ഗോഹട്ടി: അസമിൽ നിയമം ലംഘിച്ച് ബീഫ് വിൽപ്പന നടത്തിയതിന് 196പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കശാപ്പുശാലകൾ എന്നിവയുൾപ്പെടെ 178 സ്ഥലങ്ങളിലാണു പരിശോധന നടത്തിയത്. 2021 ലെ കന്നുകാലി നിരോധന നിയമപ്രകാരം അസം പോലീസ് 1,700 കിലോയിലധികം മാംസം പിടിച്ചെടുത്തു. 2021ലെ കന്നുകാലി സംരക്ഷണ നിയമപ്രകാരമാണ് അസമിൽ പരിശോധന നടന്നത്. ആദ്യ ദിവസം നടത്തിയ പരിശോധനയിൽ, ഗോഹട്ടി, നാഗോൺ, ചരൈഡിയോ, കൊക്രാർ, സൗത്ത് കാംരൂപ്, ദിബ്രുഗഡ് എന്നിവിടങ്ങളിലായി 112 ഹോട്ടലുകളിൽ റെയ്ഡുകൾ നടത്തി. വേവിച്ചതും പാകം ചെയ്യാൻ സൂക്ഷിച്ചതുമായ വലിയ അളവിൽ ബീഫ് ഇവിടെനിന്നു കണ്ടെത്തി. കൊക്രജാറിൽ മാത്രം നാല് ഹോട്ടലുകളിൽ പോലീസ് സംഘം പരിശോധന നടത്തി. അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Read MoreCategory: Loud Speaker
കാമുകി മറ്റൊരാളെ വിവാഹം കഴിക്കാൻ തയാറായി; ലോഡ്ജിലേക്ക് വിളിച്ച് വരുത്തി കഴുത്തി ഞെരിച്ച് കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ
ഒഡീഷയിലെ ബെർഹാംപുരിൽ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയശേഷം കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൃത്യത്തിനു ശേഷം ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രിയ കുമാരി മോഹരാന (20) ആണ് കൊല്ലപ്പെട്ടത്. ലഞ്ചിപ്പള്ളി സ്വദേശി അഭയകുമാർ മോഹന (24) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ യുവാവ് ലോഡ്ജിൽ മുറിയെടുത്തു. പ്രിയ ഉച്ചയോടെയാണ് മുറിയിലെത്തിയത്. മുറിയിൽവച്ച് ഇരുവരുംതമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ഇയാൾ മർദിക്കുകയും കത്തികൊണ്ടു കുത്തുകയുമായിരുന്നു. സംഭവത്തിനുശേഷം, കൈയ്ക്കേറ്റ പരിക്കിനു ചികിത്സതേടി പ്രതി സിറ്റി ആശുപത്രിയിലെത്തി. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ പ്രകോപിതനായ പ്രതി പ്രിയയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.
Read Moreപഞ്ചരാഷ്ട്രപര്യടനത്തിനു തുടക്കം; പ്രധാനമന്ത്രി ഘാനയിൽ; 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചരാഷ്ട്രപര്യടനത്തിന് ഇന്നു തുടക്കും. ഇന്ത്യൻ സമയം രണ്ടരയോടെ ഘാനയിലെ അക്രയിലെത്തുന്ന മോദി പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുമായി കൂടിക്കാഴ്ച നടത്തും. രാത്രി അദ്ദേഹമൊരുക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും. പ്രധാനമന്ത്രി ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്യും. നാളെ ഘാനയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.ജൂലൈ ഒന്‍പതുവരെയാണു പ്രധാനമന്ത്രിയുടെ വിദേശപര്യടനം. പത്തുവർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമാണിത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണു പ്രധാനമന്ത്രി സന്ദർശിക്കുന്നത്. പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നീ മേഖലകളിൽ കൂടുതൽ സഹകരിക്കുകയാണു സന്ദർശനത്തിന്റെ ലക്ഷ്യം. പ്രതിരോധരംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഘാനയിൽ മുപ്പതു വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ട്രിനിഡാഡിലേക്കും ടൊബാഗോയിലേക്കും ഇന്ത്യക്കാരുടെ വരവിന്റെ 180-ാം വാർഷികം…
Read Moreകൊറോണ വൈറസ് വാക്സിനും അകാലമരണവും തമ്മിൽ ബന്ധമില്ലെന്നു പഠനം; ജീവിതശൈലിയും മുൻകാല അവസ്ഥകളുമാണ് പ്രധാനകാരണമെന്ന് പഠനം
