നാ​യി​കാ​വേ​ഷം മോ​ഹി​പ്പി​ച്ച് പീ​ഡ​നം; അമേരിക്കൻ മലയാളിയായ ഡോക്ടറാണ് പീഡനത്തിനിരയായത്; നായികയാകാൻ അഭിചാരക്രിയ നടത്തണമെന്ന് പറഞ്ഞ് യുവാവ് തട്ടിയെടുത്തത് ല​ക്ഷ​ങ്ങ​ൾ

തൃ​ശൂ​ർ: സി​നി​മാ രം​ഗ​ത്തു​നി​ന്ന് പീ​ഡ​ന​ക്ക​ഥ വീ​ണ്ടും. നാ​യി​കാ​വേ​ഷം വാ​ഗ്ദാ​നം​ചെ​യ്ത് ദ​ന്ത​ഡോ​ക്ട​റാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും 33 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടു​ക​യും ചെ​യ്ത യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി വി​ൻ​സ​ൻ ലോ​ന​പ്പ​നാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ഇ​പ്പോ​ൾ ത​മി​ഴ് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യാ​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. യു​വ​നാ​യ​ക​ന്‍റെ സി​നി​മ​യി​ൽ അ​സി​സ്റ്റ​ന്‍റ് സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള വി​ൻ​സ​ൻ യു​വ​തി​യെ പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും പ​ണം​ത​ട്ടു​ക​യു​മാ​യി​രു​ന്നു. സി​നി​മ​യി​ൽ നാ​യി​കാ​വേ​ഷം കി​ട്ടു​ന്ന​തി​ന് മ​ന്ത്ര​വാ​ദം അ​ട​ക്ക​മു​ള്ള ആ​ഭി​ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് യു​വ​തി​യെ ഇ​യാ​ൾ പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്രേ. ഈ ​പേ​രി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

Read More

ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്..! ത​നി​ക്ക് അ​ന​ധി​കൃ​ത സാമ്പത്തിക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ല; താൻ പാടിയുണ്ടാക്കിയ പൈസയല്ലാതെ ഒന്നും തന്‍റെ കൈയിലില്ല; ചില മാധ്യമങ്ങൾ എഴുതി വിടുന്നതെന്നും സത്യമല്ലെന്ന് റിമി ടോമി

കോ​ട്ട​യം: ത​നി​ക്ക് അ​ന​ധി​കൃ​ത സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്നു ഗാ​യി​ക റി​മി ടോ​മി. ഉ​ണ്ടെങ്കി​ൽ നേ​ര​ത്തെ ന​ട​ന്ന ആ​ദാ​യ ​നി​കു​തി​വ​കു​പ്പ് പ​രി​ശോ​ധ​ന​യി​ൽ കണ്ടെത്തേണ്ടതല്ലേ എന്ന് അവർ ചോദിച്ചു. നി​കു​തി അ​ട​യ്ക്കു​ന്ന​തി​ൽ ചി​ല വീ​ഴ്ച​ക​ൾ മാ​ത്ര​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. അതിന് തനിക്ക് പിഴ വിധിച്ചിരുന്നു. ആ പിഴ പോലും ഇതുവരെ അടച്ചിട്ടില്ലെന്നും താൻ പാടിയുണ്ടാക്കിയ പൈസയല്ലാതെ തനിക്ക് സന്പാദ്യങ്ങൾ ഒന്നുമില്ലെന്നും റിമി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തന്നെ ചോദ്യം ചെയ്തുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു റിമി. നടിയുടെ കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയാൻ പോലീസ് തന്നെ ഫോണിൽ വിളിച്ചിരുന്നു. ദിലീപ്, കാവ്യ എന്നിവരുമായി തനിക്ക് സൗഹൃദമുള്ളതുകൊണ്ടും അടുത്തിടെ നടന്ന അമേരിക്കൻ സ്റ്റേജ് ഷോയെക്കുറിച്ചും ഒക്കെ പോലീസ് ചോദിച്ചു. തനിക്ക് കാവ്യ, ദിലീപ് എന്നിവരുമായോ സിനിമ മേഖലയിലെ മറ്റാരെങ്കിലുമായോ സാന്പത്തിക ഇടപാടുകൾ ഒന്നുമില്ല. ബിനാമി, ഹവാല എന്നീ വാക്കുകളൊക്കെ താൻ…

Read More

നടി ആക്രമിക്കപ്പെട്ട കേസ്: സ്ത്രീ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാത്തിൽ സെൻകുമാറിനെതിരെ അന്വേഷണം; അന്വേഷണ ചുമതല എഡിജിപി ബി. സന്ധ്യയ്ക്ക്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ അന്വേഷണം. കേസിലെ മോശം പരാമർശത്തിനാണ് അന്വേഷണം. സ്ത്രീ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാത്തിലാണ് അന്വേഷണം. കേസിന്‍റെ ചുമതലയുള്ള എഡിജിപി ബി. സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല.

Read More

ആകെ 8,519 രൂപ! ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ബിൽ തുക നല്കാതെ മുങ്ങി; വിവാദമായപ്പോൾ ‘ആരോ’വന്നു പണമടച്ചു; സംഭവം കോഴിക്കോട്‌

കോ​​​ഴി​​​ക്കോ​​​ട്: ന​​​ഗ​​​ര​​​ത്തി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ മു​​​റി​​​യെ​​​ടു​​​ത്ത് താ​​​മ​​​സി​​​ച്ച ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ വാ​​​ട​​​ക​​​യും ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ബി​​​ല്ലും ന​​​ൽ​​​കാ​​​തെ ‘മു​​​ങ്ങി​​​യ​​​ത്’ വി​​​വാ​​​ദ​​​മാ​​​യി. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് എ​​​ഡി​​​ജി​​​പി മു​​​ഹ​​​മ്മ​​​ദ് യാ​​​സി​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തോ​​​ടെ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ആ​​​രോ മു​​​ഴു​​​വ​​​ൻ തു​​​ക​​​യും ഹോ​​​ട്ട​​​ലി​​​ൽ അ​​​ട​​​ച്ചു. മാ​​​വൂ​​​ർ റോ​​​ഡി​​​ൽ ആ​​​ർ​​​പി മാ​​​ളി​​​നോ​​​ടു ചേ​​​ർ​​​ന്ന ഹോ​​​ട്ട​​​ലി​​​ൽ ഒ​​​രു​​​ദി​​​വ​​​സം താ​​​മ​​​സി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ് പ​​​ണം കൊ​​​ടു​​​ക്കാ​​​തെ മു​​​ങ്ങി​​​യ​​​ത്. ഇ​​​ദ്ദേ​​​ഹം ഏ​​​പ്രി​​​ൽ എ​​​ട്ടി​​​നാ​​​ണ് മു​​​റി​​​യെ​​​ടു​​​ത്ത​​​ത്. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി എ​​​ത്തി​ രാ​​​ത്രി 11നു ​​മു​​​റി​​​യെ​​​ടു​​​ത്തു. പി​​​റ്റേ​​​ന്ന് രാ​​ത്രി ഏ​​​ഴി​​​ന് തി​​​രി​​​ച്ചു​​​പോ​​​വു​​​ക​​​യും ചെ​​​യ്തു. മു​​​റി വാ​​​ട​​​ക, ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ 3,450 രൂ​​​പ​, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബ്രൗ​​​സിം​​​ഗ് ചാ​​​ർ​​​ജാ​​​യ 200 രൂ​​​പ എ​​​ന്നി​​​വ​​​യ​​​ട​​​ക്കം 8,519 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു മൊ​​​ത്തം ബി​​​ൽ​​​തു​​​ക. ബി​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. അ​​​ടു​​​ത്ത ദി​​​വ​​​സം ഹോ​​​ട്ട​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് ബി​​​ൽ…

Read More

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍; പുറത്തു പറഞ്ഞാല്‍ ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ചാനലിലെ വാര്‍ത്താ അവതാരകന്‍ അമല്‍ വിഷ്ണുദാസാണ് അറസ്റ്റിലായിരിക്കുന്നത്. പേട്ട പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  

