എ​ഐ വ​ഴി പ്ര​ണ​യം ന​യി​ച്ചു; കാ​മു​ക​നെ ഉ​പേ​ക്ഷി​ച്ച് യു​വ​തി, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ച​ർ​ച്ച​ക​ളി​ലി​ടം നേ​ടി പു​തി​യ റി​ലേ​ഷ​ൻ​ഷി​പ്പ് ഏ​ജ​ന്‍റ്

പ്ര​ണ​യ​ബ​ന്ധം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ പൂ​ർ​ണ​മാ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ന്‍റി​നെ ഉ​പ​യോ​ഗി​ച്ച കാ​മു​ക​നെ യു​വ​തി ഉ​പേ​ക്ഷി​ച്ചു. സാ​ൻ​ഫ്രാ​ൻ​സി​സ്കോ പ​ശ്ചാ​ത്ത​ല​മാ​ക്കി ന​ട​ന്ന ഈ ​സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ദി​വ​സേ​ന​യു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ, അ​ന്വേ​ഷ​ണ​ങ്ങ​ൾ, ഡേ​റ്റ് പ്ലാ​നിം​ഗ്, പി​ണ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം കാ​മു​ക​ൻ എ​ഐ വ​ഴി ഓ​ട്ടോ​മേ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​മു​ക​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ശ്ര​ദ്ധ​യും സ്നേ​ഹ​വു​മാ​ണെ​ന്ന് ക​രു​തി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ചെ​യ്ത​താ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ​യാ​ണ് യു​വ​തി ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്.

ഡെ​ലി​യ ല​സാ​രെ​സ്കു എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് ത​ന്‍റെ കൂ​ട്ടു​കാ​രി​ക്ക് നേ​രി​ട്ട ഈ ​അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്. “ത​ന്‍റെ സു​ഹൃ​ത്ത് സ്നേ​ഹി​ച്ച​ത് ഒ​രു ക്രോ​ൺ ജോ​ബി​നെ​യാ​ണ് ” എ​ന്ന് അ​വ​ർ കു​റി​ച്ച​തോ​ടെ വാ​ർ​ത്ത വ​ള​രെ വേ​ഗം വൈ​റ​ലാ​യി.

സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. കാ​മു​ക​ൻ പ്ര​ണ​യം “ഔ​ട്ട്‌​സോ​ഴ്‌​സ്” ചെ​യ്തെ​ന്ന് ചി​ല​ർ ക​ളി​യാ​ക്കു​മ്പോ​ൾ, പ്ര​ണ​യ​സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് വാ​ദി​ക്കു​ന്ന​വ​രും കു​റ​വ​ല്ല.

ആ​ധു​നി​ക ബ​ന്ധ​ങ്ങ​ളി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ്വാ​ധീ​നം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം ഇ​പ്പോ​ൾ തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക​വി​ദ്യ ജീ​വി​തം എ​ളു​പ്പ​മാ​ക്കു​മെ​ങ്കി​ലും, പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളി​ൽ വ്യ​ക്തി​പ​ര​മാ​യ സാ​ന്നി​ധ്യ​വും ആ​ത്മാ​ർ​ഥ​ത​യു​മാ​ണ് പ്ര​ധാ​ന​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം.

Related posts

Leave a Comment