ഏ​ഴ് വ​യ​സു​കാ​രി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദ്ദ​നം; അ​ന്വേ​ഷി​ച്ചെ​ത്തി​യ അ​ധ്യാ​പ​ക​ർ ക​ണ്ട​ത് ന​ടു​ക്കു​ന്ന കാ​ഴ്ച; അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഏ​ഴ് വ​യ​സു​കാ​രി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യും അ​റ​സ്റ്റി​ൽ. ചാ​ക്ക വ​യ്യാ​മൂ​ല​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ സു​ധീ​ർ (46), ര​ണ്ടാം ഭാ​ര്യ വെ​ള്ള​റ​ട സ്വ​ദേ​ശി ലി​ൻ​ഡ​മോ​ൾ (34) എ​ന്നി​വ​രാ​ണ് വ​ലി​യ​തു​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ ഏ​ഴു​വ​യ​സു​കാ​രി​യാ​യ കു​ട്ടി​യെ മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ടു​ക​യും മ​ർ​ദ്ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. കു​ട്ടി ര​ണ്ട് ദി​വ​സ​മാ​യി സ്കൂ​ളി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വി​വ​രം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

വീ​ട്ടി​ലെ​ത്തി​യ അ​ധ്യാ​പ​ക​രാ​ണ് കു​ട്ടി​യെ മു​റി​യി​ൽ പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ വി​വ​രം ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യെ മോ​ചി​പ്പി​ച്ച് സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ​യും നു​ള്ളി​യ​തി​ന്‍റെ​യും പാ​ടു​ക​ൾ വ്യ​ക്ത​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ്, പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment