ലക്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഭദോഹി റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് 21കാരനായ പ്രതി പിടിയിലാകുന്നത്. ജൂലൈ 30ന് വൈകുന്നേരം വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്നു കാണിച്ച് കോട്വാലിയിൽ താമസിക്കുന്ന സഹോദരനാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Loud Speaker
വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: കൂടുതൽ പ്രതികൾ ഉണ്ടെന്ന് പോലീസ്; പിടിയിലായ മൂന്നുപേരും പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍
മുക്കം: കിഴക്കൻ മലയോര മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതല്‍ പ്രതികളെന്ന് പോലീസ്. കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കളാണു പിടിയിലായവര്‍. ഇനി പിടിയിലാകാനുള്ളവരും ഇവരുമായി ബന്ധമുള്ളവരാണെന്നാണു പോലീസ് പറയുന്നത്. അമ്മയെയും സുഹൃത്തുക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. വര്‍ഷങ്ങളായി കുട്ടിയെ ഇവര്‍ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം.ഹൈസ്കൂൾ വിദ്യാർഥിനിയായ 15 കാരിയെ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവശിപ്പിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരവും ആറുമാസം ഗര്‍ഭിണിയാണെന്ന കാര്യവും അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ മാതാവിന്റെ സുഹൃത്തുക്കളായ അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസഫ് എന്നിവരെയാണ് മുക്കം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയിലും കുടുതൽ പേർ പീഡിപ്പിച്ചതായി പറയുന്നുണ്ട്. വിദ്യാർഥിനി ഇപ്പോൾ തിരുവനന്തപുരം ചൈൽഡ് കെയറിലാണുള്ളത്.
Read Moreവനിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്മെയിലിംഗ്; നാല്പതുകാരനെ കൊലപ്പെടുത്തി; സുഹൃത്തുക്കളായ എട്ടുപേർ അറസ്റ്റിൽ
സത്ന: വനിത സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്രാ ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക്മെയിലിംഗിന് ശ്രമിച്ച 40 കാരനെ വെടിവച്ചു കൊന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിൽ സഭാപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ മച്ച്ഖേദ ഗ്രാമത്തിലാണ് സംഭവം. വനിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്തതിന് പിന്നാലെ എട്ട് സുഹൃത്തുക്കൾ ചേർന്ന് അരുൺ ത്രിപാഠി എന്നയാളെ വെടിവച്ചുകൊല്ലുകയായിരുന്നു. മച്ച്ഖേദ സ്വദേശിയായ അരുൺ ത്രിപാഠിയുടെ മൃതദേഹം ഒക്ടോബർ മൂന്നിനാണ് റോഡരികിൽ കണ്ടെത്തിയത്. നെഞ്ചിലും തലയിലും പരിക്കുകളോടെയാണ് മൃതദേഹം കണ്ടത്. കൂർത്ത അഗ്രമുള്ള ആയുധം കൊണ്ടുള്ള മുറിവെന്ന ധാരണയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മുറിവുകൾ വെടിയേറ്റതെന്നാണ് വ്യക്തയത്. കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബൈക്കുകളിലെത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവികളിൽനിന്നു ലഭിച്ചു. ഇതേത്തുടർന്ന് എട്ടു പേർ അറസ്റ്റിലാവുകയായിരുന്നു. ഇവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഈ മാസം രണ്ടിന് യുവാക്കളിൽ രണ്ട് പേർ ഇവരുടെ വനിതാ സുഹൃത്തുക്കളുമായി മച്ച്ഖേദയിലെ…
Read Moreപൊളിച്ചടുക്കണം..! അന്‍വറിനെയും മാധ്യമങ്ങളെയും കടന്നാക്രമിച്ച് സിപിഎം; കൂടുതല്‍ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കും
കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തുന്ന ആരോപണങ്ങളെയും മാധ്യമങ്ങളെയും ഒരുമിച്ചുനേരിട്ടു പ്രതിരോധം തീര്‍ക്കാന്‍ സിപിഎം. കൂടുതല്‍ സ്ഥലങ്ങളില്‍ വിശദീകരണയോഗം ചേരാനും കാര്യങ്ങള്‍ താഴേതട്ടിലുള്ള പ്രവര്‍ത്തകരിലേക്ക് എത്തിക്കാനുമാണു തീരുമാനം. ഇതിനായി പ്രാദേശികനേതാക്കളെ ചുമതലപ്പെടുത്തും. അതേസമയം അന്‍വറിനെ തുടര്‍ച്ചയായി വിമര്‍ശിക്കാനും ആരോപണങ്ങളെ പൊളിച്ചടുക്കാനുമാണു തീരുമാനം. ഇന്നലെ ചന്തക്കുന്നില്‍ നടന്ന പൊതുയോഗത്തില്‍ മാധ്യമങ്ങളെയും അന്‍വറിനെയും ഒരുപോലെ വിമര്‍ശിക്കുകയായിരുന്നു നേതാക്കള്‍. നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഇട്ടു വരുന്നവരെ സൂക്ഷിക്കണമെന്നും അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണെന്നും മോശം പറയാന്‍ മാധ്യമപ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിരിക്കുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ആരോപിച്ചു. ഇപ്പോള്‍ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തുമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒരാളെ കിട്ടിയെന്നു കരുതി ആഘോഷിക്കുകയാണെന്നും വിജയരാഘവന് പറഞ്ഞു.അന്‍വറിനെ വര്ഗശത്രുവന്നാണ് വിജയരാഘവന് വിശേഷിപ്പിച്ചത്.…
Read Moreഎടിഎം കവർച്ചസംഘത്തെ ചോദ്യംചെയ്യാൻ ആന്ധ്രാ പോലീസും തൃശൂരിൽ; ആന്ധ്രയിലെ എടിഎം കവർച്ചകളിലും ഇവർ പ്രതികളെന്ന് പോലീസ്
തൃശൂർ: തൃശൂരിൽ മൂന്ന് എടിഎമ്മുകൾ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിൽ കേരള പോലീസ് കസ്റ്റഡിയിലെടുത്ത ഹരിയാന സ്വദേശികളായ കവർച്ച സംഘത്തെ ആന്ധ്ര പോലീസ് തൃശൂരിലെത്തി ചോദ്യംചെയ്തു. രണ്ടുമാസം മുന്‍പ് ആന്ധ്രയിൽ നടന്ന എടിഎം കവർച്ചകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ഓഗസ്റ്റ് 18ന് ആന്ധ്രയിലെ രണ്ടുഎടിഎമ്മുകളിൽ നിന്നായി 39 ലക്ഷം കവർന്ന കേസിലായിരുന്നു ആന്ധ്ര പോലീസ് ഇന്നലെ തൃശൂർ ടൗണ്‍ ഈസ്റ്റ് സ്റ്റേഷനിൽ എത്തി കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങിയ തൃശൂർ എടിഎം കവർച്ചാ കേസിലെ അഞ്ച് പ്രതികളെ ചോദ്യം ചെയ്തത്. ആന്ധ്രയിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ അഞ്ച് എടിഎം മുകളിൽ നിന്നായി ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ തമിഴ്നാട് പോലീസ് പിടികൂടിയ ഈ സംഘം തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്നും ആന്ധ്രയിൽ നിന്നെത്തിയ പോലീസ് സംഘം പറഞ്ഞു. ആന്ധ്രയിലെ പർവാസ, കാപ്പിൻപോട്ട സ്റ്റേഷൻ പരിധികളിലുള്ള എ.ടി.എമ്മുകളിൽ നടന്ന…
Read Moreഹരിയാനയിൽ എക്സിറ്റ്പോൾ തള്ളി ബിജെപിയുടെ കുതിപ്പ്; ജമ്മു കാഷ്മീരിൽ കോൺഗ്രസ്-എൻസി സഖ്യം കേവലഭൂരിപക്ഷത്തിലേക്ക്
ന്യൂഡൽഹി: ഹരിയാന, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പ് വോട്ടണ്ണൽ പുരോഗമിക്കുന്പോൾ ലീഡ് നില മാറിമറിയുന്നു. തുടക്കത്തിൽ ഹരിയാനയിൽ ബിജെപിയെ ഏറെദൂരം പിന്നിലാക്കി കോൺഗ്രസിന്റെ മുന്നേറ്റമാണു കണ്ടതെങ്കിൽ പിന്നീട് കോൺഗ്രസിനൊപ്പമെത്തിയും മറികടന്നും ബിജെപി കുതിച്ചു. ഹരിയാനയിൽ കോൺഗ്രസ് തരംഗമാണെന്ന എക്സിറ്റ്പോള്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തിയാണു ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ബിജെപിയുടെ പ്രകടനം. അവസാനഘട്ടത്തിലേക്കു കടക്കുന്പോൾ ഹരിയാനയിൽ പ്രവചിക്കാനാവാത്ത രീതിയിൽ ഫലം മാറിമറിയുകയാണ്. രണ്ടിടത്തും 90 സീറ്റുകൾ വീതമാണുള്ളത്. ഭൂരിപക്ഷത്തിനു വേണ്ട മാജിക്കൽ സംഖ്യ 46. ഹരിയാനയിൽ ബിജെപി 50, കോൺഗ്രസ് 34, ഇന്ത്യൻ നാഷണൽ ലോക് ദൾ 01, മറ്റുള്ളവർ-05 എന്നിങ്ങനെയാണ് ലീഡ്. ജമ്മു കാഷ്മീരിൽ ആദ്യസൂചനകളിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം മുന്നിട്ടെങ്കിലും പിന്നീട് അവിടെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. എന്നാൽ ഈ റിപ്പോർട്ട് തയാറാക്കുന്പോൾ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം കേവലഭൂരിപക്ഷം നേടുമെന്ന സൂചനയാണുള്ളത്. കോൺഗ്രസ്-നാഷണൽ…
Read Moreചെന്നൈയിൽ എയര്‍ ഷോയ്ക്കുശേഷം തിക്കും തിരക്കും; 5 മരണം; ഇരുന്നൂറിലേറെപ്പേര്‍ തളര്‍ന്നുവീണു
ചെന്നൈ: ചെന്നൈ മറീന ബീച്ചില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എയര്‍ ഷോയ്ക്കുശേഷമുണ്ടായ തിക്കും തിരക്കും കനത്ത ചൂടും കാരണം അഞ്ചു മരണം. ഇരുന്നൂറിലധികം പേര് തളര്‍ന്നു വീണു. നൂറിലേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴ് മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. കനത്ത ചൂട് ആളുകള്‍ കുഴഞ്ഞുവീഴുന്നതിനും കാരണമായി. സമീപത്തെ വെള്ളക്കച്ചവടക്കാരെ നീക്കം ചെയ്തത് ആൾക്കൂട്ടത്തിന്റെ അസ്വാസ്ഥ്യം വർധിപ്പിച്ചു. പെരുങ്ങളത്തൂർ സ്വദേശി ശ്രീനിവാസൻ (48), തിരുവൊട്ടിയൂർ സ്വദേശി കാർത്തികേയൻ (34), കോരുകുപ്പേട്ട സ്വദേശി ജോൺ (56) എന്നിവരും മറ്റു രണ്ടുപേരുമാണു മരിച്ചത്. വ്യോമസേനയുടെ 92-ാം വാർഷികത്തോടനുബന്ധിച്ചാണ് എയർഷോ സംഘടിപ്പിച്ചത്. 16 ലക്ഷത്തോളം ആളുകളെ അണിനിരത്തി ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം പിടിക്കുക എന്ന…
Read Moreഹരിയാന, ജമ്മു കാഷ്മീർ വോട്ടെണ്ണൽ നാളെ; ഹരിയാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുമെന്ന് ഭൂരിഭാഗം സർവേകളും
ന്യൂഡൽഹി: ഹരിയാനയിലെയും ജമ്മു കാഷ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ നാളെ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ആവർത്തിക്കുമെന്നാണു എക്സിറ്റ്പോൾ ഫലങ്ങൾ. ഹരിയാനയിൽ പത്തു വർഷമായി തുടരുന്ന ബിജെപി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുമെന്നു ഭൂരിഭാഗം സർവേകളും പറയുന്നു. ജമ്മു കാഷ്മീരിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയാണു പ്രവചിക്കുന്നതെങ്കിലും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം മോശമില്ലാത്ത പ്രകടനം നടത്തുമെന്നാണ് അനുമാനം. ജമ്മു കാഷ്മീരിൽ തൂക്കുസഭ പ്രവചിക്കുന്പോഴും ബിജെപിയുടെ മുൻസഖ്യമായ മെഹ്ബുബ മുഫ്തിയുടെ പിഡിപിക്ക് എട്ട് സീറ്റുകൾവരെ ലഭിച്ചേക്കാമെന്നും പറയുന്നു. സർക്കാർ രൂപീകരണത്തിൽ നിർണായകശക്തിയായി മാറാൻ പിഡിപിക്കു കഴിഞ്ഞേക്കും. അതേസമയം ബിജെപിയുമായി ഒരുകാരണവശാലും സഖ്യത്തിനില്ലെന്നാണു തെരഞ്ഞെടുപ്പിനു മുന്‍പ് മെഹ്ബുബ മുഫ്തി പറഞ്ഞിരുന്നത്. യുവജന പ്രതിഷേധവും കർഷകരോഷവും ബിജെപിക്കു തിരിച്ചടിയായെന്നാണു ഹരിയാനയിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്. സമീപസംസ്ഥാനങ്ങളായ ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലിരിക്കുന്ന അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി…
Read Moreപ്രതിപക്ഷവും സ്പീക്കറും നേർക്കുനേർ; സഭയിൽ കൈയാങ്കളി; സ്പീക്കറെ മറച്ച് ബാനർ ഉയർത്തി; പ്രിതപക്ഷനേതാവ് ആരെന്ന് സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളവും പ്രതിഷേധവും. സ്പീക്കറുടെ ഡയസിൽ പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡും തമ്മിൽ കൈയാങ്കളി. നാടകീയരംഗങ്ങൾക്കൊടുവിൽ സഭ ഇന്നത്തേക്കു പിരിഞ്ഞു.സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര് ഉണ്ടായി. പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ‘ഭയമാണ് ഭയമാണ് ഭരണപക്ഷത്തിനെന്ന’ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭ തുടങ്ങിയപ്പോൾ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധമുയർന്നു. ചോദ്യങ്ങൾ ഉന്നയിച്ചത് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലാണെന്നും നക്ഷത്ര ചിഹ്ന ചോദ്യങ്ങൾ ഒഴിവാക്കിയത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് സഭയിൽ ഇന്ന് രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂൾ ബുക്കിലെ സെക്ഷനടക്കം…
Read Moreപാർട്ടി പ്രവർത്തക ഇരയായ കേസിലെ പ്രതി ബ്രാഞ്ച് സമ്മേളനത്തില്‍; പത്തനംതിട്ടയിൽ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു സംഘർഷം
തിരുവല്ല: പീഡനക്കേസ് പ്രതി സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ നടന്ന തിരുവല്ല നാട്ടുകടവ് ബ്രാഞ്ച് സമ്മേളനത്തിലാണ് സംഭവം. പാര്‍ട്ടി പ്രവര്‍ത്തകയെ കാറില്‍ കയറ്റി കൊണ്ടുപോയി മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്കി പീഡിപ്പിച്ച് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയ കേസിലെ ഒന്നാം പ്രതിയായ നാസറിനെ ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. നാട്ടുകടവ് ബ്രാഞ്ച് സെക്രട്ടറി സുമേഷിന്റെ ഭവനമായിരുന്നു സമ്മേളന വേദി. പീഡന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവം വിവാദമായതോടെ നാസറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നാസറിനെ സമ്മേളനനഗരിയില്‍ എത്തിച്ചത്. നാസര്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ രണ്ടാം പ്രതിയായ സജിമോനെ കോട്ടാലിയില്‍ നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ലോക്കല്‍ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തതിനെ ചൊല്ലി ടൗണ്‍ നോര്‍ത്ത്…
Read More