തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ നോർക്ക റൂട്സിന് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെഇപ്പോൾ കാഷ്മീരിലുള്ള ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവർ ശ്രീനഗറിലുള്ള ഹോട്ടലിൽ സുരക്ഷിതർ ആണെന്ന് അറിയുന്നതായും എംഎൽഎമാരായ എം. മുകേഷ്, കെ.പി.എ മജീദ്, ടി. സിദ്ദീഖ്, കെ.ആൻസലൻ എന്നിവർ ശ്രീനഗറിൽ സുരക്ഷിതരരായി ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിലും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏർപ്പെടുത്തണമെന്ന് കേരള ഹൗസിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.അതേസമയം കാഷ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ…
Read MoreCategory: Loud Speaker
ഒമാനിലേക്കുളള എയര്‍ ഇന്ത്യ വിമാനം വൈകി; യാത്രികര്‍ വലഞ്ഞു ; വെള്ളമോ ഭക്ഷണമോ നല്കാൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപം
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ഒമാനിലേക്കുളള വിമാനം മണിക്കൂറുകള്‍ വൈകിയതോടെ ഇരുനൂറിലേറെ യാത്രികര്‍ വലഞ്ഞു. ഒമാനിലേക്കുളള വിമാനം ഇന്നലെ രാവിലെ 8.30ന് ആയിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. പിന്നീടത് വൈകുന്നേരം മൂന്നിലേക്കും പിന്നീട് നാലിലേക്കും മാറ്റിയതാണ് യാത്രികരെ ദുരിതത്തിലാക്കിയത്. വിമാനം വൈകാനുളള സാഹചര്യം വ്യക്തമാക്കാതെയും ഭക്ഷണമോ വെള്ളമോ നല്കാന് ബന്ധപ്പെട്ട അധികൃതര്‍ തയാറായില്ലെന്നും ആക്ഷേപമുയര്‍ന്നു. വിമാനം പുറപ്പെടുന്നതിന് മണിയ്ക്കൂറുകള്‍ മുമ്പ് വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസ് എടുത്ത് ടെര്‍മിനലില്‍ കാത്തിരിക്കുമ്പോഴാണ് വിമാനം മണിയ്ക്കൂറുകള്‍ വൈകുമെന്ന അറിയിപ്പ് വന്നത്. ഇതോടെ ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെയുളള യാത്രികര്‍ ദുരിതത്തിലാവുകയായിരുന്നു. വെള്ളമോ ഭക്ഷണമോ നല്കാന് പോലും എയര്‍ലൈന്‍സ് തയാറായില്ല എന്നാണ് യാത്രികരുടെ പരാതി.ജോലിയില്‍ പ്രവേശിക്കേണ്ട അവസാന തീയതിയായിരുന്നതിനാല്‍ പലരും കുഴങ്ങുകയായിരുന്നു. ടെര്‍മിനലില്‍നിന്ന് വെള്ളമോ ഭക്ഷണമോ വാങ്ങാന്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും എന്നതിനാല്‍ പലരും ഭക്ഷണം കഴിക്കാതെ കൈക്കുഞ്ഞുങ്ങളുമായി മണിക്കൂറുകള്‍ കാത്തിരുന്നു.…
Read Moreപേര് ചോദിച്ചശേഷം അവർ ദ്വിവേദിയെ വെടിവെച്ചു; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടരിൽ നവവരനും
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ ഉത്തർപ്രദേശ് സ്വദേശിയായ നവവരനും. ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കാഷ്മീരിലേക്ക് പോയ ശുഭം ദ്വിവേദിയാണ് മരിച്ചത്. ഫെബ്രുവരിയിലാണ് ശുഭം ദ്വിവേദി വിവാഹിതനായത്. പേര് ചോദിച്ചറിഞ്ഞതിന് ശേഷമാണ് ഭീകരൻ ശുഭം ദ്വിവേദിയെ വെടിവച്ചതെന്ന് ഭാര്യ പറഞ്ഞു. അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു. പ്രദേശത്ത് കരസേനയുടെയും സിആർപിഎഫിന്റെയും ലോക്കൽ പോലീസിന്റെയും കൂടുതൽ സംഘങ്ങൾ എത്തിയിട്ടുണ്ട്. ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്.
