ഷാജഹാൻപുർ: ഗ്യാസ് ചോർന്നു തീപിടിച്ചുവെന്ന അഭ്യൂഹത്തെത്തുടർന്ന് ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തിക്കിലുംതിരക്കിലും ഒരാൾക്കു ദാരുണാന്ത്യം. നിരവധിപ്പേർക്കു പരിക്കേറ്റു. ഷാജഹാൻപുരിലെ പണ്ഡിറ്റ് രാംപ്രസാദ് ബിസ്മിൽ മെഡിക്കൽ കോളജിൽ ഇന്നലെ വൈകുന്നേരമാണു സംഭവം. അതേസമയം, തിക്കിലുംതിരക്കലും അകപ്പെട്ടല്ല ഒരാൾക്കു മരണം സംഭവിച്ചതെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. പരിഭ്രാന്തിയെത്തുടർന്നു രോഗികളെ ജീവനക്കാർ ഒഴിപ്പിച്ചു. തിക്കിലും തിരക്കിലും രോഗികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു. ഓപ്പറേഷൻ തിയറ്ററിലെ വാതിൽ തുറന്നതോടെ ഫോർമാലിൻ ലായനിയുടെ ഗന്ധം പടർന്നത് ഗ്യാസ് ചോർച്ചയാണെന്നു തെറ്റിദ്ധരിച്ചതാകാം കാരണമെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രതികരിച്ചു.
Read MoreCategory: Loud Speaker
ബ്രേക്ക് റിപ്പയര്‍ ചെയ്യുന്നതിനിടെ ഡ്രൈവര്‍ ബസ് എടുത്തു: മെക്കാനിക്കിനു ദാരുണാന്ത്യം; ഡ്രൈവര്‍ക്കെതിരേ കേസ്
കോഴിക്കോട്: നിര്‍ത്തിയിട്ട ബസിന്റെ ബ്രേക്ക് റിപ്പയര്‍ ചെയ്യുന്നതിനിടെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തതിനെത്തുടർന്ന് ബസ് തലയില്‍ കയറിയിറങ്ങി മെക്കാനിക്കിനു ദാരുണാന്ത്യം. വെസ്റ്റ്ഹില്‍ പുത്തലത്ത് വീട്ടില്‍ പി. മോഹനന് (65) ആണു മരിച്ചത്. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെ 9.45ഓടെയാണു സംഭവം. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന കെഎല്‍ 58 എജി 0207 വിന്‍വേ ബസിന്റെ ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. രാവിലെ 9.15ന് സ്റ്റാന്‍ഡിലെത്തിയ ബസിന്റെ ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യാനായി ഡ്രൈവറാണ് പി. മോഹനനെ വിളിച്ചത്. ബസിനടിയില്‍ പിറകുഭാഗത്ത് കിടന്ന് മോഹനന് ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യുന്ന സമയത്ത് ഡ്രൈവറും കണ്ടക്ടറും ചായ കുടിക്കാന്‍ പോയി. കുറച്ചു സമയം കഴിഞ്ഞ് മടങ്ങിവന്ന് സ്റ്റാന്‍ഡിലെ ബസ്ബേയിലേക്കു കയറ്റിയിടാനായി ബസ് മുന്നോട്ടെടുത്തപ്പോള്‍ മോഹനന്റെ തലയിലൂടെ പിന് ടയര്‍ കയറിയിറങ്ങുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ ബസ് ഡ്രൈവറുടെ പേരില്‍…
Read Moreപ്രണയം വെളിപ്പെടുത്തി; തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കി
പാറ്റ്ന: ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കി. ജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് യാദവിന്റെ നടപടി. ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അനുഷ്ക യാദവ് എന്ന യുവതിയുമായി താൻ പ്രണയത്തിലാണെന്ന് 37 കാരനായ തേജ് പ്രതാപ് വെളിപ്പെടുത്തിയത്. തേജ് പ്രതാപിന്റെ വ്യക്തിജീവിതത്തിന്റെ നല്ലതും ചീത്തയും ഗുണദോഷങ്ങളും കാണാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹവുമായി ബന്ധം പുലർത്തുന്നവർ സ്വയം വിവേചനാധികാരത്തോടെ കാര്യങ്ങൾ തീരുമാനിക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങൾ പൊതുജീവിതത്തിൽ ഈ ആശയം സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തിട്ടുണ്ടെന്ന് ലാലുപ്രസാദ് യാദവ് എക്സിൽ കുറിച്ചു. മുന്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്യര്യയെയാണ് തേജ് പ്രതാപ്…
Read Moreമലങ്കര ഡാമിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തിയെന്നത് തെറ്റായ പ്രചാരണം: സംസ്ഥാനത്തെ ഡാമുകളില്‍ ആശങ്കകരമായ അളവില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല; റോഷി അഗസ്റ്റിൻ
