കൊച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിനിടെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,560 രൂപയും, പവന് 68,480 രൂപയുമായി. ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്നത്തേത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3126 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. അന്താരാഷ്ട്ര സ്വര്‍ണ വില 100 ഡോളറിന് മുകളില്‍ കയറുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ആഭ്യന്തര വിലയിലും റിക്കാര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ നിലവില്‍ 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ലോകമെമ്പാടും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. പകരച്ചുങ്കം വർധന ഇന്നലെ ട്രംപ് മൂന്ന് മാസത്തേക്ക് മരവിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ സ്വർണക്കുതിപ്പ്. അന്താരാഷ്ട്ര…
Read MoreCategory: Loud Speaker
കേരളത്തിന്റെ സ്വന്തം എയർ കേരള ജൂണിൽ സർവീസ് ആരംഭിക്കും; കോർപറേറ്റ് ഓഫീസ് ആലുവയിൽ; ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസുകൾ മാത്രം
കൊല്ലം: കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയായ എയർ കേരളയുടെ ആദ്യ സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയിൽ നിന്നായിരിക്കും പ്രഥമ സർവീസ് പറന്നുയരുക. ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിമാന സർവീസുകൾ മാത്രമായിരിരിക്കും നടത്തുക. ദക്ഷിണ-മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതായിരിക്കും തുടക്കത്തിലെ സർവീസുകൾ. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുക. 76 സീറ്റുകൾ ഉള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. എല്ലാം ഇക്കണോമി ക്ലാസുകൾ ആയിരിക്കും. തുടക്കത്തിൽ അഞ്ച് വിമാനങ്ങൾ പാട്ടത്തിന് എടുത്താണ് സർവീസ് തുടങ്ങുന്നത്. ഇതിനായി എയർ കേരള ഐറിഷ് കമ്പനിയുമായി കരാറിൽ ഏർപ്പെട്ട് കഴിഞ്ഞു. സ്വന്തമായി വിമാനങ്ങൾ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത വർഷം മുതൽ അന്താരാഷ്ട്ര സർവീസുകൾക്കും തുടക്കമിടും. ആലുവ മെട്രോ റെയിൽവേ സ്റ്റേഷന് സമീപമാണ് എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തിക്കുക. നിർമാണം പൂർത്തിയാക്കിയ…
Read Moreവെറുപ്പിന്റെ വർഗീയതയെ സ്നേഹത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങളിലൂടെയും പോരാടുമെന്ന് കോൺഗ്രസ്
അഹമ്മദാബാദ്: ദേശീയതയും മതവും കൂട്ടിക്കലർത്തിയ ബിജെപിയുടെ കപടദേശീയതയെ മഹാത്മാഗാന്ധിയും സർദാർ പട്ടേലും ജവഹർലാൽ നെഹ്റുവും സ്വീകരിച്ച നിലപാടുകളിലൂടെ നേരിടുമെന്ന പ്രഖ്യാപനത്തോടെ എഐസിസി സമ്മേളനം സമാപിച്ചു. രാജ്യത്തെ വെറുപ്പിന്റെ അഗാധതയിലേക്കു തള്ളിവിടുന്ന വർഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരേ സ്നേഹത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങളിലൂടെയും പോരാടുമെന്ന് രാഷ്ട്രീയ പ്രമേയത്തിലൂടെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചു മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുന്നതിൽ ഭരണകക്ഷി സജീവ പങ്കാളികളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ ദുർബലവും പരാജയപ്പെട്ടതുമായ വിദേശനയം, സന്പദ്വ്യവസ്ഥ തുടങ്ങിയവ രാജ്യത്തെ യുവാക്കളുടെ ഭാവി തകർത്തു. മോദിയുടെ വ്യക്തിഗത ബ്രാൻഡിംഗിന്റെയും നിക്ഷിപ്ത താത്പര്യങ്ങളുടെയും ബലിപീഠത്തിൽ ഇന്ത്യയുടെ വിദേശനയത്തിൽ കേന്ദ്രസർക്കാർ വിട്ടുവീഴ്ച ചെയ്തു. അമേരിക്കയുടെ മുന്നിൽ നിസഹായ വിധേയത്വമായി മോദി മാറിയെന്നു പ്രമേയം കുറ്റപ്പെടുത്തി. ഗുജറാത്തിലും കേന്ദ്രത്തിലും അധികാരത്തിൽ തിരിച്ചെത്താനുള്ള പാർട്ടിയുടെ നയസമീപനങ്ങൾ സമ്മേളനം അംഗീകരിച്ചു.
