ജ​ന​നി ജ​ന്മ​ര​ക്ഷാ​പ​ദ്ധ​തി; 14 മാ​സ​ത്തി​നു​ള്ളി​ല്‍ ചെ​ല​വ​ഴി​ച്ച​ത് 15.98 കോ​ടി

കൊ​ച്ചി: പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രാ​യ ഗ​ര്‍​ഭി​ണി​ക​ളു​ടെ​യും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രു​ടെ​യും പോ​ഷ​കാ​ഹാ​ര പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ജ​ന​നി ജ​ന്മ​ര​ക്ഷാ പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​ഞ്ഞ 14 മാ​സ​ത്തി​നു​ള്ളി​ല്‍ ചെ​ല​വ​ഴി​ച്ച​ത് 15.98 കോ​ടി രൂ​പ. 2024 മു​ത​ല്‍ 2025 ഫെ​ബ്രു​വ​രി​വ​രെ ചെ​ല​വ​ഴി​ച്ച തു​ക​യാ​ണി​ത്. 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 11.74 കോ​ടി രൂ​പ​യും 2022- 23 വ​ര്‍​ഷ​ത്തി​ല്‍ 16.46 കോ​ടി രൂ​പ​യും 2021-22 വ​ര്‍​ഷ​ത്തി​ല്‍ 26.50 കോ​ടി രൂ​പ​യു​മാ​ണ് ജ​ന​നി ജ​ന്മ​ര​ക്ഷാ പ​ദ്ധ​തി​യി​ലൂ​ടെ ചെ​ല​വ​ഴി​ച്ച​ത്. ഗ​ര്‍​ഭാ​വ​സ്ഥ​യു​ടെ മൂ​ന്നു മാ​സം മു​ത​ല്‍ കു​ട്ടി​ക്ക് ഒ​രു വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ 18 മാ​സ​ത്തേ​ക്ക് പ്ര​തി​മാ​സം 2,000 രൂ​പ നി​ര​ക്കി​ലാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​ത്. ഇ​തി​നു പു​റ​മേ ഗ​ര്‍​ഭ​സ്ഥ ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നാ​യി ഊ​രി​ന്‍റെ താ​രാ​ട്ട് എ​ന്ന പ​ദ്ധ​തി അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. 2013ലാ​ണ് സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. പോ​ഷ​കാ​ഹാ​ര​ത്തി​നും മ​റ്റു​മാ​യി ഓ​രോ മാ​സ​വു​മാ​ണ് തു​ക ന​ല്‍​കു​ന്ന​ത്. 2018 വ​രെ പ്ര​തി​മാ​സം 1000…

Read More

സ​വ​ർ​ക്ക​ർ​ക്കെ​തി​രേ പ​റ​ഞ്ഞാ​ൽ രാ​ഹു​ലി​ന്‍റെ മു​ഖ​ത്ത് ക​രി​തേ​ക്കു​മെ​ന്ന് ശി​വ​സേ​നാ ഉ​ദ്ധ​വ് വി​ഭാ​ഗം നേ​താ​വ്

മും​ബൈ: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വി.​ഡി. സ​വ​ർ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ക​രി​വാ​രി​ത്തേ​ക്കു​മെ​ന്നു ശി​വ​സേ​നാ (ഉ​ദ്ധ​വ്) പു​നെ യൂ​ണി​റ്റ് ഉ​പാ​ധ്യ​ക്ഷ​ൻ ബാ​ലാ ദ​രാ​ദെ. കോ​ൺ​ഗ്ര​സ്, എ​ൻ​സി​പി (ശ​ര​ദ്), ശി​വ​സേ​നാ (ഉ​ദ്ധ​വ്) പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യ​മാ​യ മ​ഹാ​വി​കാ​സ് അ​ഘാ​ഡി​യെ ത​ന്‍റെ പ​രാ​മ​ർ​ശം എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നു ക​ണ​ക്കാ​ക്കു​ന്നി​ല്ലെ​ന്നും സ​വ​ർ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള ഒ​രു നീ​ക്ക​വും സ​ഹി​ക്കാ​നാ​കി​ല്ലെ​ന്നും ദ​രാ​ദെ പ​റ​ഞ്ഞു. എം​പി​സി​സി അ​ധ്യ​ക്ഷ​ൻ ഹ​ർ​ഷ്‌​വ​ർ​ധ​ൻ സ​പ്ക​ൽ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഉ​ദ്ധ​വ് വി​ഭാ​ഗം നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി. സ​വ​ർ​ക്ക​റെ രാ​ഹു​ൽ ഗാ​ന്ധി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞ​തെ​ല്ലാം ച​രി​ത്ര​പ​ര​മാ​യ പി​ന്തു​ണ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണെ​ന്നും സ​പ്ക​ൽ പ​റ​ഞ്ഞു. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണു ദ​രാ​ദെ പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട​ല്ലെ​ന്നും ശി​വ​സേ​നാ (ഉ​ദ്ധ​വ്) വ​ക്താ​വ് സു​ഷ​മ അ​ന്ധാ​രെ​യും വ്യ​ക്ത​മാ​ക്കി.