കോട്ടയം: മലങ്കര ഡാമിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തിയെന്നത് തെറ്റായ പ്രചാരണമെന്ന് മന്ത്രി റോഷി അറസ്റ്റിന്. ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളില്‍ ആശങ്കകരമായ അളവില്‍ ജലനിരപ്പ് നിലവില്‍ ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഭരണ ശേഷിയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് മിക്ക ഡാമുകളിലും ജലനിരപ്പ്. പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ജലമാണ് നിലവിലെ മഴയെ തുടർന്ന് ഡാമുകളിലേക്ക് എത്തുന്നത്. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പും ഇറിഗേഷന്‍ വകുപ്പും സംയുക്തമായി സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും നിലവിലുള്ള സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ആറു ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നു എന്നാണ് നേരത്തേ പുറത്ത് വന്ന റിപ്പോർട്ട്. ഇതോടെ, തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുന്നു.…
Read Moreജൂണ്‍ 23ന് വോട്ടെണ്ണുമ്പോള്‍ യുഡിഎഫിന് ജോയ്ഫുള്‍ ഡേ ആയിരിക്കും: പി. വി. അന്‍വര്‍
നിലമ്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ജൂണ്‍ 23ന് വോട്ടെണ്ണുമ്പോള്‍ യുഡിഎഫിന് ജോയ്ഫുള്‍ ഡേ ആയിരിക്കുമെന്ന് പി. വി. അന്‍വര്‍. വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലമ്പൂരില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതും പിണറായി വരുമെന്ന നരേഷന് സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ വസ്തുത ബോധ്യപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കുമിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോഗ്രസ് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രത്യേകമായി പറയും. ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടാണിത്. ഏത് പ്രശ്നമാണ് ഈ സര്‍ക്കാര്‍ ശ്രദ്ധിച്ചത്. പാലം, റോഡ്, എയര്‍പോര്‍ട്ട് എന്ന് പറഞ്ഞ് മറിമായം നടത്തുന്നു. അതിനപ്പുറമുള്ള പ്രശ്നങ്ങള്‍ ഇവിടെയുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.
Read Moreവ്യോമഗതാതാഗതം വിലക്കി ഇന്ത്യൻ സേനയുടെ ആയുധ പരീക്ഷണം
ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ ആയുധ പരീക്ഷണത്തിനായി ആൻഡമാൻ നിക്കോബാർ ദ്വീപിന് മുകളിൽ വ്യോമഗതാഗതം വിലക്കി. ഇന്നലെയും ഇന്നുമായി ഇന്ത്യൻ സമയം രാവിലെ ഏഴ് മണി മുതൽ പത്ത് മണിവരെ മൂന്ന് മണിക്കൂർ നേരത്തേക്കായിരുന്നു നിയന്ത്രണം. മുൻകൂട്ടി നിശ്ചയിച്ച സൈനിക പരീക്ഷണങ്ങളുടെ ഭാഗമായാണു നടപടിയെന്ന് ഇന്ത്യൻ പ്രതിരോധ സേനകളുടെ സംയുക്ത കമാൻഡായ ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡ് അറിയിച്ചു.
Read Moreഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ: ‘ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർ കൊല്ലപ്പെട്ടു’
ന്യൂഡൽഹി: ആറര പതിറ്റാണ്ടിനിടയിൽ പാക്കിസ്ഥാൻ ഇന്ത്യയിൽ നൂറുകണക്കിനു ഭീകരാക്രമണങ്ങൾ നടത്തിയെന്നും കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ 20,000ലേറെ ഇന്ത്യക്കാർ പാക് തീവ്രവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ആണു പാക്കിസ്ഥാന്റെ ഭീകരമുഖം തുറന്നുകാണിച്ചത്. “ഭീകരതയുടെ ആഗോള പ്രഭവകേന്ദ്ര’മായ പാക്കിസ്ഥാൻ അതിർത്തികടന്നുള്ള ഭീകരതഅവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള സിന്ധു നദീജല കരാർ നിർത്തിവയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് താത്കാലികമായി നിർത്തിവച്ച സിന്ധു നദീജല ഉടമ്പടിയെക്കുറിച്ച്, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പാക്കിസ്ഥാനെ ഇന്ത്യ ശക്തമായി വിമർശിച്ചു. ജലം ജീവനാണ്, യുദ്ധായുധമല്ല എന്നു പറഞ്ഞ് പാക് പ്രതിനിധി കരാർ വിഷയം ഉന്നയിച്ചപ്പോഴാണ് പർവതനേനി ഹരീഷ് പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ചത്. പഹൽഗാമിൽ ആക്രമണം നടത്തിയത് പാക് ഭീകരരാണ്. ഇതേത്തുടർന്നാണ് ഇന്ത്യ കരാർ നിർത്തിവച്ചതെന്നും ഭീകരാക്രമണങ്ങൾ നടത്തി ഉടമ്പടിയുടെ ആത്മാവിനെ പാക്കിസ്ഥാൻ ലംഘിച്ചെന്നും…
