തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടേറിയറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം. ആഭ്യന്തര സെക്രട്ടറിയാണ് ഏകോപന ചുമതല നിർവഹിക്കുന്നത്. സംഘർഷ മേഖലയിൽ കുടുങ്ങിയവർക്ക് ബന്ധപ്പെടാനുള്ള ഫോണ്നന്പറുകളും ഫാക്സ് നന്പരുകളും കേരളം പുറത്ത് വിട്ടു. സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: [email protected]. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)
Read MoreCategory: Loud Speaker
വിദഗ്ധ സമിതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍; പ്രിന്‍സിപ്പലിനോടും സൂപ്രണ്ടിനോടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പെട്ടിത്തെറിയെത്തുടര്ന്നുള്ള തീപിടിത്തത്തില്‍ രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തും. രോഗികളില്‍നിന്നും ബന്ധുക്കളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നുമെല്ലാം സമിതി വിവരങ്ങള്‍ തേടും. കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് തെളിവെടുപ്പിന് എത്തുന്നത്. തുശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പള്മനോജിസ്റ്റ്, കൊല്ലം മെഡിക്കല്‍കോളജിലെ ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. അതിനിടെ തീപിടിത്തമുണ്ടായ പിഎംഎസ്എസ്വൈ സൂപ്പര്‍ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിലേക്ക് സുരക്ഷ ക്ലിയറന്‍സ് ലഭിക്കുന്നതിനു മുമ്പ് രോഗികളെ തിരികെ പ്രവേശിപ്പിച്ചതില്‍ കോളജ് പ്രിന് സിപ്പലിനോടും ആശുപത്രി സൂപ്രണ്ടിനോടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് കോളജ് അധികൃതരോട് വിശദീ…
Read Moreസംസ്ഥാനത്ത് അതിതീവ്ര ജാഗ്രത; ഭീകരൻ സജ്ജാദ് ഗുല്ലിന്റെ വിവരങ്ങൾ തേടി സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം
തിരുവനന്തപുരം: കേരളത്തിലെത്തി പഠിച്ചിരുന്നുവെന്നു കേന്ദ്ര അന്വേഷണ ഏജൻസികൾ വിവരം നൽകിയ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യസൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്ലിന്റെ വിവരങ്ങൾ തേടി സംസ്ഥാനത്തെ രഹസ്യാന്വേഷണ സംവിധാനങ്ങൾ. ഭീകര സംഘടനയായ ദി റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) മേധാവി ഏതാണ്ട് 20 വർഷം മുൻപു കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചിരുന്നു. ഇതു മലപ്പുറത്തെ ഒരു സ്ഥാപനത്തിലാണെന്ന വിവരമാണ് എൻഐഎ സംസ്ഥാനത്തെ പോലീസ് നേതൃത്വത്തെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ഇന്റലിജൻസ് മേധാവി അടക്കമുള്ള വടക്കൻ ജില്ലകളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു ചർച്ച നടത്തി. വടക്കൻ മേഖലയിലെ നാലു ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാർ അടക്കമുള്ളവരുമായാണ് പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത്. ഷെയ്ക് സജ്ജാദ് മലപ്പുറത്തു ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചെന്നു വിവരം ലഭിച്ചെങ്കിലും വർഷങ്ങൾക്കു മുൻപായതിനാൽ…
Read Moreഉദ്യോഗസ്ഥർക്ക് റെയിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ; സൈനിക ട്രെയിനുകളുടെ യാത്ര വെളിപ്പെടുത്തരുത്