Read More

മേ​ഘാ​ല​യ​യി​ല്‍ ഹ​ണി​മൂ​ണി​നി​ടെ കാ​ണാ​താ​യ ദ​മ്പ​തി​മാ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

ഇ​ൻ​ഡോ​ർ: മേ​ഘാ​ല​യ​യി​ല്‍ ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ ന​വ​ദ​മ്പ​തി​മാ​രെ കാ​ണാ​താ​യി​ട്ട് അ​ഞ്ചു​ദി​വ​സം. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ര്‍ സ്വ​ദേ​ശി​ക​ളാ​യ രാ​ജാ ര​ഘു​വം​ശി​യെ​യും ഭാ​ര്യ സോ​ന​ത്തെ​യു​മാ​ണ് മേ​ഘാ​ല​യ​യി​ല്‍​വ​ച്ച് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ​ത്. വ​ന​മേ​ഖ​ല​ക​ളി​ല​ട​ക്കം വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മേ​ഘാ​ല​യ​യി​ലെ ഷി​ല്ലോ​ങ്ങി​ലെ​ത്തി​യ ദ​മ്പ​തി​മാ​രെ മേ​യ് 23ന് ​ചി​റാ​പു​ഞ്ചി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ട​ക​യ്‌​ക്കെ​ടു​ത്ത സ്‌​കൂ​ട്ട​ര്‍ ഈ ​വ​ഴി​യി​ലെ ഗ്രാ​മ​ത്തി​ല്‍​നി​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ൻ​ഡോ​റി​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്പ​നി ന​ട​ത്തു​ന്ന രാ​ജാ ര​ഘു​വം​ശി​യും സോ​ന​വും മേ​യ് 11-നാ​ണ് വി​വാ​ഹി​ത​രാ​യ​ത്. മേ​യ് 20-നാ​ണ് ഇ​രു​വ​രും ഹ​ണി​മൂ​ണ്‍ യാ​ത്ര ആ​രം​ഭി​ച്ച​ത്. ഗോ​ഹ​ട്ടി​യി​ലെ ക്ഷേ​ത്ര​സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞാ​ണ് ഇ​രു​വ​രും മേ​ഘാ​ല​യ​യി​ലെ ഷി​ല്ലോം​ഗി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്നു​ള്ള യാ​ത്ര​യ്ക്കി​ടെ ഇ​രു​വ​രെ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ദ​മ്പ​തി​മാ​രെ കാ​ണാ​താ​യ ഈ​സ്റ്റ് ഖാ​സി ഹി​ല്‍​സ് ജി​ല്ല​യി​ലെ മ​റ്റൊ​രു ഗ്രാ​മ​ത്തി​ല്‍ ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ് ഒ​രു വി​ദേ​ശ​വി​നോ​ദ​സ​ഞ്ചാ​രി​യെ​യും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യി​രു​ന്നു. ഹം​ഗ​റി​യി​ല്‍​നി​ന്നു​ള്ള സ​ഞ്ചാ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്. പ​ന്ത്ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഹം​ഗേ​റി​യ​ന്‍ സ്വ​ദേ​ശി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം,…

Read More

ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​നെ​തി​രേ എം.​വി. ഗോ​വി​ന്ദ​ന്‍; “ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ച​തു​കൊ​ണ്ടാ​ണ് 2021ൽ ​യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​റ്റ​ത്’

