നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്തായ ശ്രിതയുടെ മൊഴിയെടുത്തത് കേസില്‍ നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. ക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘം ശ്രിത ശിവദാസില്‍ നിന്ന് ശേഖരിച്ചത്. ഓര്‍ഡിനറി എന്ന ചിത്രത്തിലെ പുതുമുഖ നായികയായി സിനിമയിലെത്തിയ ശ്രിത ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്താണ്. ദിലീപുമായുള്ള പ്രശ്നങ്ങള്‍ നടി ശ്രിതയുമായി പങ്കുവച്ചിരുന്നതായാണ് സൂചന. നടിയെ ആക്രമിക്കുന്നതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയമുണ്ടോയെന്ന് പോലീസ് ഒരിക്കല്‍ക്കൂടി പരിശോധിക്കും. അതേസമയം കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനിയെ പോലീസ് കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തു. കഴിഞ്ഞദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്തത്.
Read MoreCategory: Loud Speaker
ന്യൂസ് റൂമിൽ “വില്ലനായി’ എത്തിയ പാമ്പിനെ കവറിലാക്കി ജീവനക്കാരി; പാമ്പിനെ കവറിലാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
സിഡ്നി: വാർത്താ പ്രക്ഷേപണത്തിനു മുന്‍പ് ന്യൂസ്റൂമിൽ കണ്ട പാന്പിനെ കൈയോടെ പിടികൂടി കവറിലാക്കുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ന്യൂസ് 9 ചാനലിലെ ജീവനക്കാരിയാണ് ഈ “പാന്പ് പിടുത്തക്കാരി’. എഡിറ്റിംഗ് സ്യൂട്ടിലെ കന്പ്യൂട്ടർ വയറുകൾക്കിടയിൽ ചുരുണ്ടുകിടന്ന രണ്ടു മീറ്ററോളം നീളമുള്ള പാന്പിനെ കാമറാമാനാണ് ആദ്യം കണ്ടത്. എന്നാൽ പാന്പിനെ പിടിക്കാൻ സഹപ്രവർത്തകർ ഭയന്നതോടെ ആ ദൗത്യം ചാനലിലെ തന്നെ ഒരു ജീവനക്കാരി ഏറ്റെടുത്തു. കന്പിയുപയോഗിച്ച് പാന്പിനെ പുറത്തെത്തിച്ച ശേഷം ഭയമമേതും കൂടാതെ കൈ കൈണ്ടെടുത്ത് കവറിലിടുകയായിരുന്നു. പാന്പിനെ അനായാസം പിടിക്കുന്ന ജീവനക്കാരിയുടെ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. വീഡിയോ കണ്ടവർ എല്ലാം യുവതിയുടെ ധൈര്യം സമ്മതിച്ചിരിക്കുകയാണ്.
Read Moreബാർ കോഴ കേസ്: ബിജു രമേശ് ഹാജരാക്കിയ ശബ്ദ രേഖ കൃത്രിമം നടന്നതായി ഫോറൻസിക് ലാബ് റിപ്പോർട്ട്; മൊബൈലിൽ പിടിച്ച ശബ്ദരേഖ പിന്നീട് കന്പൂട്ടറിൽ എഡിറ്റ് ചെയ്തു
തിരുവനന്തപുരം: ബാർ കോഴ കേസിനു തെളിവായി ബാറുടമ ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയിൽ ക്രമക്കേടു നടന്നതായി ഫോറൻസിക് ലാബ് റിപ്പോർട്ട്. ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണു ബാർ കോഴ ആരോപണത്തിന്റെ ശബ്ദ രേഖയിൽ എഡിറ്റിംഗ് നടത്തിയതായി കണ്ടെത്തിയത്. ബാറുടമകളുടെ യോഗത്തിൽ നടന്ന ചർച്ചയുമായി ബന്ധപ്പെട്ട ശബ്ദ രേഖയാണു ബാറുടമ ബിജു രമേശ് വിജിലൻസ് അന്വേഷണ സംഘത്തിനു കൈമാറിയത്. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖ മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്തു കന്പ്യൂട്ടറിൽ എഡിറ്റ് ചെയ്തു തയാറാക്കിയതാണെന്നാണു പരിശോധനയിൽ വ്യക്തമായത്. യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർക്കു പണം നൽകിയെന്നു ബാറുടകൾ പറയുന്നതാണു ശബ്ദരേഖയിൽ ഉൾപ്പെട്ടിരുന്നത്. ഇതാണു കൃത്രിമമായി സൃഷ്ടിച്ചതെന്നു ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്.
