പ​ഹ​ൽ​ഗാം: കൊ​ല്ല​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നും ആ​വ​ശ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​ർ​ക്കാ​ർ നേ​തൃ​ത്വ​ത്തി​ൽ നി​ർ​വ​ഹി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​റ​ണാ​കു​ളം സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു എ​ന്ന വാ​ർ​ത്ത അ​ത്യ​ന്തം വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കേ​ര​ളീ​യ​ർ​ക്ക് സ​ഹാ​യ​വും സേ​വ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ജ്ജീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ നോ​ർ​ക്ക റൂ​ട്സി​ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെഇ​പ്പോ​ൾ കാഷ്മീ​രി​ലു​ള്ള ഹൈ​ക്കോ​ട​തി ജ​സ്റ്റി​സു​മാ​രാ​യ ജ​സ്റ്റി​സ് അ​നി​ൽ കെ.​ ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് പി.​ജി.​ അ​ജി​ത്കു​മാ​ർ, ജ​സ്റ്റി​സ് ഗി​രീ​ഷ് എ​ന്നി​വ​ർ ശ്രീ​ന​ഗ​റി​ലു​ള്ള ഹോ​ട്ട​ലി​ൽ സു​ര​ക്ഷി​ത​ർ ആ​ണെ​ന്ന് അ​റി​യു​ന്ന​താ​യും എം​എ​ൽ​എ​മാ​രാ​യ എം. ​മു​കേ​ഷ്, കെ.​പി.​എ മ​ജീ​ദ്, ടി. ​സി​ദ്ദീ​ഖ്, കെ.​ആ​ൻ​സ​ല​ൻ എ​ന്നി​വ​ർ ശ്രീ​ന​ഗ​റി​ൽ സു​ര​ക്ഷി​ത​ര​രാ​യി ഉ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ലും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള ഹൗ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.അ​തേ​സ​മ​യം കാഷ്മീർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ളീ​യ​ർ​ക്ക് സ​ഹാ​യ​വും സേ​വ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം നോ​ർ​ക്ക ഹെ​ൽ​പ്പ് ഡെ​സ്ക്ക് തു​ട​ങ്ങി​യ​താ​യി നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ 18004253939 (ടോ​ൾ ഫ്രീ ​ന​മ്പ​ർ ), 00918802012345 (മി​സ്ഡ് കോ​ൾ) എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. കാഷ്മീ​രി​ൽ കു​ടു​ങ്ങിയ, സ​ഹാ​യം ആ​വ​ശ്യ​മാ​യ​വ​ർ​ക്കും, ബ​ന്ധു​ക്ക​ളെ സം​ബ​ന്ധി​ച്ച വി​വ​രം തേ​ടു​ന്ന​വ​ർ​ക്കും ഹെ​ൽ​പ്പ് ഡെ​സ്ക്ക് ന​മ്പ​രി​ൽ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക​യും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്യാ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​റി​യി​ച്ചു.

Related posts

Leave a Comment