Read Moreവെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്നു കണ്ടത് പുറത്താക്കപ്പെട്ടവരെന്ന് ഐഎന്‍എല്‍
കോഴിക്കോട്: മലപ്പുറം ജില്ലയ്ക്കെതിരേ കടുത്ത ഭാഷയിൽ അധിക്ഷേപങ്ങൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടത് ഐഎൻഎൽ നേതാക്കളാണെന്ന റിപ്പോർട്ട് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി. മൂന്ന് കൊല്ലം മുമ്പ് ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയവരാണ് വെള്ളാപ്പള്ളിയെ കണ്ടതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി നാഷനല്‍ ലീഗ് നേതാക്കള്‍ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയത്. സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ. അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സെയ്ത് ഷബീല്‍ ഹൈദ്രോസ് തങ്ങള്‍, വൈസ് പ്രസിഡന്റ് എച്ച്. മുഹമ്മദാലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വെള്ളാപ്പള്ളിയുടെ നിലമ്പൂരിലെ പ്രസംഗം വിവാദമായ സാഹചര്യത്തിൽ സാമുദായിക ധ്രുവീകരണത്തിന് അത് കാരണമായേക്കുമെന്ന ആശങ്ക അദ്ദേഹത്തെ നേരിട്ട് അറിയിക്കുവാൻകൂടിയാണ്…
Read Moreശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനുമൊപ്പം ഇടിമിന്നലും: ബിഹാറിൽ ഒറ്റദിവസം13 മരണം
പാട്ന: ബിഹാറിൽ നാലു ജില്ലകളിലായി ഇടിമിന്നലേറ്റ് ഇന്നലെ 13 പേർ മരിച്ചു. ബെഗുസരായി, ദർഭംഗ, മധുബനി, സമസ്തിപുർ എന്നീ ജില്ലകളിലാണു സംഭവം. ബേഗുസരായിൽ അഞ്ചുപേരും ദർഭംഗയിൽ നാലുപേരും മധുബനിയിൽ മൂന്നുപേരും സമസ്തിപുരിൽ ഒരാളുമാണു മരിച്ചത്. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനുമൊപ്പം ഇടിമിന്നലും എത്തിയതാണു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാലുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.
Read Moreനിരന്തരമായി കുഞ്ഞ് കരഞ്ഞു: അസ്വസ്തയായ മാതാവ് കുട്ടിയെ വാട്ടർ ടാങ്കിൽ എറിഞ്ഞ് കൊന്നു; 22-കാരി അറസ്റ്റിൽ
നവജാതശിശുവിന്റെ നിരന്തരമായ കരച്ചിലിൽ അസ്വസ്ഥയായ അമ്മ കുഞ്ഞിനെ ഭൂഗർഭ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു. ഗുജറാത്തിലെ മേഘാനിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണു ദാരുണസംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കരിഷ്മ ബാഗേലി(22)നെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയാണു കരിഷ്മ വാട്ടർ ടാങ്കിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഇതിനുശേഷം കുഞ്ഞിനെ കാണാതായതായി കരിഷ്മ ഭർത്താവിനോടു പറഞ്ഞു. പോലീസ് നടത്തിയ തെരച്ചിലിൽ അംബികാനഗർ പ്രദേശത്തുള്ള വീട്ടിലെ വാട്ടർ ടാങ്കിൽനിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് കരിഷ്മയാണെന്ന് തെളിയുകയായിരുന്നു. ഗർഭിണിയായതു മുതൽ കരിഷ്മ വൈകാരികമായും ശാരീരികമായും അസ്വസ്ഥയായിരുന്നുവെന്നും പ്രസവശേഷം അസ്വസ്ഥത കൂടിയെന്നും പോലീസ് പറഞ്ഞു.
