കോഴിക്കോട്: നിലമ്പൂരിൽ മത്സരിക്കാൻ ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ ധൈര്യമുണ്ടെങ്കിൽ മണ്ഡലത്തിൽ എം. സ്വരാജിനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. സഖാവ് കുഞ്ഞാലിയുടെ മണ്ണാണെന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താൽ സിപിഎമ്മിന് ധൈര്യമുണ്ടോയെന്നും രാഹുൽ ചോദിച്ചു. സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം. സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയാറാകുകയും അദ്ദേഹം അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോയെന്നും രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതുതന്നെ ഒതുക്കാനാണ് എന്നു പറഞ്ഞ് മാറിനില്‍ക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂഡിലും ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും പരാജയഭീതി കാണാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Read MoreCategory: Loud Speaker
കാലവർഷക്കെടുതി: തകർന്നത് 607 വീടുകൾ; നാലു മരണം
തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തു വ്യാപക നാശനഷ്ടം. മരം പിഴുതുവീണ് അടക്കം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി 607 വീടുകളാണു തകർന്നത്. 21 വീടുകൾ പൂർണമായും 586 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസംകൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥ പ്രവചനം. കാലവർഷക്കെടുതിയെത്തുടർന്ന് നാലു ജീവനുകൾകൂടി കഴിഞ്ഞ ദിവസം നഷ്ടമായി. കോഴിക്കോട്ട് രണ്ടു പേരും ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവുമാണു മരിച്ചത്. ഒരാളെ കാണാതായി. 22 പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയും ചുഴലിക്കാറ്റുമാണുണ്ടായത്. ചുഴലിക്കാറ്റിനെത്തുടർന്നാണ് വൻതോതിൽ നാശനഷ്ടമുണ്ടായത്. ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിയതിനെ ത്തുടർന്ന് ഗതാഗത തടസവുമുണ്ടായി. ട്രെയിൻ ഗതാഗതത്തെയും കാലവർഷക്കെടുതി ബാധിച്ചു. ഒട്ടേറെ ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സർവീസ് റോഡുകളിലും…
Read Moreമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ 2 എൻജിനീയർമാർ മരിച്ച സംഭവം; വനിതാ ദന്ത ഡോക്ടർ കീഴടങ്ങി
കാണ്‍പൂർ: മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി 48 മണിക്കൂറിനുള്ളിൽ രണ്ട് എൻജിനീയർമാർ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ദന്ത ഡോക്ടർ കീഴടങ്ങി. ഡോ. അനുഷ്ക തിവാരിയാണ് കീഴടങ്ങിയത്. ഉത്തർപ്രദേശിലെ കാൺപുരിൽ എംപയർ എന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്. ഈ ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചികിത്സ നടത്തിയ വിനീത് ദുബെ (40), മായങ്ക് കത്യാർ (30) എന്നീ എൻജിനീയർമാരാണു മരിച്ചത്. മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം വിനീതിന്റെ മുഖം വീർത്ത് വേദന അനുഭവപ്പെട്ടിരുന്നു. മാർച്ച് 15ന് മറ്റൊരു ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെങ്കിലും മതിയായ ചികിത്സ നൽകാതിരുന്നതാണ് മരണ കാരണമെന്നാണ് നിഗമനം. ശസ്ത്രക്രിയ കഴിഞ്ഞശേഷം മായങ്ക് കത്യാറിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. അടുത്ത ദിവസം അദ്ദേഹം മരിക്കുകയുംചെയ്തു. ഡോ. അനുഷ്ക തിവാരി, ഭർത്താവ് ഡോ. സൗരഭ് ത്രിപാഠി എന്നിവരാണ് ക്ലിനിക് നടത്തിയിരുന്നത്. ഇരുവരും ദന്ത ഡോക്ടർമാരാണ്. ഇവർക്കോ ആശുപത്രിയിലെ മറ്റ്…
Read Moreനിയമസഭാ തെരഞ്ഞെടുപ്പിൽവിജയസാധ്യതയുള്ള സീറ്റ് വേണം; പുതിയ ആവശ്യവുമായി അന്‍വര്‍
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ തന്റെ എതിർപ്പ് അവഗണിച്ച് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയ കോൺഗ്രസിനു മുന്നിൽ പുതിയ ഉപാധി വയ്ക്കാൻ പി.വി. അൻവർ. യുഡിഎഫിൽ അംഗമാക്കുക എന്നതിനൊപ്പമാണ് അൻവർ പുതിയ ഉപാധികളും മുന്നോട്ടുവയ്ക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റ് തനിക്ക് നൽകണമെന്നാണ് അൻവറിന്റെ ആവശ്യം.ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം അൻവറുമായി സംസാരിച്ച മുസ്ലിം ലീഗ് നേതാക്കളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
Read Moreഅന്‍വറിനെ മെരുക്കാൻ വി.ഡി. സതീശന്; കോൺഗ്രസിൽ പരസ്യപ്രതികരണങ്ങള്‍ വിലക്കി
കോഴിക്കോട്: നിലമ്പൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അന്‍വറിന്റെ പ്രസ്താവനകളോടു പ്രതികരിക്കേണ്ടെന്ന് കോൺഗ്രസ് നേതാക്കള്‍ക്ക് കെപിസിസി നിര്‍ദേശം. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിനെ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞെന്നും ഇനി തെരഞ്ഞെടുപ്പ് വിജയത്തിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകണമെന്നും മറ്റുകാര്യങ്ങള്‍ നേതാക്കള്‍ ഏറ്റുപിടിക്കേണ്ടെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പി.വി. അന്‍വറുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. അത് അദ്ദേഹം ചെയ്തുകൊള്ളുമെന്നും ഡിസിസി നേതൃത്വത്തെ കെപിസിസി നേതൃത്വം അറിയിച്ചു. അന്‍വറുമായുള്ള ചര്‍ച്ചകള്‍ക്ക് യുഡിഎഫ് നിയോഗിച്ചത് വി.ഡി. സതീശനെയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അന്‍വര്‍ ഉയര്‍ത്തിയ സമ്മര്‍ദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടാണ് സതീശൻ സ്വീകരിച്ചത്. അതേസമയം പി.വി. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുമെന്നു നേരത്തെതന്നെ വാക്കുനല്കിയതാണെന്നും അക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നുമാണ് അറിയുന്നത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകാൻ നീക്കം നടത്തിയെന്നടക്കമുള്ള പി.വി. അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന്…
Read Moreമകള്‍ കാമുകനൊപ്പം ഒളിച്ചോടി; ദമ്പതിമാരും സഹോദരിയും ജീവനൊടുക്കി; നാലു പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തിപോലീസ്
ബംഗളൂരു: മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് ദമ്പതിമാരും സഹോദരിയും ജീവനൊടുക്കി. കർണാടക എച്ച്ഡി കോട്ട് താലൂക്കിലെ ബുഡനൂർ ഗ്രാമത്തിലെ താമസക്കാരായ മഹാദേവ സ്വാമി (55), മഞ്ജുള (45) ഹർഷിത (20) എന്നിവരാണ് ആത്മഹത്യചെയ്തത്. ഹെബ്ബാള്‍ റിസർവോയറില്‍ ചാടിയാണു മൂവരും മരിച്ചത്. നാലു പേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസിനു ലഭിച്ചു. മൂത്തമകളാണു മരണത്തിന് ഉത്തരവാദിയെന്നും അവള് തങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും സ്വത്തുക്കള്‍ സഹോദരനു നല്‍കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. മൂത്തമകള്‍ യുവാവുമായുള്ള ഇഷ്ടം മാതാപിതാക്കളോടു തുറന്നുപറയുകയും വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വാമിയും കുടുംബാംഗങ്ങളും ഇതിനു സമ്മതിച്ചില്ല. തുടർന്ന് പെണ്‍കുട്ടി കാമുകനോടൊപ്പം പോകുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിച്ചിരുന്ന സ്വാമിയുടെ പേരിൽ നാല് ഏക്കർ ഭൂമിയുണ്ട്. അടുത്തിടെ സ്വാമിയുടെ സഹോദരന്റ ഭാര്യയും കാമുകന്റെയൊപ്പം വീടുവിട്ടു പോയിരുന്നു.
