തിരുവനന്തപുരം: ഭരണഘടനപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയാത്ത ഗവർണർ പദവിയിൽ തുടരാൻ അർഹനല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ. മലപ്പുറം പരാമർശ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടും അനാവശ്യമായി ഗവർണർ രംഗത്തെത്തി. ഗവർണറുടേത് വിലകുറഞ്ഞ സമീപനമാന്നെന്നും പദവിക്ക് നിരക്കാത്തത് ആണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഗവര്‍ണറുടേത് വെല്ലുവിളിയായി കാണുന്നില്ല. ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നേരത്തെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നത് എന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെ എന്നും ഗോവിന്ദന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read MoreCategory: Loud Speaker
ഗവർണർ-മുഖ്യമന്ത്രി പോര് കനക്കുന്നു; എന്ത്നടപടി എടുത്തു എന്ന് വിശദീകരിക്കണം; വീണ്ടും കത്തയയ്ക്കാൻ ഗവർണർ
തിരുവനന്തപുരം: ഒരു ദേശീയ ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ പരാമർശത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോര് കനക്കുന്നു. പത്രം നൽകിയ വിശദീകരണം അടിസ്ഥാനമാക്കി വീണ്ടും മുഖ്യമന്തിക്കു കത്ത് അയക്കാൻ ഒരുങ്ങുകയാണ് രാജ്ഭവൻ. താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് പത്രം തന്നെ പറഞ്ഞിട്ടും ഗവർണർ ഈ വിഷയം ഉയർത്തുന്നതിൽ എതിർപ്പ് പ്രകടമാക്കി മുഖ്യമന്ത്രി രാജ് ഭവന് കത്തയച്ചിരുന്നു. എന്നാൽ പരാമർശം തെറ്റെങ്കിൽ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണമെന്ന് വീണ്ടും അയയ്ക്കുന്ന കത്തിൽ ഗവർണർ ആവശ്യപ്പെടും എന്നാണ് അറിയുന്നത് . അതേസമയം ഈ വിഷയത്തിൽ ഗവർണർ വീണ്ടും മുന്നോട്ടു പോവുകയാണെങ്കിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി മറുപടി പറഞ്ഞേക്കും.മലപ്പുറത്തെ സ്വർണക്കടത്തും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പണം രാജ്യവിരുദ്ധ ഇടപെടലിന് ഉപയോഗിക്കുന്നു എന്ന പരാമർശമാണ് പത്രത്തിലെ അഭിമുഖത്തിൽ ഉണ്ടായിരുന്നത്. അഭിമുഖത്തിൽ ഉൾപ്പെടുത്തിയത് താൻ പറയാത്ത കാര്യങ്ങളാണ് എന്ന്…
Read Moreമുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിശദീകരണം ചോദിച്ചിട്ടും സർക്കാർ നൽകിയില്ല; രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകും. മലപ്പുറത്തെ സ്വർണക്കടത്തും ഹവാലക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരമാർശങ്ങളിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ വിശദീകരണം തേടിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നു ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബും ഗവർണർക്കു മുന്നിൽ ഹാജരായില്ല. എന്നാൽ ഇത് സംബന്ധിച്ച് ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കുമെന്നറിയുന്നു.ചട്ടപ്രകാരം ഗവർണറെ കാണാൻ ചീഫ് സെക്രട്ടറി അടക്കമുള്ളവർ പോകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് തനിക്ക് ഇവരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നാണ് ഗവർണറുടെ വാദം. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക ലക്ഷ്യമിട്ടാണ് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ഒരുങ്ങുന്നത്. രാജ്യദ്രോഹകുറ്റം ചുമത്താൻ കഴിയുന്ന കള്ളക്കടത്ത്, ഹവാല ഇടപാടുകൾ സംസ്ഥാനത്തു നടന്നാൽ ഭരണഘടനയുടെ 167…
Read Moreസഹോദരന് അനന്തരാവകാശിയായി ആൺകുഞ്ഞില്ല: വിഷമം തീർക്കാൻ കുട്ടിയെ തട്ടിയെടുത്തു: യുവതി അറസ്റ്റിൽ
അംറോഹ(യുപി): സഹോദരന് അനന്തരാവകാശിയായി ആൺകുഞ്ഞില്ലാത്തതിനാൽ മൂന്നു വയസ് പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുപ്പത്തഞ്ചുകാരി പിടിയിൽ. ഉത്തർ പ്രദേശിലെ അംറോഹയിലാണ് സംഭവം. സഹോദരനും സഹോദരഭാര്യയും ആൺകുഞ്ഞ് ഉണ്ടാകാത്തതിൽ വിഷമിക്കുന്നതു കണ്ടാണു യുവതി കടുംകൈ ചെയ്തത്. 26കാരിയായ സഹോദര ഭാര്യയും 32 കാരനായ സഹോദരനും മറ്റൊരാളും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. കുട്ടിയെ കാണാതായതിനെത്തുടർന്നു സ്ഥലത്തെ സിസിടിവി കാമറകൾ പോലീസ് പരിശോധിച്ചപ്പോൾ കുഞ്ഞിനെ എടുത്ത് കൗമാരക്കാരനായ ഒരാൾ തിടുക്കത്തിൽ പോകുന്നത് കണ്ടു. ഇയാളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതോടെയാണു സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. അമ്മയുടെ നിർദേശപ്രകാരമാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നും അമ്മയുടെ സഹോദരന്റെ ഭാര്യയ്ക്ക് കുഞ്ഞിനെ കൈമാറിയെന്നും കൗമാരക്കാരൻ പോലീസിന് മൊഴി നൽകി. കുട്ടിയെ പിന്നീടു സുരക്ഷിതമായി പോലീസ് രക്ഷിതാക്കൾക്കു കൈമാറി.