കൊല്ലം: രാജ്യത്തെ സൈനിക ട്രെയിനുകളുടെ നീക്കങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തരുതെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം.റെയിൽവേ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ സോണിലെയും പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർമാർക്ക് മുന്നറിയിപ്പ് രൂപേണെ അടിയന്തിര നിർദേശം നൽകിയത്. ഈ നിർദേശം കേരളത്തിലടക്കമുള്ള എല്ലാ ഡിവിഷനുകളിലെയും ജീവനക്കാർക്ക് കൈമാറിക്കഴിഞ്ഞു. ഇത്തരം ട്രെയിനുകളുടെ യാത്രകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ശ്രമിക്കുന്നതായുള്ള മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.മിലിട്ടറി ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ അജ്ഞാതരായ ആരുമായും പങ്കിടരുത് എന്നാണ് നിർദേശം. ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായിരിക്കുമെന്നും റെയിൽ മന്ത്രാലയത്തിന്റെ നിർദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.റെയിൽവേ ഉദ്യോഗസ്ഥർ, മിൽ റെയിൽവേ ജീവനക്കാർ (റെയിൽവേയുടെ സൈനിക വിഭാഗം) ഒഴികെയുള്ള ഏതെങ്കിലും അനധികൃത വ്യക്തികൾക്ക് ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നത് സുരക്ഷാ ലംഘനമായി കണക്കാക്കും. മാത്രമല്ല രാജ്യദ്രോഹ കുറ്റമായായിട്ടായിരിക്കും ഇതിനെ…
Read Moreവിവാഹമോചിതയായ യുവതിയുമായി വർഷങ്ങളോളം ബന്ധം, അകലുന്നു എന്ന് തോന്നിയപ്പോൾ കാറിടിപ്പിച്ച് കൊന്നു: യുവതിയുടെ മരണത്തിനു പിന്നിലെ കാരണം ഒന്നൊന്നായി അഴിഞ്ഞ് വീഴുന്നു
ചങ്ങനാശേരി: കറുകച്ചാൽ വെട്ടിക്കാവുങ്കൽ പൂവൻപാറ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പിൽ നീ തൃകൃഷ്ണ (36) യെ കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിനു പിന്നിൽ നീതുവും പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റു കുടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37) തമ്മിലുളള ബന്ധത്തിലെ വിള്ളലാണെന്ന് പോലീസ്. ഭർത്താവുമായി വിവാഹം വേർപെടുത്തിയ നീതു അൻഷാദുമായി കാലങ്ങളായി അടുപ്പത്തിലായിരുന്നു. നീതുവിന്റെ മുൻഭർത്താവിന്റെ സുഹൃത്താണ് അൻഷാദ് . നീതു അൻഷാദുമായി ബന്ധം പുലർത്തിയതോടെയാണ് ആദ്യഭർത്താവ് നീതുവിനെ ഉപേക്ഷിച്ചത്. ചങ്ങനാശേരിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരിയായ നീതുവിനും രണ്ടു മക്കൾക്കും കറുകച്ചാൽ പൂവൻപാറയിൽ വാടക വീട് തരപ്പെടുത്തിക്കൊടുത്തതും അൻഷാദാണ്. ഈ വീട്ടിലെ സന്ദർശകനായിരുന്നു അൻസാദ്. നീതുവിന് അടുത്തിടെ ഉണ്ടായ അടുപ്പക്കുറവ് അൻഷാദിന് സംശയത്തിനിടയാക്കി. തുടർന്നാണ് ഏതു വിധേനയും നീതുവിനെ കൊലപ്പെടുത്താൻ അൻസാദ് പദ്ധതിയിട്ടത്. വാടകയ്ക്കെടുത്ത ഇന്നോവ കാറിൽ സുഹൃത്ത് അജാസ് മുഹമ്മദിനെയും കാറിൽ…
Read Moreസംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ വർധിപ്പിച്ചു; കൊച്ചിയിൽ നാവികസേനാ സാന്നിധ്യം കൂട്ടി
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെങ്ങുമുള്ള ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിലുംസുരക്ഷ ശക്തമാക്കി. കൂടാതെ കൊച്ചി നാവികത്താവളം, ഐഎൻഎസ് ദ്രോണാചാര്യ, ഐഎൻഎസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎൻഎച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു. കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടിയതു കൂടാതെ എണ്ണശുദ്ധീകരണശാല, എൽഎൻജി ടെർമിനൽ, ഷിപ്യാഡ്, കണ്ടെയ്നർ ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്ക്കുമുള്ള സുരക്ഷ തുടരുകയാണ്.