Read Moreശശി തരൂർ നയിക്കുന്ന സംഘം യുഎസിലേക്കു തിരിച്ചു
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി അമേരിക്ക, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളിലേക്കു കോൺഗ്രസ് എംപി ശശി തരൂർ നയിക്കുന്ന സർവകക്ഷി പാർലമെന്ററി സംഘം ഡൽഹിയിൽനിന്ന് അമേരിക്കയിലേക്കു പുറപ്പെട്ടു. \തരൂരിനു പുറമെ ബിജെപി എംപിമാരായ തേജസ്വി സൂര്യ, ഭുവനേശ്വർ കലിത, ശശാങ്ക് മണി ത്രിപാഠി, എൽജെപിയുടെ (രാം വിലാസ്) ശാംഭവി ചൗധരി, ടിഡിപിയുടെ ജിഎം ഹരീഷ് ബാലയോഗി, ശിവസേനയുടെ മിലിന്ദ് ദേവ്റ, ജെഎംഎമ്മിന്റെ സർഫറാസ് അഹമ്മദ്, യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ സാൻ തരാൻജിത്ത് എന്നിവരാണു പ്രതിനിധി സംഘത്തിലുള്ളത്. ഇത് സമാധാനത്തിന്റയും പ്രത്യാശയുടെയും ദൗത്യമാണെന്നും ഭീകരതയാൽ നാം നിശബ്ദരാകില്ലെന്ന സന്ദേശം ലോകത്തിനു നൽകുമെന്നും പുറപ്പെടും മുമ്പ് തരൂർ പറഞ്ഞു.
Read Moreഇരയെ വിവാഹം ചെയ്ത പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഒഴിവാക്കി: നിയമപ്രകാരം കുറ്റകൃത്യമാണെങ്കിലും പെണ്‍കുട്ടി അങ്ങനെ കാണുന്നില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പോക്സോ കേസ് പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീംകോടതി. അതിജീവിതയെ പ്രതി വിവാഹം ചെയ്തു കുടുംബമായി ജീവിക്കുന്നുവെന്നത് കണക്കിലെടുത്താണ് കോടതി നടപടി. പ്രതിയായി ശിക്ഷിക്കപ്പെട്ട വ്യക്തിയെ ഇരയായ പെണ്‍കുട്ടി കുറ്റവാളിയായി കണ്ടിട്ടില്ലെന്നും തന്റെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളെത്തുടർന്ന് പെണ്‍കുട്ടി മുൻകാലങ്ങളിൽ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചാണ് പോക്സോ കേസിലെ പ്രതിയുടെ ശിക്ഷ റദ്ദാക്കിയത്. കോൽക്കത്ത സ്വദേശികളായ യുവാവിനും യുവതിക്കുമാണ് മാനുഷിക പരിഗണനയുടെ പേരിൽ രാജ്യത്തെ പരമോന്നത കോടതിയിൽനിന്ന് ഇളവ് ലഭിച്ചത്. 2018 ൽ 14 വയസുള്ള ഇരയുമായി പ്രണയത്തിലായിരുന്ന യുവാവ് പീഡിപ്പിച്ചതോടെയാണു പ്രതിക്കെതിരേ പോക്സോ കുറ്റം ചുമത്തുന്നത്. തുടർന്ന് വിചാരണക്കോടതി പ്രതിയായ യുവാവിന് തടവുശിക്ഷ വിധിച്ചു. എന്നാൽ കോൽക്കത്ത ഹൈക്കോടതി പ്രതിയെ വെറുതെ വിടുകയും കൗമാരക്കാരായ പെണ്‍കുട്ടികൾ തങ്ങളുടെ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണമെന്ന വിവാദ പ്രസ്താവന നടത്തുകയും ചെയ്തതോടെയാണ്…
Read Moreകടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാവിരുദ്ധം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കടം വർധിക്കുന്നില്ല. വരുമാനം വർധിച്ച് കൊണ്ടിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒൻപത് വർഷം കൊണ്ട് സംസ്ഥാനം അഭിമാനപൂർവമായ നേട്ടം കരസ്ഥമാക്കി. സർക്കാരിന്റെ വാർഷിക പരിപാടികളിൽ വൻ ജനപങ്കാളിത്തമാണ് വന്നു കൊണ്ടിരിക്കുന്നത്. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്ന രാജ്യത്തിലെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റേത് നല്ല ധനകാര്യ മാനേജ്മെന്റാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച എന്റെ കേരളം പൗര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
Read More