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​നെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ച​തു​കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​റ്റ​ത്. സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന വി.​വി. പ്ര​കാ​ശി​ന്‍റെ മ​ക​ളു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ഷൗ​ക്ക​ത്തി​നെ​തി​രേ ഒ​ളി​യ​മ്പു​ണ്ടെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി മു​ഖ​പ​ത്ര​ത്തി​ലെ ലേ​ഖ​ന​ത്തി​ലാ​ണ് എം.​വി. ഗോ​വി​ന്ദ​ന്‍റെ പ​രാ​മ​ർ​ശം. പി.​വി. അ​ന്‍​വ​റി​ന്‍റെ രാ​ഷ്‌​ട്രീ​യ വ​ഞ്ച​ന​യ്ക്കെ​തി​രേ നി​ല​മ്പൂ​രി​ലെ ജ​ന​ങ്ങ​ള്‍ വി​ധി​യെ​ഴു​തും. അ​വ​ര്‍ ഒ​രി​ക്ക​ലും രാ​ഷ്‌​ട്രീ​യ​വ​ഞ്ച​ന​യ്ക്ക് കൂ​ട്ടു​നി​ല്‍​ക്കി​ല്ല. അ​ന്‍​വ​ര്‍ യു​ഡി​എ​ഫു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ ഗു​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ഴ​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് പ​ത്ത് മാ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടി​ച്ചേ​ല്‍​പ്പി​ച്ച​ത്. നി​ല​മ്പൂ​രി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ മി​ക​വ് പാ​ര്‍​ട്ടി​ക്ക് നേ​ട്ട​മാ​കും. മൂ​ന്നാം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ഹ​ളം നി​ല​മ്പൂ​രി​ല്‍​നി​ന്നു​യ​രും. 1,200 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ല​മ്പൂ​രി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ന്‍​വ​റി​ന് നി​ല​മ്പൂ​രി​ല്‍ വ​ലി​യ സ്വാ​ധീ​ന​മി​ല്ല. നേ​ര​ത്തെ​യും നി​ല​മ്പൂ​രി​ല്‍…

Read More

പ​ന്ത് കെ​പി​സി​സി​യു​ടെ കോ​ര്‍​ട്ടി​ല്‍… ‘​സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ മ​റി​ക​ട​ന്ന് ച​ര്‍​ച്ച​യ്ക്കി​ല്ല’; പി.​വി. അ​ന്‍​വ​റി​നെ കൈ​വി​ട്ട് കെ​സി​യും

മ​ല​പ്പു​റം: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​വി. അ​ന്‍​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ പ​ന്ത് കെ​പി​സി​സി​യു​ടെ കോ​ര്‍​ട്ടി​ല്‍. കെ​പി​സി​സി​യു​ടെ തീ​രു​മാ​നം മ​റി​ക​ട​ന്നു ‍യാ​തൊ​രു ച​ര്‍​ച്ച​യ്ക്കും മു​തി​രു​ന്നി​ല്ലെ​ന്ന് എ​ഐ​സി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ സം​സ്ഥാ​ന നേ​താ​ക്ക​ളെ അ​റി​യി​ച്ചു. ഇ​നി ച​ര്‍​ച്ച കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി മാ​ത്രം ആ​യി​രി​ക്കു​മെ​ന്ന പി.​വി. അ​ന്‍​വ​റി​ന്‍റെ പ്ര​സ്താ​വ​ന സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തു​കൊ​ണ്ടു കൂ​ടി​യാ​ണ് നി​ല​മ്പൂ​രി​ല്‍ ഉ​ണ്ടാ​യി​ട്ടും കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഇ​ന്ന​ലെ രാ​ത്രി പി.​വി. അ​ന്‍​വ​റി​നെ കാ​ണാ​ന്‍ കൂ​ട്ടാ​ക്കാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണം. ഹൈ​ക്ക​മാ​ന്‍​ഡ് അം​ഗീ​ക​രി​ച്ച സ്ഥാ​നാ​ര്‍​ഥി​ക്കു​നേ​രേ അ​ന്‍​വ​ര്‍ ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ട് പ്ര​തി​പ​ക്ഷ​നേ​താ​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റും കെ​സി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന നേ​താ​ക്ക​ള്‍ എ​ടു​ക്കു​ന്ന നി​ല​പാ​ടി​നൊ​പ്പം നി​ല്‍​ക്കാ​നാ​ണ് കെ​സി​യു​ടെ തീ​രു​മാ​നം. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ത​ല​യ്ക്കു​മീ​തേ ഒ​രു ച​ര്‍​ച്ച​യും വേ​ണ്ടെ​ന്നും നി​ല​പാ​ട് അ​റി​യി​ക്കാ​ന്‍ വേ​ണ്ടി​മാ​ത്രം അ​ന്‍​വ​റി​നെ കാ​ണാ​മെ​ന്നു​മാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം പി.​വി. അ​ൻ​വ​റി​നെ യു​ഡി​എ​ഫി​ന്‍റെ അ​സോ​സി​യേ​റ്റ്…