Read Moreഗുജറാത്തിലെ കോണ്‍ഗ്രസ് എംഎൽഎമാർ താമസിക്കുന്ന റിസോർട്ടിൽ റെയ്ഡ്; കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടിലും ആദായവകുപ്പിന്റെ പരിശോധന
ബംഗളൂരു: രാജിപരന്പര തടയാനായി ഗുജറാത്തിൽനിന്നുള്ള കോണ്‍ഗ്രസ് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോർട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ബംഗളൂരുവിലെ ബിദാദിയിലെ ആഡംബര റിസോർട്ടിലാണ് റെയ്ഡ് നടക്കുന്നത്. റിസോർട്ടിനു പുറമേ എംഎൽഎമാരുടെ താമസത്തിന്റെ ചുമതലയുള്ള കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. സിആർപിഎഫിന്റെ അകന്പടിയോടെയാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന കുതിരക്കച്ചവടം ഭയന്ന് ഗുജറാത്തിലെ 42 എംഎൽഎമാരെയാണ് കോൺഗ്രസ് നേതൃത്വം ബംഗളൂരുവിലേക്ക് മാറ്റിയത്.
Read Moreട്രോൾമഴ തകർക്കുന്നു! ചാനലുകളിൽ സിനിമയ്ക്ക് പ്രിയം കുറയുന്നു; ഓണക്കോടിയുമായി എത്താതിരുന്നാല്‍ നഷ്ടം താരങ്ങൾക്ക്
കോഴിക്കോട്: താരകങ്ങളായി ആരാധകമനസുകളില്‍ ഉദിച്ചുയര്‍ന്നിരുന്ന വിണ്ണിലെ സൂപ്പര്‍താരങ്ങള്‍ മണ്ണിലേക്കിറങ്ങുന്നു. ഇതൊരു അവാര്‍ഡ് നിശയുടെ പരസ്യവാചകമാണെന്ന് ധരിച്ചവര്‍ക്ക് തെറ്റി. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാല സിനിമയുടെ പിന്നാമ്പുറങ്ങളില്‍ നിന്നും പുറത്തുവരുന്ന ഞെട്ടിക്കുന്ന കഥകള്‍ മലയാളി മനസുകളില്‍ നിന്നും താരങ്ങളെ പടിയിറക്കുകയാണ്. ഇതിന് ആക്കം കൂട്ടുന്ന തീരുമാനങ്ങളാണ് താരങ്ങളുടെ ഭാഗത്തും നിന്നും നിലവില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. പ്രമുഖ നടിയെ അക്രമിച്ച സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ആഘോഷമാക്കിയ ചാനലുകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളത്തിന്റെ താരനിര. ഓണാഘോഷത്തിന് പകിട്ട് കൂട്ടാന്‍ സിനിമവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവച്ച് ഓണനാളുകളില്‍ വീടുകളില്‍ എത്തിയിരുന്ന താരങ്ങള്‍ ഈ ഓണത്തിന് പ്രതിഷേധസൂചകമായി ചനലുകളുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനെതിരെ ട്രോളന്മാർ സാമൂഹിക മാധ്യമങ്ങളിൽ പൊങ്കാല ഇട്ടുതുടങ്ങി. ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ ചാനലുകള്‍ പരസ്പരം മത്സരിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് താരങ്ങള്‍ അനൗദ്യോഗികമായി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. ഓണം റിലീസ് ചിത്രങ്ങളുടെ പ്രൊമോഷനാണ് താരങ്ങള്‍…
Read Moreകേള്‍വിശക്തിയും കാഴ്ച്ചശക്തിയുമില്ലാതെ സിനിമയിലെത്തി, സിസിഎല്ലിലൂടെ മലയാളികളുടെ ഇഷ്ടതാരമായ നടന് ധ്രുവ് കുഴഞ്ഞുവീണു മരിച്ചു
കന്നഡ നടന് ധ്രുവ് ശര്‍മ്മ (35) അന്തരിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെയാണ് ധ്രുവ് തെന്നിന്ത്യയില്‍ പ്രശസ്തനാകുന്നത്. ശനിയാഴ്ച വീട്ടില്‍ തളര്‍ന്നുവീണ ധ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബംഗളരുവുലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതാണ് മരണ കാരണം. കേള്‍വി ശക്തിയും സംസാരശേഷിയുമില്ലാതിരുന്ന ധ്രുവ് തന്റെ അഭിനയ മികവുകൊണ്ട് നിരവധി ആരാധകരെ നേടി. സ്നേഹാഞ്ജലി, ബാംഗ്ലൂര്‍ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സര്‍ക്കിള്‍, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്ഡോസേഴ്സ് താരമായിരുന്നു ധ്രുവ്.
