരക്ഷാ പ്രവർത്തകർക്കു പരിക്കേറ്റു. പോലീസിനൊപ്പമാണ് ഗോരക്ഷകർ പശുവുമായി പോയ വാഹനം തടഞ്ഞത്. തിരിച്ചടി ലഭിച്ചതിനു പിന്നാലെ ഗോരക്ഷകർക്കെതിരായ ആക്രമണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പശുവുമായി പോയ വാഹനത്തിന്റെ ഉടമയായ വാഹിദ് ഷെയ്കിനെയും ഡ്രൈവർ രാജു ഫത്രുഭായ് ഷെയ്കിനെയും പോലീസ് അറസ്റ്റ് ചെയ്തു. ശിവശങ്കർ രാജേന്ദ്ര സ്വാമി എന്നയാളാണ് എല്ലാ ശനിയാഴ്ചയും ഷ്രിഗോഡ താലൂക്കിൽ നടക്കുന്ന അനധികൃത പശു വ്യാപാരത്തെ സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. അഖില ഭാരതീയ കൃഷി ഗോസേവാ സംഘിലെ…
Read MoreCategory: Loud Speaker
താരരാജാവ് ശരിയല്ലെന്ന് നേരത്തെ അറിയാമായിരുന്നു! നല്ല നടന് പോലുമല്ലാത്തയാളെ താന്‍ ഒരുകാലത്തും ബഹുമാനിച്ചിട്ടില്ല; കൈയടിച്ചവര് തന്നെയാണ് തെരുവില്‍ കല്ലെറിയുന്നതെന്ന് മന്ത്രി ജി. സുധാകരന്
അടൂർ: ചലച്ചിത്ര നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ താരരാജാവ് ശരിയല്ലെന്ന് തനിക്കു നേരത്തെ അറിയാമായിരുന്നുവെന്ന് മന്ത്രി ജി. സുധാകരൻ. നല്ല നടൻ പോലുമല്ലാത്തയാളെ താൻ ഒരുകാലത്തും ബഹുമാനിച്ചിട്ടില്ല. ആണും പെണ്ണും കെട്ടിയ വേഷങ്ങൾ കൂടുതലായി ചെയ്യുന്ന ഇയാൾ സമൂഹവികാസത്തിന് ഉതകുന്നതൊന്നും ചെയ്തിട്ടില്ല. ഒരിക്കൽ കൈയടിച്ചവർ തന്നെയാണ് ഇന്നയാളെ തെരുവിൽ കല്ലെറിയുന്നതെന്നും സുധാകരൻ പറഞ്ഞു.
Read Moreവീണ്ടും ഭീഷണി! രണ്ടാഴ്ചയ്ക്കകം ഇന്ത്യയെ ആക്രമിക്കുമെന്നു ചൈനീസ് പത്രം; യുദ്ധമുണ്ടായാൽ അതു താങ്ങാൻ ഇന്ത്യക്കു കരുത്തില്ലെന്ന വീരവാദവും മുഖപ്രസംഗത്തിൽ
ബെയ്ജിംഗ്/ ന്യൂഡൽഹി: ഇന്ത്യക്കെതിരേ പ്രചാരണയുദ്ധവും ഭീഷണിയുമായി ചൈന. ഗ്ലോബൽ ടൈംസ് എന്ന പത്രത്തിലൂടെയാണ് പുതിയ ഭീഷണി. ഭൂട്ടാനിലെ ഡോക ലായിൽനിന്ന് ഇന്ത്യൻ സേന നിരുപാധികം പിന്മാറിയില്ലെങ്കിൽ രണ്ടാഴ്ചയ്ക്കകം ചൈന ആക്രമിക്കും എന്നാണു ഭീഷണി. ഡോക ലായിൽനിന്ന് ഇന്ത്യൻ ഭടന്മാരെ പുറന്തള്ളാൻ ചെറിയ തോതിലുള്ള സൈനിക നടപടിയുണ്ടാകും എന്നാണു പത്രത്തിൽ പറയുന്നത്. ഷാങ്ഹായ് അക്കാഡമി ഓഫ് സോഷ്യൽ സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ ഗവേഷണ ഫെലോ ആയ ഹു ചിയോംഗിനെ ഉദ്ധരിച്ചാണ് ഈ ഭീഷണി. സൈനിക ഏറ്റുമുട്ടലിൽ ചൈനയ്ക്കു വളരെ വലിയ മുൻതൂക്കം ഉണ്ടെന്നു മറ്റൊരു വിശകലനത്തിൽ ഗ്ലോബൽ ടൈംസ് ചീഫ് എഡിറ്റർ ഹു ഷിചിൻ വീന്പിളക്കി. മോദി ഭരണകൂടം വീണ്ടുവിചാരമില്ലാത്ത നിലപാട് തുടർന്നാൽ അത് യുദ്ധത്തിലേക്കു നയിക്കുമെന്നു പത്രം മുഖപ്രസംഗത്തിലൂടെയും ഭീഷണിപ്പെടുത്തി. യുദ്ധമുണ്ടായാൽ അതു താങ്ങാൻ ഇന്ത്യക്കു കരുത്തില്ലെന്ന വീരവാദവും മുഖപ്രസംഗത്തിൽ ഉണ്ട്. ജൂൺ 16നു…