Read Moreബ്രിജ് ഭൂഷണെതിരായ പോക്സോ കേസ് റദ്ദാക്കി; പോലീസ് റിപ്പോർട്ടിനെതിരേ പരാതിക്കാരിയും കുടുംബവും എതിർക്കാത്തതിനാലാണ് കോടതി നടപടി
ന്യൂഡൽഹി: മുൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെതിരേ പോക്സോ നിയമപ്രകാരം ഫയൽ ചെയ്ത ലൈംഗിക പീഡനക്കേസ് ഡൽഹി പട്യാല ഹൗസ് കോടതി റദ്ദാക്കി. പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെയും അവളുടെ പിതാവിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് സിആർപിസി സെക്ഷൻ 173 പ്രകാരം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് പരാതിക്കാരിക്കും അവളുടെ പിതാവിനും കോടതി നോട്ടീസ് അയച്ചു. അവർ പോലീസ് റിപ്പോർട്ടിനെതിരേ ഒരു എതിർപ്പും ഉന്നയിക്കാത്ത സാഹചര്യത്തിലാണ് കേസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ബ്രിജ് ഭൂഷൺ സംഗിനെതിരേ 2023ൽ നിരവധി വനിതാ ഗുസ്തിക്കാർ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെട്ട് ആഴ്ചകളോളം സമരം നടത്തുകയും ചെയ്തിരുന്നു.
Read More‘പഹൽഗാമിലെ സ്ത്രീകൾ’പരാമർശത്തിൽ മാപ്പുപറഞ്ഞ് ബിജെപി എംപി
ചണ്ഡീഗഢ്: പഹൽഗാം ഭീകരാക്രമണ ഇരകളെക്കുറിച്ചുള്ള തന്റെ പരാമർശം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വളച്ചൊടിച്ചതാണെന്നും ആരെയും അപമാനിക്കാൻ ലക്ഷ്യമിട്ടല്ലെന്നും ബിജെപി രാജ്യസഭാ എംപി രാം ചന്ദർ ജാൻഗ്ര. “എന്റെ രാജ്യത്തെ സ്ത്രീകളെ ദുർബലരായി കാണാറില്ല. പഹൽഗാം ആക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണു നിലകൊള്ളുന്നത്. എന്റെ പ്രസ്താവന ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു- വീഡിയോ സന്ദേശത്തിൽ ജാൻഗ്ര പറഞ്ഞു. പഹൽഗാമിലെ വിനോദസഞ്ചാരികൾ തീവ്രവാദികൾക്കെതിരേ പോരാടണമായിരുന്നുവെന്നും ആക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾ വീരാംഗനകളെപ്പോലെ പെരുമാറണമെന്നുമായിരുന്നു ജാൻഗ്രയുടെ പരാമർശം. സംഭവം പ്രതിപക്ഷ പാർട്ടികളുടെ വൻ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ജാൻഗ്രയെ പുറത്താക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
Read Moreപഹൽഗാമിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികൾക്കു സഹായധനം
ബംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തുടർന്ന് അസം സർക്കാർ. ഞായറാഴ്ച ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരുടെ കുടുംബങ്ങളെ സന്ദർശിച്ച് ആസാം മന്ത്രി ബിമൽ ബോറ ധനസഹായം കൈമാറി. ശിവമോഗയിലെ മഞ്ജുനാഥ് റാവുവിന്റെ വസതിയിലും ബംഗളൂരുവിലെ ഭരത് ഭൂഷന്റെ വസതിയിലുമെത്തിയ ബിമൽ ബോറ ചെക്ക് കൈമാറി. വെള്ളിയാഴ്ച മുതൽ അസം മന്ത്രിമാർ പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു വരികയാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് അസം സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Read Moreഅമൃത്സറിൽ അകാലിദൾ നേതാവിനെ വെടിവച്ചു കൊന്നു
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ അകാലിദൾ നേതാവിനെ വെടിവച്ചു കൊന്നു. കൗൺസിലറായ ഹർജീന്ദർ സിംഗ് ബഹ്മാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് വെടിയുതിർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് സിംഗിനെതിരേ ഭീഷണി ഉണ്ടായിരുന്നതായും അവർ തന്നെയാണ് അക്രമത്തിനു പിന്നിലെന്നും കുടുംബം പറഞ്ഞു. അമൃത്സറിലെ ഛെഹാർത്തയിൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹർജീന്ദർ സിംഗ്. പുറത്തിറങ്ങിയ ഉടനെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച സംഘം വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പുലർച്ചെ ഒന്നോടെ, മുഖം മറച്ച രണ്ടുപേർ ഇടുങ്ങിയ തെരുവിലൂടെ നടന്നു വീടിനടുത്തേക്കു വരുന്നതും വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Read More