Read Moreബ്ലൂ വെയ്ൽ ചലഞ്ച് ദുരന്തം ഇന്ത്യയിലും! മുംബൈയിൽ പതിനാലുകാരൻ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി; ഇന്ത്യയിലെ ആദ്യ സംഭവമാണിത്
മുംബൈ: ബ്ലൂ വെയ്ൽ എന്ന ഓൺലൈൻ ഗെയിം കളിച്ചു മുംബൈയിൽ പതിന്നാലുകാരൻ അഞ്ചുനിലക്കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി. ബ്ലൂ വെയ്ൽ ചലഞ്ച് കളിച്ചു ജീവനൊടുക്കിയ ഇന്ത്യയിലെ ആദ്യ സംഭവമാണിത്. അന്ധേരിയിലെ ഷേർ- ഇ - പഞ്ചാബിൽ ഇന്നലെ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുട്ടി ചാടുന്നതുകണ്ട അടുത്തുള്ള ഫ്ലാറ്റിലുള്ള ആളാണു വിവരം പോലീസിൽ അറിയിച്ചത്. ആത്മഹത്യയിലേക്കു കുട്ടികളെ എത്തിക്കുന്ന ഈ ഗെയിം കളിച്ചു യൂറോപ്യൻ രാജ്യങ്ങളിൽ നിരവധി കുട്ടികൾ ജീവനൊടുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവരെ പല കാര്യങ്ങളും ചെയ്യാൻ പ്രേരിപ്പിക്കുന്നതാണു ഗെയിം. നീലത്തിമിംഗലത്തിന്റെ പടം പേപ്പറിലും ശരീരത്തും വരയ്ക്കാൻ ഗെയിമിന്റെ അഡ്മിൻ ആവശ്യപ്പെടും. പിന്നീടു പല ജോലികളും ചെയ്യിപ്പിക്കും. സാത്താൻ സിനിമകൾ ഒറ്റയ്ക്കിരുന്നു കാണാനും ശരീരത്തിൽ സ്വയം മുറിവേൽപ്പിക്കാനും നിർദേശിക്കും. അങ്ങനെ ഗെയിമിന്റെ ലഹരിയിൽ അടിപ്പെടുന്നവരോട് അവസാനം ആത്മഹത്യചെയ്യാൻ ആവശ്യപ്പെടും. പ്രത്യേക മാനസികാവസ്ഥയിലാകുന്ന പലരും ഇതിനു തയാറാകും.അതിനാൽ ചില രാജ്യങ്ങൾ ഈ ഗെയിം…
Read Moreആതിരയുടെ ആവശ്യം അംഗീകരിച്ചു! ഇസ്ലാം മതവിശ്വാസം പിന്തുടരാനുള്ള സൗകര്യം വീട്ടിലൊരുക്കാമെന്നു മാതാപിതാക്കള്‍; മതം മാറിയ യുവതിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു
കൊച്ചി: മതം മാറിയ കാസർഗോഡ് ഉദുമ സ്വദേശിനി ആതിരയെ മാതാപിതാക്കൾക്കൊപ്പം വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. യുവതിയുടെ ആവശ്യപ്രകാരം ഇസ്ലാം മതവിശ്വാസം പിന്തുടരാനുള്ള സൗകര്യം വീട്ടിലൊരുക്കാമെന്നു മാതാപിതാക്കൾ നൽകിയ ഉറപ്പു കണക്കിലെടുത്താണ് ഉത്തരവ്. ജൂലൈ ആദ്യമാണ് മതപഠനത്തിനായി ആതിര വീടുവിട്ടിറങ്ങിയത്. തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച് ആയിഷയെന്നു പേരും മാറ്റി. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ജൂലൈ 27ന് ആതിരയെ കണ്ണൂരിൽനിന്നു കണ്ടെത്തി. തുടർന്ന് ആതിരയെ മഹിളാ മന്ദിരത്തിലേക്കു മാറ്റി. ഇതിനിടെ മകളെ കണ്ടെത്താൻ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് ഹർജി നൽകി. കഴിഞ്ഞ ദിവസം ഹൈക്കോടതി ഹർജി പരിഗണിക്കവേ സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിനായി വീടു വിട്ടിറങ്ങിയതെന്ന് ആതിര വ്യക്തമാക്കി. മതപരമായ വിശ്വാസം തുടരാൻ അനുവദിച്ചാൽ വീട്ടിലേക്ക് മടങ്ങാൻ തയാറാണെന്നും ആതിര വിശദീകരിച്ചു. ഇതംഗീകരിച്ചതോടെ മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറാണെന്ന് ആതിര അറിയിക്കുകയായിരുന്നു. അതേ സമയം തീവ്രവാദ സംഘടനകൾ പെണ്‍കുട്ടിയെ…