Read Moreമാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്! കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെ അടിമയാകാന്‍ സാധ്യതയുള്ള അപകടകാരിയായ ഗെയിമാണിത്; ബ്ലൂ വെയ്ല് ഗെയിമിനെതിരേ പോലീസ് മുന്നറിയിപ്പ്
തിരുവനന്തപുരം: ബ്ലൂ വെയ്ൽ പോലെ അപകടകാരികളായ ഗെയിമുകൾക്കു കുട്ടികളും കൗമാരപ്രായക്കാരും അടിപ്പെടാതെ ശ്രദ്ധിക്കണമെന്നു കേരള പോലീസ് ഹൈടെക് സെൽ മുന്നറിയിപ്പ് നൽകി. ഇത്തരം ഗെയിം ഉപയോഗിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ പോലീസ് ഹൈടെക് സെല്ലുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ കൗണ്‍സലിംഗ് ലഭ്യമാക്കാവുന്നതാണെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൗമാരക്കാരെയും കുട്ടികളെയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംപ്യൂട്ടർ ഗെയിമുകൾ. ഏറ്റവും ഒടുവിൽ കുട്ടികൾ മുതൽ യുവാക്കൾ വരെ അടിമയാകാൻ സാധ്യതയുള്ള ബ്ലൂ വെയ്ൽ വളരെ അപകടകാരിയായ ഗെയിമാണ്. ഇന്റർനെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്ലൂ വെയ്ൽ. അന്‍പത് ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം കടന്നുപോകുന്നത്. കളിക്കാരൻ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്മിനിസ്ട്രേറ്റർ നൽകുന്ന നിർദേശപ്രകാരം കളിക്കാരൻ ഓരോ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതനാകുന്നു. പുലർച്ചെ ഉണരുക, ഭയപ്പെടുത്തുന്ന സിനിമകൾ ഒറ്റയ്ക്കിരുന്നു കാണുക, ക്രെയിനിൻ കയറുക, കൈകളിൽ മുറിവുണ്ടാക്കുക, കാലിൽ സൂചി…
Read Moreഎയർ ഇന്ത്യ ചതിച്ചാശാനേ! കുഞ്ഞാലിക്കുട്ടിക്കും അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല; അവസരം നഷ്ടമാക്കിയത് എയർ ഇന്ത്യയയുടെ അലംഭാവമാണെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടിക്കും അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല. എയർഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന് വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞാണ് എംപിമാർ പാർലമെന്റിൽ എത്തിയത്. വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാക്കിയത് എയർ ഇന്ത്യയയുടെ അലംഭാവമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശനിയാഴ്ച രാവിലെ പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും ഡൽഹിയിലേക്കു തിരിച്ചത്. മുംബൈയിലെത്തിയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പുറപ്പെടാൻ വൈകി. ഇതേതുടർന്ന് മുംബൈ-ഡല്‍ഹി യാത്രക്കായി എംപിമാർക്ക് മൂന്ന് വിമാനങ്ങള്‍ മാറികയറേണ്ടി വന്നു. അതേസമയം എയർഇന്ത്യ വിമാനങ്ങൾ മനപ്പൂർവം വൈകിപ്പിച്ചതായും ആരോപണമുയർന്നിട്ടുണ്ട്.