Read More

‘അ​ത് പ​ശു​മാം​സം ആ​യി​രു​ന്നി​ല്ല’: യു​പി​യി​ൽ മു​സ്‌​ലിം യു​വാ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ വ​ഴി​ത്തി​രി​വ്

അ​ലി​ഗ​ഢ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഢി​ൽ പ​ശു​മാം​സം കൈ​വ​ശം വ​ച്ചെ​ന്നാ​രോ​പി​ച്ച് മു​സ് ലിം ​യു​വാ​ക്ക​ളെ ഒ​രു സം​ഘം മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. യു​വാ​ക്ക​ളു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് പ​ശു​മാം​സം അ​ല്ലെ​ന്നു ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി ക​ണ്ടെ​ത്തി. മേ​യ് 24നാ​യി​രു​ന്നു യു​വാ​ക്ക​ൾ​ക്കു​നേ​രേ മ​ർ​ദ​ന​മു​ണ്ടാ​യ​ത്. അ​ലി​ഗ​ഢി​ലെ “ഗോ ​സം​ര​ക്ഷ​ക​ർ’ എ​ന്ന​വ​കാ​ശ​പ്പ​ടു​ന്ന ഒ​രു കൂ​ട്ടം ആ​ളു​ക​ളാ​ണ് യു​വാ​ക്ക​ളെ മ​ർ​ദി​ച്ച​ത്. അ​ഖി​ൽ, അ​ർ​ബാ​ജ്, അ​കീ​ൽ, ന​ദീം എ​ന്നി​വ​ർ​ക്കാ​ണ് ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റ​ത്. അ​ൽ അം​ബ​ർ എ​ന്ന ഫാ​ക്ട​റി​യി​ൽ​നി​ന്ന് ബീ​ഫ് എ​ടു​ത്തു​വ​രു​ന്ന വ​ഴി​യി​ൽ ഒ​രു സം​ഘം യു​വാ​ക്ക​ളെ ത​ട​യു​ക​യാ​യി​രു​ന്നു. കൈ​യി​ലു​ള്ള​ത് പ​ശു​മാം​സം ആ​ണെ​ന്നും സം​ഭ​വം പു​റ​ത്തു​പ​റ​യാ​തെ ഇ​രി​ക്ക​ണ​മെ​ങ്കി​ൽ പ​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ യു​വാ​ക്ക​ൾ സ​മ്മ​തി​ച്ചി​ല്ല. ഇ​തോ​ടെ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പോ​ലീ​സ് എ​ത്തി​യാ​ണു യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ മാം​സ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ലാ​ണ് പ​ശു​വി​ന്‍റെ മാം​സ​മ​ല്ല എ​ന്ന നി​ർ​ണാ​യ​ക​മാ​യ ക​ണ്ടെ​ത്ത​ലു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് എ​ഫ്‌​ഐ​ആ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ…

Read More

സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണം; പ്ര​തി​ക​ളെ സ​ഹാ​യി​ച്ച മു​ൻ മ​ന്ത്രി​യു​ടെ മ​ക​ന​ട​ക്കം 5 പേ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് എ​ൻ​സി​പി അ​ജി​ത് വി​ഭാ​ഗം മു​ൻ നേ​താ​വി​ന്‍റെ മ​രു​മ​ക​ൾ പു​നെ​യി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കു സ​ഹാ​യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യു​ടെ മ​ക​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ൻ​സി​പി നേ​താ​വാ​യി​രു​ന്ന രാ​ജേ​ന്ദ്ര ഹ​ഗാ​വാ​നെ, മ​ക​ൻ സു​ശീ​ൽ എ​ന്നി​വ​ർ ഒ​ളി​വി​ലാ​യി​രു​ന്ന സ​മ​യ​ത്ത് കൊ​ങ്കോ​ളി ടോ​ൾ പ്ലാ​സ​യ്ക്ക​ടു​ത്തു റി​സോ​ർ​ട്ടി​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ത്ത​തി​നാ​ണു കോ​ൺ​ഗ്ര​സ് നേ​താ​വും ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യു​മാ​യ വീ​ർ​കു​മാ​ർ പാ​ട്ടീ​ലി​ന്‍റെ മ​ക​ൻ പ്രി​തം പാ​ട്ടീ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ജേ​ന്ദ്ര ഹ​ഗാ​വാ​നെ​യും സു​ശീ​ലും പി​ന്നീ​ട് അ​റ​സ്റ്റി​ലാ​യി​രു​ന്നു. രാ​ജേ​ന്ദ്ര ഹ​ഗാ​വാ​നെ​യു​ടെ മ​രു​മ​ക​ൾ വൈ​ഷ്ണ​വി​യെ (26) ക​ഴി​ഞ്ഞ 16നാ​ണു പു​നെ​യി​ലെ ബാ​വ്ധ​നി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 111 പ​വ​ൻ സ്വ​ർ​ണ​വും വെ​ള്ളി​യും ഒ​രു ആ​ഡം​ബ​ര​ക്കാ​റും ന​ൽ​കി വി​വാ​ഹം ന​ട​ത്തി​യി​ട്ടും, ഭൂ​മി വാ​ങ്ങാ​നാ​യി ര​ണ്ടു കോ​ടി രൂ​പ കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വി​ന്‍റെ കു​ടും​ബം…

Read More

ആ​വ​ശ്യ​മി​ല്ലാ​തെ വേ​ട​നെ​ക്കു​റി​ച്ച് മോ​ശം പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല, ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നി​ല​പാ​ട് ശു​ദ്ധ വി​വ​ര​ക്കേ​ടെന്ന് തുഷാർ വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: റാ​പ്പ​ര്‍ വേ​ട​ൻ എ​ന്ന ഹി​ര​ൺ ദാ​സ് മു​ര​ളി​ക്കെ​തി​രേ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ. ​പി ശ​ശി​ക​ല ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ങ്ങ​ൾ​ക്കെ​തി​രേ ബി​ഡി​ജെ​എ​സ് ചെ​യ​ര്‍​മാ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നി​ല​പാ​ട് വി​വ​ര​ക്കേ​ടാ​ണെ​ന്ന് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. വേ​ട​ന്‍ വ​ള​രെ ഭം​ഗി​യാ​യി പാ​ടു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് മോ​ശ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. വേ​ട​നെ​തി​രേ ഇ​പ്പോ​ഴു​ള്ള വി​വാ​ദ​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് വേ​ട​ന്‍റെ വേ​ദി​ക​ളി​ല്‍ സ്ഥി​രം പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും തു​ഷാ​ര്‍ വ്യക്തമാക്കി. ‘കേ​ര​ള​ത്തി​ല്‍ സാ​ധാ​ര​ണ ന​ട​ക്കു​ന്ന എ​ല്ലാ വ​ലി​യ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലും 25000 പേ​രൊ​ക്കെ പ​ങ്കെ​ടു​ക്കാ​റു​ണ്ട്. അ​വി​ടൊ​ന്നും ന​ട​ക്കാ​ത്ത പ്ര​ശ്‌​നം വേ​ട​ന്‍റെ പ​രി​പാ​ടി​യി​ല്‍ മാ​ത്രം ഉ​ണ്ടാ​കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. അ​തി​നു പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. വേ​ട​ന്‍ ന​ന്നാ​യി പാ​ടു​ന്നു​ണ്ട്. ഒ​രു​പാ​ട് ഫോ​ളോ​വേ​ഴ്‌​സു​ണ്ട്. ഞ​ങ്ങ​ള്‍​ക്കൊ​ക്കെ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്. ആ​വ​ശ്യ​മി​ല്ലാ​തെ വേ​ട​നെ​ക്കു​റി​ച്ച് മോ​ശം പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ…

Read More

നി​ല​മ്പൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ന് പാ​ല​ക്കാ​ട​ന്‍ സ്‌​റ്റൈ​ല്‍! സ​മ്മ​ര്‍​ദ​ത്തി​നു വ​ഴ​ങ്ങി​ല്ല; ചു​ക്കാ​ൻ പി​ടി​ച്ച് വി.​ഡി. സ​തീ​ശ​നും യു​വ നേ​താ​ക്ക​ളും

