കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒളിവിലിരിക്കുന്ന അപ്പുണ്ണി ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തിലിരിക്കുന്ന കേസിനെ ബാധിക്കുമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. അപ്പുണ്ണിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കേസിൽ അപ്പുണ്ണിയെ പ്രതി ചേർത്തിട്ടില്ല. എന്നാൽ ഗൂഢാലചനയുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. കേസിന്റെ ഗൂഢാലോന വ്യക്തമാകണമെങ്കിൽ ദിലീപിന് ഒപ്പം അപ്പുണ്ണിയെ കൂടി ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ നിലപാട് കോടതി അംഗീകരിച്ചാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്. കേസിൽ ദിലീപിനൊപ്പം ആദ്യഘട്ടത്തിൽ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ പിന്നീട് അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ എന്ന…
Read MoreCategory: Loud Speaker
തലസ്ഥാനം യുദ്ധക്കളം! ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരേയും കോടിയേരിയുടെ വീടിനു നേരേയും ആക്രമണം; കുമ്മനം രാജശേഖരന്റെ കാർ തകർത്തു
തിരുവനന്തപുരം: കഴിഞ്ഞ രാത്രിയിൽ തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നടന്ന ബിജെപി-സിപിഎം സംഘർഷത്തിനു തുടർച്ചയായി പുലർച്ചെയോടെ ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം നടന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേത് ഉൾപ്പടെ ആറ് കാറുകൾ അക്രമിസംഘം അടിച്ചു തകർത്തു. ഇതേത്തുടർന്ന് പുലർച്ചെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരുതംകുഴിയിലുളള വീടിനു നേരെ ഒരു സംഘം ആക്രമണം നടത്തി. ഇന്നലെ രാത്രിയോടെ ആരംഭിച്ച സംഘർഷമാണ് തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. ആറ്റുകാൽ, കാലടി, മണക്കാട് എന്നിവിടങ്ങളിൽ ആരംഭിച്ച സംഘർഷമാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഇരു പാർട്ടി നേതാക്കൻമാരുടെയും വീടുകൾക്ക് നേരെ ആക്രമണത്തിലേക്ക് കലാശിച്ചത്. ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം നടത്തിയത് സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. ഐ.പി. ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നു ബിജെപി ആരോപിച്ചു. ബിജെപി…
Read Moreസ്വാമി പാവമാ..! സ്വാമി ഗംഗേശാനന്ദ തന്നെ പീഡിപ്പിച്ചിട്ടില്ല; എനിക്കും കുടുംബത്തിനും സ്വാമിയുമായി നല്ല ബന്ധമാണുള്ളത്; ഇപ്പോള്‍ പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ…
കൊച്ചി: സ്വാമി ഗംഗേശാനന്ദ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പോലീസ് ഭീഷണിപ്പെടുത്തിയതിനാലാണു മജിസ്ട്രേറ്റ് മുന്‍പാകെ ഇങ്ങനെ മൊഴി നൽകിയതെന്നും സ്വാമി നിരപരാധിയാണെന്നും വ്യക്തമാക്കി കേസിലുൾപ്പെട്ട പെണ്‍കുട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിൽ കഴിയുന്ന സ്വാമി നൽകിയ ജാമ്യാപേക്ഷയിലാണു പെണ്‍കുട്ടിയുടെ സത്യവാങ്മൂലം. കഴിഞ്ഞ മേയ് 19നാണു പെണ്‍കുട്ടിയുടെ ആക്രമണത്തെത്തുടർന്നു ജനനേന്ദ്രിയത്തിനു ഗുരുതരമായി പരിക്കേറ്റ സ്വാമിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. സ്വാമിയുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ആക്രമിച്ചുവെന്നാണു കേസ്. എന്നാൽ സ്വാമി തന്നെ ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കുട്ടിയെപോലെയാണു സ്വാമി തന്നെ കണ്ടിരുന്നതെന്നും പെണ്‍കുട്ടി സത്യവാങ്മൂലത്തിൽ പറയുന്നു. എനിക്കും കുടുംബത്തിനും സ്വാമിയുമായി നല്ല ബന്ധമാണുള്ളത്. നിയമപഠനം നടത്താൻ പിന്തുണയും ധൈര്യവും തന്നതു സ്വാമിയാണ്. സ്വാമിയുടെ അഭിഭാഷകനു നൽകിയ കത്തും കോടതിയിൽ നൽകിയ പരാതിയും സത്യമാണ്. എന്നാൽ പോലീസ് രേഖപ്പെടുത്തിയ പ്രഥമവിവര സ്റ്റേറ്റ്മെന്റും മജിസ്ട്രേറ്റ് മുന്‍പാകെ താൻ നൽകിയ മൊഴിയും…
Read Moreപിന്തിരിപ്പിക്കാന് ശ്രമിച്ചു! വീട്ടമ്മയുടെ സഹോദരിയും ഭര്‍ത്താവും മുന്‍കൂര്‍ ജാമ്യം തേടി; സഹോദരി ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് വീട്ടമ്മ
കൊച്ചി: കോവളം എംഎൽഎ എം. വിൻസെന്റിനെതിരേ പരാതി നൽകുന്നതിൽനിന്നു വീട്ടമ്മയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി വീട്ടമ്മയുടെ സഹോദരിയും ഭർത്താവും ഹൈക്കോടതിയിൽ ഹർജി നൽകി. തന്നെ പിന്തിരിപ്പിക്കാൻ സഹോദരി ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന വീട്ടമ്മയുടെ പരാതിയിലാണു പോലീസ് കേസെടുത്തിരിക്കുന്നത്. ഇപ്പോൾ എംഎൽഎയ്ക്കെതിരേയുള്ള ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും വാസ്തവവിരുദ്ധമാണെന്നും ഹർജിക്കാരി പറയുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഇരുവരും ഹർജിയിൽ പറയുന്നത്.