ന്യൂഡൽഹി: കൊറോണ വൈറസ് വാക്സിനും അകാലമരണവും തമ്മിൽ ബന്ധമില്ലെന്നു പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) എയിംസും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് 40 വയസിനു താഴെയുള്ളവരിൽ ഹൃദയാഘാതനിരക്കു വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണു കണ്ടെത്തലുകൾ. യുവാക്കളിലെ കോവിഡ്-19 വാക്സിനുകളും ഹൃദയാഘാതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജീവിതശൈലിയും മുൻകാല അവസ്ഥകളുമാണ് മരണങ്ങൾക്കു പിന്നിലെ പ്രധാനഘടകങ്ങളെന്ന് ദേശീയ പഠനം കണ്ടെത്തി. 18-45 ഇടയിൽ പ്രായമുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്കു പിന്നിലെ കാരണങ്ങൾ മനസിലാക്കാൻ ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്. 2023 മേയ് മുതൽ ഓഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47ഓളം ആശുപത്രികളിലാണു പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാനെന്നു തോന്നുന്ന, അപ്രതീക്ഷിതമായി മരിച്ച വ്യക്തികളിലാണു പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
Read Moreഡോ. ഹാരിസിനെ തള്ളി സിപിഎമ്മും മന്ത്രിമാരും; തള്ളിപ്പറയാതെ സിപിഐ; പിന്തുണ പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന കെജിഎംസിടിഎ
തിരുവനന്തപുരം: ഡോ. ഹാരിസിനെ തള്ളി സിപിഎമ്മും മന്ത്രിമാരും, തള്ളിപ്പറയാതെ സിപിഐ. മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരേ സിപിഎം നേതാക്കളും മന്ത്രിമാരും രംഗത്തെത്തി തള്ളിപ്പറഞ്ഞപ്പോള്‍ നിലപാട് മയപ്പെടുത്തി സിപിഐ രംഗത്തെത്തി. ഹാരിസിന്റെ തുറന്നുപറച്ചില്‍ പൊതുജനാരോഗ്യ രംഗത്തെ പുരോഗതിയെ കുറച്ചുകാണിക്കാനും തെറ്റിദ്ധാരണ പരത്താനും ഇടയാക്കിയെന്നു പാര്‍ട്ടിപത്രമായ ദേശാഭിമാനി വിലയിരുത്തി. ഹാരിസ് നടത്തിയതു തിരുത്തല്‍ അല്ലെന്നും തകര്‍ക്കല്‍ ആണെന്നുമാണ് ദേശാഭിമാനിയുടെ നിലപാട്. ഹാരിസിന്റെ അഭിപ്രായം പ്രതിപക്ഷത്തിന് സര്‍ക്കാരിനുനേരേ തിരിയാനുള്ള ആയുധം നല്കല് ആയിരുന്നുവെന്നും ചെറിയ പ്രശ്നങ്ങളെ പര്‍വതീകരിച്ച് കാണിക്കുകയാണു ചെയ്തതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അഭിപ്രായപ്പെട്ടത്. ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്ത നടപടികളും അഭിപ്രായങ്ങളുമാണു ഹാരിസ് നടത്തിയത്. ആരോഗ്യവകുപ്പിനു പൂര്‍ണപിന്തുണ നല്‍കിയും ഹാരിസിനെ വിമര്‍ശിച്ചും മന്ത്രി സജി ചെറിയാന് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം എല്ലാം നേരേയാകണമെന്ന ഉദ്യേശത്തോടെയാകാം അദ്ദേഹം കാര്യങ്ങള്‍…
Read Moreഭാരതാംബ ചിത്രവിവാദം; രജിസ്ട്രാറെ വിസി ഒറ്റുകൊടുത്തു; വൈസ് ചാന്‍സലര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഇടത് സെനറ്റ് അംഗങ്ങള്‍
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇടത് സെനറ്റ് അംഗങ്ങള്‍. പത്മനാഭ സേവ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഉണ്ടായ സംഭവ വികാസങ്ങളുടെ പേരില്‍ രജിസ്ട്രാര്‍ക്കെതിരേ വിസി നല്കിയ റിപ്പോര്‍ട്ടാണ് ഇടത് സെനറ്റ് അംഗങ്ങളെ ചൊടിപ്പിച്ചത്. അടിയന്തരമായി സെനറ്റ് യോഗം വിളിക്കണമെന്ന് ഇവര്‍ വിസിയോട് ആവശ്യപ്പെട്ടു. സര്വകലാശാലാചട്ടങ്ങള്ക്കു വിരുദ്ധമായി നടത്തിയ പരിപാടി ആയതിനാലാണ് രജിസ്ട്രാര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ രജിസ്ട്രാറെ വിസി ഒറ്റുകൊടുത്തുവെന്നാണ് ഇടത് സെനറ്റ് അംഗങ്ങളുടെ ആരോപണം. സെനറ്റ് ഹാളില്‍ നടന്ന സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ സ്വീകരിച്ച നടപടി ഗവര്‍ണറെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടിയിരുന്നു. ഗവര്‍ണര്‍ക്ക് വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ നല്കിയ റിപ്പോര്‍ട്ടില്‍ രജിസ്ട്രാര്‍ക്കെതിരേ ഗൗരവമായ കുറ്റപ്പെടുത്തലുണ്ടായിരുന്നു. ഇതാണ് ഇടത് സെനറ്റ് അംഗങ്ങളെ ചൊടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവും വൈസ് ചാന്‍സലര്‍ക്കെതിരേ…
Read Moreരാജ്യത്ത് യുപിഐ ഇടപാടുകളിൽ കഴിഞ്ഞമാസം നേരിയ കുറവ്; എൻപി.സിഐ പുറത്തുവിട്ട കണക്കിൽ പറയുന്നതിങ്ങനെ
കൊല്ലം: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളിൽ ജൂണിൽ നേരിയ കുറവ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപി.സിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, മേയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതിനുശേഷമാണ് ഈ കുറവ് രേഖപ്പെടുത്തിയത്. ജൂണിൽ യുപിഐ വഴി 1,840 കോടി ഇടപാടുകളിലായി 24.04 ലക്ഷം കോടി രൂപയുടെ വിനിമയമാണു നടന്നത്. ഇത് മേയ് മാസത്തിലെ ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 1.5 ശതമാനം കുറവും മൂല്യത്തിൽ 4.4 ശതമാനം കുറവുമാണ്. മെയിൽ 25.14 ലക്ഷം കോടി രൂപയുടെ 1,868 കോടി ഇടപാടുകളാണു നടന്നത്. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 32 ശതമാനം വർധനയും, ഇടപാട് മൂല്യത്തിൽ 20 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്. ജൂണിൽ ശരാശരി പ്രതിദിന ഇടപാടുകൾ 61.3 കോടിയായിരുന്നു, ഇത് മേയ്…
Read Moreവാണിജ്യ പാചക വാതക സിലിണ്ടറിന് 58.50 രൂപ കുറച്ചു
കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1,671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് കുറഞ്ഞത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 57.5 രൂപയാണ് കുറഞ്ഞത്. 1,672 രൂപയാണ് കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Read Moreഒരച്ഛന്റെ കണ്ണില്ലാ ക്രൂരത: സൈക്കിളിൽ നിന്നും മകൾ വീണു; ഉറങ്ങിക്കിടന്ന പിതാവ് ഉറക്കച്ചടവിൽ പെൺകുട്ടിയോട് ചെയ്തത്…
മുംബൈ: സൈക്കിളിൽ നിന്നും വീണ മകളെ കൊടാലി കൊണ്ട് കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ഒൻപതുകാരിയായ ഗൗരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഗ്യാനേശ്വർ ജാദവിനെ പോലീസ് പിടികൂടി. പോലീസ് പറയുന്നതനുസരിച്ച്, ഗൗരി എന്ന പെൺകുട്ടിക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടായിരുന്നു.ഞായറാഴ്ച സൈക്കിൾ ഓടിക്കുന്നതിനിടെ കുട്ടി നിലത്തുവീണു. തുടർന്ന് മദ്യലഹരിയിലായിരുന്ന ഗ്യാനേശ്വർ, ഉറങ്ങിക്കിടക്കുന്നതിനിടെ ഗൗരിയെ കോടാലികൊണ്ട് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം 24 മണിക്കൂർ അയാൾ കുട്ടിയുടെ മൃതദേഹം പരന്ദ താലൂക്കിലെ വീട്ടിൽ സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Read Moreവിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തന തകരാർ തുടരുന്നു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയത്തിന്റെയും വൃക്കvsകളുടെയും പ്രവര്‍ത്തനം തകരാറിലായി തുടരുന്നതിനാല്‍ അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണ്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നത്. പട്ടത്തെ സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയില്‍ കഴിയുകയാണ്.അഞ്ച് ദിവസം മുന്‍പാണ് ആരോഗ്യനില വഷളായത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യുറോളജി വിഭാഗത്തിലെ ഡോക്ട ര്മാര് അദ്ദേഹത്തിന്റെ ആരോഗ്യ നില പൂര്‍വസ്ഥിതിയിലാക്കാനുള്ള ചികിത്സകളുമായി മുന്നോട്ടു പോകുകയാണ്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡും ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് വി.എസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിടുന്നത്.
Read More