Read More

ഒമ്പത് വർഷം മുമ്പ്‌ കാമുകൻ എടുത്ത ന​ടി​യു​ടെ സ്വ​കാ​ര്യചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പിച്ച കേ​​​സ്: ‌പ്രതിയുടെ കൈയിൽ ഇനിയും ഇത്തരം ചിത്രങ്ങളുണ്ടെന്ന് നടി പോലീസിൽ പരാതി നൽകി

കൊ​​​ച്ചി: മ​​​ല​​​യാ​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ന​​​ടി​​​യു​​​ടെ സ്വ​​​കാ​​​ര്യ​​ദൃ​​​ശ്യ​​​ങ്ങ​​​ൾ സാ​​​മൂ​​​ഹ്യ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​യെ 31 വ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. തൃ​​​പ്പു​​​ണി​​​ത്തു​​​റ ഉ​​​ദ​​​യം​​​പേ​​​രൂ​​രി​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പാ​​​ല​​​ക്കാ​​​ട് വ​​​ട​​​വ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി കി​​​ര​​​ണ്‍ കു​​​മാ​​​റി​​​നെ​​​യാ​​​ണ് (38) എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷ​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് (സാ​​​ന്പ​​​ത്തി​​​കം) സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്. പ്രൊ​​​ഡ​​​ക്‌​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വാ​​​യി​​​രു​​​ന്ന കി​​​ര​​​ണ്‍​കു​​​മാ​​​ർ ഒ​​മ്പ​​​തു വ​​​ർ​​​ഷം മു​​​മ്പു ന​​​ടി​​​യു​​​മാ​​​യി അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ സ്വ​​​കാ​​​ര്യ​​ചി​​​ത്ര​​​ങ്ങ​​​ൾ വാ​​​ട്സ് ആ​​​പ്പി​​​ലൂ​​​ടെ​​​യും ഓ​​​ണ്‍​ലൈ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും പ്ര​​​ച​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണു കേ​​​സ്. ഞാ​​​യ​​​റാ​​​ഴ്ച അ​​​റ​​​സ്റ്റി​​ലാ​​യ കി​​​ര​​​ണി​​​നെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി 14 ദി​​​വ​​​സ​​​ത്തേ​​​ക്കു റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. പ്ര​​​തി​​​യു​​​ടെ പ​​​ക്ക​​​ൽ ഇ​​​നി​​​യും ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു ന​​​ടി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​വ ക​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​ കൂ​​ടി​​യാ​​ണു കി​​​ര​​​ണി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Read More

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: കാ​വ്യാ മാ​ധ​വ​ന്‍റെ അമ്മയേയും ചോ​ദ്യം ചെ​യ്തു; ആക്രമത്തിന് ശേഷം സുനി ലക്ഷ്യയിൽ എത്തിയെന്ന വെളിപ്പെടുത്തലിന്‍റെ ഭാഗമായാണ് ഇവരെ ചോദ്യം ചെയ്തത്

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കാ​​​വ്യാ മാ​​​ധ​​​വ​​​ന്‍റെ അമ്മയേയും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് കാവ്യയുടെ അമ്മയെ ചോദ്യം ചെയ്തത്. കാ​​​വ്യ​​​യു​​​ടെ വസ്ത്രസ്ഥാ​​​പ​​​ന​​​മാ​​​യ “ല​​​ക്ഷ്യ​​​’യുടെ ചുമതല അമ്മയ്ക്കായിരുന്നു. ഇക്കാരണത്താലാണ് അമ്മയെ ചോദ്യം ചെയ്തതെന്നാണ് സൂചന. സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം കാ​​​ക്ക​​​നാ​​​ട്ടുള്ള “ല​​​ക്ഷ്യ​​​’യി​​​ൽ എ​​​ത്തി​​​യെ​​​ന്നു മു​​ഖ്യ​​പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇവിടെ റെ​​​യ്ഡും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. കാവ്യാ മാധവനെ ചൊവ്വാഴ്ച അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യം ചെ​​​യ്തിരുന്നു. ദി​​​ലീ​​​പി​​​ന്‍റെ ആ​​​ലു​​​വ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ രാ​​വി​​ലെ 11ന് ​​ആ​​രം​​ഭി​​ച്ച ചോ​​​ദ്യം​​​ചെ​​​യ്യ​​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്. ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി എ​​​ഡി​​​ജി​​​പി ബി.​​​സ​​​ന്ധ്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലുള്ള ​​​സം​​​ഘം കാ​​വ്യ​​യോ​​ടു ചോ​​ദി​​ച്ചെ​​ന്നാ​​ണു സൂ​​​ച​​​ന. അതേസമയം ആവശ്യമെങ്കിൽ കാവ്യയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ ഇന്ന് അറിയിച്ചിരുന്നു. സുനിൽ കുമാറിനെ മുൻപരിചയമില്ലെന്നാണ് ആദ്യഘട്ട ചോദ്യം ചെയ്യലിൽ കാവ്യ വെളിപ്പെടുത്തിയത്. കാവ്യയുടെ മൊഴിയിലെ…