Read Moreആംബുലൻസ് ലഭിച്ചില്ല! ഭർത്താവിനൊപ്പം 20 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കു നടന്നു; ഗർഭിണി വഴിയിൽ പ്രസവിച്ചു, നിലത്തുവീണ കുഞ്ഞ് മരിച്ചു
കട്നി: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് നടന്ന് ആശുപത്രിയിലേക്കു പോയ ഗർഭിണി വഴിയിൽ ജൻമം നൽകിയ കുഞ്ഞ് നിലത്തുവീണു മരിച്ചു. മധ്യപ്രദേശിലെ കട്നിയിലാണ് ദാരുണസംഭവം. ബാർമനി ഗ്രാമവാസിയായ ബീന ജൻമം നൽകിയ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച പ്രസവവേദന കലശലായതിനെ തുടർന്ന്, ഏഴുമാസം ഗർഭിണിയായ ബീനയെ ആശുപത്രിലെത്തിക്കാൻ ബന്ധുക്കൾ ശ്രമിച്ചു. എന്നാൽ സമീപത്തെ ബാർഹി ആരോഗ്യ കേന്ദ്രത്തിൽനിന്ന് ആംബുലൻസ് ലഭിച്ചില്ല. ഇതേതുടർന്ന് ഭർത്താവിനൊപ്പം 20 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കു നടന്നുപോകാൻ ബീന തീരുമാനിക്കുകയായിരുന്നു. നടന്ന് ബാർഹി ടൗണിലെ പോലീസ് സ്റ്റേഷനു സമീപമെത്തിയപ്പോൾ ബീന പെണ്‍കുഞ്ഞിനു ജൻമം നൽകി. നിലത്തുവീണ കുഞ്ഞ് തത്സമയം മരിച്ചു. അതേസമയം, പൂർണവളർച്ചയെത്തുന്നതിനു മുന്‍പ് പുറത്തുവന്നതിനാലാണ് കുഞ്ഞ് മരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആംബുലൻസിനായി വിളിച്ചിരുന്നെങ്കിലും വാഹനം അയച്ചുനൽകാൻ പ്രാഥമിക ആരോഗ്യകേന്ദ്രം അധികൃതർ തയാറായില്ലെന്ന് ബീനയുടെ ഭർത്താവ് ആരോപിച്ചു. എന്നാൽ ഗർഭിണിയായ സ്ത്രീകൾക്കുവേണ്ടിയുള്ള ജനനി എക്സ്പ്രസ്…
Read Moreനാട്ടുകാർക്കിടയിൽ മൊബായി, അധോലോകത്ത് പിസ്റ്റൾ റാണി! തോക്കുകൾ ആവശ്യമുള്ളവർക്ക് ഇവർ എത്തിച്ചു നല്‍കും; മുംബൈ അധോലോകവുമായി അടുത്തബന്ധം
ന്യൂഡൽഹി: ഡൽഹിയിൽ അനധികൃത ആയുധവ്യാപാരം നടത്തിയതിന് പിടിയിലായത് അധോലോക നായിക പിസ്റ്റൾ റാണി. അധോലോകത്ത് കംപ്യൂട്ടർ എന്നും പിസ്റ്റൾ റാണി എന്നുമൊക്കെയാണ് ഈ നാൽപ്പത്തഞ്ചുകാരി അറിയപ്പെടുന്നത്. ഇവരുടെ ശരിക്കുള്ള പേര് മൊബായി എന്നാണ്. തോക്കുകൾ ആവശ്യമുള്ളവർക്ക് ഇവർ എത്തിച്ചു നൽകുമായിരുന്നു. മുംബൈ അധോലോകവുമായി അടുത്തബന്ധമുള്ള ആളാണ് പിസ്റ്റൾ റാണി. നേരത്തെ മൂന്നു തവണ സമാന കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്നും 14 പിസ്റ്റളുകളും 14 മാഗസിനുകളും പോലീസ് പടിച്ചെടുത്തു. സീലാംപുർ ശാസ്ത്രിപാർക്കിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടിൽ നിർമിച്ച 7.5 എംഎം പിസ്റ്റളാണ് പിടിച്ചെടുത്തത്. ഇതിന് ഓരോന്നിനും 30,000 രൂപയാണ് ഈടാക്കിയിരുന്നത്. സ്വാതന്ത്ര്യ ദിനത്തിന് ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കെയുളള ഈ അറസ്റ്റ് അതീവ പ്രാധാന്യത്തോടെയാണ് പോലീസ് കാണുന്നത്. മധ്യപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് വിൽക്കാൻ കൊണ്ടുവന്ന തോക്കുകളാണിവ.
Read More