Read Moreദുരുപയോഗം ചെയ്യുന്നുണ്ട്! ഭര്‍ത്താവിനെതിരേ സ്ത്രീകളുടെ പരാതിയില്‍ ഉടനടി അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി; ഗാര്‍ഹിക പീഡനം തടയുന്ന നിയമത്തില്‍ ക്രിമനല്‍ നടപടി ചട്ടം ഉള്‍പ്പെടുത്തി
ന്യൂഡൽഹി: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് വിവാഹിതരായ സ്ത്രീകൾ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേ നൽകുന്ന പരാതിയിൽ ഉടനടി അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി. ജില്ലാ തലത്തിൽ രൂപീകരിക്കുന്ന കുടുംബക്ഷേമ സമിതികൾ പരിശോധിച്ചതിനു ശേഷം മാത്രമേ ഇത്തരം കേസുകളിൽ അറസ്റ്റ് നടത്താവൂ. ഗാർഹിക പീഡനം തടയുന്നതിനായുള്ള നിയമത്തിൽ ക്രിമിനൽ നടപടി പ്രതിപാദിക്കുന്ന ഐപിസി 498 എ ഉൾപ്പെടുത്തിയിരിക്കുന്നതു ദുരുപയോഗം ചെയ്യുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. ഇത്തരം കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗനിർദേശവും കോടതി പുറപ്പെടുവിച്ചു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് സ്ത്രീകൾ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടിയായാണ് ഗാർഹിക പീഡനം തടയുന്ന നിയമത്തിൽ ക്രിമനൽ നടപടി ചട്ടം ഉൾപ്പെടുത്തിയത്. എന്നാൽ, ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി സ്ത്രീകൾ ഗാർഹിക പീഡനം ആരോപിച്ച് പരാതി നൽകിയാലുടൻ അറസ്റ്റ്…
Read Moreസ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍; അറസ്റ്റിലായത് സ്പാ ഉടമസ്ഥന്റെ ഭാര്യയും മാനേജരും എട്ടു സ്ത്രീകളും
ഗുരുഗ്രാം: സ്പായുടെ മറവിൽ പെണ്‍വാണിഭം നടത്തിയ സംഘം ഗുരുഗ്രാമിൽ പിടിയിൽ. വ്യാഴാഴ്ച വൈകിട്ട് ഗുഡ്ഗാവ് പോലീസ് രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിലാണ് സ്പാ ഉടമസ്ഥനടക്കം 11 പേർ അറസ്റ്റിലായത്. സ്പാ ഉടമസ്ഥന്റെ ഭാര്യ, മാനേജർ, എട്ടു സ്ത്രീകൾ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഗുഡ്ഗാവ് സെക്ടർ 50ലെ ഒരു മാളിൽ പ്രവർത്തിച്ചിരുന്ന സ്പായിലായിരുന്നു ഇവർ വാണിഭം കേന്ദ്രീകരിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. റെയ്ഡിൽ രണ്ട് ഇടപാടുകാരും അറസ്റ്റിലായിട്ടുണ്ട്.