Read Moreആശാ സമരം തുടങ്ങിയിട്ട് രണ്ടു മാസം; കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടെന്നു സമരക്കാർ
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ആശ പ്രവർത്തകർ രാപ്പകൽ സമരം തുടങ്ങിയിട്ട് ഇന്ന് രണ്ട് മാസം. നിരാഹാര സമരം 22-ാം ദിവസത്തിലേക്ക് കടന്നു. കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ തീരുമാനം. സർക്കാർ പരിഗണിക്കേണ്ടത് തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ന്യായയുക്തതയാണെന്ന് സമര നേതൃത്വം പറയുന്നു. ഈ മേഖലയിലെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന സമര സംഘടന എന്ന നിലയിൽ കേരളത്തിലെ 26125 ആശാവർക്കർമാരുടെയും ആവശ്യമാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഉന്നയിക്കുന്നത്. തൊഴിൽ സമരം എന്നതിനപ്പുറം സ്ത്രീകളുടെ ഈ പോരാട്ടം വലിയ സാമൂഹ്യ മുന്നേറ്റമായി കേരളത്തിൽ അലയടിക്കുകയാണെന്നും സമരനേതൃത്വം പറയുന്നു. അതേസമയം ആശാ സമരത്തിന് പിന്തുണയുമായി 12ന് പൗരസാഗരം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംസ്കാരിക നേതാക്കൾ. പൗര സാഗരത്തിൽ പങ്കെടുക്കാൻ സാമൂഹിക സംസ്കാരിക പ്രവർത്തകർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. പരിപാടിയിൽ…
Read More‘യുഎസ്-ചൈന വ്യാപാരയുദ്ധം ഇന്ത്യയ്ക്കു ഗുണം ചെയ്യും’: രഘുറാം രാജൻ
ന്യൂഡൽഹി: യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. രണ്ട് ആഗോള ഭീമന്മാർ തമ്മിലുള്ള സംഘർഷം മൂലമുണ്ടാകുന്ന അനിശ്ചിതത്വങ്ങൾ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നമ്മുടെ ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി താരതമ്യേന ചെറുതാണ്. ചില പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് ദോഷകരമാകും, പക്ഷേ ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ സ്വഭാവത്തെയും വളർച്ചയെയും കാര്യമായി മാറ്റാൻ പോകുന്നില്ല – രഘുറാം രാജൻ പറഞ്ഞു. യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ അനിശ്ചിതത്വം മുതലെടുത്ത് ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ വേഗത്തിലാക്കിയാൽ നിക്ഷേപവും കയറ്റുമതിയും വർധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreചരക്കുകപ്പലുകളിലെ ഭീമൻ ഇന്ന് വിഴിഞ്ഞത്ത് ; ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ എംഎസ്സി തുർക്കിയാണ് വരുന്നത്
വിഴിഞ്ഞം: ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ എംഎസ്സി തുർക്കി ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുത്ത് ചരിത്രം കുറിക്കും. ഇതുവരെ ഇത്ര വലിയ കപ്പലിന് ഒരിന്ത്യന്‍ തുറമുഖത്തിലും അടുക്കാൻ ആയിട്ടില്ല. രണ്ട് ദിവസം മുൻപ് പുറം കടലിൽ നങ്കൂരമിട്ട് വാർഫിൽ അടുക്കാൻ ഊഴം കാത്ത് കിടക്കുകയായിരുന്നു കപ്പൽ. എംഎസ്സി തുർക്കിക്ക് കൈമാറാനുള്ള കണ്ടെയ്നുകൾ ഉണ്ടായിരുന്ന മറ്റ് രണ്ട് കപ്പലുകൾക്ക് തുറമുഖത്ത് അടുക്കാനുള്ള അവസരം നൽകിയാണ് പുറംകടലിൽ കാത്ത് കിടന്നത്. ഇന്ന് രാവിലെയോടെ ഒഴിവ് വന്ന വാർഫിൽ എംഎസ്സി തുർക്കിയെ അധികൃതർ അടുപ്പിക്കും. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ കപ്പലായ എംഎസ്സി തുർക്കി സിംഗപ്പുരിൽ നിന്നാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്റർ നീളവും 62 മീറ്റർ വീതിയും ഉള്ള കപ്പലിന് 24,346 ടി യു ഇ എസ് കണ്ടെയ്നർ വഹിക്കാൻ ശേഷി ഉണ്ട്. തെക്കൻ ഏഷ്യൻ…
Read Moreസെയ്ഫ് അലിഖാന് കുത്തേറ്റ കേസിൽ 1,000 പേജുള്ള കുറ്റപത്രം; പ്രതിക്കെതിരേ നിരവധി തെളിവുകൾ
മുംബൈ: കവർച്ചാശ്രമത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റ സംഭവത്തിൽ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആയിരം പേജുള്ള കുറ്റപത്രം ബാന്ദ്ര കോടതിയിലാണ് സമർപ്പിച്ചത്. പ്രതി ഷരീഫുൾ ഇസ്ലാമിനെതിരേ കണ്ടെത്തിയ നിരവധി തെളിവുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും സെയ്ഫ് അലി ഖാന്റെ ശരീരത്തിൽനിന്നും പ്രതിയിൽനിന്നും കണ്ടെത്തിയ കത്തിയുടെ കഷണങ്ങൾ ഒരേ കത്തിയുടേതാണെന്ന ഫോറൻസിക് ലാബിന്റെ റിപ്പോർട്ടും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തിയ പ്രതിയുടെ ഇടതുകൈയുടെ വിരലടയാള റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ജനുവരി 16നാണ് സംഭവം നടന്നത്. ബാന്ദ്രയിലെ വസതിയിൽ മോഷണം നടത്താനെത്തിയ ഇസ്ലാമിനെ തടയുന്നതിനിടെ സെയ്ഫിനു കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടനെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് സെയ്ഫ് ആശുപത്രി വിട്ടത്. ബംഗ്ലാദേശുകാരനാണ് പ്രതി ഷരീഫുൾ ഇസ്ലാം.
Read More