വ​ട​ക്കാ​ഞ്ചേ​രി​യി​ൽ 160 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. 160 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കു​ന്നം​കു​ളം സ്വ​ദേ​ശി ശ​ര​ത്തി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. വോ​ൾ​വോ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നി​രോ​ധി​ത ല​ഹ​രി​മ​രു​ന്ന് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച ന​ൽ​ക്കാ​ൻ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​ക്കു​റി​ച്ചും സം​ഘ​ത്തി​ൽ മ​റ്റു ആ​രെ​ങ്കി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും എ​ക്സൈ​സ് സം​ഘം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും 4.5 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സ്റ്റേ​ഷ​നി​ലെ ഇ​രി​പ്പി​ട​ത്തി​ന് ചു​വ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

എ​ക്സൈ​സും ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ട്രെ​യി​നു​ക​ളി​ലും ന​ട​ത്തി​യ പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ, ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് ഭ​യ​ന്ന് പ്ര​തി ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment