വൈപ്പിൻ: രാസലഹരിയും കഞ്ചാവുമായി യുവതിയെ വാടക വീട്ടിൽ നിന്നും മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വള്ളിക്കുളം റോഡിൽ പാറേപ്പറമ്പിൽ വീട്ടിൽ കാഷ്മീര പി. ജോജിയാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 10. 07 ഗ്രാം എംഡിഎംഎയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ഒഎൽഎച്ച് കോളനിക്ക് സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 28 ന് രാത്രി നടത്തിയ പരിശോധനയിൽ ആറ് സിബ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎയും രണ്ടു കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു. എസിക്ക് മുകളിലായി കണ്ണടക്കൂട്ടിലാണ് മയക്കുമരുന്ന് സുക്ഷിച്ചിരുന്നത്.
Read MoreCategory: Loud Speaker
എതിർ സ്ഥാനാർഥി ആരായാലും നിലമ്പൂരിൽ യുഡിഎഫ് വിജയിക്കും: ഷാഫി പറമ്പിൽ
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നുറപ്പാണെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍. എതിർ സ്ഥാനാർഥിയായി ആര് വന്നാലും പ്രശ്നമില്ലെന്നും ഷാഫി പറഞ്ഞു. “എതിര് സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നത്. രാഷ്ട്രീയ പോരാട്ടം നടന്നാലും ഗുണം യുഡിഎഫിന് തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് യുഡിഎഫിന്റെ ജയമാണ്. എല്‍ഡിഎഫ് കെട്ടിയ വാഗ്ദാനങ്ങള്‍ ജനത്തിന് മുന്നില്‍ പൊളിഞ്ഞു വീഴുകയാണ്.’-ഷാഫി പറന്പിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ആദ്യ ചോയിസ് സ്ഥാനാര്‍ത്ഥി സ്വരാജായിരുന്നോ എന്ന് പാർട്ടി വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം. സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഷാഫിയുടെ പ്രതികരണം.
Read Moreകപ്പല്‍ അപകടം: സിഎംഎഫ്ആര്‍ഐയുടെ നാലംഗ സംഘം പഠനം തുടങ്ങി
കൊച്ചി: കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം കടല്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് ഇപ്പോള്‍ പഠനം നടന്നുവരുന്നത്. ഈ ജില്ലകളിലെ 10 സ്റ്റേഷനുകളില്‍ നിന്നെടുത്ത വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. ഓക്സിജന്റെ അളവ്, അമ്ലീകരണം, പോഷകങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ജലഗുണനിലവാരം പഠനവിധേയമാക്കുന്നുണ്ട്. എണ്ണ ചോര്‍ച്ചയുണ്ടോ എന്നറിയാനായി വെള്ളത്തിലെയും മണ്ണിലെയും ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യവും പരിശോധിക്കുന്നുണ്ട്. സസ്യ പ്ലവകങ്ങളും തീരത്തെ മണ്ണിലുള്ള ജീവികളെയും (ബെന്തിക്) ശേഖരിച്ച് പരിശോധിച്ചുവരികയാണ്. നിശ്ചിത കാലയളവുകളില്‍ ഈ സ്റ്റേഷനുകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. കാലാവസ്ഥയും അനുകൂലമാകണംഗവേഷണ കപ്പലുപയോഗിച്ച് കടലില്‍നിന്നുള്ള സാമ്പിള്‍ ശേഖരണം ആരംഭിച്ചിരുന്നെങ്കിലും കാലാവസ്ഥാ അനുകൂലമല്ലാത്തതിനാല്‍ തീരക്കടലുകളില്നിന്ന് മാത്രമാണ് സാമ്പിളുകള്‍ ശേഖരിക്കാനായത്. കാലാവസ്ഥാ അനുകൂലമാകുന്നതോടെ,…
Read Moreഅമ്മാവന്റെ മകനുമായി പിരിയാൻ പറ്റാത്ത വിധത്തിൽ അടുത്തു: പ്രണയബന്ധം വീട്ടുകാര്‍ തടഞ്ഞു; 16കാരി ജീവനൊടുക്കി
മുംബൈ: അമ്മാവന്റെ മകനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 16കാരിയെ ജീവനൊടുക്കി. താനെ ജില്ലയിൽ ഡോംബിവ്ലി പ്രദേശത്തെ ഖംബല്പാഡയിലെ വീട്ടിലാണു പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. താനെയിലെ ഉല്ലാസ്നഗറില്‍ താമസിക്കുന്ന തന്റെ അമ്മാവന്റെ 25 കാരനായ മകനുമായി പ്രണയത്തിലാണെന്നു പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇതാണു ജീവനൊടുക്കാൻ കാരണമെന്നു കരുതുന്നതായി തിലക് നഗര്‍ പോലീസ് അറിയിച്ചു.
Read Moreനിലമ്പുരിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി; രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. നിലമ്പുരിൽ സ്വരാജ് സമ്മതനാണെന്നും ഗോവിന്ദൻ പറഞ്ഞു. പി.വി. അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More‘ഞാന്‍ വഴിയാധാരമായത് ഒരു തവണ, പക്ഷേ അങ്ങ് വഴിയാധാരമായത് ഏഴുതവണ’: മുരളീധരന് മറുപടിയുമായി ഡോ. ജോ ജോസഫ്
കൊച്ചി: കോൺഗ്രസ് നേതാവ് കെ. മുരളീധരനെതിരേ രൂക്ഷ പ്രതികരണവുമായി തൃക്കാക്കരയിലെ മുൻ സ്ഥാനാർഥി ഡോ. ജോ ജോസഫ്. ഡോക്ടര്‍മാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ത്തി വഴിയാധാരമാക്കരുത് എന്ന കെ. മുരളീധരന്റെ പരിഹാസത്തിന് മറുപടിയാണ് ജോ ജോസഫ് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ താൻ ഒരു തവണ തോറ്റപ്പോൾ മുരളീധരൻ അക്ഷരാർഥത്തിൽ തോറ്റത് 7 തവണയാണ് എന്നാണ് ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് കാലമായിരിക്കുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം നടന്ന എല്ലാ ഉപതെഞ്ഞെടുപ്പുകളുടെ സമയത്തും എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന അനേകം ട്രോളുകളും മറ്റും കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവർ പടച്ചുവിടുന്ന ഇവയിൽ ഒന്നിനുപോലും പ്രതികരിക്കാറില്ല. ചിലത് ആസ്വദിക്കാറുമുണ്ട്. എന്നാൽ അങ്ങനെയല്ല ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണങ്ങളോട് എന്റെ നിലപാട്. അതിനോട് പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാലത്ത് ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ…
Read Moreപേമാരിയിൽ വിറച്ച് സംസ്ഥാനം; ന്യൂനമര്‍ദം ശക്തമായി, അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴ; തീരത്ത് കള്ളക്കടല്‍ പ്രതിഭാസം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇടുക്കി, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നൂറില്‍ പരം ദുരിതാശ്വാസ ക്യാമ്പുകളിലായി 2,500 ല്‍ പരം ആളുകളെ മാറ്റി പാര്‍പ്പിച്ചു. എന്‍ഡിആര്‍എഫിന്റെ ഒന്‍പതു യൂണിറ്റ് മഴ കെടുതികളെ നേരിടാന്‍ എസ്ഡിആര്എഫിനോടൊപ്പം സജ്ജരായി രംഗത്തുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അംങ്കണവാടികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴക്കെടുതിയില്‍ ഇന്നലെ…
Read Moreസെറ്റ് സാരിയും മുല്ലപ്പൂവും ചൂടി മലയാളി മങ്കപോലെ ജ്യോതിയെത്തി തെയ്യം കാണാൻ: വീഡിയോ യൂട്യൂബിൽ; പാക് ചാരവനിത കണ്ണൂരിലെ ക്ഷേത്രത്തിലുമെത്തി
കണ്ണൂര്‍: പാക് ചാര വനിത ഹരിയാനയിലെ യുട്യൂബ് ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തി. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്ര എത്തിയതായാണു തെയ്യത്തിന്റെ വീഡിയോ ബ്ലോഗ് ചെയ്തതില്‍നിന്ന് വ്യക്തമാകുന്നത്. ശിവനോടൊപ്പം സ്വയംഭൂവായി വനശാസ്താവ് പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കുന്ന പുരാതന ക്ഷേത്രമാണ് ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായിരുന്ന കാശിപുരം വനശാസ്താ ക്ഷേത്രം. ഇവിടെ കഴിഞ്ഞ ജനുവരിയിലെത്തിയിരുന്നതായാണു ചിത്രം വ്യക്തമാക്കുന്നത്. കൊച്ചി മട്ടാഞ്ചേരി കപ്പല്‍ശാലയുള്‍പ്പെടെ കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് ജ്യോതി ഈ ക്ഷേത്രത്തിലെത്തിയതെന്നാണു കരുതുന്നത്. ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനു ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ ഇപ്പോള്‍ കോടതി 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പോലീസ് പിടിച്ചെടുത്ത ജ്യോതിയുടെ മൊബൈല്‍ഫോൺ, ലാപ്ടോപ്പ് എന്നിവയിൽനിന്നു വീണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യല്‍. ഇതിനിടെ ജ്യോതി തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ…
Read Moreജനനി ജന്മരക്ഷാപദ്ധതി; 14 മാസത്തിനുള്ളില്‍ ചെലവഴിച്ചത് 15.98 കോടി
കൊച്ചി: പട്ടികവര്‍ഗക്കാരായ ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച ജനനി ജന്മരക്ഷാ പദ്ധതിയിലൂടെ കഴിഞ്ഞ 14 മാസത്തിനുള്ളില്‍ ചെലവഴിച്ചത് 15.98 കോടി രൂപ. 2024 മുതല്‍ 2025 ഫെബ്രുവരിവരെ ചെലവഴിച്ച തുകയാണിത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 11.74 കോടി രൂപയും 2022- 23 വര്‍ഷത്തില്‍ 16.46 കോടി രൂപയും 2021-22 വര്‍ഷത്തില്‍ 26.50 കോടി രൂപയുമാണ് ജനനി ജന്മരക്ഷാ പദ്ധതിയിലൂടെ ചെലവഴിച്ചത്. ഗര്‍ഭാവസ്ഥയുടെ മൂന്നു മാസം മുതല്‍ കുട്ടിക്ക് ഒരു വയസ് പൂര്‍ത്തിയാകുന്നതുവരെ 18 മാസത്തേക്ക് പ്രതിമാസം 2,000 രൂപ നിരക്കിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. ഇതിനു പുറമേ ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തിനായി ഊരിന്റെ താരാട്ട് എന്ന പദ്ധതി അട്ടപ്പാടി മേഖലയില്‍ നടപ്പാക്കിവരുന്നുണ്ട്. 2013ലാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്. പോഷകാഹാരത്തിനും മറ്റുമായി ഓരോ മാസവുമാണ് തുക നല്‍കുന്നത്. 2018 വരെ പ്രതിമാസം 1000…
Read Moreസവർക്കർക്കെതിരേ പറഞ്ഞാൽ രാഹുലിന്റെ മുഖത്ത് കരിതേക്കുമെന്ന് ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ്
മുംബൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വി.ഡി. സവർക്കർക്കെതിരെയുള്ള അപകീർത്തി പരാമർശങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ മുഖത്ത് കരിവാരിത്തേക്കുമെന്നു ശിവസേനാ (ഉദ്ധവ്) പുനെ യൂണിറ്റ് ഉപാധ്യക്ഷൻ ബാലാ ദരാദെ. കോൺഗ്രസ്, എൻസിപി (ശരദ്), ശിവസേനാ (ഉദ്ധവ്) പാർട്ടികളുടെ സഖ്യമായ മഹാവികാസ് അഘാഡിയെ തന്റെ പരാമർശം എങ്ങനെ ബാധിക്കുമെന്നു കണക്കാക്കുന്നില്ലെന്നും സവർക്കർക്കെതിരെയുള്ള ഒരു നീക്കവും സഹിക്കാനാകില്ലെന്നും ദരാദെ പറഞ്ഞു. എംപിസിസി അധ്യക്ഷൻ ഹർഷ്വർധൻ സപ്കൽ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഉദ്ധവ് വിഭാഗം നേതാവിന്റെ പ്രതികരണത്തിനെതിരേ രംഗത്തെത്തി. സവർക്കറെ രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞതെല്ലാം ചരിത്രപരമായ പിന്തുണയുള്ള കാര്യങ്ങളാണെന്നും സപ്കൽ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായമാണു ദരാദെ പ്രകടിപ്പിച്ചതെന്നും പാർട്ടിയുടെ നിലപാടല്ലെന്നും ശിവസേനാ (ഉദ്ധവ്) വക്താവ് സുഷമ അന്ധാരെയും വ്യക്തമാക്കി.
Read More