തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഇനിമുതൽ ഏകീകൃത നിറ വരുന്നു. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറത്തിലാകുമുണ്ടാകുക. മുൻവശത്തും പിന്നിലും മഞ്ഞ നിറം നൽകാൻ ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ നിർദ്ദേശം നൽകി. ഒക്ടോബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. റോഡ് സുരക്ഷ മുന്നിൽ കണ്ടാണ് നിറംമാറ്റം. അതേസമയം, കോൺട്രാക്ട് കാര്യേജ് ബസുകളുടെ വെള്ളനിറം മാറ്റണം എന്ന അവശ്യം തളളി. ടൂറിസ്റ്റ് ബസുകളുടെ നിറത്തിൽ മാറ്റമില്ല. ഓപ്പറേറ്റർമാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായും നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം. നിറം മാറ്റുന്നതോടെ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
Read MoreCategory: Loud Speaker
ഓണവിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിനു പുറമേ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയത്. വിപണി ഇടപടലിന് ഈ സാന്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞമാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തൽ ഉണ്ടായിരുന്നത്. എന്നാൽ, 120 കോടി രൂപ അധികമായി നൽകാൻ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷം വിപണി ഇടപെടലിന് ബജറ്റിൽ 205 കോടി രൂപയായിരുന്നു വകയിരുത്തൽ. 391 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു.
Read Moreഉത്തരാഖണ്ഡിൽ ആശുപത്രിയിൽ നിന്ന് മടങ്ങിയ നഴ്സിനെ പീഡിപ്പിച്ചു കൊന്നു
ലക്നൗ: കോൽക്കത്തയിൽ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ഉത്തരാഖണ്ഡിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിയാണു കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ദിവസവേതന തൊഴിലാളി ധർമേന്ദ്രയെ രാജസ്ഥാനിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 30നു കാണാതായ യുവതിയുടെ മൃതദേഹം താമസസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ദിബ്ദിബ ഗ്രാമത്തിൽ ആളൊഴിഞ്ഞ പറന്പിൽനിന്ന് ഈ മാസം എട്ടിന് കണ്ടെടുക്കുകയായിരുന്നു. സംഭവദിവസം വൈകിട്ട് ജോലി കഴിഞ്ഞ് യുവതി ഇ-റിക്ഷയിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിനുശേഷം യുവതിയെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. യുവതി ജോലി സ്ഥലത്തുനിന്നു വീട്ടിലേക്ക് പുറപ്പെട്ടതു മുതൽ ധർമേന്ദ്ര പിന്തുടർന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുറ്റിക്കാട്ടിലേക്ക്…
Read Moreഎസ്എസ്എല്‍വി വിക്ഷേപണം പൂർണ വിജയം; ഇഒഎസ്-08നെ ഭ്രമണപഥത്തിലെത്തിച്ചു; വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ
ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചിലവിൽ വിക്ഷേപിക്കുന്നതിന് ഇസ്രോ രൂപകല്പന ചെയ്ത എസ്എസ്എൽവി ഡി-03(സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് രാവിലെ 9.17നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഇസ്രോ അറിയിച്ചു. ഒരുവർഷം പ്രവർത്തനകാലാവധിയുള്ള ഇഒഎസ്-08 ചെറു ഉപഗ്രഹത്തിൽ മൂന്നു നിരീക്ഷണോപകരണങ്ങളാണുണ്ടാവുക. 175.5 കിലോഗ്രാമാണ് ഭാരം. പിഎസ്എൽവിക്കും ജിഎസ്എൽവിക്കും പുറമേ ഇസ്രോ ഉപയോഗിക്കുന്ന മൂന്നാമത്തെ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി.
Read Moreഉടുമ്പന്‍ചോലയില്‍ നവജാതശിശു മരിച്ച നിലയില്‍; സമീപത്തായി മുത്തശ്ശി അവശനിലയിൽ; ഇന്ന് പുലർച്ചെ കാണാതായ ഇരുവരേയും നാട്ടുകാരാണ് കണ്ടെത്തിയത്
ഇടുക്കി: പുലർച്ചെ കാണാതായ നവജാത ശിശു മരിച്ച നിലയിൽ. സമീപത്ത് പരിക്കുകളോടെ അവശനിലയിൽ മുത്തശ്ശിയും. ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വീടിനോട് ചേർന്നാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കുട്ടിയുടെ മുത്തശ്ശി ജാൻസിയെയും അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല. ഇന്ന് പുലർച്ചെയാണ് മുത്തശ്ശിയെയും കുഞ്ഞിനെയും വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹവും മുത്തശ്ശിയെ അവശനിലയിലും കണ്ടെത്തിയത്.