Read More

മൊബൈൽ ചതിക്കുമോ..! സ്ത്രീപീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ എം. വിന്‍സന്‍റ് എംഎൽഎയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും; ജാമ്യഹർജി ഇന്നു പരിഗണിക്കും

നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര: സ്ത്രീപീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ എം. ​​​വി​​​ന്‍സ​​​ന്‍റ് എം​​​എ​​​ല്‍​എ​​യുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് ‍അയയ്ക്കും. അന്വേഷണസംഘം എംഎൽഎ ഹോസ്റ്റലിൽനിന്നു കണ്ടെത്തിയ ഫോൺ ആണ് ഫോറൻസിക് പരിശോധിനയ്ക്ക് അയക്കുന്നത്. അതേസമയം ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പോലീസ് കസ്റ്റഡിയിലുള്ള എംഎൽഎയെ പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കില്ലെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി എംഎൽഎയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെയാണു പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ന്‍​സെ​​​ന്‍റ് ന​​​ല്‍​കി​​​യ ജാ​​​മ്യ​​​ഹ​​​ര്‍​ജി​ കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

Read More

ജയിലില്‍ തുടരും! ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; കേസിലെ സൂത്രധാരനാണു ദിലീപെന്നും ഇതിനുള്ള വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഓഗസ്റ്റ് എട്ട് വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടിയത്. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് ദിലീനെ കോടതിയിൽ ഹാജരാക്കിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജൂലെെ പത്തിനാണ് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തത്. ആലുവ പോലീസ് ക്ലബിലെത്തിച്ചാണ് ദിലീപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 11 അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇന്ന് റിമാൻഡ് കാലാവധി അവസാനിക്കവേയാണ് ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് കാലാവധി നീട്ടിയതോടെ ആലുവ സബ് ജയിലിൽ തന്നെ ദിലീപിനു തുടരേണ്ടിവരും. ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​​സി​​​ൽ ദി​​​ലീ​​​പി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി​​ തിങ്കളാഴ്ച ത​​​ള്ളിയിരുന്നു. കേ​​​സി​​​ലെ സൂ​​​ത്ര​​​ധാ​​​ര​​നാ​​​ണു ദി​​​ലീ​​​പെ​​​ന്നും ഇ​​​തി​​​നു​​​ള്ള വ്യ​​​ക്ത​​​മാ​​​യ…

Read More

പിഡിപി ബുധനാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു; ഹർത്താൽ നടത്തേണ്ടന്ന് പാർട്ടി ചെയർമാൻ അ​​​ബ്ദു​​​ൾ നാ​​​സ​​​ർ മ​​​അ​​​ദ​​​നി​ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബുധനാഴ്ച സം​​​സ്ഥാ​​​ന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പിഡിപി പിൻവലിച്ചു. ഹർത്താൽ നടത്തേണ്ടന്ന് പാർട്ടി ചെയർമാൻ അ​​​ബ്ദു​​​ൾ നാ​​​സ​​​ർ മ​​​അ​​​ദ​​​നി​ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മ​​​അ​​​ദ​​​നി​​​യെ മ​​​ക​​​ന്‍റെ വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചായിരുന്നു പിഡിപി ഹർത്താലിന് ആഹ്വാനം ചെയ്തത്.

Read More