Read Moreപോലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി മൊഴി നല്‍കിയിട്ടും രക്ഷയില്ല: പെൺവാണിഭകേന്ദ്രം നടത്തിപ്പുകാരെ പിടികൂടാന്‍ കഴിയാതെ പോലീസ്
കോഴിക്കോട്: പെൺവാണിഭ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം നടത്തിപ്പുകാരെ പിടികൂടാന്‍ കഴിയാതെ പോലീസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ വാണിഭ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രം നടത്തിപ്പുകാരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെയും കൊണ്ട് പോലീസ് ഇവിടെ എത്തിയെങ്കിലും കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. 15,000 രൂപ ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്തി നൽകാമെന്ന വാഗ്ദാനത്തെ തുടർന്ന് അസം സ്വദേശിയായ യുവാവ് മുഖേന മൂന്നുമാസം മുമ്പാണ് പെൺകുട്ടി കോഴിക്കോട്ടെത്തിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പെൺകുട്ടിയിൽനിന്ന് പോലീസിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. രക്ഷപ്പെട്ട പെൺകുട്ടി താമസിച്ച സ്ഥലത്ത് വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നെന്നും അവരെ മറ്റൊരിടത്തേക്ക് മാറ്റിയെന്നുമാണ് മൊഴി.…
Read Moreഇന്ത്യൻ തിരിച്ചടി സ്വാഗതം ചെയ്ത് പ്രതിപക്ഷം; സൈന്യത്തെക്കുറിച്ച് അഭിമാനമെന്ന് രാഹുൽ ഗാന്ധി
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എക്സിൽ കുറിച്ചു. രാജ്യം സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും എക്സിൽ കുറിച്ചു. ഇന്ത്യ നടത്തിയ സര്‍ജിക്കൈൽ സ്ട്രൈക്കിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ എക്സിൽ കുറിച്ചു. സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും ജയ്ഹിന്ദ് എന്നും നേതാവ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തീവ്രവാദത്തിനുള്ള ശക്തമായ മറുപടിയാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണതിനെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.പഹൽഗാം ഭീകരാക്രമണത്തിന് തക്കതായ മറുപടി നൽകുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കോണ്‍ഗ്രസ് നേരത്തെ തന്നെ പിന്തുണ നൽകിയിരുന്നുവെന്നും സൈന്യത്തിനൊപ്പം ശക്തമായി കോണ്‍ഗ്രസ് നിലകൊള്ളുകയാണെന്നും പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദം അവസാനിപ്പിക്കാനുള്ള…
Read Moreഓപ്പറേഷൻ സിന്ദൂർ; അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു ഇന്ത്യ
ന്യൂഡൽഹി: അതിർത്തി മേഖലകളിലെ വിമാനത്താവളങ്ങൾ അടച്ച് ഇന്ത്യ. ധർമശാല, ലേ, ശ്രീനഗർ, അമൃത്സർ വിമാനത്താവളങ്ങൾ അടച്ചു. നിലവിലെ പ്രതിസന്ധി മറ്റ് സ്ഥലങ്ങളിലെ വിമാനത്താവളങ്ങളെ ബാധിക്കില്ലെന്നാണ് സൂചന. അതേസമയം, ധർമശാല, ലേ, ശ്രീനഗർ, ജമ്മു, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള യാത്രയെ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ഇവിടേക്ക് യാത്ര ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർ സ്പൈസ് ജെറ്റുമായി ബന്ധപ്പെടണമെന്നും കാര്യങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. ധർമശാല, ലേ, ശ്രീനഗർ, ജമ്മു, അമൃത്സർ, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയെ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോയും അറിയിച്ചു. ഈ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരും ഇവിടെനിന്നു യാത്ര പുറപ്പെടാൻ ഒരുങ്ങുന്നവരും ഇൻഡിഗോയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും വ്യക്തമാക്കി.സുരക്ഷ മുൻനിര്‍ത്തി ജമ്മു കാഷ്മീരിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
Read Moreഓപ്പറേഷൻ സിന്ദൂർ; സംഭവവികാസങ്ങൾ നിരീക്ഷിച്ച് പ്രധാനമന്ത്രി; സേനയെക്കുറിച്ച് അഭിമാനമെന്ന് അമിത് ഷാ
ന്യൂഡൽഹി: പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ നിരന്തരം നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലിരുന്ന് തത്സമയ സംഭവവികാസങ്ങൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ അദ്ദേഹത്തെ നിരന്തരം വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ പ്രധാനമന്ത്രിയും കരസേന, നാവികസേന, വ്യോമസേനാ മേധാവികളും തമ്മിൽ ഒന്നിലധികം ചർച്ചകൾ നടന്നു. പഹൽഗാം ആക്രമണത്തിനു ശേഷമുള്ള ദിവസങ്ങളിൽ നടത്തിയ നിരവധി വിലയിരുത്തലുകളെത്തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ വിഭാവനം ചെയ്തതും ആസൂത്രണം ചെയ്തതും എന്ന് വൃത്തങ്ങൾ അറിയിച്ചു. തീവ്രവാദത്തെ ഉന്മൂലനം ചെയ്യും, സേനയെക്കുറിച്ച് അഭിമാനം: അമിത് ഷാന്യൂഡൽഹി: പഹഗൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു ചുട്ട മറുപടി നൽകിയ സൈനിക നടപടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. …
Read More