Read Moreജൂനിയേഴ്സ് മതിയോ? ദിലീപിനെ കാണാന്‍ അഭിഭാഷകന് ബി. രാമന്‍പിള്ളയുടെ ജൂനിയേഴ്സ് ജയിലിലെത്തി; കേസ് പഠിക്കുകയാണെന്നും അതിനുശേഷം നടപടിക്രമങ്ങളിലേക്കു കടക്കുമെന്നും രാമന്‍പിള്ള
ആലുവ: യുവനടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെ അദ്ദേഹത്തിന്റെ അഭിഭാഷകർ സന്ദർശിച്ചു. അഭിഭാഷകൻ ബി. രാമൻപിള്ളയുടെ ജൂനിയേഴ്സാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിലീപുമായി ഇവർ സംസാരിച്ചു. കഴിഞ്ഞ ദിവസം ദിലീപിന്റെ കേസ് ഏറ്റെടുത്തെന്നു വ്യക്തമാക്കിയ രാമൻപിള്ള കേസ് പഠിക്കുകയാണെന്നും അതിനുശേഷം നടപടിക്രമങ്ങളിലേക്കു കടക്കുമെന്നും പറഞ്ഞിരുന്നു. കേസിൽ ആദ്യമായി ദിലീപിനു വേണ്ടി ഹാജരായിരുന്നത് അഭിഭാഷകൻ കെ. രാംകുമാറായിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ തിങ്കളാഴ്ച സമർപ്പിക്കുമെന്നാണ് സൂചന.
Read Moreമൂവായിരം പോരാ, അയ്യായിരം തന്നെ വേണം! വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിന് എട്ടിന്റെപണി; പിരിവ് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നു സംസ്ഥാന നേതൃത്വം
കൊല്ലം: പിരിവ് നൽകാത്തതിനു വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിന് സസ്പെൻഷൻ. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെയാണ് അന്വേഷണ വിധേയമായി പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തത്. കൊല്ലം ചവറയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജ് എന്നയാളെയാണ് ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയത്. 5000 രൂപയാണ് ബിജെപി നേതാവ് വ്യാപാരിയോട് പിരിവ് ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാൻ കഴിയില്ലെന്നും 3000 രൂപ നൽകാമെന്നും വ്യാപാരി അറിയിച്ചു. ഇതിൽ കുപിതനായ ബിജെപി നേതാവ് വ്യാപാരിക്കെതിരേ ഭീഷണി മുഴക്കുകയായിരുന്നു. മുഴുവൻ പണം നൽകില്ലെന്നു പറഞ്ഞ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും വ്യാപാരിയുടെ പരാതിയിലുണ്ട്. നേതാവിന്റെ ഭീഷണി വാർത്തയായതോടെ, പിരിവ് പാർട്ടിയുടെ അറിവോടെയല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.
Read Moreലക്ഷ്യം ജാമ്യം തടയുക ! ഗൂഢാലോചന കേസിൽ പര്യാപ്തമായ തെളിവുകൾ പോലീസിനു ലഭിച്ചു; ദിലീപിനെതിരെ കുറ്റപത്രം ഉടനെന്നു സൂചന
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം തയ്യാറാക്കുന്നതായി സൂചന. കുറ്റപത്രം എത്രയും വേഗം കോടതിയിൽ സമർപ്പിച്ച് ദിലീപിന്റെ ജാമ്യം തടയുകയാണു പിന്നിലുള്ള ലക്ഷ്യമെന്നാണു വിവരം. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നാണു ലഭിക്കുന്ന വിവരങ്ങൾ. ഗൂഢാലോചന കേസിൽ പര്യാപ്തമായ തെളിവുകൾ പോലീസിനു ലഭിച്ചുകഴിഞ്ഞതയും അന്വേഷണ സംഘത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയതായും വിവരമുണ്ട്. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണു അന്വേഷണ സംഘം വിപുലീകരിച്ചതത്രേ. നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റപത്രം പോലീസ് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനൊപ്പം ഗൂഢാലോചന കേസിലെ കുറ്റപത്രവും സമർപ്പിക്കാനാണ് അധികൃതരുടെ നീക്കമെന്നാണു വിവരം. കഴിഞ്ഞ മാസം 10നാണ് നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയ്ക്കു നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസത്തെ സമയമാണു പോലീസിനുള്ളത്. ഇത് ഒക്ടോബർ 11നു അവസാനിക്കും. ഇതിനിടെ നടി…
Read Moreപോക്കറ്റ് മണിക്കു വേണ്ടി! അച്ഛന്റെ കാർ അടിച്ചുമാറ്റാൻ ഫേസ്ബുക്ക് സുഹൃത്തിന് യുവതിയുടെ ക്വട്ടേഷൻ; ഒരു മാസം മുന്‍പാണ് ചന്ദ്രുവും യുവതിയും ഫേസ്ബുക്കിൽ പരിചയപ്പെടുന്നത്
ചെന്നൈ: അച്ഛന്റെ കാർ അടിച്ചുമാറ്റാൻ ഫേസ്ബുക്ക് സുഹൃത്തിന്റെ സഹായം തേടി യുവതി. തമിഴ്നാട് കോടന്പാക്കം സ്വദേശിയായ വ്യവസായിയുടെ മകളാണ് കാർ അടിച്ചുമാറ്റാൻ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പി.ചന്ദ്രു എന്ന ആൾക്ക് ക്വട്ടേഷൻ നൽകിയത്. ഇയാൾ കാർ മോഷ്ടിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രു പിടിയിലാകുന്നതും മോഷണത്തിൽ മകളുടെ പങ്ക് വെളിപ്പെടുന്നതും. കഴിഞ്ഞയാഴ്ചയാണ് വ്യവസായിയായ ഷണ്‍മുഖരാജന്റെ സൈലോ കാർ മോഷണം പോകുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാസർപാഡിയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കാർ കണ്ടെത്തി. തുടർന്ന് ചന്ദ്രു അറസ്റ്റിലാകുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ വ്യവസായിയുടെ മകളുടെ പങ്ക് വെളിപ്പെടുത്തുകയും ചെയ്തു. ഒരു മാസം മുന്‍പാണ് ചന്ദ്രുവും യുവതിയും ഫേസ്ബുക്കിൽ പരിചയപ്പെടുന്നത്. പിന്നീട് പോക്കറ്റ് മണിക്കു വേണ്ടി യുവതി ചന്ദ്രുവിന് അച്ഛന്റെ കാർ മോഷ്ടിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ഇതിനായി കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കി നൽകുകയും ചെയ്തു. എന്നാൽ മോഷ്ടിച്ച കാർ…
Read Moreഎല്ലാം കോംപ്ലിമെന്റാക്കി താമരക്കൈയിൽ അരിവാൾ..! കണ്ണൂരിൽ സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ച തുടങ്ങി; എല്ലാം ശരിയാക്കാൻ മീഡിയ വേണോന്ന് കോടിയേരി വേണ്ടെന്ന് ആർഎസ്എസും; വീണ്ടും പുറത്ത്
കണ്ണൂർ: കണ്ണൂരിൽ സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ച തുടങ്ങി. തിരുവനന്തപുരത്തും കോട്ടയത്തും നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് കണ്ണൂരിലും ചർച്ച നടത്തുന്നത്. ഇന്നു രാവിലെ പത്തോടെ കണ്ണൂർ ഗസ്റ്റ് ഹൗസിലാണ് ചർച്ച ആരംഭിച്ചിരിക്കുന്നത്. സിപിഎമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, സിപിഎം തലശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനൻ എന്നിവരും ബിജെപിയെ പ്രതിനിധീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ബിജെപി സംസ്ഥാന സെൽ കോ-ഓർഡിനേറ്റരർ കെ. രഞ്ജിത്ത്, കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ആർഎസ്എസ് സംസ്ഥാന കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ആർഎസ്എസ് സംസ്ഥാന സഹസംഘചാലക് കെ.കെ. ബലറാം, ആർഎസ്എസ് വിഭാഗ് പ്രമുഖ് വി.ശശിധരൻ എന്നിവരാണ് പങ്കെടുക്കുന്നത്. ബിജെപി-സിപിഎം നേതാക്കൾക്കു പിന്നാലെ ചർച്ച നടക്കുന്ന ഹാളിലേക്ക് മാധ്യമപ്രവർത്തകർ പ്രവേശിച്ചപ്പോൾ ഇവരുടെ സാന്നിധ്യത്തിൽ…
Read More