Read Moreനാല് സംസ്ഥാനങ്ങള്‍ ജനവിധിയിലേക്ക്; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും. ജമ്മു കാഷ്മീരിന് പുറമെ മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുക . ഉച്ചതിരിഞ്ഞ് മൂന്നിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. അതേ സമയം, വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചേക്കും. രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത്. നേരത്തെ റായ്ബറേലിയില്‍ നിന്നും അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേലക്കര എംഎല്‍എ ആയിരുന്ന സിപിഎമ്മിന്റെ കെ.രാധാകൃഷ്ണന് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. പാലക്കാട് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചേലക്കരയിലും പാലക്കാടും നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ മൂന്നിനും മഹാരാഷ്ട്ര നിയമസഭയുടെ…
Read Moreസംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 കിമി ഉയരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനിയാഴ്ച്ച വരെ അതിശക്തമായ ശക്തമായ മഴയ്ക്കും തിങ്കളാഴ്ച്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ…
Read Moreവീണ്ടും സൈബർ തട്ടിപ്പ്: രണ്ട് സ്ത്രീകളിൽനിന്ന് കവർന്നത് 25.9 ലക്ഷം
തൃശൂർ: കസ്റ്റംസ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തൃശൂർ സ്വദേശികളിൽനിന്ന് 25.9 ലക്ഷം കവർന്നതായി പരാതി. വയോധികയുടെ അക്കൗണ്ടിൽനിന്ന് 15,90,000 രൂപയും മധ്യവയസ്കയുടെ അക്കൗണ്ടിൽനിന്ന് പത്തു ലക്ഷം രൂപയുമാണു നഷ്ടമായത്. വയോധികയുടെ സിം, ആധാർ കാർഡുകൾ ഉപയോഗിച്ച് മുംബൈ കനറാ ബാങ്കിൽ അക്കൗണ്ട് എടുത്ത് കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും മുംബൈ ഫോർട്ട് പോലീസ് കേസെടുത്തെന്നും വിശ്വസിപ്പിച്ച് രണ്ട് അക്കൗണ്ടുകളിലേക്കു 15.9 ലക്ഷം അയപ്പിക്കുകയായിരുന്നു. കഴിഞ്ഞമാസം 29നും 31നുമാണു പണം നൽകിയത്. ഡൽഹി കസ്റ്റംസിൽനിന്നെന്ന വ്യാജേന ബന്ധപ്പെട്ടാണു മധ്യവയസ്കയുടെ അക്കൗണ്ടിൽനിന്നു തട്ടിപ്പുകാർ പത്തുലക്ഷം കവർന്നത്. ഇവർ മലേഷ്യയിലേക്ക് അയച്ച പാഴ്സലിൽ അനധികൃതവസ്തുക്കളുണ്ടെന്നും കേസെടുത്തെന്നുമായിരുന്നു ഭീഷണി. ഇരുവരും തൃശൂർ സിറ്റി സൈബർ പോലീസിൽ പരാതി നൽകി. തൃശൂർ കേന്ദ്രീകരിച്ച് രണ്ടു മാസങ്ങളിലായി കോടികളുടെ തട്ടിപ്പാണു നടന്നത്. വാട്സ് ആപ്പ്, ടെലിഗ്രാം ആപ്ലിക്കേഷൻവഴിയും ഡേറ്റിംഗ് സൈറ്റുകൾവഴിയും പരിചയപ്പെട്ട് കോടികളാണ് മലയാളികൾക്കു നഷ്ടമായത്. നാലു…
Read Moreഅയോധ്യ രാമക്ഷേത്രത്തിലേക്കുള്ള റോഡുകളിലെ 50 ലക്ഷം വിലമതിക്കുന്ന വഴിവിളക്കുകൾ മോഷണം പോയി
അയോധ്യ: അയോധ്യയിലെ അതീവസുരക്ഷാ മേഖലയിൽ ശ്രീരാമക്ഷേത്രത്തിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിരുന്ന, 3800 ബാംബുലൈറ്റുകളും 36 പ്രൊജക്ടർ ലൈറ്റുകളും മോഷണം പോയി. 50 ലക്ഷം രൂപയുടെ മോഷണം നടന്നുവെന്നാണു പ്രാഥമിക കണക്ക്. ഓഗസ്റ്റ് ഒൻപതിന് രാമജന്മഭൂമി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അയോധ്യ ഡെവലപ്മെന്റ് അഥോറിറ്റി കരാർ നല്കിയ യാഷ് എന്റർപ്രൈസസ്, കൃഷ്ണ ഓട്ടോമൊബൈൽ എന്നീ സ്ഥാപനങ്ങളാണു ക്ഷേത്രനഗരിയിൽ വർണാഭമായ വഴിവിളക്കുകൾ സ്ഥാപിച്ചത്. രാംപഥിൽ മുളകൊണ്ടു നിർമിച്ച 6400 വഴിവിളക്കുകളും ഭക്തിപഥിൽ 96 പ്രൊജക്ടർ വിളക്കുകളുമാണുണ്ടായിരുന്നത്. മാർച്ച് 19 വരെ ഈ വിളക്കുകൾ പൂർണമായും പ്രകാശിച്ചിരുന്നു. ഇവർ നല്കിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു കവർച്ച കണ്ടെത്തിയത്. മേയ് ഒൻപതിനു നടത്തിയ പരിശോധനയിൽ ഇവയിൽ മിക്കവയും മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. അതേസമയം, അയോധ്യ ഇരുട്ടിൽത്തപ്പുകയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.
Read Moreസംസ്ഥാനത്ത് മഴ കനക്കും: ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ മുതല്‍ ഞായറാഴ്ച വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജാഗ്രതാ നിര്‍ദേശം നല്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read More