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ നിയമസഭാ ഉപതെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​വി. അ​ന്‍​വ​റി​നെ വ​ര​ച്ച​വ​ര​യി​ല്‍ നി​ര്‍​ത്തി​യ​തി​ന് പി​ന്നി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കോ​ണ്‍​ഗ്ര​സി​ലെ യു​വ നേ​താ​ക്ക​ളും. അ​ൻ​വ​റി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​വും ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ഒ​രുവ​ശ​ത്ത് ശ്ര​മി​ച്ച​പ്പോ​ഴും ഷാ​ഫി​പ​റ​മ്പി​ല്‍, രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി.​ടി. ബ​ല്‍​റാം എ​ന്നി​വ​രു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യി​ല്‍ വി.​ഡി. സ​തീ​ശ​ന്‍ എ​ടു​ത്ത നി​ല​പാ​ട് ഒ​ടു​വി​ല്‍ വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പു​ത​ന്നെ പി.​വി. അ​ന്‍​വ​റി​നെ​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​നെ​യും ആ​ര്‍​എം​പി​യെപോ​ലെ സ​ഹ​ക​രി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സ​മ്മ​ര്‍​ദം ചെ​ലു​ത്തി കാ​ര്യ​ങ്ങ​ള്‍ നേ​ടി​യെ​ന്ന് പി.​വി. അ​ന്‍​വ​റി​ന് അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ല. പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി. ​സ​രി​ന്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ വേ​ണ്ടി തീ​ര്‍​ത്ത സ​മ്മ​ര്‍​ദത​ന്ത്ര​ങ്ങ​ള്‍​ക്ക് വീ​ഴാ​ത്ത അ​തേ സ​മീ​പ​നംത​ന്നെ​യാ​ണ് പി.​വി. അ​ന്‍​വ​റി​ന്‍റെ കാ​ര്യ​ത്തി​ലും കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ച്ച​ത്. അ​ന്നും പ്ര​ചാ​ര​ണ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ലും മു​ന്‍​പി​ല്‍ നി​ന്ന​ത് കോ​ണ്‍​ഗ്ര​സ് യു​വ​നേ​തൃ​ത്വ​മാ​യി​രു​ന്നു. അ​തി​ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യും ഉ​ണ്ടാ​യി​രു​ന്നു.നി​ല​മ്പൂ​രി​ല്‍ ഉപതെ​ര​ഞ്ഞെ​ടു​പ്പ്…

Read More

മം​ഗ​ളൂ​രു​വി​ൽ ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ന്നു: നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

മം​ഗ​ളൂ​രു: പി​ക്ക​പ്പ് ‌വാ​ൻ ഡ്രൈ​വ​റാ​യ യു​വാ​വി​നെ അ​ക്ര​മി സം​ഘം വെ​ട്ടി​ക്കൊ​ന്നു. ബ​ൻ​ത്വാ​ളി​ലെ ഇ​റ​കോ​ടി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കൊ​ല​ത്ത​മ​ജ​ലു സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീം (42) ആ​ണ് മ​രി​ച്ച​ത്. സൗ​ത്ത് കാ​ന​റ സു​ന്നി ഫെ​ഡ​റേ​ഷ​നി​ൽ സ​ജീ​വാം​ഗ​മാ​യി​രു​ന്നു റ​ഹീം. പി​ക്ക​പ്പ് ഡ്രൈ​വ​ർ ആ​യി​രു​ന്ന റ​ഹീ​മി​നോ​ട് ലോ​ഡു​മാ​യി എ​ത്താ​ൻ ഒ​രാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ എ​ത്തി​യ റ​ഹീ​മി​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ല​ന്ത​ർ ഷാ​ഫി​യെ​യും ഒ​രു സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഷാ​ഫി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ തീ​വ്ര​ഹി​ന്ദു സം​ഘ​ട​ന​ക​ളാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്. റ​ഹീ​മി​ന്‍റെ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലും ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. കൂ​ട്ടം കൂ​ടു​ന്ന​തി​നും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തി​നി​ട​യി​ൽ മൂ​ന്നാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണ് മം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന​ത്. മു​ൻ ബ​ജ്രം​ഗ് ദ​ൾ…

Read More