പ്ര​ള​യ​ശേ​ഷം – രോ​ഗ​സാ​ധ്യ​ത​ക​ളും മു​ൻ​ക​രു​ത​ലു​ക​ളും -2 നി​ർ​ജ​ലീ​ക​ണ​വും പാ​നീ​യ​ചി​കി​ത്സ​യും

പ്ര​ള​യാ​ന​ന്ത​രം സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന​താ​ണു വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ. വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ളും ഛർ​ദി​യും ഉ​ള്ള​പ്പോ​ൾ നി​ർ​ജ്ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​മി​ത​ദാ​ഹം, വ​ര​ണ്ട ചു​ണ്ടും നാ​വും, കു​ഴി​ഞ്ഞു​താ​ഴ്ന്ന ക​ണ്ണു​ക​ൾ, മൂ​ത്ര​ക്കു​റ​വ്, ക​ടു​ത്ത മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള മൂ​ത്രം, ക്ഷീ​ണം, അ​സ്വ​സ്ഥ​ത, മ​യ​ക്കം എ​ന്നി​വ​യാ ണു ​നി​ർ​ജ്ജ​ലീ​ക​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ.​നി​ർ​ജ്ജ​ലീ​ക​ണം ത​ട​യാ​ൻ പാ​നീ​യ​ചി​കി​ത്സ പ്ര​ധാ​നം

ഗൃ​ഹ​പാ​നീ​യ​ങ്ങ​ൾ

ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം, ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത നാ​ര​ങ്ങാ​വെ​ള്ളം, ഉ​പ്പി​ട്ട മോ​രി​ൻ​വെ​ള്ളം, പ​ഞ്ച​സാ​ര, ഉ​പ്പ് ലാ​യ​നി

ഓ​ആ​ർ​എ​സ് ത​യാ​റാ​ക്കു​ന്ന വി​ധം

1.കൈ​ക​ൾ ശു​ചി​യാ​ക്കു​ക
2.ശു​ചി​യാ​യ പാ​ത്ര​ത്തി​ൽ ഒ​രു ലി​റ്റ​ർ ശു​ദ്ധ​ജ​ലം
എ​ടു​ക്കു​ക

  1. ഓ​ആ​ർ​എ​സ് പാ​യ്ക്ക​റ്റി​ന്‍റെ അ​രി​കു​വ​ശം മു​റി​ച്ച് പൗ​ഡ​ർ മു​ഴു​വ​നാ​യും വെ​ള്ള​ത്തി​ലി​ട്ട് വൃ​ത്തി​യു​ള്ള ഒ​രു സ്പൂ​ണ്‍ കൊ​ണ്ട് ഇ​ള​ക്കി പൗ​ഡ​ർ മു​ഴു​വ​ൻ ല​യി​ച്ചു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
    4.ലാ​യ​നി അ​ല്പ​മാ​യി​ട്ട് ചെ​റി​യ ഇ​ട​വേ​ള​ക​ളി​ൽ ന​ല്കു​ക.
    ഛർ​ദി​യു​ണ്ടെ​ങ്കി​ൽ 5-10 മി​നി​ട്ട് ക​ഴി​ഞ്ഞു വീ​ണ്ടും ലാ​യ​നി ന​ല്കു​ക
    5.ഒ​രി​ക്ക​ൽ ത​യാ​റാ​ക്കി​യ ലാ​യ​നി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​പ​യോ​ഗി​ക്ക​ണം
  2. ലാ​യ​നി എ​പ്പോ​ഴും മൂ​ടി​വ​യ്ക്ക​ണം

ഓ​ആ​ർ​എ​സ് ലാ​യ​നി കൊ​ടു​ക്കു​ന്ന​തി​നൊ​പ്പം മ​റ്റു പാ​നീ​യ​ങ്ങ​ളും കു​ഞ്ഞു​ങ്ങ​ൾ​ക്കു മു​ല​പ്പാ​ലും ന​ല്കു​ക

ഉ​പ്പ് പ​ഞ്ച​സാ​രി ലാ​യ​നി ത​യാ​റാ​ക്കു​ന്ന വി​ധം

ആ​റു ടീ ​സ്പൂ​ണ്‍ പ​ഞ്ച​സാ​ര​യും അ​ര ടീ ​സ്പൂ​ണ്‍ ഉ​പ്പും ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ല​യി​പ്പി​ച്ച​തി​നു​ശേ​ഷം ഇ​ട​വേ​ള​ക​ളി​ൽ ന​ല്കാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ​സ്.

Related posts

Leave a Comment