Read Moreഉഷയുടെ വാദം പൊളിഞ്ഞു! ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതില്‍ പി.ടി. ഉഷയ്ക്കും പങ്ക്; സെലക്ഷന് കമ്മിറ്റി ചെയര്‍മാന്റെ വെളിപ്പെടുത്തല്‍
ന്യൂഡൽഹി: അത്ലറ്റിക് ഫെഡറേഷൻ ഭാരവാഹികളും പി.ടി. ഉഷയും ചേർന്നാണ് പി.യു. ചിത്രയെ ലോക ചാന്പ്യൻഷിപ്പിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി.എസ്. രണ്‍ധാവ. ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്നും രണ്‍ധാവ പറഞ്ഞു. ലോക ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ സെലക്ഷൻ കമ്മിറ്റി അംഗമല്ല. നിരീക്ഷക എന്ന നിലയിലാണ് കമ്മിറ്റിയിൽ പങ്കെടുത്തത്. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു തന്റെ താത്പര്യമെന്നും ഉഷ പ്രതികരിച്ചിരുന്നു
Read Moreപോയാൽ 250 രൂപ, കിട്ടിയാൽ അത് ഇതുവരെയില്ലാത്ത മഹാഭാഗ്യമാകും! ഓണം മെഗാബംപർ ഇത്തവണ 10 കോടി രൂപ
ലോട്ടറി ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇത്തവണ ഓണം ബംപർ കണ്ണുമടച്ച് എടുത്തോളൂ. പോയാൽ 250 രൂപ, കിട്ടിയാൽ അത് ഇതുവരെയില്ലാത്ത മഹാഭാഗ്യമാകും. കാരണം ഓണം മെഗാബംപർ ഇത്തവണ 10 കോടി രൂപയാണ്. സുവർണജൂബിലി തിരുവോണം ബംപർ 2017 എന്ന പേരിലാണ് ടിക്കറ്റ് പുറത്തിറക്കുന്നത്. കഴിഞ്ഞ വർഷം എട്ടു കോടി രൂപയായിരുന്നു ഓണം ബംപർ. രണ്ടാം സമ്മാനം 50 ലക്ഷം രൂപ വീതം പത്ത് പേർക്കും മൂന്നാം സമ്മാനം പത്തുലക്ഷം രൂപ വീതം 20 പേർക്കുമാണ് ലഭിക്കുന്നത്. സെപ്റ്റംബർ ഇരുപതിനാണ് നറുക്കെടുപ്പ്. പത്തു പരമ്പരകളിലായി 90 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇത്തവണ പുറത്തിറക്കുന്നത്. ഒന്നാം സമ്മാനം അടിച്ചാൽ നികുതി കഴിച്ച് ഏഴുകോടിയോളം രൂപ ഭാഗ്യവാന് ലഭിക്കും. തീർന്നില്ല, ബംപർ അടിച്ചാൽ വിറ്റയാളും കോടീശ്വരനാകും. ഒന്നാം സമ്മാനർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് ഒരുകോടി രൂപയാണ് കമ്മീഷൻ…
Read Moreടോളിവുഡിലെ മയക്കുമരുന്ന് കേസ്! സൂപ്പർ താരങ്ങൾ കുടുങ്ങും; സൂപ്പർ താരം രവി തേജയെ ഈ ആഴ്ച ചോദ്യംചെയ്യും
ഹൈദരാബാദ്: ടോളിവുഡിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് സൂപ്പർ താരങ്ങളടക്കം നിരവധിപേർ കുടുങ്ങുമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഡയറക്ടർമാർ, അഭിനേതാക്കൾ എന്നിവരുൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള 12 പേർക്കാണ് തെലങ്കാന എക്സൈസിന്റെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ നടൻമാരായ പി. സുബ്ബ രാജു, തരുണ്‍ കുമാർ, പി. നവദീപ്, നടി ചാർമി എന്നിവരെ പോലീസ് ചോദ്യം ചെയ്തു. ടോളിവുഡ് താരവും ഐറ്റം ഡാൻസറുമായ മുമൈത് ഖാനെ ഇന്ന് ചോദ്യം ചെയ്യും. ഹൈദരാബാദിൽ വെച്ചാവും മുമൈത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക. മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് കേസിൽ മുമൈത്ത് ഖാനെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടർ അകുൻ സബർവാളും സ്ഥിരീകരിച്ചിട്ടുണ്ട്. തെലുങ്ക് സൂപ്പർ താരം രവി തേജയെ ഈ ആഴ്ചചോദ്യംചെയ്യും. നംപള്ളിയിലെ എസ്ഐടിയുടെ ഓഫീസിൽ ഇന്നലെ രാവിലെ…
Read Moreഉത്തരവായാല്‍ ഇങ്ങനെവേണം! പീഡിപ്പിച്ചയാളുടെ സഹോദരിയെ മാനഭംഗപ്പെടുത്താന്‍ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്; പീഡനകഥ പുറത്തറിയുന്നത് ഇങ്ങനെ…
ഇ സ്ലാമാബാദ്: സഹോദരൻ 12 വയസുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് സഹോദരിയെ മാനഭംഗത്തിനിരയാക്കാൻ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്. സംഭവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ മുൾട്ടാനിൽ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 16 വയസുള്ള പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കാൻ നാട്ടുകൂട്ടം വിധിച്ചത്. യുവാവിന്റെ പരാതിയിലാണ് നാട്ടുകൂട്ടത്തിന്റെ വിധി. തന്റെ 12 വയസുള്ള സഹോദരിയെ ബന്ധു പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. പരാതി കേട്ട നാട്ടുകൂട്ടം ശിക്ഷയായി വിധിച്ചത് പീഡിപ്പിച്ചയാളുടെ സഹോദരിയെ യുവാവ് പീഡിപ്പിക്കട്ടെയെന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആളുകൾ നാട്ടുകൂട്ടത്തിന്റെ മുന്നിൽ പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുവന്നു. ഇതിനു ശേഷം മാതാപിതാക്കളുടെ മുന്നിൽവച്ച് പെൺകുട്ടി പീഡനത്തിന് ഇരയായി. സംഭവത്തിനു ശേഷം പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് പീഡനകഥ പുറത്തറിയുന്നത്.
Read More