Read Moreജമ്മു-കാഷ്മീരിൽ ഒമർ അബ്ദുള്ള ഹരിയാനയിൽ സൈനി തുടരും
ന്യൂഡൽഹി: ജമ്മു-കാഷ്മീരിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ഇന്ത്യസഖ്യത്തിന്റെ മുഖ്യമന്ത്രിയാകും. ബിജെപി ഹാട്രിക് ജയം നേടിയ ഹരിയാനയിൽ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മുഖ്യമന്ത്രി തുടരും. ജമ്മു-കാഷ്മീരിൽ 90 സീറ്റിൽ ഇന്ത്യസഖ്യം 48 സീറ്റ് നേടിയപ്പോൾ, ഹരിയാനയിൽ ബിജെപി 90ൽ 48 സീറ്റ് നേടി അധികാരമുറപ്പിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമുള്ള മണ്ഡലത്തിൽ നാലരലക്ഷം വോട്ടിന് തോറ്റതിനു പിന്നാലെ ജമ്മു-കാഷ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ മത്സരിക്കില്ലെന്ന് ഒമർ ശപഥമെടുത്തിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിജ്ഞ മറന്ന് ഒമർ രണ്ടു മണ്ഡലത്തിൽ മത്സരിക്കാനിറങ്ങി. രണ്ടിലും ജയിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ച് 12നാണ് സൈനി ഹരിയാനയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മുൻമുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർഷകപ്രക്ഷോഭത്തെത്തുടർന്നു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നായിരുന്നു ഇത്. ഒബിസി നേതാവായ സൈനിയെ ഉയർത്തിക്കാട്ടിയാണ് പാർട്ടി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Read Moreസൈബര്‍ ആക്രമണം: മുഖ്യമന്ത്രിക്ക് കത്തയച്ച് മനാഫ്; കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയെന്ന്
കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച കണ്ണാടിക്കല്‍ സ്വദേശി അര്ജുന് ഓടിച്ച ലോറിയുടെ ഉടമ മനാഫിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണം സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി. താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിയെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം തുടരുന്നതിനാല്‍ കണ്മുന്പില് കുടുംബം തകരുന്നതു കാണേണ്ടി വരികയാണെന്നും സൂചിപ്പിച്ച് മനാഫ് മുഖ്യമന്ത്രിക്കു പരാതി നല്കി. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സെപ്റ്റംബര്‍ രണ്ടിനു താന്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ നടപടി വൈകുന്നതായും മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ പറയുന്നു. ചില യൂട്യൂബ് ചാനലുകൾ തന്നെയും കുടുംബത്തെയും അർജുന്റെ കുടുംബത്തെയും എന്റെ മതവിശ്വാസത്തെയും നിരന്തരം അവഹേളിച്ച് വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് കമ്മീഷണർക്കു പരാതി നൽകിയത്. എന്നാൽ ഇന്നേവരെ ആ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അർജുന്റെ മരണത്തിൽ മാനസികമായി തളർന്ന വേളയിലും എനിക്കെതിരേ വിദ്വേഷ പ്രചാരണം തുടരുകയാണെന്നു കത്തിൽ പറയുന്നു.…
Read Moreഓം പ്രകാശിന്റെ മുറിയിൽ ലഹരി സാന്നിധ്യം: പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിലെ റൂമിൽ നിന്നും ലഹരി സാന്നിധ്യം കണ്ടെത്തിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ. ലഹരിക്കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നടൻ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെങ്കിലും ഉറപ്പായും വിളിപ്പിക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേർത്തു. അതേസമയം, ഓം പ്രകാശിന് ജാമ്യം നൽകിയതിനെതിരെ പോലീസ് കോടതിയെ സമീപിക്കും. രാസലഹരിയുടെ കെമിക്കൽ അനാലിസിസ് ലാബ് റിപ്പോർട്ട് കിട്ടിയാൽ ഉടൻ പോലീസ് കോടതിയിൽ സമര്‍പ്പിക്കും.
Read Moreസിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്
കൊച്ചി: സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന ശക്തമാക്കാൻ എക്സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും. കൊച്ചി നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളിൽ ഓംപ്രകാശിന്റെ നേതൃത്വത്തിൽ നിരവധി ലഹരിപ്പാർട്ടികളാണ് നടന്നത്. അഞ്ച് മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയതായി പോലീസ് അറിയിച്ചു.
Read Moreപ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ല; നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പി.വി. അൻവർ
തിരുവനന്തപുരം: നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പി.വി.അൻവര്‍ എംഎല്‍എ. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണു തീരുമാനം എങ്കില്‍ തറയിൽ ഇരിക്കാനാണ് തന്റെ തീരുമാനമെന്നും തറ അത്ര മോശം സ്ഥലമല്ലെന്നും പി.വി. അൻവര്‍ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കും. അതേസമയം ഇന്ന് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെന്നും ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു. എഡിജിപി എം.ആർ.അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു വേണ്ടതെന്നും അൻവർ പറഞ്ഞു. ഡിജിപി ആദ്യം കൊടുത്ത റിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ്. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താൻ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പി.വി.അൻവര്‍ പറഞ്ഞു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി ക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു: യുവാവ് പിടിയിൽ
ലക്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഭദോഹി റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് 21കാരനായ പ്രതി പിടിയിലാകുന്നത്. ജൂലൈ 30ന് വൈകുന്നേരം വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്നു കാണിച്ച് കോട്വാലിയിൽ താമസിക്കുന്ന സഹോദരനാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More