Read Moreജമ്മുകാഷ്മീരിലെ പെഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം: അഞ്ച് മരണം
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പെഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ പ്രദേശവാസികളും ഉൾപ്പെടും. ആക്രമണം നടത്തിയശേഷം ഭീകരർ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. വെടിയേറ്റ ആളുടെ ഭാര്യയാണ് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. സ്ഥലത്ത് പോലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങി.
Read Moreകാണാതായ കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ: നാട്ടുകാർ പ്രതിയുടെ വീട് ആക്രമിച്ചു
ഭുവനേശ്വർ: ഒഡീഷയിൽ കാണാതായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽനിന്നു കണ്ടെത്തി. പുരി ജില്ലയിലെ ഡെലംഗ ബ്ലോക്കിലെ രത്തൻപുർ ഗ്രാമത്തിലാണു സംഭവം. പതിനൊന്നുകാരനാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അകന്ന ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മരണത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പ്രതിയുടെ വീട് ആക്രമിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നും ആളുകൾ ആവശ്യപ്പെട്ടു. ഏപ്രിൽ 15ന് വൈകുന്നേരം ഡെലങ്ക പോലീസ് പരിധിയിലുള്ള രത്തൻപുർ ഗ്രാമത്തിലെ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. സംഭവത്തിൽ കുടുംബാംഗങ്ങൾ ഡെലംഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Read Moreവിമാനവും ട്രാവലറും കൂട്ടിയിടിച്ച സംഭവത്തിൽ അന്വേഷണം
ബംഗളൂരു: കെംപഗൗഡ വിമാനത്താവളത്തിൽ വിമാനവും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ വിമാനക്കന്പനി അറിയിച്ചു. ട്രാവലർ ഡ്രൈവറിന്റെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായതെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഈമാസം 18ന് ആണു സംഭവം. നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ടെമ്പോ ട്രാവലർ ഇടിച്ചത്. വിമാനത്തിന്റെ മുൻഭാഗത്ത് ട്രാവലർ ഇടിച്ചുനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടിയിൽ ട്രാവലറിന്റെ വിൻഡ്സ്ക്രീനും റൂഫും തകർന്നതു കാണാം. സംഭവത്തിൽ ആർക്കും പരിക്കില്ല.
Read Moreപറക്കാനൊരുങ്ങവേ വിമാനത്തിന് റണ്‍വേയില്‍ തീ പിടിച്ചു
ഫ്ലോറിഡ: 284 യാത്രക്കാരുമായി ഫ്ലോറിഡ വിമാനത്താവളത്തില്‍നിന്നു ടേക്ക് ഓഫിനായി റണ്‍വേയിലെത്തിയ ഡെൽറ്റ എയര്‍ലൈന്‍ വിമാനത്തില്‍ തീ പടര്‍ന്നു. സംഭവത്തിൽ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നു ഡെല്‍റ്റ എയര്‍ലൈന്‍സ് വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. ഓർലാന്റോയില്നിന്നും അറ്റ്ലാന്റയിലേക്ക് പോവാന്‍ തയാറെടുത്ത ഡെൽറ്റ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 1213 -ന്റെ എഞ്ചിനിലാണ് തീ പടര്‍ന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോൾ ഒരു ചിറകില്‍നിന്നും കടുത്ത പുകയുയരുന്നതും പിന്നാലെ തീ പടരുന്നതും വീഡിയോയില്‍ കാണാം. വിമാനത്തിന്റെ രണ്ടാമത്തെ എഞ്ചിനിലാണ് തീ പിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പുകയുയര്‍ന്നതിന് പിന്നാലെ യാത്രക്കാരെ, എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കി സുരക്ഷിതരമാക്കി. പിന്നാലെ വിമാനത്താവളത്തിലെ അഗ്നിര്കഷാ ഉദ്യോഗസ്ഥരെത്തി തീ കെടുത്തി.
Read Moreഇന്ത്യ-അമേരിക്ക വ്യാപാര കരാർ: നിർണായക പുരോഗതിയെന്ന് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ നിർണായക പുരോഗതിയെന്നു വിദേശകാര്യമന്ത്രാലയം. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടികാഴ്ചയ്ക്കു പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം നിലപാടു വ്യക്തമാക്കിയത്. ഡൽഹി ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്ന കൂടിക്കാഴ്ച. ജെ.ഡി.വാൻസിനൊപ്പം ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും മക്കളും ഒപ്പമുണ്ടായിരുന്നു. മോദി ജെ.ഡി.വാൻസിന്റെ മക്കൾക്കു മയിൽപ്പീലി സമ്മാനിച്ചു.ജെ.ഡി. വാൻസും കുടുംബവും ഇന്നു താജ്മഹൽ സന്ദർശിക്കും. ആഗ്രയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്ച ജെ.ഡി. വാൻസ് മടങ്ങും. ട്രംപ് ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മോദിയെ അറിയിച്ചു.
Read Moreജീവനു ഭീഷണിയുണ്ടെന്നു പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല; കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ എസ്ഐക്ക് സ്ഥലംമാറ്റം
കോഴിക്കോട്: ഭര്‍ത്താവില്‍നിന്നു ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് യുവതി നല്കിയ പരാതി അവഗണിച്ച എസ്ഐയെ സ്ഥലംമാറ്റി. താമരശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെതിരേയാണു നടപടി. വടകര വളയം പോലീസ് സ്റ്റേഷനിലേക്കാണു സ്ഥലംമാറ്റം.ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ എസ്ഐ വീഴ്ച കാണിച്ചെന്നു പരാതി ഉയർന്നിരുന്നു. ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഭര്‍ത്താവായ യാസിറിനെതിരേ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഷിബിലയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ലഹരിക്കടിമയായ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായായിരുന്നു പരാതി. മാർച്ച് 18 ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം. കത്തിയുമായി എത്തിയ യാസിര്‍ യുവതിയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. യാസറിന്റെ ലഹരിയുപയോഗവും ശാരീരിക പീഡനവും മൂലം സഹികെട്ടാണ് ഷിബില, യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടകവീട്ടിലായിരുന്നു.ഇതെടുക്കാൻ ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ…
Read Moreഅന്‍വറിനെ എടുക്കാം, തൃണമൂല്‍ വേണ്ട: നാളെ തലസ്ഥാനത്ത് നിര്‍ണായക ചര്‍ച്ച; വി.ഡി. സതീശനൊപ്പം ചെന്നിത്തലയും
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന പി.വി.അൻവറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്. നാളെ തിരുവനന്തപുരത്ത് അൻവറുമായി നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുക്കും. രാവിലെ പത്തിന് കന്റോൺമെന്റ് ഹൗസിലാണ് ചർച്ച. അൻവറിനെ മുന്നണിയിലെടുക്കാമെങ്കിലും തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. ദേശീയതലത്തിൽ കോൺഗ്രസുമായി ഏറ്റുമുട്ടുന്ന തൃണമൂലുമായുള്ള ബന്ധം ദേശീയനേതൃത്വം ഇഷ്ടപ്പെടുന്നില്ല. സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇക്കാര്യം വ്യക്തമാക്കിയെന്നാണ് അറിയുന്നത്. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ ഘടകകക്ഷിയാക്കണമെന്ന അൻവറിന്റെ ആവശ്യമാണ് കോൺഗ്രസിന് തലവേദനയാകുന്നത്. ചർച്ചയിലും അൻവർ ഈ ആവശ്യത്തിലുറച്ചുനിന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യം വീണ്ടും ചർച്ച ചെയ്യാമെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഒരുമിച്ച് മുന്നോട്ടുപോകണമെന്നുമുള്ള നിർദേശം കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവച്ചേക്കും. നിലമ്പൂരിലെ വിജയം യുഡിഎഫിനും അൻവറിനും ഒരുപോലെ പ്രധാനമായതിനാൽ അദ്ദേഹം വഴങ്ങുമെന്ന പ്രതീക്ഷയിലാണ്…
Read More